A A A A A

പാപങ്ങൾ: [വ്യഭിചാരം]


൧ കൊരിന്ത്യർ ൬:൧൮
അതിനാല്‍ ലൈംഗികപാപത്തില്‍ നിന്നും അകന്നു പോവുക. ഒരാള്‍ ചെയ്യുന്ന മറ്റ് ഓരോ പാപവും അവന്‍റെ ശരീരത്തിന് വെളിയിലാണ്. എന്നാല്‍ ലൈംഗികപാപം ചെയ്യുന്നവന്‍ തന്‍റെ തന്നെ ശരീരത്തിന് എതിരായി പാപം ചെയ്യുന്നു.

ഹെബ്രായർ ൧൩:൪
വിവാഹം എല്ലാവരാലും മാനിക്കപ്പെടണം. ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം വിശ്വസ്തരായിരിക്കണം. മറ്റ് ലൈംഗിക പാപങ്ങളെയും വ്യഭിചാരത്തെയും ദൈവം തീര്‍ച്ചയായും വിധിക്കും.

ജെയിംസ് ൪:൧൭
നന്മ ചെയ്യേണ്ടത് എങ്ങനെ എന്നറിയാമെങ്കിലും അതു ചെയ്യാതിരിക്കുന്പോള്‍ ഒരുവന്‍ പാപം ചെയ്യുന്നു.

൧ യോഹ ൧:൯
എന്നാല്‍ നമ്മുടെ പാപങ്ങള്‍ നാം ഏറ്റുപറയുന്നുവെങ്കില്‍ ദൈവം നമ്മുടെ പാപം ക്ഷമിക്കുകയും നാം ചെയ്ത എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. കാരണം, നമുക്കു ദൈവത്തെ വിശ്വസിക്കാവുന്നതാണ്. ശരിയായത് ദൈവം ചെയ്യും.

ലൂക്കോ ൧൬:൧൮
“ഒരാള്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തി മറ്റൊരുവളെ വിവാഹം ചെയ്താല്‍ അയാള്‍ വ്യഭിചരിക്കുന്നു. അതുപോലെ വിവാഹമോചിതരായ സ്ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരിയാണ്.”

മത്തായി ൧൯:൯
ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നവന്‍ വ്യഭിച രിക്കുകയാണ്. വിവാഹമോചനം നേടാനും വീണ്ടും വിവാഹം കഴിക്കുന്നതിനും ഒരുവനെ അനുവദിക്കുന്ന ഏകകാരണം, തന്‍റെ ഭാര്യയ്ക്ക് മറ്റുള്ളവരുമായി ലൈംഗികബന്ധങ്ങളുണ്ടെന്ന് തെളിയുന്പോഴാണ്.ڈ

റോമർ ൭:൨-൩
[൨] ഞാനൊരുദാഹരണം എടുത്തുകാട്ടാം. ഒരു സ്ത്രീ അവളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നിടത്തോളം അയാളുടെ ഭാര്യയായിരിക്കും. ഭര്‍ത്താവ് മരിച്ചാല്‍ വിവാഹം സംബന്ധിച്ച ന്യായപ്രമാണങ്ങളില്‍നിന്ന് അവള്‍ മുക്തയാകും.[൩] ഭര്‍ ത്താവ് ജീവിച്ചിരിക്കെ ആ സ്ത്രീ മറ്റൊരുവനെ വിവാഹം കഴിക്കുകയാണെങ്കില്‍ അവള്‍ വ്യഭിചാരക്കുറ്റം ചെയ്തതായി ന്യായപ്രമാണമനുശാസിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ വിവാഹബന്ധത്തെ സംബന്ധിച്ച ന്യായപ്രമാണത്തില്‍നിന്ന് അവള്‍ മുക്തയാകും. അങ്ങനെ, ഭര്‍ത്താവിന്‍റെ മരണശേഷം മറ്റൊരുവനെ വിവാഹം കഴിച്ചാല്‍ അവള്‍ വ്യഭിചാരിണി എന്ന കുറ്റക്കാരിയാകുന്നില്ല.

അടയാളപ്പെടുത്തുക ൧൦:൧൧-൧൨
[൧൧] യേശു പറഞ്ഞു, “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ ഭാര്യയ്ക്കെതിരായി പാപം ചെയ്യുന്നു. അവന്‍ വ്യഭിചാരത്തെ സംബന്ധിച്ച പാപം ചെയ്യുന്നു.[൧൨] ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം കഴിക്കുന്ന ഭാര്യയും വ്യഭിചാരിണിയാണ്.”

മത്തായി ൫:൨൭-൩൨
[൨൭] ""വ്യഭിചരിക്കരുത് എന്ന കല്പന അവരെ അറിയിച്ചത് നിങ്ങള്‍ കേട്ടിട്ടുണ്ട്,[൨൮] [This verse may not be a part of this translation][൨൯] നിങ്ങളുടെ വലതുകണ്ണ് പാപം ചെയ്യാന്‍ കാരണമായാല്‍ അതു പറിച്ചെറിയുക. ശരീരം മുഴുവന്‍ നരകത്തില്‍ പോകുന്നതിലും ഭേദം ഒരവയവം നഷ്ടപ്പെടുന്നതാണ്.[൩൦] നിങ്ങളുടെ വലതുകൈ പാപം ചെയ്യാന്‍ കാരണമായാല്‍ അതു വെട്ടിക്കളയുക. മുഴുവന്‍ ശരീരവും നരക ത്തില്‍ പോകുന്നതിലും ഭേദം ഒരവയവം നഷ്ടപ്പെടുന്നതാണ്.[൩൧] എന്ന് അവരോടു പറഞ്ഞിട്ടുണ്ട്.[൩൨] എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെക്കൊണ്ട് വ്യഭിചാരം ചെയ്യിക്കുകയാണ്. അവള്‍ വ്യഭിചാരിണിയാണെങ്കില്‍ മാത്രമേ അവളെ ഉപേക്ഷിക്കാവൂ. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരിയാണ്.

൧ കൊരിന്ത്യർ ൬:൯-൧൬
[൯] [This verse may not be a part of this translation][൧൦] [This verse may not be a part of this translation][൧൧] മുന്‍കാലത്ത് നിങ്ങളില്‍ ചിലരും അങ്ങനെയായിരുന്നു. പക്ഷേ നിങ്ങള്‍ കഴുകപ്പെട്ടു, നിങ്ങള്‍ വിശുദ്ധരാക്കപ്പെട്ടു, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിന്‍റെയും നാമത്തില്‍ നിങ്ങള്‍ ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടു.[൧൨] “എല്ലാക്കാര്യങ്ങളും എനിക്കായി അനുവദിച്ചിരിക്കുന്നു.” പക്ഷേ എല്ലാം നന്നല്ല. “എല്ലാം എനിക്കായി അനുവദിച്ചിരിക്കുന്നു.” പക്ഷേ ഞാനൊന്നിനെയും എന്‍റെ യജമാനനാകാന്‍ അനുവദിക്കില്ല.[൧൩] “ആഹാരം വയറിനും വയറ് ആഹാരത്തിനും ആണ്.” അതെ. പക്ഷേ ദൈവം അവ രണ്ടിനെയും നശിപ്പിക്കും. ശരീരം ലൈംഗികപാപത്തിനുള്ളതല്ല. ശരീരം കര്‍ത്താവിനുള്ളതാണ്, കര്‍ത്താവ് ശരീരത്തിനും,[൧൪] തന്‍റെ ശക്തികൊണ്ട് ദൈവം കര്‍ത്താവായ യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. ദൈവം നമ്മളേയും ഉയിര്‍ത്തെഴുന്നേല്പിക്കും.[൧൫] നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ തന്നെ ഭാഗങ്ങളാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഞാനൊരിക്കലും ക്രിസ്തുവിന്‍റെ ഭാഗങ്ങളെടുത്ത് ഒരു വേശ്യയുമായി അവയെ കൂട്ടിച്ചേര്‍ക്കരുത്.[൧൬] തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “രണ്ടുപേര്‍ ഒന്നായിത്തീരും. അതിനാല്‍ ഒരു വേശ്യയുമായി ചേര്‍ന്ന് ലൈംഗികപാപം ചെയ്യുന്നവന്‍ ശരീരത്തില്‍ അവളുമായി ഒന്നാകുകയാണ്.

ലൂക്കോ ൧൮:൧൮-൨൦
[൧൮] ഒരു യെഹൂദപ്രമാണി യേശുവിനോടു ചോദിച്ചു, “നല്ലവനായ ഗുരോ, നിത്യജീവിതം കിട്ടാന്‍ ഞാനെന്തു ചെയ്യണം?”[൧൯] യേശു അയാളോടു ചോദിച്ചു, “എന്താണു നീയെന്നെ നല്ലവനെന്നു വിളിച്ചത്. ദൈവം മാത്രമാണു നല്ലവന്‍.[൨൦] എന്നാല്‍ നിന്‍റെ ചോദ്യത്തിനു ഞാന്‍ ഉത്തരം നല്‍കാം. ദൈവകല്പനകള്‍ നിനക്കറിയില്ലേ? ‘വ്യഭിചരിക്കരുത്, ആരെയും കൊല്ലരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെപ്പറ്റി കള്ളസാക്ഷ്യം പറയരുത്. അപ്പനെയും അമ്മയെയും ബഹുമാനിക്കണം.’”

൧ തെസ്സലൊനീക്യർ ൪:൩-൫
[൩] ലൈംഗികപാപങ്ങളില്‍ നിന്നകന്ന് ശുദ്ധജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.[൪] നിങ്ങളോരോരുത്തരും ആത്മനിയന്ത്രണമുള്ളവരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയില്‍ നിങ്ങളുടെ ശരീരത്തെ വിനിയോഗിക്കുവിന്‍.[൫] ദൈവത്തെ അറിയാത്തവര്‍ തങ്ങളുടെ ശരീരത്തെ ലൈംഗിക പാപങ്ങള്‍ക്ക് ഇരയാക്കുന്നു. അതു ചെയ്യരുത്.

അടയാളപ്പെടുത്തുക ൭:൨൦-൨൩
[൨൦] യേശു പറഞ്ഞു, “ഒരുവനില്‍നിന്നും പുറത്തേക്കു വരുന്നവ അവനെ അശുദ്ധനാക്കുന്നു.[൨൧] ഉള്ളില്‍ നിന്നാണ്, മനുഷ്യഹൃദയത്തില്‍ നിന്നാണ് ദുഷിച്ച ചിന്തകള്‍, ലൈംഗികപാപങ്ങള്‍, മോഷണം, കൊലപാതകം,[൨൨] വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹന്ത, മണ്ടത്തരങ്ങള്‍ എന്നിവയെല്ലാം പുറപ്പെടുന്നത്.[൨൩] അതെല്ലാം ഒരുവനെ അശുദ്ധനാക്കുന്നു.”

മത്തായി ൧൫:൧൭-൨൦
[൧൭] മനുഷ്യന്‍റെ വായിലേക്കു പ്രവേശിക്കുന്ന ആഹാരമെല്ലാം അയാളുടെ വയറ്റിലേക്കു പോകുന്നു.[൧൮] എന്നാല്‍ വായില്‍നിന്നു പുറത്തു വരുന്ന ദുഷിച്ച വാക്കുകള്‍ അയാളുടെ ചിന്തയുടെ ഫലമാണ്. ഇതൊരുവനെ അശുദ്ധനാക്കുന്നു.[൧൯] ഈ ദുഷിച്ചവയെല്ലാം മനുഷ്യമനസ്സില്‍ ജനിക്കുന്നു. ദുഷ്ടചിന്തകള്‍, കൊലപാതകം, വ്യഭിചാരം, ലൈംഗികപാപങ്ങള്‍, അപഹരണം, നുണ, മറ്റുള്ളവര്‍ക്കെതിരെ കള്ളസാക്ഷി പറയുക, എന്നിങ്ങനെ.[൨൦] ഇതെല്ലാം ഒരു വ്യക്തിയെ ദുഷിപ്പിക്കുന്നു. എന്നാല്‍ ആഹാരത്തിനു മുന്പ് കൈ കഴുകാത്തതുകൊണ്ട് ആരും അശുദ്ധനാകുന്നില്ല.ڈ

ജോൺ ൮:൪-൧൧
[൪] അവര്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഇവള്‍ തന്‍റെ തന്നെ ഭര്‍ത്താവല്ലാത്ത ഒരുവനുമായി ലൈംഗികബന്ധം പുലര്‍ത്തിയതിനാണ് പിടിക്കപ്പെട്ടിരിക്കുന്നത്.[൫] നിയമപരമായി മോശെ നമ്മോടു കല്പിക്കുന്നു ഇത്തരം തെറ്റു ചെയ്യുന്നവളെ കല്ലെറിഞ്ഞു കൊല്ലണമെന്ന്. ഞങ്ങളെന്തു ചെയ്യണമെന്നാണു നീ പറയുന്നത്?”[൬] യേശുവിനെ കുരുക്കാനാണ് യെഹൂദര്‍ ഈ ചോദ്യം ഉന്നയിച്ചത്. തെറ്റായെന്തെങ്കിലും പറഞ്ഞിട്ടു വേണം അവര്‍ക്കവനെ പിടിക്കാന്‍. അപ്പോഴവര്‍ക്ക് അവനെതിരെ കുറ്റാരോപണം നടത്താം. പക്ഷേ യേശു മുട്ടുകുത്തി നിന്ന് നിലത്തു വിരല്‍കൊണ്ട് എഴുതാന്‍ തുടങ്ങി.[൭] യെഹൂദപ്രമാണിമാര്‍ അതേ ചോദ്യം പലവട്ടം ആവര്‍ത്തിച്ചു. അതിനാല്‍ യേശു എഴുന്നേറ്റു നിന്നു പറഞ്ഞു, “ഇക്കൂട്ടത്തില്‍ പാപം ചെയ്യാത്തവര്‍ ആരെങ്കിലുമുണ്ടോ? എങ്കില്‍ ഒരു പാപവും ചെയ്യാത്ത അയാള്‍ ഈ സ്ത്രീയുടെമേല്‍ ആദ്യത്തെ കല്ലെറിയട്ടെ.”[൮] എന്നിട്ട് അവന്‍ വീണ്ടും മുട്ടുകുത്തി നിന്ന് നിലത്ത് എഴുതി.[൯] യേശുവിന്‍റെ വാക്കുകള്‍ കേട്ടവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. കൂട്ടത്തില്‍ മൂപ്പനായുള്ളവന്‍ ആദ്യം. ബാക്കിയുള്ളവര്‍ പിന്നാലെ. യേശുവും ആ സ്ത്രീയും അവിടെ തനിച്ചായി. അവള്‍ യേശുവിന്‍റെ മുന്പില്‍ നില്‍ക്കുകയായിരുന്നു.[൧൦] യേശു വീണ്ടും തലയുയര്‍ത്തി അവളോടു ചോദിച്ചു, “സ്ത്രീയേ, നിന്നെ കുറ്റപ്പെടുത്തുന്നവര്‍ എവിടെ? ആരും നിന്നെ കുറ്റക്കാരിയെന്നു വിധിച്ചില്ലല്ലോ?”[൧൧] അവള്‍ മറുപടി പറഞ്ഞു, “പ്രഭോ, ആരും എന്നെ വിധിച്ചില്ല.” അപ്പോള്‍ യേശു പറഞ്ഞു, “അതുകൊണ്ട് ഞാനും നിന്നെ വിധിക്കുന്നില്ല. നിനക്കിപ്പോള്‍ പോകാം. പക്ഷേ വീണ്ടും പാപം ചെയ്യരുത്.”

൧ കൊരിന്ത്യർ ൭:൧-൪൦
[൧] ഇനി, നിങ്ങള്‍ എനിക്കെഴുതിയ കാര്യങ്ങളെപ്പറ്റി പറയാം. വിവാഹം കഴിയ്ക്കാതിരിക്കുകയാണ് ഒരാള്‍ക്കു നല്ലത്.[൨] പക്ഷേ ലൈംഗികപാപത്തിന്‍റെ പ്രശ്നം അപകടം ആണ്. അതുകൊണ്ട് ഓരോ പുരുഷനും സ്വന്തം ഭാര്യയുണ്ടാവണം. അതുപോലെ ഓരോ സ്ത്രീയ്ക്കും സ്വന്തം ഭര്‍ത്താവുണ്ടായിരിക്കണം.[൩] ഭാര്യയെന്ന നിലയ്ക്ക് അവള്‍ക്കു വേണ്ടതെല്ലാം ഭര്‍ത്താവ് നല്‍കിയിരിക്കണം. അതു പോലെ ഭര്‍ത്താവെന്ന നിലയ്ക്ക് അയാള്‍ക്കു വേണ്ടതെല്ലാം ഭാര്യയും നല്‍കിയിരിക്കണം.[൪] ഭാര്യയ്ക്കു തന്‍റെ ശരീരത്തിനുമേല്‍ അധികാരമുണ്ടായിരിക്കുകയില്ല. ഭര്‍ത്താവിനാണ് അവളുടെ ശരീരത്തില്‍ അധികാരം. ഭര്‍ത്താവിനു തന്‍റെ തന്നെ ശരീരത്തിനുമേല്‍ അധികാരമില്ല. ഭാര്യയ്ക്കാണയാളുടെ ശരീരത്തിനുമേല്‍ അധികാരം.[൫] നിങ്ങളുടെ ശരീരങ്ങള്‍ പരസ്പരം നല്കാന്‍ മടിക്കരുത്. എന്നാല്‍ ഒരു സമയത്തു പരസ്പര സമ്മതത്തോടു മാത്രം ലൈംഗിക ബന്ധം പുലര്‍ത്തുകയില്ലെന്നു നിങ്ങള്‍ നിശ്ചയിക്കണം. പ്രാര്‍ത്ഥനയ്ക്കുള്ള സമയം അതിനായി മാറ്റിവയ്ക്കണം. എന്നിട്ടു വീണ്ടും ചേര്‍ന്നു കൊള്ളുക. സാത്താന്‍ നിങ്ങളുടെ ദൌര്‍ബ്ബല്യം പ്രലോഭനത്തിനു വിധേയമാക്കാതിരിക്കാനാണിത്.[൬] അല്പനേരത്തേക്ക് എങ്കിലും വേര്‍പിരിയാന്‍ നിങ്ങളെ അനുവദിക്കുന്നതിനാണു ഞാനിതു പറഞ്ഞത്. ഇതൊരു കല്പനയല്ല.[൭] എല്ലാ ജനങ്ങളും എന്നെപ്പോലെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും അവനവന്‍റേതായി ദൈവത്തിന്‍റെ കൃപാവരമുണ്ട്. ഒരാള്‍ക്ക് ഒരു കൃപാവരം വേറൊരാള്‍ക്ക് മറ്റൊന്ന്.[൮] ഇനി അവിവാഹിതര്‍ക്കും വിധവകള്‍ക്കുമായി ഞാനിതു പറയുന്നു. എന്നെപ്പൊലെ ഒറ്റയായിരിക്കുകയാണ് അവര്‍ക്കു നല്ലത്.[൯] എന്നാല്‍ അവര്‍ക്കു തങ്ങളുടെ ശരീരത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കണം. ലൈംഗികേച്ഛയുമായി എരിഞ്ഞു പോകുന്നതിലും ഭേദം വിവാഹം കഴിയ്ക്കുകയാണ്.[൧൦] ഇനി ഞാന്‍ വിവാഹിതര്‍ക്ക് ഈ കല്പന നല്‍കുന്നു. (കല്പന എന്നില്‍ നിന്നുള്ളതല്ല; കര്‍ത്താവില്‍ നിന്നുള്ളതാണിത്.) ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കരുത്.[൧൧] എന്നാല്‍ ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ പിന്നെ അവള്‍ വിവാഹം കഴിക്കരുത്. അല്ലെങ്കില്‍ അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അടുത്തേക്കു മടങ്ങിപ്പോകണം. അതുപോലെ ഭര്‍ത്താവ് ഭാര്യയുമായുള്ള ബന്ധവും വേര്‍പെടുത്തരുത്.[൧൨] മറ്റെല്ലാവര്‍ക്കുമായി ഞാന്‍ ഇങ്ങനെ പറയുന്നു. (ഞാനാണിതു പറയുന്നത്; കര്‍ത്താവല്ല:) ക്രിസ്തുവില്‍ സഹോദരനായ ഒരുവന് അവിശ്വാസിയായ ഒരു പത്നി ഉണ്ടാവാം. അവള്‍ അവനോടൊത്ത് താമസിക്കാന്‍ തയ്യാറാണെങ്കില്‍ അവന്‍ ഒരിക്കലും അവളെ ഉപേക്ഷിക്കരുത്.[൧൩] അതുപോലെ ഒരു സ്ത്രീയ്ക്ക് അവിശ്വാസിയായ ഒരു ഭര്‍ത്താവുണ്ടായേക്കാം. അവന്‍ അവളോടൊത്തു താമസിക്കാന്‍ തയ്യാറായാല്‍ അവള്‍ അവനെ ഉപേക്ഷിക്കരുത്.[൧൪] അവിശ്വാസിയായ ഭര്‍ത്താവ് വിശ്വാസിയായ ഭാര്യയിലൂടെ വിശുദ്ധനാക്കപ്പെടുന്നു. അവിശ്വാസിയായ ഭാര്യ വിശ്വാസിയായ ഭര്‍ത്താവിലൂടെ വിശുദ്ധയാക്കപ്പെടുകയും ചെയ്യുന്നു. ഇതു ശരിയല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ ശുദ്ധരാകുമായിരുന്നില്ല. പക്ഷേ ഇന്നു നിങ്ങളുടെ കുട്ടികള്‍ നിഷ്കളങ്കരും പരിശുദ്ധരുമാണ്.[൧൫] എന്നാല്‍ അവിശ്വാസിയായ ഒരുവന്‍ ഉപേക്ഷിച്ചു പോകാന്‍ തീരുമാനിച്ചാല്‍ അവന്‍ പൊയ്ക്കൊള്ളട്ടെ. ഇതു സംഭവിക്കുന്പോള്‍ ക്രിസ്തുവില്‍ സഹോദരനോ സഹോദരിയോ ആയവര്‍ ബന്ധിതരല്ല. ദൈവം നമ്മെ സമാധാനമായൊരു ജീവിതത്തിനു വിളിച്ചു.[൧൬] ഭാര്യമാരേ, നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ രക്ഷിക്കപ്പെടുത്തിയേക്കാം; ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ രക്ഷിക്കപ്പെടുത്തിയേക്കാം. പിന്നീട് എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്കിപ്പോള്‍ അറികയില്ല.[൧൭] എന്നാല്‍ ഓരോരുത്തരും ദൈവം അവനു ജീവിക്കാന്‍ നല്‍കിയ വഴിയേ ജീവിക്കുക. ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ സഞ്ചരിച്ചിരുന്ന വഴി. ഞാന്‍ എല്ലാ സഭകളിലും ഉണ്ടാക്കുന്ന ഒരു ചട്ടമാണിത്.[൧൮] വിളിക്കപ്പെട്ട സമയത്ത് ഒരുവന്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടെങ്കില്‍, അവന്‍ തന്‍റെ പരിച്ഛേദനം ഉപേക്ഷിക്കരുത്. വിളിക്കപ്പെടുന്പോള്‍ പരിച്ഛേദനം ചെയ്തിട്ടില്ലാത്തവന്‍ ഇനി അതു ചെയ്യുകയുമരുത്.[൧൯] ഒരാള്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പ്രധാനമല്ല. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയാണ് പ്രധാനം.[൨൦] ഓരോരുത്തരും, ദൈവം അവനെ വിളിച്ചപ്പോഴത്തെ വഴിയില്‍ തുടരണം.[൨൧] ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ ഒരു അടിമയായിരുന്നുവെങ്കില്‍ അതേപ്പറ്റി വ്യാകുലപ്പെടേണ്ട, പക്ഷേ നിങ്ങള്‍ക്കു സ്വതന്ത്രനാകാന്‍ പറ്റുമെങ്കില്‍ സ്വതന്ത്രനായിക്കൊള്ളാനുള്ള അവസരം ഉപയോഗിക്കുക.[൨൨] കര്‍ത്താവ് വിളിച്ചപ്പോള്‍ അടിമയായിരുന്നവന്‍ കര്‍ത്താവില്‍ സ്വതന്ത്രനും കര്‍ത്താവിന്‍റെ സ്വന്തവുമാകുന്നു. അതുപോലെ വിളിക്കപ്പെട്ടപ്പോള്‍ സ്വതന്ത്രനായിരുന്നവന്‍ ഇപ്പോള്‍ ക്രിസ്തുവിന്‍റെ അടിമയുമാകുന്നു.[൨൩] നിങ്ങളെ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. അതുകൊണ്ട് മനുഷ്യരുടെ അടിമകളാകരുത്.[൨൪] സഹോദരീസഹോദരന്മാരേ, ദൈവത്തോടൊത്തുള്ള നിങ്ങളുടെ പുതിയ ജീവിതത്തില്‍ നിങ്ങള്‍ വിളിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നോ ആ മാര്‍ഗ്ഗം തുടരണം.[൨൫] ഇനി ഞാന്‍ അവിവാഹിതരെപ്പറ്റി എഴുതുന്നു. എനിക്കിതേപ്പറ്റി കര്‍ത്താവില്‍ നിന്നും കല്പനകള്‍ ഒന്നും കിട്ടിയിട്ടില്ല. എന്നാലും ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നു. കര്‍ത്താവ് എനിക്കായി വച്ചുനീട്ടിയ കാരുണ്യം കൊണ്ട് എനിക്ക് വിശ്വസ്തനായിരിക്കാന്‍ കഴിയും.[൨൬] ഇതൊരു കുഴപ്പം പിടിച്ച കാലമാണ്. അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെതന്നെ (അവിവാഹിതരായി) തുടരുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.[൨൭] നിങ്ങള്‍ക്കൊരു ഭാര്യയുണ്ടെങ്കില്‍, അവളില്‍ നിന്ന് വേര്‍പെടാന്‍ മുതിരരുത്. നിങ്ങള്‍ക്കു ഭാര്യയില്ലായെങ്കില്‍ ഒരു ഭാര്യയെ കണ്ടെത്താനും ശ്രമിക്കരുത്.[൨൮] പക്ഷേ വിവാഹം കഴിക്കാന്‍ നിങ്ങള്‍ നിശ്ചയിച്ചാല്‍ അതൊരു പാപമല്ല. ഒരിക്കലും വിവാഹം കഴിക്കാതിരുന്ന ഒരു പെണ്‍കുട്ടി വിവാഹം ചെയ്യുകയാണെങ്കില്‍ പാപം ചെയ്യുന്നില്ല. എന്നാല്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ഈ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാകും. നിങ്ങള്‍ ഈ പ്രയാസങ്ങളില്‍ നിന്ന് മോചിതരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.[൨൯] സഹോദരീ സഹോദരന്മാരേ, ഇതാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. നമുക്ക് ഇനിയും അധികം സമയം മിച്ചമില്ല. അതുകൊണ്ട് ഇപ്പോള്‍ മുതല്‍ ഭാര്യമാരുള്ളവര്‍ തങ്ങള്‍ക്കു ഭാര്യമാരില്ലാത്തപ്പോഴെന്നപോലെ കര്‍ത്താവിനെ സേവിക്കുക.[൩൦] ദുഃഖിതരായവര്‍ ദുഃഖിതരല്ലാത്തതുപോലെ ജീവിക്കുക. സന്തോഷവാന്മാരായിട്ടുള്ളവര്‍ സന്തോഷമില്ലാത്തവരായി ജീവിക്കുക. സാധനങ്ങള്‍ വാങ്ങുന്നവന്‍ ഒന്നുമില്ലാത്തതുപോലെ ജീവിക്കുക.[൩൧] ലൌകികമായ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സാധനങ്ങള്‍ തങ്ങള്‍ക്കു പ്രധാനമല്ല എന്ന രീതിയില്‍ ജീവിക്കണം. ഈ ലോകം ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഉടന്‍ തന്നെ മാറും എന്നതിനാലാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ജീവിക്കണമെന്നു പറയുന്നത്.[൩൨] നിങ്ങള്‍ ഉല്‍ക്കണ്ഠാകുലമായ ചിന്തകളില്‍നിന്നും മോചിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരാള്‍ കര്‍ത്താവിന്‍റെ ജോലിയില്‍ വ്യാപൃതനാകുന്നു. കര്‍ത്താവിനെ സന്തുഷ്ടനാക്കുവാനാണ് അയാളുടെ ശ്രമം.[൩൩] എന്നാല്‍ വിവാഹിതനായ ഒരുവന്‍ ലൌകികകാര്യങ്ങളില്‍ വ്യാപൃതനുമാണ്. അവന്‍ തന്‍റെ ഭാര്യയെ സന്തുഷ്ടയാക്കുവാനാണു ശ്രമിക്കുന്നത്.[൩൪] അയാള്‍ രണ്ടു കാര്യങ്ങളെപ്പറ്റി ആലോചിക്കണം- സ്വന്തം ഭാര്യയെ പ്രസാദിപ്പിക്കുക, കര്‍ത്താവിനെ പ്രസാദിപ്പിക്കുക. അവിവാഹിതയായ ഒരു സ്ത്രീയോ ഒരിക്കലും വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടിയോ അവരുടെ മുഴുവന്‍ സമയവും കര്‍ത്താവിനായി സമര്‍പ്പിക്കും. അവള്‍ക്ക് തന്‍റെ ആത്മാവും ശരീരവും മുഴുവനും കര്‍ത്താവിനു സമര്‍പ്പി ക്കാനാകണം. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീ ലൌകികകാര്യങ്ങളില്‍ വ്യാപൃതയാണ്. തന്‍റെ ഭര്‍ത്താവിനെ പ്രസാദിപ്പിക്കാന്‍ ശ്രമിക്കുകയാണവള്‍ ചെയ്യുന്നത്.[൩൫] നിങ്ങളെ സഹായിക്കാനാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. നിങ്ങളെ പരിമിതപ്പെടുത്താനല്ല ഞാനിതു പറയുന്നത്. പക്ഷേ നിങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കണമെന്നാണ് എനിക്കാഗ്രഹം. നിങ്ങളുടെ ശ്രദ്ധ വേറെ കാര്യങ്ങളില്‍ വ്യതിചലിക്കാതെ കര്‍ത്താവിന് നിങ്ങളെ പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെടാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.[൩൬] ഒരുവന്‍ തന്‍റെ കന്യകയായ മകളെ വിവാഹത്തിനു നല്ല പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ശരിയല്ലെന്നു ചിന്തിച്ചേക്കാം. വിവാഹം അനിവാര്യമാണെന്ന് അയാള്‍ ആലോചിച്ചേക്കാം. അയാള്‍ അവളെ വിവാഹം കഴിക്കാനും അനുവദിക്കണം. അതു പാപമല്ല.[൩൭] പക്ഷേ മറ്റൊരാള്‍ കുറേക്കൂടി ഉറച്ച മനസ്സുള്ളവനായിരിക്കും. വിവാഹത്തിന്‍റെ പ്രശ്നമേ ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവൃത്തിക്കാം. തന്‍റെ കന്യകയായ പുത്രിയെ അവിവാഹിതയായി തുടരാന്‍ അയാള്‍ തീരുമാനിച്ചാല്‍ അയാള്‍ ചെയ്യുന്നത് ശരിയാണ്.[൩൮] തന്‍റെ കന്യകയായ പുത്രിയെ വിവാഹം ചെയ്തുകൊടുത്തയാള്‍ ചെയ്യുന്നത് നല്ലതാണ്. അവളെ കല്യാണം കഴിച്ചു കൊടുക്കാത്തയാള്‍ അതിലും നല്ല കാര്യമാണ് ചെയ്യുന്നത്.[൩൯] ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവ് ജീവിച്ചിരിക്കുവോളം കാലം അയാളില്‍ ബന്ധിതയാണ്. ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്യം അവള്‍ക്കുണ്ടാകും. പക്ഷേ അവള്‍ കര്‍ത്താവില്‍ വിവാഹം കഴിക്കണം.[൪൦] വീണ്ടും വിവാഹിതയാകാതിരുന്നാല്‍ അവള്‍ക്ക് കൂടുതല്‍ സന്തോഷം. ഇത് എന്‍റെ അഭിപ്രായമാണ്; എനിക്ക് ദൈവത്തിന്‍റെ ആത്മാവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.