A A A A A

കണക്ക് അടയാളങ്ങൾ: [നമ്പർ ൮]


വെളിപ്പെടുന്ന ൧൩:൧൮
ബുദ്ധിയുള്ളവന് മൃഗത്തിന്‍റെ സംഖ്യ കണ്ടെത്താനാകും. വിജ്ഞാനമാണിവിടെ ആവശ്യം. അത് ഒരു മനുഷ്യന്‍റെ സംഖ്യയാകുന്നു. അറുന്നൂറ്റി അറുപത്താറാണ് ആ സംഖ്യ.

൧ കൊരിന്ത്യർ ൬:൯-൧൧
[൯] [This verse may not be a part of this translation][൧൦] [This verse may not be a part of this translation][൧൧] മുന്‍കാലത്ത് നിങ്ങളില്‍ ചിലരും അങ്ങനെയായിരുന്നു. പക്ഷേ നിങ്ങള്‍ കഴുകപ്പെട്ടു, നിങ്ങള്‍ വിശുദ്ധരാക്കപ്പെട്ടു, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിന്‍റെയും നാമത്തില്‍ നിങ്ങള്‍ ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടു.

വെളിപ്പെടുന്ന ൧൧:൨-൩
[൨] പക്ഷേ ദൈവാലയമുറ്റം അളക്കരുത്. അത് വെറുതെ വിടുക. അത് ജാതികള്‍ക്കു നല്‍കപ്പെട്ടതാണ്. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവിട്ടും.[൩] ഞാനെന്‍റെ രണ്ടു സാക്ഷികള്‍ക്കു ശക്തി നല്‍കുകയും ചെയ്യും. അവര്‍ രട്ടുടുത്ത് ആയിരത്തിരുനൂറ്ററുപതു ദിവസങ്ങള്‍ പ്രവചനം നടത്തും.”

പ്രവൃത്തികൾ ൮:൧൧-൨൪
[൧൧] ആളുകള്‍ തന്‍റെ അനുയായികളാകുംവരെ വളരെനാള്‍ ശിമോന്‍ മായാജാലം കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.[൧൨] എന്നാല്‍ ഫിലിപ്പൊസ് ദൈവരാജ്യത്തെപ്പ റ്റിയും യേശുക്രിസ്തുവിന്‍റെ ശക്തിയെപ്പറ്റിയുമുള്ള സുവിശേഷം പ്രസംഗിച്ചു. സ്ത്രീപുരുഷന്മാര്‍ ഫിലിപ്പൊസിന്‍റെ വാക്കുകള്‍ വിശ്വസിച്ചു. അവര്‍ സ്നാനപ്പെട്ടു.[൧൩] ശിമോനും ഫിലിപ്പൊസിന്‍റെ വാക്കുകള്‍ വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു. അയാള്‍ ഫിലിപ്പൊസിനെ പിന്തുടര്‍ന്നു. ഫിലിപ്പൊസ് ചെയ്ത വീര്യപ്രവൃത്തികളും അതിശക്തമായ കര്‍മ്മങ്ങളും കണ്ട് ശിമോന്‍ അത്ഭുതപ്പെട്ടു.[൧൪] അപ്പൊസ്തലന്മാര്‍ അപ്പോഴും യെരൂശലേമില്‍ ഉണ്ടായിരുന്നു. ശമര്യാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്ന് അവര്‍ കേട്ടു. അതിനാല്‍ അവര്‍ പത്രൊസിനെയും യോഹന്നാനെയും ശമര്യക്കാരുടെ ഇടയിലേക്ക് അയച്ചു.[൧൫] അവരെത്തി ശമര്യക്കാര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു.[൧൬] യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവര്‍ സ്നാനപ്പെട്ടു. പക്ഷേ പരിശുദ്ധാത്മാവ് അവരില്‍ ഒരാളിലേക്കും വന്നതേയില്ല. അതിനാലാണ് പത്രൊസും യോഹന്നാനും പ്രാര്‍ത്ഥിച്ചത്.[൧൭] അപ്പൊസ്തലന്മാര്‍ തങ്ങളുടെ കൈകള്‍ ജനങ്ങളുടെമേല്‍ വെച്ചതോടെ അവര്‍ക്കു പരിശുദ്ധാത്മാവിനെ കിട്ടി.[൧൮] അപ്പൊസ്തലന്മാര്‍ തങ്ങളുടെ കൈകള്‍ ജനങ്ങളുടെമേല്‍ വെച്ചപ്പോള്‍ അവര്‍ക്കു ആത്മാവു ലഭിക്കുന്നത് ശിമോന്‍ കണ്ടു. അതിനാല്‍ അവന്‍ അപ്പൊസ്തലന്മാര്‍ക്കു പണം കൊടുക്കാന്‍ ഒരുങ്ങി.[൧൯] എന്നിട്ടു പറഞ്ഞു, “ഞാന്‍ എന്‍റെ കൈ ഒരുവന്‍റെമേല്‍ വച്ചാല്‍ അവനും പരിശുദ്ധാ ത്മാവിനെ കിട്ടേണ്ടതിലേക്കുള്ള ശക്തി എന്നിലേക്കു പകര്‍ന്നു തരിക.”[൨൦] പത്രൊസ് ശിമോനോടു പറഞ്ഞു, “നീയും നിന്‍റെ പണവും നശിപ്പിക്കപ്പെടണം. ദൈവത്തിന്‍റെ സമ്മാനം പണം കൊടുത്തു വാങ്ങാമെന്നു നീ കരുതി.[൨൧] ഈ ജോലിയില്‍ നിനക്കു ഞങ്ങളോടു പങ്കാളി ആകാനാവില്ല. ദൈവത്തിനു മുന്പില്‍ നിന്‍റെ ഹൃദയം ശുദ്ധമല്ല.[൨൨] മാനസാന്തരപ്പെടുക! നീ ചെയ്ത ദുഷ്ടതകളില്‍നിന്നും പിന്തിരിയുക. ദൈവത്തോടു പ്രാര്‍ത്ഥിക്കുക. നിന്‍റെ ഈവക ചിന്തകള്‍ക്ക് അവന്‍ നിന്നോടു ക്ഷമിക്കട്ടെ.[൨൩] നീ കടുത്ത അസൂയയില്‍ മുഴുകിയവനും, പിശാചിന്‍റെ നിയന്ത്രണത്തില്‍ ഉള്ളവനുമാണെന്നു ഞാന്‍ കാണുന്നു.”[൨൪] ശിമോന്‍ മറുപടി പറഞ്ഞു, “നിങ്ങളിരുവരും എനിക്കായി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചാലും. നിങ്ങള്‍ പറഞ്ഞ വിധമൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”

൧ കൊരിന്ത്യർ ൬:൯
[This verse may not be a part of this translation]

ജോൺ ൧:൮
പക്ഷേ യോഹന്നാന്‍ വെളിച്ചമായിരുന്നില്ല. എന്നാലവന്‍ പ്രകാശത്തെപ്പറ്റി പറയാന്‍ വന്നവനാണ്.

വെളിപ്പെടുന്ന ൪:൬-൮
[൬] കൂടാതെ പളുങ്കുപോലെ വ്യക്തമായ ഒരു കണ്ണാടിക്കടലും സിംഹാസനത്തിനു മുന്പില്‍ ഉണ്ടായിരുന്നു. സിംഹാസനങ്ങള്‍ക്കു മുന്പിലും വശങ്ങളിലുമായി നാലു ജീവനുള്ള ജന്തുക്കള്‍ ഉണ്ടായിരുന്നു. അവയ്ക്ക് ദേഹം മുഴുവനും കണ്ണുകളാണ്.[൭] ആദ്യത്തേത് ഒരു സിംഹത്തെപ്പോലെയും രണ്ടാമത്തെ ജീവനുള്ള ജന്തു കാളയെപ്പോലെയും ആയിരുന്നു. മൂന്നാമത്തേതിന് മനുഷ്യന്‍റെ തലയുണ്ട്. നാലാമത്തേത് ഒരു പറക്കുന്ന കഴുകനെപ്പോലെയും ആയിരുന്നു.[൮] ജീവനുള്ള ഓരോ ജന്തുവിനും ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു. ജീവനുള്ള ജന്തുക്കളുടെ അകവും പുറവും കണ്ണുകള്‍ക്കൊണ്ട് മൂടപ്പെട്ടിരുന്നു. രാത്രിയും പകലും ആ ജീവനുള്ള ജന്തുക്കള്‍ നിര്‍ത്താതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. “പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ സര്‍വ്വശക്തനായ കര്‍ത്താവായ ദൈവം പരിശുദ്ധന്‍.’ അവന്‍ ആയിരുന്നവനും ആകുന്നവനും വരാനിരിക്കുന്നവനുമാകുന്നു.”

വെളിപ്പെടുന്ന ൧൩:൫
ധിക്കാരവും ദൂഷണവും പറയാന്‍ മൃഗത്തെ അനുവദിച്ചു. നാല്പത്തിരണ്ട് മാസത്തേക്കു തന്‍റെ ശക്തി ഉപയോഗിക്കാന്‍ അതിനനുവാദം കിട്ടി.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.