A A A A A

കണക്ക് അടയാളങ്ങൾ: [നമ്പർ ൫]


വെളിപ്പെടുന്ന ൧൩:൫-൧൮
[൫] ധിക്കാരവും ദൂഷണവും പറയാന്‍ മൃഗത്തെ അനുവദിച്ചു. നാല്പത്തിരണ്ട് മാസത്തേക്കു തന്‍റെ ശക്തി ഉപയോഗിക്കാന്‍ അതിനനുവാദം കിട്ടി.[൬] അത് ദൈവദൂഷണം പറയാന്‍ വായ തുറന്നു. ദൈവത്തിന്‍റെ നാമത്തിനും അവന്‍റെ വാസസ്ഥാനത്തിനും സ്വര്‍ഗ്ഗനിവാസികള്‍ക്കുമെല്ലാം എതിരായി ദൂഷണം നടത്തി.[൭] ദൈവത്തിന്‍റെ വിശുദ്ധജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനും അവരെ തോല്പിക്കുവാനും മൃഗത്തിനു ശക്തി നല്‍കപ്പെട്ടു. എല്ലാ ഗോത്രങ്ങള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷയ്ക്കും രാജ്യത്തിനും മീതെ മൃഗത്തിന് അധികാരം നല്‍കപ്പെട്ടു.[൮] ഭൂമിയില്‍ ജീവിക്കുന്നവരെല്ലാം മൃഗത്തെ നമസ്കരിക്കും. കൊല്ലപ്പെട്ട കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ ലോകാരംഭം മുതല്‍ക്കു പേരെഴുതാത്തവരെല്ലാം അതിനെ നമസ്കരിക്കും.[൯] കാതുള്ളവന്‍ ഇതു കേള്‍ക്കട്ടെ:[൧൦] തടവുകാരനാകേണ്ടവന്‍ തടവുകാരനാവുകതന്നെ ചെയ്യും. വാളുകൊണ്ടു കൊല്ലുന്നവന്‍ ഒരു വാളുകൊണ്ടു തന്നെ കൊല്ലപ്പെടും. ഇതിനര്‍ത്ഥം ദൈവത്തിന്‍റെ വിശുദ്ധ ജനങ്ങള്‍ക്കു സഹനശക്തിയും വിശ്വാസവും വേണമെന്നാണ്.[൧൧] മറ്റൊരു മൃഗം ഭൂമിയില്‍ നിന്നും ഉയര്‍ന്നുവരുന്നതും ഞാന്‍ കണ്ടു. അതിന് ഒരു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊന്പുകളുണ്ടായിരുന്നെങ്കിലും മഹാസര്‍പ്പത്തെപ്പോലെ അവന്‍ സംസാരിച്ചു.[൧൨] ഈ മൃഗം ആദ്യത്തെ മൃഗത്തിനു മുന്പില്‍ വന്നു നില്‍ക്കുകയും അതിനെപ്പോലെതന്നെ ശക്തി ഉപയോഗിക്കുകയും ചെയ്തു. ആദ്യത്തെ മൃഗത്തെ ഭൂമിയിലുള്ള എല്ലാവരെയും കൊണ്ട് നമസ്കരിപ്പിക്കുവാന്‍ ആണ് അത് ശക്തി ഉപയോഗിച്ചത്. ആദ്യത്തെ മൃഗത്തിന് ഭേദമാക്കപ്പെട്ടതും മാരകവുമായ മുറിവുണ്ടായിരുന്നു.[൧൩] രണ്ടാമത്തെ ഈ മൃഗം വലിയ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നു. ആളുകള്‍ നോക്കിനില്‍ക്കേ അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അഗ്നി കൊണ്ടുവരിക പോലും ചെയ്യുന്നു.[൧൪] രണ്ടാമത്തെ മൃഗം ഭൂവാസികളെ വഞ്ചിക്കുന്നു. തനിക്കു പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ട വീര്യപ്രവര്‍ത്തികള്‍ കൊണ്ടാണത് ജനങ്ങളെ വഞ്ചിക്കുന്നത്. ആദ്യത്തെ മൃഗത്തെ രക്ഷിക്കാനാണവന്‍ ഈ അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ മൃഗത്തെ ആദരിക്കാന്‍ ഒരു വിഗ്രഹമുണ്ടാക്കാന്‍ അവന്‍ ജനങ്ങളോടു കല്പിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും മരിക്കാത്ത മൃഗമായിരുന്നു അത്.[൧൫] ആദ്യത്തെ മൃഗത്തിന്‍റെ വിഗ്രഹത്തിനു ജീവന്‍ നല്‍കാനുള്ള ശക്തി രണ്ടാമത്തെ മൃഗത്തിനു നല്‍കപ്പെട്ടിരുന്നു. അപ്പോള്‍ ആ വിഗ്രഹത്തിനു സംസാരിക്കാനുള്ള കഴിവു ലഭിക്കുകയും തന്നെ നമസ്കരിക്കാത്തവരെ കൊല്ലുവാനുള്ള ആജ്ഞ നല്‍കുകയും ചെയ്തു.[൧൬] രണ്ടാമത്തെ മൃഗം ചെറിയവരെയും ദരിദ്രരെയും സ്വതന്ത്രരെയും അടിമയെയും തങ്ങളുടെ വലതു കൈയിലോ അല്ലെങ്കില്‍ നെറ്റിയിലോ ഒരടയാളം ഇടപ്പെടുന്നതിന് നിര്‍ബന്ധിച്ചു.[൧൭] ഈ അടയാളമില്ലാതെ ആര്‍ക്കും വില്‍ക്കുവാനോ വാങ്ങുവാനോ ആകുമായിരുന്നില്ല. ഈ അടയാളം ആ മൃഗത്തിന്‍റെ പേരോ അവന്‍റെ പേരിന്‍റെ സംഖ്യയോ ആണ്.[൧൮] ബുദ്ധിയുള്ളവന് മൃഗത്തിന്‍റെ സംഖ്യ കണ്ടെത്താനാകും. വിജ്ഞാനമാണിവിടെ ആവശ്യം. അത് ഒരു മനുഷ്യന്‍റെ സംഖ്യയാകുന്നു. അറുന്നൂറ്റി അറുപത്താറാണ് ആ സംഖ്യ.

മത്തായി ൧൯:൯
ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നവന്‍ വ്യഭിച രിക്കുകയാണ്. വിവാഹമോചനം നേടാനും വീണ്ടും വിവാഹം കഴിക്കുന്നതിനും ഒരുവനെ അനുവദിക്കുന്ന ഏകകാരണം, തന്‍റെ ഭാര്യയ്ക്ക് മറ്റുള്ളവരുമായി ലൈംഗികബന്ധങ്ങളുണ്ടെന്ന് തെളിയുന്പോഴാണ്.ڈ

വെളിപ്പെടുന്ന ൧൧:൨-൩
[൨] പക്ഷേ ദൈവാലയമുറ്റം അളക്കരുത്. അത് വെറുതെ വിടുക. അത് ജാതികള്‍ക്കു നല്‍കപ്പെട്ടതാണ്. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവിട്ടും.[൩] ഞാനെന്‍റെ രണ്ടു സാക്ഷികള്‍ക്കു ശക്തി നല്‍കുകയും ചെയ്യും. അവര്‍ രട്ടുടുത്ത് ആയിരത്തിരുനൂറ്ററുപതു ദിവസങ്ങള്‍ പ്രവചനം നടത്തും.”

മത്തായി ൫:൩൨
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെക്കൊണ്ട് വ്യഭിചാരം ചെയ്യിക്കുകയാണ്. അവള്‍ വ്യഭിചാരിണിയാണെങ്കില്‍ മാത്രമേ അവളെ ഉപേക്ഷിക്കാവൂ. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരിയാണ്.

൨ തിമൊഥെയൊസ് ൩:൧൬
എല്ലാ തിരുവെഴുത്തും ദൈവത്താല്‍ നല്‍കപ്പെട്ടതാണ്. എല്ലാ തിരുവെഴുത്തും പഠിപ്പിക്കുവാനും ജനങ്ങളുടെ ജീവിതത്തിലെ തെറ്റുകള്‍ എടുത്തു കാണിക്കുവാനും ഉപയോഗമുള്ളതാണ്. അത് തെറ്റുകളെ തിരുത്താനും ശരിയായി ജീവിക്കേണ്ടതെങ്ങനെയെന്നു കാണിക്കുവാനും ഉപയോഗപ്രദമാണ്.

വെളിപ്പെടുന്ന ൪:൬-൮
[൬] കൂടാതെ പളുങ്കുപോലെ വ്യക്തമായ ഒരു കണ്ണാടിക്കടലും സിംഹാസനത്തിനു മുന്പില്‍ ഉണ്ടായിരുന്നു. സിംഹാസനങ്ങള്‍ക്കു മുന്പിലും വശങ്ങളിലുമായി നാലു ജീവനുള്ള ജന്തുക്കള്‍ ഉണ്ടായിരുന്നു. അവയ്ക്ക് ദേഹം മുഴുവനും കണ്ണുകളാണ്.[൭] ആദ്യത്തേത് ഒരു സിംഹത്തെപ്പോലെയും രണ്ടാമത്തെ ജീവനുള്ള ജന്തു കാളയെപ്പോലെയും ആയിരുന്നു. മൂന്നാമത്തേതിന് മനുഷ്യന്‍റെ തലയുണ്ട്. നാലാമത്തേത് ഒരു പറക്കുന്ന കഴുകനെപ്പോലെയും ആയിരുന്നു.[൮] ജീവനുള്ള ഓരോ ജന്തുവിനും ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു. ജീവനുള്ള ജന്തുക്കളുടെ അകവും പുറവും കണ്ണുകള്‍ക്കൊണ്ട് മൂടപ്പെട്ടിരുന്നു. രാത്രിയും പകലും ആ ജീവനുള്ള ജന്തുക്കള്‍ നിര്‍ത്താതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. “പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ സര്‍വ്വശക്തനായ കര്‍ത്താവായ ദൈവം പരിശുദ്ധന്‍.’ അവന്‍ ആയിരുന്നവനും ആകുന്നവനും വരാനിരിക്കുന്നവനുമാകുന്നു.”

൧ കൊരിന്ത്യർ ൧൦:൧൩
എല്ലാവര്‍ക്കുമുള്ള പ്രലോഭനങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുമുള്ളൂ. പക്ഷേ നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയും. നിങ്ങള്‍ക്കു സഹിക്കാവുന്നതിലധികം പ്രലോഭനങ്ങള്‍ക്കു വിധേയരാകുവാന്‍ അവന്‍ അനുവദിക്കില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രലോഭിക്കപ്പെട്ടാല്‍ അതില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗവും ദൈവം തരും. അപ്പോള്‍ നിങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയും.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.