A A A A A

പാപങ്ങൾ: [ശപിക്കുന്നു]


കൊളോസിയക്കാർ ൩:൮
എന്നാല്‍ ഈ കാര്യങ്ങള്‍ ഇനി നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കണം. കോപം, ഉഗ്രമായ അമര്‍ഷം, വിദ്വേഷം, അന്യരെ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ മുറിപ്പെടുത്തുന്നത്, ആഭാസകരമായ ഭാഷാപ്രയോഗം തുടങ്ങിയവയൊക്കെയാണ് ഇത്.

കൊളോസിയക്കാർ ൪:൬
സംസാരിക്കുന്പോള്‍ എപ്പോഴും ദയയോടും വിവേകത്തോടും കൂടെ സംസാരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരോടും പറയേണ്ടതു പോലെ ഉത്തരങ്ങള്‍ പറയുവാന്‍ സാധിക്കും.

എഫെസ്യർ ൪:൨൯
ദുഷിച്ച സംസാരം നിങ്ങള്‍ നടത്താതിരിക്കുക. മറ്റുള്ളവരെ ശക്തരാക്കും വിധം വേണ്ട കാര്യങ്ങള്‍ സംസാരിക്കുക. അപ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നവരെ അതു സഹായിക്കും.

എഫെസ്യർ ൫:൪
നിങ്ങള്‍ക്കിടയില്‍ ദുഷിച്ച വാക്കുകളുമുണ്ടാകരുത്. വിഡ്ഢിത്തരങ്ങളോ വൃത്തികെട്ട തമാശകളോ നിങ്ങള്‍ പറയാതിരിക്കുക. അതൊന്നും നിങ്ങള്‍ക്കു ചേര്‍ന്നതല്ല. പക്ഷേ നിങ്ങള്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരിക്കണം.

ജെയിംസ് ൧:൨൬
ഒരുവന്‍ ചിന്തിച്ചേക്കാം അവന്‍ ഒരു മതാനുയായി ആണെന്ന്. എന്നാല്‍ അവന്‍ പറയരുതാത്ത കാര്യങ്ങള്‍ പറയുന്പോള്‍ അവനെത്തന്നെ കബളിപ്പിക്കുന്നു. അവന്‍റെ “മതം” ഒന്നിനും കൊള്ളാത്തതാണ്.

ജെയിംസ് ൩:൧൦
സ്തുതിയും ശാപവും ഒരേവായില്‍ നിന്നുതന്നെ വരുന്നു. എന്‍റെ പ്രിയ സഹോദരരേ, ഇതു സംഭവിക്കരുത്.

ജെയിംസ് ൩:൫-൧൨
[൫] അതു തന്നെയാണ് നമ്മുടെ നാവിന്‍റെ കാര്യവും. അതു നമ്മുടെ ശരീരത്തിന്‍റെ ചെറിയ ഒരു ഭാഗമെങ്കിലും വലിയകാര്യങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി പുകഴ്ച പറയുന്നു. വലിയൊരു കാടിനെ ചെറിയ തീപ്പൊരിയാല്‍ ചുട്ടു എരിച്ചു കളയാം.[൬] നാവ് അഗ്നി പോലെയാണ്. നമ്മുടെ ശരീരത്തില്‍ വച്ച് ദുഷ്ടതയുടെ ഒരു ലോകമാണ് അത്. എങ്ങനെയെന്നാല്‍ നാവ് ശരീരം വഴി അതിന്‍റെ ദുഷ്ടത പരത്തുന്നു. ജീവിതത്തെ ആകെ സ്വാധീനിക്കുന്ന അഗ്നിയ്ക്ക് അതു തുടക്കം ഇടും. നാവിന് നരകത്തില്‍ നിന്നാണ് ഈ അഗ്നി കിട്ടുന്നത്.[൭] മത്സ്യങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ തുടങ്ങി എല്ലാത്തരം വന്യമൃഗങ്ങളെയും മനുഷ്യര്‍ക്ക് ഇണക്കിയെടുക്കാം. ജനം ഇതിനെയെല്ലാം നേരത്തേതന്നെ ഇണക്കിയിരിക്കുന്നു[൮] പക്ഷേ നാവിനെ മെരുക്കിയെടുക്കാന്‍ ആര്‍ക്കും സാധിക്കയില്ല. അതു വന്യവും ദുഷ്ടവുമാണ്. അതു നിറയെ മാരകമായ വിഷമാണ്.[൯] നാവുകൊണ്ട് നാം നമ്മുടെ കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു. സ്തുതിക്കുവാന്‍ ഉപയോഗിക്കുന്ന നാവു കൊണ്ടു തന്നെ ജനങ്ങളെ നാം ശപിക്കുന്നു. ജനമാകട്ടെ ദൈവത്തിന്‍റെ തന്നെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.[൧൦] സ്തുതിയും ശാപവും ഒരേവായില്‍ നിന്നുതന്നെ വരുന്നു. എന്‍റെ പ്രിയ സഹോദരരേ, ഇതു സംഭവിക്കരുത്.[൧൧] ഒരേ നീര്‍ച്ചാലില്‍ നിന്ന് മധുരവും കയ്പുമുള്ള ജലം ഒഴുകുകയോ ഇല്ല,[൧൨] എന്‍റെ സഹോദരരേ, അത്തിമരത്തിന് ഒലിവുഫലമോ മുന്തിരിവള്ളിക്ക് അത്തിപ്പഴമോ ഉണ്ടാക്കുവാന്‍ സാധിക്കുമോ? ഇല്ല, ഉപ്പുകലര്‍ന്ന വെള്ളം നിറഞ്ഞ കിണറിന് ശുദ്ധജലം തരാന്‍ സാധിക്കില്ല.

ലൂക്കോ ൬:൨൮
നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക. നിങ്ങളെ നിന്ദിക്കുന്നവര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുക.

മത്തായി ൫:൨൨
[This verse may not be a part of this translation]

൧ പത്രോസ് ൩:൧൦
തിരുവെഴുത്ത് പറയുന്നു, “ജീവനെ സ്നേഹിക്കുകയും സല്‍ദിനങ്ങള്‍ ആസ്വദിക്കാന്‍ കാംക്ഷിക്കുകയും ചെയ്യുന്നവന്‍ ദോഷം സംസാരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും നുണ പറയുന്നത് നിര്‍ത്തുകയും വേണം.

മത്തായി ൧൫:൧൧
ഒരാള്‍ തന്‍റെ വായിലേക്കിടുന്ന വസ്തുക്കളല്ല അയാളെ ചീത്തയാക്കുന്നത്. മറിച്ച് അയാള്‍ തന്‍റെ വായകൊണ്ട് പറയുന്നവയാണ്.ڈ

റോമർ ൧൨:൧൪
നിങ്ങളോട് ചീത്തകാര്യങ്ങള്‍ ചെയ്യുന്നവരോട് നല്ല കാര്യങ്ങളേ പറയാവൂ. അവരോട് സല്‍ക്കാര്യങ്ങള്‍ പറയുക. അല്ലാതെ ശപിക്കരുത്.

മത്തായി ൧൫:൧൦-൧൧
[൧൦] യേശു ജനങ്ങളെ തന്‍റെയടുത്തേക്കു വിളിച്ചു. അവന്‍ പറഞ്ഞു, ""ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക.[൧൧] ഒരാള്‍ തന്‍റെ വായിലേക്കിടുന്ന വസ്തുക്കളല്ല അയാളെ ചീത്തയാക്കുന്നത്. മറിച്ച് അയാള്‍ തന്‍റെ വായകൊണ്ട് പറയുന്നവയാണ്.ڈ

ജെയിംസ് ൩:൮-൧൦
[൮] പക്ഷേ നാവിനെ മെരുക്കിയെടുക്കാന്‍ ആര്‍ക്കും സാധിക്കയില്ല. അതു വന്യവും ദുഷ്ടവുമാണ്. അതു നിറയെ മാരകമായ വിഷമാണ്.[൯] നാവുകൊണ്ട് നാം നമ്മുടെ കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു. സ്തുതിക്കുവാന്‍ ഉപയോഗിക്കുന്ന നാവു കൊണ്ടു തന്നെ ജനങ്ങളെ നാം ശപിക്കുന്നു. ജനമാകട്ടെ ദൈവത്തിന്‍റെ തന്നെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.[൧൦] സ്തുതിയും ശാപവും ഒരേവായില്‍ നിന്നുതന്നെ വരുന്നു. എന്‍റെ പ്രിയ സഹോദരരേ, ഇതു സംഭവിക്കരുത്.

മത്തായി ൧൫:൧൮-൨൦
[൧൮] എന്നാല്‍ വായില്‍നിന്നു പുറത്തു വരുന്ന ദുഷിച്ച വാക്കുകള്‍ അയാളുടെ ചിന്തയുടെ ഫലമാണ്. ഇതൊരുവനെ അശുദ്ധനാക്കുന്നു.[൧൯] ഈ ദുഷിച്ചവയെല്ലാം മനുഷ്യമനസ്സില്‍ ജനിക്കുന്നു. ദുഷ്ടചിന്തകള്‍, കൊലപാതകം, വ്യഭിചാരം, ലൈംഗികപാപങ്ങള്‍, അപഹരണം, നുണ, മറ്റുള്ളവര്‍ക്കെതിരെ കള്ളസാക്ഷി പറയുക, എന്നിങ്ങനെ.[൨൦] ഇതെല്ലാം ഒരു വ്യക്തിയെ ദുഷിപ്പിക്കുന്നു. എന്നാല്‍ ആഹാരത്തിനു മുന്പ് കൈ കഴുകാത്തതുകൊണ്ട് ആരും അശുദ്ധനാകുന്നില്ല.ڈ

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.