A A A A A

നല്ല പ്രതീകം: [ഉത്തരവാദിത്തം]


റോമർ ൧൪:൧൨
അതിനാല്‍ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ച് ദൈവത്തോട് നാം തന്നെ വിശദീകരിക്കേണ്ടിവരും.

റോമർ ൧:൨൦
നിത്യമായി നിലനില്‍ക്കുന്ന ശക്തിയും ദൈവീകമഹത്വവും തുടങ്ങി അദൃശ്യഗുണങ്ങളും ദൈവീകമായ സകലതും ദൈവത്തിനുണ്ട്. പക്ഷേ, ലോകാരംഭം മുതല്‍ക്കേ അത്തരം കാര്യങ്ങള്‍ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ദൈവം സൃഷ്ടിച്ച എല്ലാറ്റിനും ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തങ്ങള്‍ ചെയ്യുന്ന തെറ്റുകളില്‍നിന്ന് ജനങ്ങള്‍ക്ക് ഒഴികഴിവില്ല.

ജെയിംസ് ൫:൧൬
പാപം പരസ്പരം ഏറ്റുപറയുവിന്‍, എന്നിട്ട് പ്രാര്‍ത്ഥിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ദൈവം നിങ്ങളെ സുഖപ്പെടുത്തും. നീതിമാന്‍ ദൃഢമായി പ്രാര്‍ത്ഥിച്ചാല്‍ വലിയ കാര്യങ്ങള്‍ സംഭവിക്കും.

റോമർ ൨:൧൨
ന്യായപ്രമാണം ഉളളവരും അതില്ലാത്തവരും പാപം ചെയ്യുന്പോള്‍ സമന്മാരുമാകുന്നു. ന്യായപ്രമാണമില്ലാത്തതിനാല്‍ പാപം ചെയ്യുന്നവര്‍ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്യുന്നവര്‍ ന്യായപ്രമാണം കൊണ്ട് വിധിക്കപ്പെടും.

ലൂക്കോ ൧൨:൪൭-൪൮
[൪൭] “യജമാനന്‍റെ ആഗ്രഹമറിഞ്ഞിട്ടും അതനുസരിച്ച് ഒരുങ്ങിയിരിക്കാതെയും ഏല്പിച്ച ജോലി ചെയ്യാതെയുമിരിക്കുന്ന ദാസനു കഠിനശിക്ഷ ലഭിക്കും.[൪൮] യജമാനന്‍റെ ആഗ്രഹമറിയാത്ത ദാസനോ? അവന്‍ ശിക്ഷ അര്‍ഹിക്കുന്ന പ്രവര്‍ത്തികളേ ചെയ്യൂ. പക്ഷേ മറ്റെയാളെക്കാള്‍ കുറഞ്ഞ ശിക്ഷയേ അവനു ലഭിക്കൂ. കൂടുതല്‍ ഏല്പിക്കപ്പെട്ടവന്‍ കൂടുതല്‍ ഉത്തരവാദിയാണ്. അവനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.”

൧ തെസ്സലൊനീക്യർ ൫:൧൧
നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ പരസ്പരം ആശ്വസിപ്പിച്ചും ശക്തി പകര്‍ന്നുമിരിക്കുവിന്‍.

ജെയിംസ് ൪:൧൭
നന്മ ചെയ്യേണ്ടത് എങ്ങനെ എന്നറിയാമെങ്കിലും അതു ചെയ്യാതിരിക്കുന്പോള്‍ ഒരുവന്‍ പാപം ചെയ്യുന്നു.

റോമർ ൪:൧൫
കാരണം, ന്യായപ്രമാണം അനുസരിക്കാതിരുന്നാല്‍ ദൈവകോപം വരുത്തി വയ്ക്കാനേ ന്യായപ്രമാണത്തിനു കഴിയൂ. പക്ഷെ, ന്യായപ്രമാണമില്ലെങ്കില്‍ ലംഘിക്കാനും ഒന്നും ഉണ്ടാവുകയില്ല.

൧ തിമൊഥെയൊസ് ൧:൧൦
ലൈംഗികപാപങ്ങള്‍ ചെയ്യുന്നവര്‍ക്കും സ്വവര്‍ഗ്ഗഭോഗികള്‍ക്കും അടിമകളെ വില്‍ക്കുന്നവര്‍ക്കും നുണ പറയുന്നവര്‍ക്കും അസത്യമായ ഉപദേശങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ന്യായപ്രമാണം.

മത്തായി ൧൨:൩൬
ഞാന്‍ നിങ്ങളോടു പറയുന്നു, തങ്ങള്‍ പറയുന്ന നിസ്സാരമായ ഓരോ വാക്കിനും ജനങ്ങള്‍ വിധിദിവസത്തില്‍ കണക്കു പറയേണ്ടിവരും. അന്ത്യവിധി ദിവസമാണിങ്ങനെ വേണ്ടി വരിക.

ലൂക്കോ ൧൨:൪൮
യജമാനന്‍റെ ആഗ്രഹമറിയാത്ത ദാസനോ? അവന്‍ ശിക്ഷ അര്‍ഹിക്കുന്ന പ്രവര്‍ത്തികളേ ചെയ്യൂ. പക്ഷേ മറ്റെയാളെക്കാള്‍ കുറഞ്ഞ ശിക്ഷയേ അവനു ലഭിക്കൂ. കൂടുതല്‍ ഏല്പിക്കപ്പെട്ടവന്‍ കൂടുതല്‍ ഉത്തരവാദിയാണ്. അവനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.”

എഫെസ്യർ ൫:൨൧
നിങ്ങള്‍ അന്യോന്യം അനുസരിക്കുവാന്‍ സന്നദ്ധരാകുക. എന്തെന്നാല്‍ നിങ്ങള്‍ ക്രിസ്തുവിനെ ആദരിക്കുന്നു.

ഹെബ്രായർ ൧൦:൨൫
ചില ആളുകള്‍ ചെയ്യുന്നതു പോലെ ഒന്നിച്ചുള്ള കൂടിവരവുകള്‍ ഉപേക്ഷിക്കാതിരിക്കുക. കൂടിവരവുകള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും അതു വഴി സ്വയം ശക്തിആര്‍ജ്ജിക്കുകയും ചെയ്യുക. അന്തിമദിനത്തിന്‍റെ വരവ് നമ്മുടെ കണ്‍മുന്പിലിരിക്കെ നാം ഇത് കൂടുതല്‍ കൂടുതലായി ചെയ്യണം.

മത്തായി ൧൨:൩൬-൩൭
[൩൬] ഞാന്‍ നിങ്ങളോടു പറയുന്നു, തങ്ങള്‍ പറയുന്ന നിസ്സാരമായ ഓരോ വാക്കിനും ജനങ്ങള്‍ വിധിദിവസത്തില്‍ കണക്കു പറയേണ്ടിവരും. അന്ത്യവിധി ദിവസമാണിങ്ങനെ വേണ്ടി വരിക.[൩൭] നിങ്ങള്‍ പറഞ്ഞ വാക്കുകളനുസരിച്ചാവും നിങ്ങളെ വിധിക്കുക. നിങ്ങളുടെ ചില വാക്കുകള്‍ നിങ്ങളെ നീതീകരിക്കും. എന്നാല്‍ വേറേ ചില വാക്കുകള്‍ക്ക് നിങ്ങള്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.ڈ

ഗലാത്തിയർ ൬:൧-൨
[൧] സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ പാപം ചെയ്യുന്നു എന്നു വരികില്‍, നിങ്ങളില്‍ ആത്മീയത ഉള്ളവന്‍ അവന്‍റെ അടുത്തു പോകുകയും സൌമ്യതയോടെ ശരിയിലേക്കു കൊണ്ടുവരാന്‍ സ്വയം പ്രലോഭിതരാകാതെ സൂക്ഷിച്ച്, അവനെ സഹായിക്കുകയും വേണം.[൨] പ്രശ്നങ്ങളില്‍ പരസ്പരം സഹായിച്ച് യഥാര്‍ത്ഥമായും ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കുക.

ഹെബ്രായർ ൧൦:൨൪
പരസ്പരം സ്നേഹിക്കുന്നതിനും നന്മ ചെയ്യുന്നതിനും എങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കാം എന്നും നമ്മള്‍ ചിന്തിക്കണം.

൧ യോഹ ൨:൨
നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ് ക്രിസ്തു. എല്ലാ മനുഷ്യരുടെയും പാപങ്ങള്‍ മാറ്റിക്കളയാനുള്ള പാതയാണ് ക്രിസ്തു.

൨ കൊരിന്ത്യർ ൫:൧൦
ഞങ്ങള്‍ എല്ലാവരും ക്രിസ്തുവിനു മുന്പില്‍ വിധിക്കപ്പെടാന്‍ നിന്നേ പറ്റൂ. ഓരോരുത്തനും അര്‍ഹിക്കുന്നതു ലഭിക്കും. ഭൂമിയിലെ ശരീരത്തില്‍ ജീവിച്ചപ്പോള്‍ ചെയ്ത പ്രവൃത്തിയുടെ നന്മ തിന്മയനുസരിച്ച് ഓരോരുത്തര്‍ക്കും വിധി ലഭിക്കും.

൨ കൊരിന്ത്യർ ൪:൧൭-൧൮
[൧൭] കുറച്ചു സമയത്തേക്കു ഞങ്ങള്‍ക്കു ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും ആ പ്രശ്നങ്ങള്‍ ഞങ്ങളെ നിത്യമഹത്വത്തിലേക്കു നയിക്കുന്നു. ആ മഹത്വമാണ് പ്രശ്നങ്ങളെക്കാള്‍ വലുത്.[൧൮] അതുകൊണ്ട് ഞങ്ങള്‍ കാണുന്നതിനെപ്പറ്റിയല്ല കാണാനാകാത്തതിനെപ്പറ്റി ചിന്തിക്കുന്നു. കണ്ടതിനെപ്പറ്റിയല്ല. നമ്മള്‍ കാണുന്നത് കുറച്ചു സമയത്തേക്കേ നിലനില്ക്കൂ. നമ്മള്‍ക്കു കാണാനാകാത്തതു എന്നെന്നും നിലനില്‍ക്കും.

എഫെസ്യർ ൪:൨൫
അതിനാല്‍ നുണ പറയുന്നതു നിങ്ങള്‍ നിര്‍ത്തണം. എല്ലായ്പ്പോഴും പരസ്പരം സത്യം പറയുക. കാരണം ഒരേ ശരീരത്തില്‍ കഴിയുന്നവരാണ് നാം.

ഗലാത്തിയർ ൬:൨
പ്രശ്നങ്ങളില്‍ പരസ്പരം സഹായിച്ച് യഥാര്‍ത്ഥമായും ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കുക.

പ്രവൃത്തികൾ ൧൪:൧൭
എങ്കിലും താനാണു സത്യമെന്നു അവന്‍ കാണിച്ചിരുന്നു: അവന്‍ നിങ്ങള്‍ക്കായി നന്മ ചെയ്തുകൊണ്ടേയിരുന്നു. നിങ്ങള്‍ക്ക് അവന്‍ ആകാശത്തുനിന്നും മഴ നല്‍കുന്നു. തക്ക സമയത്ത് നിങ്ങള്‍ക്ക് വിളവു തരുന്നു. നിറയെ ആഹാരം നിങ്ങള്‍ക്കു തരികയും മനസ്സിനെ ആഹ്ലാദം കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.”

൨ കൊരിന്ത്യർ ൨:൬
നിങ്ങള്‍ മിക്കവരും അയാള്‍ക്കു നല്‍കിയ ശിക്ഷ മതിയായതാണ്.

൧ കൊരിന്ത്യർ ൧:൧൦
സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. നിങ്ങള്‍ക്കിടയില്‍ വിഘടനമില്ലാത്തവിധം നിങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ യാചിക്കുന്നു. ഒരേ ചിന്തയും ഒരേ ലക്ഷ്യവും കൊണ്ട് നിങ്ങള്‍ പൂര്‍ണ്ണമായും ഒത്തുചേരണമെന്നു ഞാന്‍ യാചിയ്ക്കുന്നു.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.