A A A A A

പാപങ്ങൾ: [ആസക്തി]


൧ കൊരിന്ത്യർ ൧൦:൧൩-൧൪
[൧൩] എല്ലാവര്‍ക്കുമുള്ള പ്രലോഭനങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുമുള്ളൂ. പക്ഷേ നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയും. നിങ്ങള്‍ക്കു സഹിക്കാവുന്നതിലധികം പ്രലോഭനങ്ങള്‍ക്കു വിധേയരാകുവാന്‍ അവന്‍ അനുവദിക്കില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രലോഭിക്കപ്പെട്ടാല്‍ അതില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗവും ദൈവം തരും. അപ്പോള്‍ നിങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയും.[൧൪] അതുകൊണ്ട്, എന്‍റെ പ്രിയ സുഹൃത്തുക്കളെ, വിഗ്രഹാരാധനയില്‍ നിന്നും ഓടിയകലുക.

൧ യോഹ ൨:൧൬
ലോകത്തിലെ ദുഷ്ക്കാര്യങ്ങള്‍ ഇവകളാണ്. പാപം നിറഞ്ഞ സ്വയത്തെ പ്രീതിപ്പെടുത്താനുള്ള നമ്മുടെ കാമം, നാം കാണുന്ന ദുഷ്ടത നിറഞ്ഞ കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള കാമം, നമ്മുടെ സ്വത്തുക്കളിലുള്ള നമ്മുടെ അഹങ്കാരം. എന്നാല്‍ ഇവയൊന്നും പിതാവായ ദൈവത്തില്‍നിന്നുള്ളതല്ല. അത്തരം കാര്യങ്ങള്‍ ലോകത്തില്‍ നിന്നാണ് വരുന്നത്.

൧ കൊരിന്ത്യർ ൧൫:൩൩
വിഡ്ഢികളാക്കപ്പെടരുത്: “ചീത്തക്കൂട്ടുകാര്‍ നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.”

ജെയിംസ് ൪:൭
പിശാച് നിങ്ങളില്‍ നിന്ന് ഓടിയകലുന്നതിനായി പിശാചിനെ എതിര്‍ത്ത് സ്വയം ദൈവത്തിനര്‍പ്പിക്കുക,

൧ കൊരിന്ത്യർ ൬:൧൨
“എല്ലാക്കാര്യങ്ങളും എനിക്കായി അനുവദിച്ചിരിക്കുന്നു.” പക്ഷേ എല്ലാം നന്നല്ല. “എല്ലാം എനിക്കായി അനുവദിച്ചിരിക്കുന്നു.” പക്ഷേ ഞാനൊന്നിനെയും എന്‍റെ യജമാനനാകാന്‍ അനുവദിക്കില്ല.

൧ പത്രോസ് ൫:൧൦
അതെ, അല്പകാലത്തേക്ക് നിങ്ങള്‍ കഷ്ടം സഹിക്കും. എന്നാലതിനു ശേഷം ദൈവം എല്ലാം ശരിയാക്കും. അവന്‍ നിങ്ങളെ ബലപ്പെടുത്തും. അവന്‍ നിങ്ങളെ താങ്ങുകയും വീഴ്ചയില്‍നിന്നു രക്ഷിക്കുകയും ചെയ്യും. എല്ലാ കൃപയും പകരുന്ന ദൈവമാണവന്‍. ക്രിസ്തുവില്‍ തന്‍റെ മഹത്വത്തെ പങ്കുവയ്ക്കാന്‍ അവന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുന്നു. ആ മഹത്വം എക്കാലത്തേക്കുമായി തുടരും.

റോമർ ൫:൩-൫
[൩] പ്രശ്നങ്ങള്‍ നമ്മെ കൂടുതല്‍ ക്ഷമാശീലരാക്കും എന്നറിയാവുന്നതുകൊണ്ട് നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും നാം സന്തുഷ്ടരാണ്.[൪] നാം ബലശാലികള്‍ ആണെന്നുളളതിന് ഈ ക്ഷമ തെളിവാണ്. അത് നമുക്ക് പ്രത്യാശ തരുന്നു.[൫] ഈ പ്രത്യാശ ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ല: അത് ഒരിക്കലും പരാജയപ്പെടുകയുമില്ല. ദൈവം തന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു പകര്‍ന്ന തുകൊണ്ടാണിത്. പരിശുദ്ധാത്മാവിലൂടെയാണ് ദൈവം തന്‍റെ സ്നേഹം നമുക്കു നല്‍കിയത്.

൧ കൊരിന്ത്യർ ൬:൯-൧൧
[൯] [This verse may not be a part of this translation][൧൦] [This verse may not be a part of this translation][൧൧] മുന്‍കാലത്ത് നിങ്ങളില്‍ ചിലരും അങ്ങനെയായിരുന്നു. പക്ഷേ നിങ്ങള്‍ കഴുകപ്പെട്ടു, നിങ്ങള്‍ വിശുദ്ധരാക്കപ്പെട്ടു, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിന്‍റെയും നാമത്തില്‍ നിങ്ങള്‍ ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടു.

ടൈറ്റസ് ൨:൧൨
ലോകം നമ്മളെക്കൊണ്ട് ചെയ്യിക്കാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ദൈവത്തിനെതിരായി ജീവിക്കാതിരിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു. ദൈവസേവനം ചെയ്തുകൊണ്ട് ഈ ലോകത്തില്‍ ജീവിയ്ക്കുവാനും സ്വയം നിയന്ത്രിതവും നീതിപരവുമായ ജീവിതം നയിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു.

ജെയിംസ് ൧:൨-൩
[൨] എന്‍റെ സഹോദരരേ, പല തരത്തിലുള്ള ക്ലേശങ്ങള്‍ നിങ്ങള്‍ക്കു കാണും. എന്നാല്‍ ഇവ സംഭവിക്കുന്പോള്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകണം.[൩] എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ക്ഷമയും നിങ്ങള്‍ക്കറിയാം.

ഹെബ്രായർ ൪:൧൫-൧൬
[൧൫] മഹാപുരോഹിതനായ യേശുവിന് നമ്മുടെ ബലഹീനതകള്‍ മനസ്സിലാക്കുവാന്‍ സാധിക്കും. യേശു ഭൂമിയില്‍ വസിക്കേ, എല്ലാ പ്രകാരത്തിലും അവന്‍ പ്രലോഭിതനാക്കപ്പെട്ടു. അവന്‍ പ്രലോഭിതനാക്കപ്പെട്ടതു നാം പ്രലോഭിതരാകുന്നതു പോലെ തന്നെ ആയിരുന്നെങ്കിലും അവന്‍ ഒരിക്കലും പാപം ചെയ്തില്ല.[൧൬] യേശു മഹാപുരോഹിതനായി നമുക്കുള്ളതുകൊണ്ട് കൃപയുള്ള ദൈവസിംഹാസനംമുന്പാകെ ധൈര്യത്തോടെ നമുക്ക് വരാം. അവിടെ വേണ്ടപ്പോള്‍ കൃപയും ദയയും സഹായത്തിനായി നമുക്കു ലഭിക്കും.

ജോൺ ൩:൧൬-൧൭
[൧൬] തന്‍റെ ഏകപുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിക്കാതിരിക്കുവാനും അവര്‍ക്കു നിത്യജീവന്‍ ലഭിക്കുവാനും വേണ്ടി ദൈവം തന്‍റെ മകനെ ആ ലോകത്തിലേക്കയച്ചു.[൧൭] ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. തന്‍റെ പുത്രനിലൂടെ ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ദൈവം അവനെ അയച്ചത്.

ഫിലിപ്പിയർ ൪:൧൩
അവന്‍ ശക്തി തരുന്നതുകൊണ്ട് എനിക്ക് ക്രിസ്തുവില്‍ കൂടെ എല്ലാ കാര്യങ്ങളും സാധിക്കും.

മത്തായി ൬:൧൩
[This verse may not be a part of this translation]

മത്തായി ൨൬:൪൧
പ്രലോഭിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. ശരിയായതു ചെയ്യാന്‍ നിങ്ങളുടെ ആത്മാവു കൊതിക്കുന്നു. പക്ഷേ ശരീരം ക്ഷീണിച്ചതാണ്.ڈ

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.