A A A A A

നല്ല പ്രതീകം: [വർജ്ജിക്കുക]


൨ കൊരിന്ത്യർ ൧൨:൨൧
ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുന്പോള്‍, എന്‍റെ ദൈവം എന്നെ നിങ്ങളുടെ മുന്പില്‍ വിനീതനാക്കിയേക്കാമെന്നു ഞാന്‍ ഭയക്കുന്നു. നിങ്ങള്‍ക്കിടയില്‍ ചിലരുടെ പാപകര്‍മ്മങ്ങള്‍ എന്നെ ദുഃഖിതനാക്കും. അവര്‍ തങ്ങളുടെ അശുദ്ധി, ലൈംഗികപാപങ്ങള്‍, നാണംകെട്ട പ്രവൃത്തികള്‍ ദുഷ്കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് പശ്ചാത്തപിക്കാത്തതു മൂലം എനിക്കു ദുഃഖമുണ്ടാകും.

൨ തിമൊഥെയൊസ് ൨:൨൨
ഒരു ചെറുപ്പക്കാരന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടതകളില്‍ നിന്നും അകന്നു നില്‍ക്കുക. വിശ്വാസവും സ്നേഹവും സമാധാനവും ഉള്ളവനായി നീതിയില്‍ ജീവിക്കുവാന്‍ കഠിനമായി പരിശ്രമിക്കുക. ഈ കാര്യങ്ങളത്രയും ശുദ്ധഹൃദയരുടെയും കര്‍ത്താവില്‍ വിശ്വാസം ഉള്ളവരുടെയും കൂടെ ചെയ്യുക.

പ്രവൃത്തികൾ ൧൫:൨൦
പകരം നാം അവര്‍ക്കു കത്തെഴുതണം. അതില്‍ അവരോടു നാം ഇതൊക്കെ പറയണം: വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ആഹാരം ഭക്ഷിക്കരുത്. (അതു ഭക്ഷണത്തെ അശുദ്ധമാക്കുന്നു.) വ്യഭിചരിക്കരുത്, രക്തം രുചിക്കരുത്. ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ തിന്നരുത്.

കൊളോസിയക്കാർ ൩:൫
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ദുഷ്ടതകളെയും:- ലൈംഗികപാപങ്ങള്‍, കളങ്കം, കാമം, ദുഷ്ചിന്തകള്‍ ഇവയെ നീക്കുക. വിഗ്രഹാരാധന നിങ്ങളെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. ദുഷ്കാര്യങ്ങള്‍ ആഗ്രഹിക്കരുത് ഇവയെ പുറത്താക്കുക. ഈ ആഗ്രഹം ഒരു കള്ളദൈവത്തിനു ശുശ്രൂഷ ചെയ്യുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

എഫെസ്യർ ൫:൩
എന്നാല്‍ നിങ്ങള്‍ക്കിടയില്‍ ലൈംഗിക പാപം അരുത്. യാതൊരു വിധ ദുഷ്ടതയോ അത്യാഗ്രഹമോ പാടില്ല. എന്തെന്നോ? അതൊന്നും ദൈവത്തിന്‍റെ വിശുദ്ധജനത്തിന് ചേര്‍ന്നതല്ല.

ഗലാത്തിയർ ൫:൧൯
ലൈംഗികമായ അസാന്മാര്‍ഗീകത്വം, ശുദ്ധിയില്ലായ്മ, അപമര്യാദയായ പെരുമാറ്റം,

൧ കൊരിന്ത്യർ ൬:൧൮-൧൯
[൧൮] അതിനാല്‍ ലൈംഗികപാപത്തില്‍ നിന്നും അകന്നു പോവുക. ഒരാള്‍ ചെയ്യുന്ന മറ്റ് ഓരോ പാപവും അവന്‍റെ ശരീരത്തിന് വെളിയിലാണ്. എന്നാല്‍ ലൈംഗികപാപം ചെയ്യുന്നവന്‍ തന്‍റെ തന്നെ ശരീരത്തിന് എതിരായി പാപം ചെയ്യുന്നു.[൧൯] നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ ആ ലയമാണെന്നു നിങ്ങളറിയുക. പരിശുദ്ധാത്മാവ് നിങ്ങള്‍ക്കുള്ളിലാണ്. ദൈവത്തില്‍ നിന്ന് നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. നിങ്ങള്‍ നിങ്ങളുടെ തന്നെ സ്വന്തമല്ല.

൧ കൊരിന്ത്യർ ൭:൨
പക്ഷേ ലൈംഗികപാപത്തിന്‍റെ പ്രശ്നം അപകടം ആണ്. അതുകൊണ്ട് ഓരോ പുരുഷനും സ്വന്തം ഭാര്യയുണ്ടാവണം. അതുപോലെ ഓരോ സ്ത്രീയ്ക്കും സ്വന്തം ഭര്‍ത്താവുണ്ടായിരിക്കണം.

൧ കൊരിന്ത്യർ ൧൦:൧൩
എല്ലാവര്‍ക്കുമുള്ള പ്രലോഭനങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുമുള്ളൂ. പക്ഷേ നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയും. നിങ്ങള്‍ക്കു സഹിക്കാവുന്നതിലധികം പ്രലോഭനങ്ങള്‍ക്കു വിധേയരാകുവാന്‍ അവന്‍ അനുവദിക്കില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രലോഭിക്കപ്പെട്ടാല്‍ അതില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗവും ദൈവം തരും. അപ്പോള്‍ നിങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയും.

൧ പത്രോസ് ൨:൧൧
പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ഈ ലോകത്തിലെ അപരിചിതരെയും സന്ദര്‍ശകരെയും പോലെയാണ്. അതുകൊണ്ട് നിങ്ങളുടെ സകല ദുഷ്ട ആഗ്രഹങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവാന്‍ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ കാര്യങ്ങള്‍ നിങ്ങളുടെ ആത്മാവിനെതിരെ യുദ്ധം ചെയ്യും.

ഹെബ്രായർ ൧൩:൪
വിവാഹം എല്ലാവരാലും മാനിക്കപ്പെടണം. ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം വിശ്വസ്തരായിരിക്കണം. മറ്റ് ലൈംഗിക പാപങ്ങളെയും വ്യഭിചാരത്തെയും ദൈവം തീര്‍ച്ചയായും വിധിക്കും.

യൂദാ ൧:൭
പട്ടണങ്ങളായ സൊദോമിനെയും, ഗൊമോരായെയും ചുറ്റുവട്ടത്തിലുള്ള പട്ടണങ്ങളെയും ഓര്‍ക്കുക. ആ നഗരങ്ങളിലെ ആളുകള്‍ ആ ദൂതന്മാരെപ്പോലെ തന്നെയായിരുന്നു. ആ പട്ടണങ്ങള്‍ മുഴുവനും ലൈംഗിക അരാജകത്വവും പ്രകൃതി വിരുദ്ധമായ ലൈംഗിക രീതികളും നിറഞ്ഞവ ആയിരുന്നു. നിത്യാഗ്നിയുടെ ശിക്ഷയാണ് അവര്‍ അനുഭവിക്കുന്നത്. നമുക്കുവേണ്ടിയുള്ള ഒരു ഉദാഹരണമാണ് അവരുടെ ശിക്ഷ.

മത്തായി ൫:൮
മനഃശുദ്ധിയുളളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവസന്നിധിയിലെത്തും.

റോമർ ൧൨:൧
അതുകൊണ്ട് സഹോദരങ്ങളേ, എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു. ദൈവം നമ്മോടു വലിയ കരുണ കാണിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ ജീവിക്കുന്ന യാഗമായി ദൈവത്തിനര്‍പ്പിക്കൂ. നിങ്ങളുടെ അര്‍പ്പണം ദൈവത്തിനുമാത്രമുളളതും, അവനെ പ്രീതിപ്പെടുത്തുന്നതുമാകട്ടെ. നിങ്ങളുടെ ഈ സമര്‍പ്പണം ആണ് ദൈവത്തെ ആരാ ധിക്കുവാനുളള ആദ്ധ്യാത്മികവഴി.

റോമർ ൧൩:൧൩
പകലിന്‍റെ മക്കളെപ്പോലെ നേരായ പാതയില്‍ നമുക്കും ജീവിക്കാം. കാടവും മലീമസവുമായ സദ്യകള്‍ നമുക്കുവേണ്ട. നാം മദ്യപിക്കരുത്. ലൈംഗിക പാപങ്ങള്‍ അഥവാ ശരീരംകൊണ്ടുളള ഏതുവിധത്തിലുളള പാപവും നാം ചെയ്യരുത്. നമുക്കു ശണ്ഠയോ, അസൂയയോ ഉണ്ടാകരുത്.

൧ തെസ്സലൊനീക്യർ ൪:൩-൪
[൩] ലൈംഗികപാപങ്ങളില്‍ നിന്നകന്ന് ശുദ്ധജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.[൪] നിങ്ങളോരോരുത്തരും ആത്മനിയന്ത്രണമുള്ളവരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയില്‍ നിങ്ങളുടെ ശരീരത്തെ വിനിയോഗിക്കുവിന്‍.

ഗലാത്തിയർ ൫:൧൯-൨൧
[൧൯] ലൈംഗികമായ അസാന്മാര്‍ഗീകത്വം, ശുദ്ധിയില്ലായ്മ, അപമര്യാദയായ പെരുമാറ്റം,[൨൦] വ്യാജദൈവങ്ങളെ ആരാധിക്കുക, മന്ത്രവാദം നടത്തുക, വെറുക്കുക, പ്രശ്നങ്ങളുണ്ടാക്കുക, അസൂയാലുക്കളാകുക, വളരെ കോപിഷ്ഠരാകുക, തന്‍കാര്യം നോക്കുന്നവരാകുക, പരസ്പരം കുഴപ്പം സൃഷ്ടിക്കുക,[൨൧] വിഭാഗീയത വളര്‍ത്തുക, മദ്യപന്മാരാകുക, സംസ്ക്കാരരഹിതമായ ആഘോഷങ്ങള്‍ നടത്തുക, ഇതുപോലെയുള്ള മറ്റുകാര്യങ്ങള്‍ ചെയ്യുക എന്നിവയാണ് നമ്മുടെ പാപം നിറഞ്ഞ സ്വയം ചെയ്യുന്ന കാര്യങ്ങള്‍ എന്നു വ്യക്തം. ഇപ്പോഴത്തെപ്പോലെ പണ്ടും ഞാന്‍ നിങ്ങളെ താക്കീതു ചെയ്തിരുന്നു.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.