A A A A A

രഹസ്യങ്ങൾ: [വിധി]


ജോൺ ൧൬:൩൩
നിങ്ങള്‍ക്കെന്നില്‍ സമാധാനം ഉണ്ടായിരിക്കാന്‍ വേണ്ടിയാണു നിങ്ങളോടു ഞാനിതൊക്കെ പറഞ്ഞത്. ഈ ലോകത്തില്‍ നിങ്ങള്‍ക്കു പ്രശ്നങ്ങളുണ്ടാകാം. പക്ഷേ ധൈര്യത്തോടെയിരിക്കുക. ഞാന്‍ ലോകത്തെ പരാജയപ്പെടുത്തിയിരിക്കുന്നു.

വെളിപ്പെടുന്ന ൨൦:൧൨
മരിച്ചവരായ ചെറിയവരെയും, വലിയവരെയും സിംഹാസനത്തിനു മുന്പില്‍ കണ്ടു. ചില പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്തകവും തുറക്കപ്പെട്ടിരുന്നു. മരിച്ചവര്‍ തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് വിധിക്കപ്പെട്ടു. ഇക്കാര്യങ്ങളാണ് ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നത്.

റോമർ ൧൨:൨
നിയങ്ങോട്ടു ഈ ലോകത്തിലെ ജനതയുടെ വഴി അവലംബിക്കാതിരിക്കുക. പക്ഷേ ഒരു പുതിയ ചിന്താമാര്‍ഗ്ഗത്തിലൂടെ ഉളളില്‍ സ്വയം മാറുക. അപ്പോള്‍ നിങ്ങള്‍ക്ക് നല്ലതും ദൈവത്തിനു ഹിതകരവും പൂര്‍ണ്ണവും ആയ കാര്യങ്ങള്‍ തെളിയിക്കുവാനും സ്വീകരിക്കുവാനും സാധിക്കും.

റോമർ ൮:൨൮-൨൯
[൨൮] തന്നെ സ്നേഹിക്കുന്നവരുടെ നന്മയ്ക്കു വേണ്ടിയുളള എല്ലാ കാര്യത്തിലും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം. അങ്ങനെയുളളവരെയാണ് ദൈവം തിരഞ്ഞെടുത്തത്. കാരണം അതവന്‍റെ പദ്ധതിയായിരുന്നു.[൨൯] സൃഷ്ടിക്കു മുന്പുതന്നെ ദൈവത്തിന് അവരെ അറിയാമായിരുന്നു. തന്‍റെ പുത്രന് അനുരൂപരായിരിക്കണം അവര്‍ എന്ന് ദൈവം നിശ്ചയിച്ചു. അങ്ങനെ യേശു അനേക സഹോദരീ സഹോദരന്മാരില്‍ ആദ്യജാതനായി.*

എഫെസ്യർ ൨:൮-൯
[൮] ദൈവകാരുണ്യത്താല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. വിശ്വാസത്തിലൂടെയാണ് നിങ്ങള്‍ക്ക് ആ കൃപ ലഭിച്ചതും. നിങ്ങള്‍ സ്വയം രക്ഷിച്ചില്ല. ദൈവത്തിന്‍റെ ദാനമായിരുന്നു അത്.[൯] നിങ്ങളുടെ പ്രവൃത്തികളല്ല നിങ്ങളെ രക്ഷിച്ചത്. അതിനാല്‍ ഒരാള്‍ക്കും തങ്ങള്‍ സ്വയം രക്ഷിച്ചുവെന്ന് അഹങ്കരിക്കാനാവില്ല.

൧ പത്രോസ് ൨:൮-൯
[൮] അവിശ്വാസികള്‍ക്ക് അവന്‍. “ഇടറാനുള്ള കല്ലും ജനങ്ങള്‍ക്ക് വീഴുവാനുള്ള കല്ലുമാണ്.” യെശയ്യാവ്. 8:14 ജനങ്ങള്‍ ഇടറും, കാരണം, അവര്‍ ദൈവത്തോടു അനുസരണക്കേടുള്ളവരാണ്. അനുസരണക്കേടുള്ളവര്‍ വീഴണമെന്ന് ദൈവം പദ്ധതിയിട്ടു. അവരെ വീഴ്ത്താനുള്ള പാറയാണ് അവന്‍.[൯] എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നിങ്ങള്‍ രാജപുരോഹിതരാണ്. നിങ്ങളൊരു വിശുദ്ധജനമാണ്. നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. ദൈവം ചെയ്ത അത്ഭുതകാര്യങ്ങള്‍ പറയുവാനായാണ് നിങ്ങളെ തിരഞ്ഞെടുത്തത്. അവന്‍ ഇരുട്ടില്‍ നിന്നും അത്ഭുതാവഹമായ വെളിച്ചത്തിലേക്കു നിങ്ങളെ കൊണ്ടുവന്നു.

൧ കൊരിന്ത്യർ ൨:൭-൯
[൭] എന്നാല്‍ ഞങ്ങള്‍ പറയുന്നത് ദൈവത്തിന്‍റെ രഹസ്യ ജ്ഞാനത്തെപ്പറ്റിയാണ്. ഈ ജ്ഞാനം ജനങ്ങളില്‍ നിന്നും മറഞ്ഞിരിയ്ക്കുകയാണ്. നമ്മുടെ മഹത്വത്തിനായി ദൈവം ഈ ജ്ഞാനത്തെ ഒരുക്കിയിരിക്കുന്നു. ലോകാരംഭത്തിനു മുന്പു തന്നെ അവനതു ആസൂത്രണം ചെയ്തിരുന്നു.[൮] ഈ ലോകത്തിലെ ഭരണാധികാരികളില്‍ ഒരുവനുപോലും ആ ജ്ഞാനം മനസ്സിലായില്ല. അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ മഹത്വത്തിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.[൯] പക്ഷേ തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ, “തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം ഒരുക്കിയിട്ടുള്ളത് ആരും കണ്ടിട്ടില്ല, ആരും കേട്ടിട്ടില്ല, ആര്‍ക്കും തോന്നിയിട്ടുമില്ല.” യെശയ്യാവ്. 64:4

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.