A A A A A

ദൈവം: [നിങ്ങൾ ഉള്ളതുപോലെ വരിക]


മത്തായി ൧൧:൨൭-൩൦
[൨൭] ""എനിക്കു എല്ലാ വസ്തുക്കളും എന്‍റെ പിതാവു തന്നു. പുത്രനെ പിതാവിനു മാത്രമേ അറിയു. മറ്റാര്‍ക്കും അറികയില്ല. പിതാവിനെ പുത്രനു മാത്രമേ അറിയൂ. മറ്റാര്‍ക്കും അറികയില്ല. പുത്രന്‍ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി തിരഞ്ഞെടുത്തവര്‍ക്ക് മാത്രം പിതാവിനെ അറിയാനാകും.[൨൮] ""ക്ഷീണിതരും ഭാരം ചുമക്കുന്നവരും എന്‍റെയടുത്തു വരിക. ഞാന്‍ നിങ്ങള്‍ക്കു വിശ്രമം തരാം.[൨൯] എന്‍റെ ജോലി സ്വീകരിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുക. ഞാന്‍ സൌമ്യനും വിനീതഹൃദയനുമാണ്. നിങ്ങളുടെ ആത്മാവിനു നിങ്ങള്‍ ശാന്തി കണ്ടെത്തും.[൩൦] ഞാന്‍ നിര്‍ദ്ദേശിക്കുന്ന ജോലി എളുപ്പമാണ്. ഞാന്‍ തരുന്ന ഭാരം ലഘുവുമാണ്.ڈ

ജോൺ ൬:൬൩-൬൫
[൬൩] നും നേടാന്‍ കഴിയുകയില്ല. ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കുകള്‍ ആത്മാവാണ്. ഇവ ജീവന്‍ നല്‍കുന്നു.[൬൪] പക്ഷേ നിങ്ങളില്‍ ചിലര്‍ വിശ്വസിക്കുന്നില്ല.” (യേശുവിന് വിശ്വസിക്കാത്തവരെ മനസ്സിലായിരുന്നു. ആദ്യം മുതല്‍ക്കുതന്നെ അവനിത് അറിയാമായിരുന്നു. തനിക്കെതിരെ വിശ്വാസവഞ്ചന ചെയ്യുന്നവനെയും അവന് അറിയാമായിരുന്നു.)[൬൫] യേശു പറഞ്ഞു, “അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ‘എന്‍റെയടുത്തുവരാന്‍ പിതാവ് അനുവദിക്കാത്തവന്‍ എന്‍റെയടുത്തെത്തില്ല.’”

മത്തായി ൧൧:൨൮
""ക്ഷീണിതരും ഭാരം ചുമക്കുന്നവരും എന്‍റെയടുത്തു വരിക. ഞാന്‍ നിങ്ങള്‍ക്കു വിശ്രമം തരാം.

മത്തായി ൧൫:൭-൯
[൭] കപടഭക്തിക്കാരേ, യെശയ്യാവ് നിങ്ങളെപ്പറ്റി പറഞ്ഞതു ശരിതന്നെ. യെശയ്യാവ് പറഞ്ഞു,[൮] ""തങ്ങള്‍ എന്നെ ആദരിക്കുന്നുവെന്ന് അവര്‍ പറയുന്നു, എന്നാലവര്‍ എന്നെ അവരുടെ ജീവിതത്തിന്‍റെ പ്രധാനഭാഗമാക്കുന്നില്ല.[൯] അവര്‍ എന്നെ ആരാധിക്കുന്നതു വെറുതെയാണ്. എന്തെല്ലാം അവര്‍ പഠിപ്പിച്ചോ ആ കാര്യങ്ങള്‍ മനുഷ്യരുണ്ടാക്കിയ ചട്ടങ്ങള്‍ മാത്രം.ڈ യെശയ്യാവ് 29:13

അടയാളപ്പെടുത്തുക ൧൦:൧൩-൧൬
[൧൩] യേശുവിന്‍റ സ്പര്‍ശനം ഏറ്റുവാങ്ങുന്നതിന് ആളുകള്‍ അവരുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.[൧൪] യേശു അതെല്ലാം കാണുന്നുണ്ടായിരുന്നു. കുട്ടികളെ കൊണ്ടുവരുന്നത് ശിഷ്യന്മാര്‍ വിലക്കുന്നത് അവനിഷ്ടമില്ലായിരുന്നു. യേശു അവരോടു പറഞ്ഞു, “കുട്ടികള്‍ എന്‍റെ അടുത്തേക്കു വരട്ടെ. അവരെ തടയരുത്, എന്തെന്നാല്‍ ദൈവരാജ്യം കുട്ടികളെപ്പോലെയുള്ളവര്‍ക്കാണ്.[൧൫] ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഒരു കുഞ്ഞ് സാധനങ്ങള്‍ സ്വീകരിക്കുന്നതുപോലെ നിങ്ങള്‍ ദൈവരാജ്യത്തെ സ്വീകരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അതിലേക്കു പ്രവേശനമുണ്ടാകയില്ല.”[൧൬] പിന്നീട് യേശു കുഞ്ഞുങ്ങളെ കൈയിലെടുത്തു. അവന്‍ അവരുടെമേല്‍ കൈവച്ച് അവരെ അനുഗ്രഹിച്ചു.

ജെയിംസ് ൪:൬-൮
[൬] എന്നാല്‍ ദൈവം നല്‍കിയ കരുണയാണ് കൂടുതല്‍ മഹത്തരം. “ദൈവം അഹങ്കാരികള്‍ക്കെതിരെങ്കിലും വിനീതര്‍ക്ക് അവന്‍ കൃപ നല്‍കി.” എന്നു തിരുവെഴുത്തു പറയുന്നു.[൭] പിശാച് നിങ്ങളില്‍ നിന്ന് ഓടിയകലുന്നതിനായി പിശാചിനെ എതിര്‍ത്ത് സ്വയം ദൈവത്തിനര്‍പ്പിക്കുക,[൮] ദൈവത്തിനടുത്തേക്കു വരുന്പോള്‍ ദൈവവും അടുത്തേക്കുവരും. നിങ്ങള്‍ പാപികളായതു കൊണ്ട് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍, നിങ്ങള്‍ ഒരേസമയം ദൈവത്തെയും ലോകത്തെയും പിന്തുടരാനാണ് ശ്രമിക്കുന്നത്. നിങ്ങളുടെ ചിന്തയെ ശുദ്ധമാക്കുവിന്‍

൨ കൊരിന്ത്യർ ൫:൧൭
ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതെല്ലാം മാറിയിരിക്കുന്നു. എല്ലാം പുതുതാക്കപ്പെട്ടിരിക്കുന്നു.

ജോൺ ൫:൨൪
“ഞാന്‍ നിങ്ങളോട് സത്യമായി പറയാം. എന്‍റെ വാക്കുകള്‍ കേള്‍ക്കുകയും എന്നെ അയച്ചവനില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആള്‍ക്ക് നിത്യജീവന്‍ ലഭിക്കും. അയാള്‍ കുറ്റക്കാരനായി വിധിക്കപ്പെടുകയില്ല. അയാള്‍ മരണത്തെ വിട്ട് ജീവനില്‍ പ്രവേശിച്ചു കഴിഞ്ഞു.

റോമർ ൧൨:൧-൨
[൧] അതുകൊണ്ട് സഹോദരങ്ങളേ, എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു. ദൈവം നമ്മോടു വലിയ കരുണ കാണിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ ജീവിക്കുന്ന യാഗമായി ദൈവത്തിനര്‍പ്പിക്കൂ. നിങ്ങളുടെ അര്‍പ്പണം ദൈവത്തിനുമാത്രമുളളതും, അവനെ പ്രീതിപ്പെടുത്തുന്നതുമാകട്ടെ. നിങ്ങളുടെ ഈ സമര്‍പ്പണം ആണ് ദൈവത്തെ ആരാ ധിക്കുവാനുളള ആദ്ധ്യാത്മികവഴി.[൨] നിയങ്ങോട്ടു ഈ ലോകത്തിലെ ജനതയുടെ വഴി അവലംബിക്കാതിരിക്കുക. പക്ഷേ ഒരു പുതിയ ചിന്താമാര്‍ഗ്ഗത്തിലൂടെ ഉളളില്‍ സ്വയം മാറുക. അപ്പോള്‍ നിങ്ങള്‍ക്ക് നല്ലതും ദൈവത്തിനു ഹിതകരവും പൂര്‍ണ്ണവും ആയ കാര്യങ്ങള്‍ തെളിയിക്കുവാനും സ്വീകരിക്കുവാനും സാധിക്കും.

ഹെബ്രായർ ൧൨:൧
നമുക്കു ചുറ്റുമായി അനേകം വിശ്വാസികളുണ്ട്. വിശ്വാസം എന്തെന്ന് അവരുടെ ജീവിതം നമ്മോടു പറയുന്നു. അതിനാല്‍ നാം അവരെപ്പോലെയാകണം. നമുക്കു മുന്‍പിലുള്ള ഓട്ടം നാം ഓടിയേ തീരൂ. ക്ഷമയോടെ എപ്പോഴും പരിശ്രമിക്കുകയും വേണം. നമ്മെ തടയുന്ന എന്തിനെയും നാം ജീവിതത്തില്‍ നിന്നു എടുത്തു കളയണം. നമ്മെ നിഷ്പ്രയാസം പിടികൂടുന്ന പാപത്തില്‍ നിന്നും നാം ഒഴിഞ്ഞു നില്‍ക്കണം. നാം എപ്പോഴും യേശുവിന്‍റെ പാത പിന്‍തുടരണം.

ജോൺ ൫:൪൦
എന്നാല്‍ നിങ്ങള്‍ക്കു വേണ്ടിയ ജീവനായി എന്നെ സമീപിക്കാന്‍ നിങ്ങള്‍ മടിക്കുന്നു.

ജോൺ ൬:൪൪-൪൫
[൪൪] പിതാവാണ് എന്നെ അയച്ചത്. അവന്‍ തന്നെയാണ് ആളുകളെ എന്‍റെയടുത്തേക്ക് ആകര്‍ഷിക്കുന്നതും. അവസാന ദിവസത്തില്‍ ഞാനവരെ ഉയര്‍ത്തും. പിതാവ് ആകര്‍ഷിക്കാത്തവനു എന്‍റെയടുത്തെത്താന്‍ കഴികയില്ല.[൪൫] പ്രവാചകര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ‘ദൈവം എല്ലാവരെയും പഠിപ്പിക്കും.’ ആളുകള്‍ പിതാവിനെ ശ്രവിക്കുകയും അവനില്‍ നിന്നു പഠിക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ എന്‍റെയടുത്തെത്തും.

ജോൺ ൭:൩൭-൩൯
[൩൭] പെരുനാളിന്‍റെ അവസാനദിനമെത്തി. അതായിരുന്നു ഏറ്റവും പ്രധാനദിനവും. അന്ന് യേശു നിന്നുകൊണ്ടു വളരെ ഉച്ചത്തില്‍ പറഞ്ഞു, “ദാഹിക്കുന്നവര്‍ക്ക് എന്‍റെയടുത്തു വന്നു കുടിക്കാം.[൩൮] എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്‍റെ നദിപ്രവാഹം ഉണ്ടാകും. തിരുവെഴുത്തില്‍ അതാണു പറയുന്നത്.”[൩൯] യേശു പരിശുദ്ധാത്മാവിനെപ്പറ്റിയായിരുന്നു പറഞ്ഞു വന്നത്. ആത്മാവ് ഇതുവരെ ജനങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. കാരണം യേശു ഇതുവരെ മരിക്കുകയോ മഹത്വത്തിലേക്കു ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പിന്നീട് യേശുവില്‍ വിശ്വസിച്ചവര്‍ക്ക് ആത്മാവ് ലഭിക്കും.

ഹെബ്രായർ ൪:൧൪-൧൬
[൧൪] ദൈവത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കേണ്ടതിന് പോയ ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. അവന്‍ ദൈവത്തിന്‍റെ പുത്രനായ യേശുവാണ്. അതിനാല്‍ നമുക്കുള്ള വിശ്വാസത്തില്‍ നമുക്ക് ദൃഢമായിത്തുടരാം.[൧൫] മഹാപുരോഹിതനായ യേശുവിന് നമ്മുടെ ബലഹീനതകള്‍ മനസ്സിലാക്കുവാന്‍ സാധിക്കും. യേശു ഭൂമിയില്‍ വസിക്കേ, എല്ലാ പ്രകാരത്തിലും അവന്‍ പ്രലോഭിതനാക്കപ്പെട്ടു. അവന്‍ പ്രലോഭിതനാക്കപ്പെട്ടതു നാം പ്രലോഭിതരാകുന്നതു പോലെ തന്നെ ആയിരുന്നെങ്കിലും അവന്‍ ഒരിക്കലും പാപം ചെയ്തില്ല.[൧൬] യേശു മഹാപുരോഹിതനായി നമുക്കുള്ളതുകൊണ്ട് കൃപയുള്ള ദൈവസിംഹാസനംമുന്പാകെ ധൈര്യത്തോടെ നമുക്ക് വരാം. അവിടെ വേണ്ടപ്പോള്‍ കൃപയും ദയയും സഹായത്തിനായി നമുക്കു ലഭിക്കും.

വെളിപ്പെടുന്ന ൨൨:൧൬-൧൭
[൧൬] “സഭകള്‍ക്കു വേണ്ടി നിങ്ങളോട് ഇതു പറയുവാന്‍ യേശുവായ ഞാന്‍ എന്‍റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്‍റെ പിന്മുറക്കാരന്‍. ഞാന്‍ തിളങ്ങുന്ന പ്രഭാതനക്ഷത്രം”[൧൭] ആത്മാവും മണവാട്ടിയും പറയുന്നു, “വരൂ!” ഇതു കേള്‍ക്കുന്ന ഓരോരുത്തരും പറയണം “വരൂ!” ദാഹിക്കുന്നവന്‍ വരട്ടെ; അവന് വേണമെങ്കില്‍ ജീവന്‍റെ ജലം സൌജന്യമായി നല്‍കാം.

ജോൺ ൬:൩൭
എനിക്കു പിതാവ് തരുന്നവന്‍ എന്നിലേക്കു വരും. എന്‍റെയടുക്കല്‍ വരുന്നവനെ ഞാന്‍ കൈവെടിയുകയുമില്ല.

വെളിപ്പെടുന്ന ൨൨:൧൭
ആത്മാവും മണവാട്ടിയും പറയുന്നു, “വരൂ!” ഇതു കേള്‍ക്കുന്ന ഓരോരുത്തരും പറയണം “വരൂ!” ദാഹിക്കുന്നവന്‍ വരട്ടെ; അവന് വേണമെങ്കില്‍ ജീവന്‍റെ ജലം സൌജന്യമായി നല്‍കാം.

വെളിപ്പെടുന്ന ൧൨:൯
മഹാസര്‍പ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. (പിശാച് അഥവാ സാത്താന്‍ എന്നും വിളിക്കപ്പെടുന്ന പഴയ പാന്പാണ് ആ മഹാസര്‍പ്പം. ലോകത്തെയാകെ പാപത്തിലേക്കു നയിക്കുന്നവന്‍.) മഹാസര്‍പ്പവും അവനോടൊപ്പം അവന്‍റെ ദൂതന്മാരും ഭൂമിയിലേക്കെറിയപ്പെട്ടു.

ഫിലിപ്പിയർ ൧:൬
ദൈവം നിങ്ങളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ദൈവം അത് നിങ്ങളില്‍ തുടരുകയും ചെയ്യുന്നു. യേശുക്രിസ്തു വീണ്ടും വരുന്പോള്‍ ദൈവം ആ പ്രവൃത്തി നിങ്ങളില്‍ പൂര്‍ത്തിയാക്കും. എനിക്കതില്‍ തീര്‍ച്ചയുണ്ട്.

വെളിപ്പെടുന്ന ൨൧:൪
ദൈവം അവരുടെ കണ്ണുകളില്‍ നിന്നും എല്ലാ കണ്ണുനീരും തുടച്ചുകളയും. ഇനി മരണവും ദുഃഖവും കരച്ചിലും വേദനയുമുണ്ടാവില്ല. എല്ലാ പഴയ വഴികളും അവസാനിച്ചു.”

ഹെബ്രായർ ൧൦:൧൯-൨൨
[൧൯] അതിനാല്‍ സഹോദരരേ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നാം സര്‍വ്വസ്വതന്ത്രരാണ്. യേശുവിന്‍റെ രക്തംകാരണം പേടി കൂടാതെ നമുക്കിതു ചെയ്യാം.[൨൦] യേശു നമുക്കായി തുറന്ന പുതിയ പാതയിലൂടെ നമുക്കു പ്രവേശിക്കാം. അതൊരു ജീവനുള്ള പാതയാണ്. ഈ പുതിയ പാത ക്രിസ്തുവിന്‍റെശരീരമാകുന്ന തിരശ്ശീല വഴിയാണ്.[൨൧] ദൈവാലയത്തെ ഭരിക്കുന്ന ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്.[൨൨] നമ്മുടെ ഹൃദയങ്ങള്‍ കുറ്റബോധത്തില്‍ നിന്നും നിര്‍മ്മലീകരിക്കപ്പെടുകയും മുക്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ശുദ്ധജലത്താല്‍ നമ്മുടെ ശരീരം കഴുകി വൃത്തിയാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിശ്വാസം കൊണ്ട് ഉറച്ചതും ആത്മാര്‍ത്ഥതയുള്ള ഹൃദയവുമായി ദൈവത്തിനരികിലേക്കു വരിക.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.