A A A A A

ക്രിസ്ത്യൻ പള്ളി: [തെറ്റായ അധ്യാപകർ]


ലൂക്കോ ൬:൨൬
“നിങ്ങളെപ്പറ്റി എല്ലാവരും നല്ലതു പറയുന്പോള്‍ നിങ്ങള്‍ക്കു ദുരിതം. അവരുടെ പൂര്‍വ്വികര്‍ കള്ളപ്രവാചകരോട് അങ്ങനെ ചെയ്തിട്ടുണ്ട്.

മത്തായി ൨൪:൨൪
വ്യാജപ്രവാചകരും വ്യാജക്രിസ്തുക്കളും വരികയും മഹത്തായ കര്‍മ്മങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യും. ദൈവം തിരഞ്ഞെടുത്തവരോടാവും അവരിതു ചെയ്യുക. പറ്റുമെങ്കില്‍ അവന്‍റെ ആളുകളെ വിഡ്ഢികളാക്കുകയാണ് അവരുടെ ലക്ഷ്യം.

മത്തായി ൧൬:൧൧-൧൨
[൧൧] അതിനാല്‍ ഞാന്‍ അപ്പത്തെപ്പറ്റിയായിരുന്നില്ല സംസാരിച്ചത്. എന്താണു നിങ്ങള്‍ക്കതു മനസ്സിലാവാത്തത്. പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവിനെതിരെയാണു ഞാന്‍ മുന്നറിയിപ്പു തന്നത്.ڈ[൧൨] അപ്പോള്‍ യേശു അര്‍ത്ഥമാക്കിയത് അവര്‍ക്കു മനസ്സിലായി. അപ്പത്തിന്‍റെ പുളിമാവിനെതിരെയല്ല അവന്‍ പറഞ്ഞത്. പരീശന്മാരുടെയും സദൂക്യരുടെയും പ്രബോധനത്തിനെതിരെയുള്ള കരുതല്‍ നടപടിയാണത്.

൨ തിമൊഥെയൊസ് ൪:൩-൪
[൩] ആള്‍ക്കാര്‍ സത്യ ഉപദേശത്തെ ശ്രദ്ധിക്കാത്ത നാഴിക വരും. എന്നാല്‍ ജനങ്ങള്‍ തങ്ങളെ പ്രീതിപ്പെടുത്തുന്ന ധാരാളം അദ്ധ്യാപകരെ കണ്ടെത്തും. ആ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറയുന്ന അദ്ധ്യാപകരെ അവര്‍ കണ്ടെത്തും.[൪] ശ്രദ്ധാപൂര്‍വ്വമായ സത്യശ്രവണം ആള്‍ക്കാര്‍ നിര്‍ത്തും. തെറ്റായ കഥകളിലെ ഉപദേശങ്ങള്‍ പിന്തുടരാന്‍ അവര്‍ തുടങ്ങും.

൨ തിമൊഥെയൊസ് ൪:൩-൪
[൩] ആള്‍ക്കാര്‍ സത്യ ഉപദേശത്തെ ശ്രദ്ധിക്കാത്ത നാഴിക വരും. എന്നാല്‍ ജനങ്ങള്‍ തങ്ങളെ പ്രീതിപ്പെടുത്തുന്ന ധാരാളം അദ്ധ്യാപകരെ കണ്ടെത്തും. ആ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറയുന്ന അദ്ധ്യാപകരെ അവര്‍ കണ്ടെത്തും.[൪] ശ്രദ്ധാപൂര്‍വ്വമായ സത്യശ്രവണം ആള്‍ക്കാര്‍ നിര്‍ത്തും. തെറ്റായ കഥകളിലെ ഉപദേശങ്ങള്‍ പിന്തുടരാന്‍ അവര്‍ തുടങ്ങും.

പ്രവൃത്തികൾ ൨൦:൨൮-൩൦
[൨൮] നിങ്ങള്‍ സ്വയവും ദൈവം തന്നവരെയും സൂക്ഷിക്കുക. ദൈവത്തിന്‍റെ കുഞ്ഞാടുകളെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ സഭയ്ക്കു നിങ്ങള്‍ ഇടയന്മാരാകുന്നു. ദൈവം തന്‍റെ രക്തം കൊണ്ടു നേടിയ സഭയാണിത്.[൨൯] ഞാന്‍ പോയതിനു ശേഷം ചിലര്‍ നിങ്ങളോടു ചേരുമെന്ന് എനിക്കറിയാം. അവര്‍ കാട്ടുചെന്നായ്ക്കളാണ്. അവര്‍ ആട്ടിന്‍പറ്റത്തെ നശിപ്പിക്കാന്‍ നോക്കും.[൩൦] നിങ്ങളുടെ സംഘാംഗങ്ങള്‍ തന്നെ ചീത്ത നേതാക്കളാകും. അവര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആരംഭിക്കും. അവര്‍ യേശുവിന്‍റെ ചില ശിഷ്യന്മാരെ സത്യത്തില്‍നിന്നും അകറ്റും. കൂടാതെ അവരെ തങ്ങളുടെ അനുയായികളാക്കും.

൨ പത്രോസ് ൩:൧൪-൧൮
[൧൪] പ്രിയ സുഹൃത്തുക്കളേ, ഇതു സംഭവിക്കാനായി നാം കാത്തു നില്‍ക്കുന്നു. പാപമില്ലാതെയിരിക്കാനും കുറ്റമില്ലാതെയിരിക്കാനും സര്‍വ്വോപരി ദൈവവുമായി സമാധാനത്തിലിരിക്കാനും പരമാവധി ശ്രമിക്കുക.[൧൫] രക്ഷിക്കപ്പെടുവാനുള്ള അവസരം കര്‍ത്താവിന്‍റെ ക്ഷമയാല്‍ നിങ്ങള്‍ക്കു കിട്ടുമെന്നു ഓര്‍ക്കുക. ദൈവത്തില്‍ നിന്നു ലഭ്യമായ വിജ്ഞാനത്തിന്‍റെ അകന്പടിയോടെ നമ്മുടെ പ്രിയങ്കരനായ സഹോദരന്‍ പൌലൊസ് നിങ്ങളെ എഴുതി അറിയിച്ചതും അതുതന്നെ.[൧൬] ഈ കാര്യങ്ങളെക്കുറിച്ച് പൌലൊസ് ഇതേ രീതിയില്‍ തന്‍റെ എല്ലാ എഴുത്തുകളിലും എഴുതുന്നു. മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ പൌലൊസിന്‍റെ കത്തുകളിലുണ്ട്. അജ്ഞരും ആത്മാര്‍ത്ഥതയില്ലാത്തവരുമായ ആളുകള്‍ പൌലൊസിന്‍റെ എഴുത്തുകളിലുള്ള കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഇതരലിഖിതങ്ങളെയും അവര്‍ വളച്ചൊടിക്കുന്നു. അങ്ങനെ ചെയ്യുകവഴി അവര്‍ തങ്ങളെത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.[൧൭] പ്രിയ സുഹൃത്തുക്കളേ, ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കു മുന്നറിയിപ്പു കിട്ടിയിരിക്കുന്നു. അതുകൊണ്ട് സൂക്ഷിക്കുക. നിയമലംഘകര്‍ അവരുടെ ദുഷ്ചെയ്തികള്‍ കൊണ്ട് നിങ്ങളെ വഴി തെറ്റിക്കാന്‍ അനുവദിക്കാതിരിക്കുക. നിങ്ങളുടെ കരുത്താര്‍ന്ന വിശ്വാസത്തില്‍ നിന്നും വീഴാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.[൧൮] പകരം നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ വിജ്ഞാനത്തിലും കൃപയിലും (ദയ) വളര്‍ന്നുകൊണ്ടേയിരിക്കുക. ഇപ്പോഴും എപ്പോഴും എന്നേക്കും അവനു മഹത്വം ആയിരിക്കട്ടെ! ആമേന്‍.

൧ യോഹ ൪:൧-൬
[൧] പ്രിയരേ, ലോകത്തില്‍ ഇപ്പോള്‍ ധാരാളം വ്യാജപ്രവാചകന്മാര്‍ ഉണ്ട്. അതുകൊണ്ട് എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. ദൈവത്തില്‍നിന്നുള്ളതാണോ അതെന്നു വിവേചിച്ചറിയുക.[൨] ദൈവത്തിന്‍റെ ആത്മാവാണെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് ഇങ്ങനെ കഴിയും, “ഭൂമിയിലേക്ക് വന്ന് മനുഷ്യനായിത്തീര്‍ന്ന യേശുക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവന്” ദൈവാത്മാവുണ്ട്.[൩] യേശുവിനെപ്പറ്റി ഇങ്ങനെ അംഗീകരിക്കുവാന്‍ വിസ്സമ്മതിക്കുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. അത് ക്രിസ്തുവിന്‍റെ ശത്രുവിന്‍റെ ആത്മാവാണ്. ക്രിസ്തുവിന്‍റെ ശത്രു വരുന്നുവെന്ന് നിങ്ങള്‍ കേട്ടു. അവന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ തന്നെയുണ്ട്.[൪] പ്രിയ മക്കളേ, നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. അതുകൊണ്ട് വ്യാജപ്രവാചകരെ നിങ്ങള്‍ തോല്പിച്ചു. എന്തുകൊണ്ടെന്നാല്‍ നിങ്ങളിലുള്ള ദൈവം ലോകത്തില്‍ ഉള്ളവനേക്കാള്‍ ഉന്നതനാണ്.[൫] വ്യാജപ്രവാചകര്‍ ലോകത്തിന്‍റെതാണ്. അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങളും ലോകത്തില്‍ നിന്നുള്ളതാണ്. ലോകമാകട്ടെ അവര്‍ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു.[൬] പക്ഷെ നമ്മള്‍ ദൈവത്തില്‍ നിന്നുമാണ്. അതുകൊണ്ട് ദൈവത്തെ അറിയാവുന്നവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നല്ലാത്തവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. അവര്‍ ഞങ്ങള്‍ പറയുന്നത് ശ്രവിക്കുന്നില്ല. അങ്ങനെയാണ് സത്യാത്മാവിനെയും അസത്യാത്മാവിനെയും ഞങ്ങള്‍ അറിയുന്നത്.

മത്തായി ൭:൧൫-൨൦
[൧൫] ""കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക. അവര്‍ ആടിന്‍റെ വേഷത്തില്‍ നിങ്ങളെ സമീപിക്കും. എന്നാലവര്‍ യഥാര്‍ത്ഥത്തില്‍ ചെന്നായ്ക്കളെപ്പോലെ അപകടകാരികളാണ്.[൧൬] അവരുടെ പ്രവര്‍ത്തികള്‍കൊണ്ട് നിങ്ങളവരെ മനസ്സിലാക്കും. ചീത്തയാളുകളൊരിക്കലും നന്മ ചെയ്യില്ല. മുള്‍പ്പടര്‍പ്പില്‍ മുന്തിരി ഉണ്ടാകാത്തതുപോലെ, ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമുണ്ടാകാറില്ല.[൧൭] അതുപോലെ, നല്ല വൃക്ഷങ്ങള്‍ നല്ല ഫലം തരും. ചീത്ത വൃക്ഷങ്ങള്‍ ചീത്തഫലവും.[൧൮] ഒരു നല്ല വൃക്ഷം ദുഷിച്ച ഫലമുണ്ടാക്കില്ല. ദുഷിച്ച വൃക്ഷം നല്ല ഫലവുമുണ്ടാക്കില്ല.[൧൯] നല്ല ഫലമുണ്ടാക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയപ്പെടും.[൨൦] അവരുണ്ടാക്കുന്ന ഫലങ്ങളെക്കൊണ്ട് നിങ്ങള്‍ ഈ കള്ളപ്രവാചകരെ മനസ്സിലാക്കും.

൨ പത്രോസ് ൧:൧൨-൨൧
[൧൨] ഇക്കാര്യം നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ക്കുള്ള സത്യത്തില്‍ നിങ്ങള്‍ ബലവാന്മാരാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ ഓമ്മിപ്പിക്കാന്‍ ഞാന്‍ എപ്പോഴും സഹായിക്കും.[൧൩] ഈ ഭൂമിയില്‍ ജീവിച്ചിരിക്കും കാലത്തോളം ഈ കാര്യങ്ങള്‍ ഓര്‍പ്പിച്ചു സഹായിക്കുന്നത് ശരിയാണെന്നു ഞാന്‍ കരുതുന്നു.[൧൪] ഈ ശരീരം തീര്‍ച്ചയായും ഉടനെ ഉപേക്ഷിക്കണമെന്ന് എനിക്കറിയാം. നമ്മുടെ കര്‍ത്താവായ യേശു അത് എന്നെ കാണിച്ചു.[൧൫] ഈ കാര്യമത്രയും എപ്പോഴും ഓര്‍മ്മിപ്പിച്ചു സഹായിക്കാന്‍ എന്നെക്കൊണ്ടാവുന്നത്രയും ഞാന്‍ ശ്രമിയ്ക്കും. എനിക്കുശേഷവും ഇവയത്രയും ഓര്‍മ്മിപ്പിക്കാന്‍ കെല്പുള്ളവരാകണം നിങ്ങളെന്നു ഞാന്‍ ആഗ്രഹിക്കുന്നു.[൧൬] കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയെപ്പറ്റി ഞങ്ങള്‍ നിങ്ങളോടു പറഞ്ഞു. അവന്‍റെ വരവിനെപ്പറ്റിയും പറഞ്ഞു. ഞങ്ങള്‍ പറഞ്ഞതത്രയും ആള്‍ക്കാര്‍ നെയ്തെടുത്ത വെറും രസികന്‍ കഥകളല്ല. അതെ, ക്രിസ്തുവിന്‍റെ പ്രതാപം ഞങ്ങളുടെ തന്നെ കണ്ണുകള്‍ക്കൊണ്ടു ഞങ്ങള്‍ കണ്ടതാണ്.[൧൭] മഹാ പ്രതാപവാനായ ദൈവത്തിന്‍റെ ശബ്ദം യേശു കേട്ടു. പിതാവായ ദൈവത്തില്‍ നിന്ന് ആദരവും മഹത്വവും കിട്ടിയപ്പോഴായിരുന്നു അത്. ശബ്ദം പറഞ്ഞു, “ഇത് എന്‍റെ പുത്രനാണ്, ഞാന്‍ അവനെ സ്നേഹിക്കുന്നു. ഞാനവനില്‍ സംപ്രീതനാണ്.”[൧൮] ഞങ്ങളും ആ ശബ്ദം കേട്ടു. യേശുവും ഒത്ത് ഞങ്ങള്‍ വിശുദ്ധഗിരിയില്‍ ആയിരിക്കുന്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നാണതു വന്നത്.[൧൯] പ്രവാചകര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ ഞങ്ങളില്‍ പൂര്‍ണ്ണമായും സ്ഥിരപ്പെടുത്തി. പ്രവാചകര്‍ പറഞ്ഞ കാര്യങ്ങളെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നത് നിങ്ങള്‍ക്കു നല്ലതാണ്. അവര്‍ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളത്രയും അന്ധകാരം നിറഞ്ഞ സ്ഥലത്ത് മിന്നും വെളിച്ചം പോലെയാണ്. പ്രഭാതം തുടങ്ങുംവരെ അതു തെളിയുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയത്തില്‍ ഉദിയ്ക്കുകയും ചെയ്യും.[൨൦] ഏറ്റവും പ്രധാനമായി നിങ്ങള്‍ ഇതു മനസ്സിലാക്കണം. തിരുവെഴുത്തുകളിലെ പ്രവചനം യാതൊരു വ്യക്തിയുടെയും സ്വന്തമായ ഭാഷ്യങ്ങളല്ല.[൨൧] അതെ, ഒരു മനുഷ്യന്‍ എന്തു പറയാന്‍ ആഗ്രഹിച്ചോ അതൊന്നില്‍ നിന്നും ഒരു പ്രവചനവും വന്നില്ല. പക്ഷേ ജനങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവത്തില്‍ നിന്നുള്ള കാര്യങ്ങള്‍ സംസാരിച്ചു.

ടൈറ്റസ് ൧:൬-൧൬
[൬] മൂപ്പനാകുന്നവന്‍ കുറ്റാരോപിതനാകരുത്. അവന് ഒരു ഭാര്യയേ ഉണ്ടാകാവൂ, അവന്‍റെ മക്കള്‍ വിശ്വാസികളും ആകണം, ക്രൂരന്മാരെന്നും അനുസരണം ഇല്ലാത്തവരെന്നും അവരെക്കുറിച്ച് ജനങ്ങള്‍ കേള്‍ക്കരുത്.[൭] ദൈവവേലകളുടെ സംരക്ഷണം ആണ് മൂപ്പന്‍റെ ജോലി. അതുകൊണ്ട് അവന്‍ കുറ്റാരോപിതനാകരുത്. അവന്‍ അഹങ്കാരിയും സ്വാര്‍ത്ഥനും മുന്‍കോപിയും ആകരുത്, അവന്‍ കുടിച്ചു മത്തനാകരുത്. അവന്‍ വഴക്കുണ്ടാക്കാന്‍ ഇഷ്ടപ്പെടരുത്. അവന്‍ മനുഷ്യരെ വഞ്ചിച്ച് ധനം ആര്‍ജ്ജിക്കുവാന്‍ ശ്രമിക്കുന്നവന്‍ ആകരുത്.[൮] ഒരു മൂപ്പന്‍ തന്‍റെ ഭവനത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുവാന്‍ സന്നദ്ധനായിരിക്കണം. നല്ലത് എന്താണോ അതിനെ അവന്‍ സ്നേഹിക്കണം. അവന്‍ വിവേകശാലിയാകണം. അവന്‍ ധര്‍മ്മിഷ്ടനാകണം. അവന്‍ വിശുദ്ധനായിരിക്കണം. സ്വയം നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിരിക്കണം.[൯] അവന്‍ നാം പഠിപ്പിക്കുന്ന സത്യത്തിന്‍റെ വിശ്വസ്ത അനുഗാമി ആയിരിക്കണം. സത്യസന്ധമായ ഉപദേശ ത്താല്‍ ജനത്തെ സഹായിക്കുവാന്‍ ഒരു മൂപ്പന്‍ ശക്തിയുള്ളവനായിരിക്കണം. സത്യത്തിന് എതിരായി പഠിപ്പിക്കുന്നവര്‍ തെറ്റാണ് ചെയ്യുന്നതെന്ന് തെളിയിക്കാന്‍ പ്രാപ്തിയുള്ളവനാകണം ഒരു മൂപ്പന്‍.[൧൦] അനുസരിക്കാത്തവരും കാതലില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു അന്യരെ തെറ്റായ പാതയിലേക്ക് നയിക്കുന്നവരുമായ കുറ്റവാളികള്‍ അനേകരുണ്ട്. ജാതികള്‍ പരിച്ഛേദന കഴിക്കണം, എന്നു പറയുന്നവരെപ്പറ്റിയാണ് ഞാന്‍ മുഖ്യമായും സംസാരിക്കുന്നത്.[൧൧] ഇത്തരം അര്‍ത്ഥശൂന്യമായ ഭാഷണങ്ങളില്‍ നിന്ന് അവരെ തടയുവാനും അവര്‍ക്കു തെറ്റുപറ്റിയെന്നു ചൂണ്ടിക്കാണിക്കുവാനും ഒരു സഭയിലെ മൂപ്പന് കഴിവുണ്ടാകണം. അവര്‍ പഠിപ്പിക്കേണ്ടാത്ത കാര്യങ്ങള്‍ ഉപദേശിച്ച് കുടുംബങ്ങളെ മുഴുവനും തകര്‍ക്കുകയാണ്. ജനങ്ങളെ കബളിപ്പിക്കാനും പണം ഉണ്ടാക്കാനും മാത്രമാണ് അവര്‍ അക്കാര്യങ്ങള്‍ ഉപദേശിക്കുന്നത്.[൧൨] ക്രേത്തയിലെ ജനങ്ങള്‍ എപ്പോഴും കള്ളം പറയുന്നവരും ദുഷ്ടമൃഗങ്ങളും ഭുജിക്കുക മാത്രം ചെയ്യുന്ന മടിയരും ആണെന്ന് അവരുടെ തന്നെ ഒരു പ്രവാചകന്‍ പറഞ്ഞു,[൧൩] ആ പ്രവാചകന്‍റെ വാക്കുകള്‍ ശരിയാണ്. അതിനാല്‍ ആ മനുഷ്യരോടു പറയുക, അവര്‍ക്കു തെറ്റിപ്പോയി എന്ന്. നീ അവരോടു കര്‍ശനമായി പെരുമാറണം. അപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തില്‍ ബലവാന്മാരാകും.[൧൪] അപ്പോള്‍ അവര്‍ സത്യം സ്വീകരിക്കാത്തവരുടെ കഥകള്‍ സ്വീകരിക്കയില്ല.[൧൫] നിര്‍മ്മലര്‍ക്ക് എല്ലാം നിര്‍മ്മലമാണ്. എന്നാല്‍ പാപത്തില്‍ മുഴുകിയവര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മ്മലമല്ല. യഥാര്‍ത്ഥത്തില്‍ അവരുടെ ചിന്തകള്‍ ദുഷ്ടമായിത്തീരുകയും സത്യത്തെക്കുറിച്ചുള്ള അവരുടെ അന്തക്കരണം നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.[൧൬] അവര്‍ക്കു ദൈവത്തെ അറിയാമെന്ന് അവര്‍ പറയുന്നു, എന്നാല്‍ അവരുടെ ദുഷ്കര്‍മ്മങ്ങള്‍ ദൈവത്തെ അവര്‍ സ്വീകരിക്കയില്ലെന്നു കാണിക്കുന്നു. അവര്‍ ഭയങ്കരന്മാരും അനുസരിക്കാന്‍ വിമുഖരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.

൨ പത്രോസ് ൨:൧-൨൨
[൧] പണ്ട് ദൈവജനത്തിനിടയില്‍ കള്ളപ്രവാചകരുണ്ടായിരുന്നു. ഇന്നും അപ്രകാരം തന്നെ. അതുപോലെ തന്നെ നിങ്ങളുടെ കൂട്ടത്തിലും വ്യാജ അദ്ധ്യാപകര്‍ ഉണ്ടാകും. ജനങ്ങള്‍ നഷ്ടപ്പെടുന്നവിധം തെറ്റായ ഉപദേശങ്ങള്‍ അവര്‍ പഠിപ്പിക്കും. തങ്ങള്‍ പഠിപ്പിക്കുന്നത് തെറ്റാണെന്ന് മനസ്സിലാകാത്ത വിധത്തില്‍ അവര്‍ പഠിപ്പിക്കും. അവര്‍ക്കു സ്വാതന്ത്ര്യം കൊണ്ടുവന്നു കൊടുത്ത നാഥനെപ്പോലും (യേശു) അവര്‍ നിഷേധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് അവര്‍ വേഗത്തില്‍ സ്വയം നശിക്കും.[൨] അവര്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളില്‍ വളരെയേറെപ്പേര്‍ അവരെ പിന്തുടരും. ഇതരര്‍ അക്കൂട്ടര്‍ കാരണം സത്യത്തിന്‍റെ പാതയെക്കുറിച്ച് മോശമായി സംസാരിക്കും.[൩] ആ വ്യാജ അദ്ധ്യാപകര്‍ക്ക് നിങ്ങളുടെ പണം മാത്രം മതി. അതുകൊണ്ട് പൊളിവചനങ്ങള്‍ പറഞ്ഞ് നിങ്ങളെ ഉപയോഗിക്കും. ആ വ്യാജാദ്ധ്യാപകര്‍ക്കെതി രെയുള്ള വിധിവാചകം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. അവരെ നശിപ്പിക്കുന്നവനില്‍ (ദൈവം) നിന്ന് അവര്‍ രക്ഷപെടില്ല.[൪] ദൂതന്മാര്‍ പാപം ചെയ്തപ്പോള്‍ ശിക്ഷയില്ലാതെ സ്വതന്ത്രമാക്കാന്‍ ദൈവം അവരെ അനുവദിച്ചില്ല. അതെ, ദൈവം അവരെ നരകത്തിലേക്ക് അയച്ചു. ഇരുട്ടിന്‍റെ ഗുഹകളിലേക്ക് ദൈവം അവരെ ഇട്ടു. അന്തിമവിധി വരെ അവരെ അവിടെത്തന്നെ ഇട്ടിരിക്കുന്നു.[൫] പണ്ട് ജീവിച്ചിരുന്ന ദുഷ്ടരെയും ദൈവം ശിക്ഷിച്ചു. ദൈവനിഷേധികളാല്‍ നിറഞ്ഞിരുന്ന ഭൂമിയിലേക്കു ദൈവം പ്രളയം കൊണ്ടുവന്നു. എന്നാല്‍ നോഹയെയും അവനോടൊപ്പമുണ്ടായിരുന്ന ഏഴുപേരെയും ദൈവം രക്ഷിച്ചു. നീതിയോടെ ജീവിക്കാന്‍ ജനങ്ങളോട് പറഞ്ഞ ഒരുവനാണ് നോഹ.[൬] മാത്രമല്ല ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെയും ശിക്ഷിച്ചിരുന്നു. ചാരമൊഴികെ മറ്റൊന്നും ഇല്ലാത്ത തരത്തില്‍ ദൈവം ആ നഗരങ്ങളെ എരിച്ചു. ദൈവത്തിനെതിരായിട്ടുള്ളവര്‍ക്ക് എന്തു സംഭവിക്കും എന്നതിനു ദൈവം ആ നഗരങ്ങളെ ഉദാഹരണമാക്കി.[൭] പക്ഷെ ദൈവം ലോത്തിനെ രക്ഷിച്ചു. ലോത്ത് വളരെ നല്ലവനായ മനുഷ്യനായിരുന്നു. ജനങ്ങളുടെ വൃത്തികെട്ട ജീവിതശൈലികൊണ്ട് അവനു പൊറുതിമുട്ടി.[൮] (ലോത്ത് നല്ലവനായിരുന്നെങ്കിലും ആ വൃത്തികെട്ടവര്‍ക്കൊപ്പമായിരുന്നു ദിനംതോറും ജീവിച്ചത്. അവന്‍ കേട്ടതും കണ്ടതുമായ ദുഷ്കാര്യങ്ങളാല്‍ ലോത്തിന്‍റെ നല്ല ഹൃദയം മുറിപ്പെട്ടു.)[൯] അതെ, ദൈവമാണ് ഇതു ചെയ്തത്. അതുകൊണ്ട് അവനെ ശുശ്രൂഷിക്കുന്നവരെ എങ്ങനെ രക്ഷിക്കണമെന്നു കര്‍ത്താവിനറിയാം. ദുഷ്ടരെ ബന്ധനത്തില്‍ വയ്ക്കുകയും ന്യായവിധിദിവസം വരെ കാത്തിരുന്ന് കര്‍ത്താവ് അവരെ ശിക്ഷിക്കുകയും ചെയ്യും.[൧൦] ഹീനമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും പാപം നിറഞ്ഞ സ്വയത്തെ അനുസരിച്ചു ജീവിക്കുന്നവര്‍ക്കും ദൈവത്തിന്‍റെ അധികാരത്തെ എതിര്‍ക്കുന്നവര്‍ക്കും ആണ് പ്രധാനമായിട്ട് ഈ ശിക്ഷ. ഈ കപട അദ്ധ്യാപകര്‍ അവര്‍ക്ക് വേണ്ടത് ചെയ്യുകയും സ്വയം പുകഴ്ത്തുകയും ചെയ്യും. ബലവും ശക്തിയുമേറിയ ദൂതന്മാരെക്കുറിച്ചും മോശമായ കാര്യങ്ങള്‍ സംസാരിക്കാന്‍ അവര്‍ക്കു ഭീതിയില്ല.[൧൧] ദൂതന്മാര്‍ ഈ വ്യാജ അദ്ധ്യാപകരെക്കാള്‍ വളരെ കരുത്തരും ശക്തരുമാണ്. എന്നാല്‍ ദൂതന്മാര്‍ പോലും ദൈവസമക്ഷം അവര്‍ക്കെതിരെ കുറ്റം ആരോപിയ്ക്കുകയോ ചീത്ത പറയുകയോ ഇല്ല.[൧൨] എന്നാല്‍, ഈ വ്യാജഅദ്ധ്യാപകര്‍ തങ്ങള്‍ക്കു മനസ്സിലാകാത്ത കാര്യങ്ങള്‍ക്കെതിരെ ദുഷ്ക്കാര്യങ്ങള്‍ സംസാരിക്കുന്നു. പിടികൂടപ്പെട്ട് കൊല്ലപ്പെടുവാന്‍ മാത്രമായി ജനിച്ചിരിക്കുന്ന വന്യമൃഗങ്ങളെപ്പോലെ ഇവരും ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നു. വന്യമൃഗങ്ങളെപ്പോലെ ഇവരെയും നശിപ്പിക്കും.[൧൩] ഇവര്‍ മൂലം പലര്‍ക്കും ക്ലേശം വന്നു. അതുകൊണ്ട് അവരും സ്വയം ക്ലേശിക്കും. അവര്‍ ചെയ്തതിനുളള ഫലം ആണ് അത്. എല്ലാവരും കാണ്‍കെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നത് രസമാണെന്ന് അവര്‍ കരുതുന്നു. അവരുടെ സ്വന്തം ദുഷ്ചെയ്തികളില്‍ അവര്‍ രസം കൊള്ളുകയും അതില്‍ സംതൃപ്തരാകുകയും ചെയ്യുന്നു. അതുകൊണ്ട് അവര്‍ നിങ്ങളിലുള്ള മലിനമായ പൊട്ടും കറയുമാണ് (കളങ്കമാണ്). ഒന്നിച്ചു ഭക്ഷിക്കുന്പോള്‍ നിങ്ങളിലേക്ക് അവര്‍ ലജ്ജ കൊണ്ടുവരുന്നു.[൧൪] അവര്‍ ഒരു സ്ത്രീയെ നോക്കുന്പോഴെല്ലാം അവളെ ആഗ്രഹിക്കുന്നു. ഇപ്രകാരം അവര്‍ സദാ തെറ്റു ചെയ്യുന്നു. ബലഹീനരെ അവര്‍ പാപക്കെണിയിലേക്ക് നയിക്കുന്നു. എപ്പോഴും അത്യാര്‍ത്തിയുള്ളവരാകാന്‍ അവര്‍ തങ്ങളെത്തന്നെ പഠിപ്പിക്കുന്നു. അവര്‍ ശപിക്കപ്പെട്ടവരാണ്.[൧൫] ഈ വ്യാജ അദ്ധ്യാപകര്‍ സന്മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച് ചീത്തമാര്‍ഗ്ഗത്തിലേക്കു പോയി. ബിലെയാം പോയ അതേ വഴി അവര്‍ പിന്തുടര്‍ന്നു. ബിലെയാം ബെയോരിന്‍റെ പുത്രനായിരുന്നു. പ്രതിഫലത്തിനുവേണ്ടി തെറ്റു ചെയ്യുന്നതു അവന്‍ ഇഷ്ടപ്പെട്ടു.[൧൬] പക്ഷേ ഒരു കഴുത ബിലെയാമിനോട് അവന്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞു. കഴുത സംസാരശേഷി ഇല്ലാത്ത ഒരു മൃഗമാണ്. പക്ഷേ ഈ കഴുത മനുഷ്യ ശബ്ദത്തില്‍ സംസാരിച്ചു. ബിലെയാമിന്‍റെ ഭ്രാന്തന്‍ വഴികളെ തടഞ്ഞു.[൧൭] ജലം ഇല്ലാത്ത നദി പോലെയാണ് ആ വ്യാജപ്രവാചകര്‍. കൊടുങ്കാറ്റാല്‍ ഓടിക്കപ്പെട്ട മേഘങ്ങള്‍ പോലെയാണവര്‍. അത്യഗാധത്തിലെ കൊടും കൂരിരുട്ടുള്ള സ്ഥലം അവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.[൧൮] കപടവാക്കുകളാല്‍ വ്യാജ അദ്ധ്യാപകര്‍ പുകഴ്ത്തും. പാപക്കെണിയില്‍ അവര്‍ ജനങ്ങളെ കുരുക്കും. തെറ്റായി ജീവിയ്ക്കുന്നവരില്‍ നിന്നും മാറാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നവരെപ്പോലും അവര്‍ വഴി തെറ്റിക്കും. അവരുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ടചിന്തകള്‍ പ്രായോഗികമാക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴിയാണ് ഈ കള്ള അദ്ധ്യാപകര്‍ ഇതു ചെയ്യുന്നത്.[൧൯] ആ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ഈ വ്യാജ അദ്ധ്യാപകര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ വ്യാജ അദ്ധ്യാപകര്‍ തന്നെ സ്വതന്ത്രരല്ല. നശ്വരമായ വസ്തുക്കളുടെ അടിമകളാണ് അവര്‍. ഒരു വ്യക്തി അവനെ നിയന്ത്രിക്കുന്ന കാര്യത്തിന് അടിമയാണ്.[൨൦] നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞു സ്വതന്ത്രരായതിനു ശേഷം വീണ്ടും ദുഷ്കാര്യങ്ങളിലേക്കു തിരിയുകയും ദുഷ്ടത അവരെ നിയന്ത്രിക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ അവരുടെ നില ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.[൨൧] അത്തരം ആള്‍ക്കാര്‍ ഒരിക്കലും സത്യമാര്‍ഗ്ഗം അറിയാതിരിക്കുന്നതാണ് നല്ലത്. അതാണ് അവര്‍ക്കു നല്‍കപ്പെട്ട വിശുദ്ധ ഉപദേശം. അറിഞ്ഞതിനു ശേഷം അതില്‍ നിന്നും അകലുന്നതിലും നല്ലത് അറിയാതിരിക്കുന്നതാണ്.[൨൨] “ഛര്‍ദ്ദി വീണ്ടും ഭക്ഷിക്കുന്ന നായെപ്പോലെ” എന്നും “വൃത്തിയായതിനു ശേഷവും ചെളിയിലുരുളുന്ന ഒരു പന്നിയെപ്പോലെ” എന്നും ഇവരുടെ ചെയ്തികളെ സമപ്പെടുത്താം.

മത്തായി ൨൩:൧-൨൯
[൧] പിന്നെ യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും സംസാരിച്ചു. യേശു പറഞ്ഞു,[൨] ""മോശെയുടെ ന്യായപ്രമാണത്തെപ്പറ്റി നിങ്ങളോടു പറയുന്നതിന് പരീശന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും അധികാരമുണ്ട്.[൩] അതിനാല്‍ നിങ്ങള്‍ അവര്‍ പറയുന്നത് അനുസരിക്കണം. അവര്‍ ചെയ്യാന്‍ പറയുന്നതെല്ലാം നിങ്ങള്‍ ചെയ്യണം. എന്നാല്‍ അവരുടെ ജീവിതം നിങ്ങള്‍ പിന്തുടരരുത്. നിങ്ങളോട് ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നില്ല.[൪] മനുഷ്യര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കടുത്ത ചട്ടങ്ങള്‍ അവരുണ്ടാക്കുന്നു. ആ ചട്ടങ്ങളെല്ലാം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നു. പക്ഷേ അവയിലൊന്നുപോലും അനുസരിക്കാന്‍ അവര്‍ ശ്രമിക്കാറില്ല.[൫] ""അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് എല്ലാം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രമാണ്. തിരുവെഴുത്തുകള്‍ നിറച്ച പെട്ടികള്‍ അവര്‍ ചുമന്നുകൊണ്ടു നടക്കുന്നു. അവര്‍ ആ പെട്ടികള്‍ വലുതാക്കി വലുതാക്കി വരുന്നു. ആളുകള്‍ കാണത്തക്കവിധം നീണ്ട പ്രാര്‍ത്ഥനാക്കുപ്പായങ്ങള്‍ ധരിച്ചു നീണ്ട പ്രാര്‍ത്ഥനകള്‍ അവര്‍ നടത്തുന്നു.[൬] വിരുന്നുകളില്‍ ഏറ്റവും പ്രധാന ഇരിപ്പിടങ്ങള്‍ കിട്ടുവാന്‍ പരീശന്മാരും ശാസ്ത്രിമാരും ആഗ്രഹിക്കുന്നു. യെഹൂദപ്പള്ളികളിലെ അതിപ്രധാന ഇരിപ്പിടവും അവര്‍ കൊതിക്കുന്നു.[൭] [This verse may not be a part of this translation][൮] [This verse may not be a part of this translation][൯] ഭൂമിയില്‍ നിങ്ങള്‍ ആരെയും څപിതാവേچ എന്നു വിളിക്കരുത്. നിങ്ങള്‍ക്കു ഒരു പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗ്ഗത്തിലാണ്.[൧൦] څയജമാനനെന്നുംچ ആരെയും വിളിക്കരുത്. നിങ്ങള്‍ക്കൊരു യജമാനനേയുള്ളൂ. അത് ക്രിസ്തു.[൧൧] നിങ്ങളില്‍ ദാസനായിരിക്കുന്നവനാണ് ശ്രേഷ്ഠന്‍.[൧൨] സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. സ്വയം താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.[൧൩] ""ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. സ്വര്‍ഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കാനാഗ്രഹിക്കുന്ന ജനങ്ങളുടെ വഴി നിങ്ങള്‍ അടയ്ക്കുന്നു. നിങ്ങള്‍ പ്രവേശിക്കുകയുമില്ല. അതിനു ശ്രമിക്കുന്നവരെ തടയുകയും ചെയ്യുന്നു.[൧൪] [This verse may not be a part of this translation][൧൫] ""ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങളുടെ മാര്‍ഗ്ഗം പിന്തുടരുന്ന ഒരാളെയെങ്കിലും കാണാന്‍ നിങ്ങള്‍ കടലുകളിലൂടെയും രാജ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു. അവനെ നിങ്ങള്‍ കണ്ടെത്തിയാല്‍ അവനെ നിങ്ങളെക്കാള്‍ ദുഷിച്ചവനാക്കും. നരകവുമായി ബന്ധപ്പെട്ട നിങ്ങള്‍ അത്ര ദുഷ്ടരാണ്.[൧൬] ""ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. ആളുകളെ നയിക്കുന്ന അന്ധരാണു നിങ്ങള്‍. നിങ്ങള്‍ പറയുന്നു, څആരെങ്കിലും ദൈവാലയത്തെപ്രതി ആണയിട്ടാല്‍ കുഴപ്പമില്ല. എന്നാല്‍ അതിലെ സ്വര്‍ണ്ണത്തെച്ചൊല്ലിയാണെങ്കില്‍ ആ സത്യം പാലിക്കേണ്ടിവരും.چ[൧൭] അന്ധരായ വിഡ്ഢികളേ, ഏതാണ് മഹനീയം: സ്വര്‍ണ്ണമോ? ദൈവാലയമോ? ദൈവാലയം സ്വര്‍ണ്ണത്തെ വിശുദ്ധമാക്കുന്നു. അതിനാല്‍ ദൈവാലയമാണ് മഹനീയം.[൧൮] [This verse may not be a part of this translation][൧൯] അന്ധരേ, നിങ്ങള്‍ ഒന്നും മനസ്സിലാക്കുന്നില്ല. ഏതാണു മഹനീയം: വഴിപാടോ, യാഗപീഠമോ? വഴിപാടിനെ പരിശുദ്ധമാക്കുന്നത് യാഗപീഠമാണ്. അതിനാല്‍ യാഗപീഠമാണ് മഹനീയം.[൨൦] യാഗപീഠത്തെപ്രതി ആണയിടുന്നവന്‍ യാഗപീഠത്തെയും അതിലുള്ളവയും ഉപയോഗിക്കുന്നു.[൨൧] ദൈവാലയത്തെച്ചൊല്ലി ആണയിടുന്നവന്‍ യഥാര്‍ത്ഥത്തില്‍ ദൈവാലയവും അതില്‍ വസിക്കുന്നവനെയും ഉപയോഗിക്കുന്നു.[൨൨] സ്വര്‍ഗ്ഗത്തെച്ചൊല്ലി ആണയിടുന്നവന്‍ ദൈവത്തിന്‍റെ സിംഹാസനവും അതിലിരിക്കുന്നവനെയും ഉപയോഗിക്കുന്നു.[൨൩] ""ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ നിങ്ങള്‍ക്കുള്ളതിന്‍റെ പത്തിലൊന്ന് ദൈവത്തിനു കൊടുക്കുന്നു. എന്തിന് തുളസി, ചതകുപ്പ, ജീരകം, എന്നിവ പോലും. എന്നാല്‍ നിങ്ങള്‍ ന്യായപ്രമാണത്തിലെ പ്രധാന ഉപദേശങ്ങള്‍ നീതി, കരുണ, വിശ്വാസം, എന്നിവ അനുസരിക്കുന്നില്ല. ഇതെല്ലാം നിങ്ങള്‍ ചെയ്യേണ്ടവയാണ്. മറ്റുള്ള കാര്യങ്ങളും നിങ്ങള്‍ തുടര്‍ന്നും ചെയ്യേണ്ടതുണ്ട്.[൨൪] നിങ്ങള്‍ അന്ധരായ വഴികാട്ടികള്‍! നിങ്ങള്‍ പാനീയത്തില്‍നിന്നും ചെറുകീടത്തെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവനെപ്പറ്റി ഓര്‍ക്കുക. നിങ്ങളും അവനെപ്പോലെയാണ്.[൨൫] ""ശാസ്ത്രമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ ചഷകങ്ങളുടെയും പാത്രങ്ങളുടെയും പുറം കഴുകുന്നു. അവയുടെ അകമാകട്ടെ കൊള്ളയുടെയും ആത്മനിയന്ത്രണമില്ലായ്മയുടെയും ഫലമായ കാര്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.[൨൬] അന്ധരായ പരീശന്മാരേ, ആദ്യം ചഷകങ്ങളുടെ അകം വൃത്തിയാക്കുക. അപ്പോള്‍ അവയുടെ പുറം താനേ വൃത്തിയായിക്കൊള്ളും.[൨൭] ""ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. വെള്ള പൂശിയ ശവക്കല്ലറകള്‍ പോലെയാണു നിങ്ങള്‍. ആ ശവക്കല്ലറകളുടെ പുറം മനോഹരമാണ്. അകമാകട്ടെ മരിച്ചവരുടെ അസ്ഥികള്‍കൊണ്ട് നിറഞ്ഞിരിക്കും. എല്ലാവിധ വൃത്തികേടുകളും അതിനുള്ളിലുണ്ടാവും.[൨൮] നിങ്ങളും അതുപോലെ തന്നെയാണ്. നിങ്ങളെ കാണുന്നവര്‍ പറയും നിങ്ങള്‍ നല്ലവരാണെന്ന്. എന്നാല്‍ നിങ്ങളുടെ ഉള്ളിലാകെ കാപട്യവും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.[൨൯] ""ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ നിര്‍മ്മിക്കുന്നു. നല്ലവരായി ജീവിക്കുന്നവരെ കല്ലറകളില്‍ മാനിക്കുന്നു.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.