A A A A A

ക്രിസ്ത്യൻ പള്ളി: [ഡീക്കന്മാർ]


൧ തിമൊഥെയൊസ് ൩:൧-൧൩
[൧] ഞാന്‍ പറയുന്നത് സത്യമാണ്. ഒരു മൂപ്പനാകുവാനായി ഒരുവന്‍ കഠിനശ്രമം നടത്തുന്നു എങ്കില്‍ അവന്‍ ഒരു സത്പ്രവൃത്തിയാണ് ആഗ്രഹിക്കുന്നത്.[൨] ഒരു മൂപ്പന്‍ മനുഷ്യര്‍ക്ക് ശരിയായും വിമര്‍ശിക്കുവാന്‍ പറ്റാത്തവിധം നല്ലവനാകണം. അവന് ഒരു ഭാര്യയേ പാടുള്ളൂ. മൂപ്പന്‍ ആത്മനിയന്ത്രണം ഉള്ളവനും വിവേകിയുമായിരിക്കണം. മറ്റു മനുഷ്യര്‍ക്ക് അവനോടു ബഹുമാനം ഉണ്ടാകണം. തന്‍റെ വീട്ടിലേക്ക് ആളുകളെ സ്വീകരിക്കുവാന്‍ സന്നദ്ധനായി അവന്‍ ജനങ്ങളെ സഹായിക്കണം. അവന്‍ ഒരു നല്ല ഉപദേഷ്ടാവ് ആയിരിക്കണം.[൩] അവന്‍ അമിതമായി വീഞ്ഞ് കുടിക്കരുത്. അക്രമാസക്തനാകാതെ സൌമ്യനും സമാധാനപ്രിയനും ആയിരിക്കണം. അവന്‍ ധനത്തെ സ്നേഹിക്കുന്നവന്‍ ആകരുത്.[൪] അവന്‍ സ്വകുടുംബത്തിലെ തന്നെ ഒരു നല്ല നേതാവായിരിക്കണം. അയാളുടെ മക്കള്‍ അയാളെ പൂര്‍ണ്ണമായ ബഹുമാനത്തോടെ അനുസരിക്കണമെന്നര്‍ത്ഥം.[൫] സ്വകുടുംബത്തിലെ നേതാവാകാന്‍ കഴിയാത്തവന് ദൈവത്തിന്‍റെ സഭയെ എങ്ങനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയും?[൬] എന്നാല്‍ ഒരു പുതു വിശ്വാസി മൂപ്പന്‍ ആകരുത്. അത് അവനെ വളരെ അഹങ്കാരിയാക്കിയേക്കാം. അപ്പോള്‍ അവനും പിശാച് വിധിക്കപ്പെട്ടതുപോലെ തന്‍റെ അഹങ്കാരത്തിന്‍റെ പേരില്‍ വിധിക്കപ്പെടും.[൭] ഒരു മൂപ്പന്‍ സഭയ്ക്ക് പുറത്തുള്ളവരോടും ബഹുമാനം ഉള്ളവനാകണം. അപ്പോള്‍ അവന്‍ അന്യരാല്‍ വിമര്‍ശിക്കപ്പെടാതെയും പിശാചിന്‍റെ കെണിയിലകപ്പെടാതെയുമിരിക്കും.[൮] ഇതേ പോലെ മനുഷ്യര്‍ക്കു ബഹുമാനിക്കാവുന്ന ആളുകളായിരിക്കണം ഡീക്കന്മാര്‍. ഇവര്‍ തങ്ങള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പറയാത്തവരും അമിതമദ്യപാനത്തിനായി തങ്ങളുടെ സമയത്തെ ഉപയോഗിക്കാത്തവരും ആകണം. അന്യരെ കബളിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ആകരുത്.[൯] അവര്‍ ദൈവം നമുക്കു വെളിപ്പെടുത്തിത്തന്ന സത്യത്തെ കര്‍ശനമായി പിന്തുടരുന്നവരും ശരിയെന്നറിയാവുന്നത് ചെയ്യുന്നവരുമായിരിക്കണം.[൧൦] ആ മനുഷ്യരെ നിങ്ങള്‍ ആദ്യം പരീക്ഷിക്കണം. അവരില്‍ തെറ്റൊന്നും ഇല്ലെങ്കില്‍ അവര്‍ക്ക് ഡീക്കന്മാരായി സേവനം ചെയ്യാം.[൧൧] ഇതേപോലെ സ്ത്രീകളും അന്യരുടെ ബഹുമാനം ആര്‍ജ്ജിക്കുന്നവരായിരിക്കണം. അന്യരെക്കുറിച്ച് ദുഷ്ടത പറയുന്ന സ്ത്രീകളാകരുത്. അവര്‍ ആത്മനിയന്ത്രണം ഉള്ളവരും എല്ലാക്കാര്യങ്ങളിലും വിശ്വാസയോഗ്യരുമായിരിക്കണം.[൧൨] ഡീക്കന്മാര്‍ക്കും ഒരു ഭാര്യയേ പാടുള്ളൂ. അവര്‍ അവരുടെ മക്കള്‍ക്കും കുടുംബത്തിനു തന്നെയും നല്ല നേതാക്കളായിരിക്കണം.[൧൩] നന്നായി സേവനം ചെയ്യുന്നവര്‍ സ്വയം ആദരണീയ സ്ഥാനങ്ങള്‍ നേടുന്നു. ക്രിസ്തുയേശുവിലുള്ള അവരുടെ വിശ്വാസം അവര്‍ക്ക് മഹത്തായ ഉറപ്പായി വര്‍ത്തിക്കും.

ഫിലിപ്പിയർ ൧:൧
ഫിലിപ്പിയില്‍ ക്രിസ്തുയേശുവിലുള്ള ദൈവത്തിന്‍റെ വിശുദ്ധജനത്തിനും മൂപ്പന്മാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും യേശുക്രിസ്തുവിന്‍റെ ദാസന്മാരായ പൌലൊസും തിമൊഥെയൊസും ആശംസകള്‍ അയയ്ക്കുന്നു.

പ്രവൃത്തികൾ ൬:൧-൭
[൧] കൂടുതല്‍ കൂടുതല്‍ പേര്‍ യേശുവിന്‍റെ അനുയായികളായിക്കൊണ്ടിരുന്നു. അതേസമയം യവനഭാഷ സംസാരിക്കുന്ന അനുയായികള്‍ക്ക് മറ്റ് യെഹൂദരുമായി ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. ദിവസം തോറുമുള്ള സാധാരണ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ക്ക് പങ്കു കിട്ടാറില്ലെന്നവര്‍ പരാതിപ്പെട്ടു.[൨] പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ അനുയായികളെ ഒന്നടങ്കം വിളിച്ചു കൂട്ടി. അപ്പൊസ്തലന്മാര്‍ അവരോടു പറഞ്ഞു, “ഞങ്ങള്‍ ദൈവവചന ഉപദേശം നിര്‍ത്തി. അതു നന്നല്ല. ഭക്ഷണം വിതരണം ചെയ്യുന്നതിലും നല്ലത് ദൈവവചനം ഉപദേശിക്കുന്നതാണ്.[൩] അതുകൊണ്ട്, സഹോദരന്മാരേ, നിങ്ങളില്‍ നിന്ന് ഏഴുപേരെ തിരഞ്ഞെടുക്കുക. നല്ലവരെന്ന് എല്ലാവര്‍ക്കും അഭിപ്രായം ഉള്ളവരായിരിക്കണം അവര്‍. ജ്ഞാനവും ആത്മാവും നിറഞ്ഞവരായിരിക്കണം അവര്‍. അവര്‍ക്ക് ഞങ്ങള്‍ ഈ ജോലി നല്‍കാം.[൪] അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സമയം പ്രാര്‍ത്ഥനയ്ക്കും ദൈവവചനഘോഷണത്തിനും ഉപയോഗിക്കാം.”[൫] എല്ലാവര്‍ക്കും ആ ആശയം ഇഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ ഇനി പറയുന്ന ഏഴു പേരെ തിരഞ്ഞെടുത്തു: സ്തെഫാനൊസ്, (അതിയായ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ ഒരുവന്‍), ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍, പര്‍മെനാസ്, യെഹൂദമതം സ്വീകരിച്ച അന്ത്യോക്ക്യാക്കാരനായ നിക്കൊലാവൊസ്.[൬] അവര്‍ ഈ ഏഴു പേരെയും അപ്പൊസ്തലന്മാരുടെ മുന്പില്‍ നിര്‍ത്തി. അപ്പൊസ്തലന്മാര്‍ പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ കൈകള്‍ അവര്‍ക്കു മേല്‍ വെക്കുകയും ചെയ്തു.[൭] ദൈവവചനം കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കൊണ്ടിരുന്നു. യെരൂശലേമിലെ അനുയായികളുടെ എണ്ണം പെരുകിവന്നു. ഒരു വലിയ സംഘം യെഹൂദ സഹോദരന്മാര്‍ പോലും വിശ്വാസത്തിനു അധീനരായിത്തീര്‍ന്നു.

റോമർ ൧൬:൧
[This verse may not be a part of this translation]

ടൈറ്റസ് ൧:൭
ദൈവവേലകളുടെ സംരക്ഷണം ആണ് മൂപ്പന്‍റെ ജോലി. അതുകൊണ്ട് അവന്‍ കുറ്റാരോപിതനാകരുത്. അവന്‍ അഹങ്കാരിയും സ്വാര്‍ത്ഥനും മുന്‍കോപിയും ആകരുത്, അവന്‍ കുടിച്ചു മത്തനാകരുത്. അവന്‍ വഴക്കുണ്ടാക്കാന്‍ ഇഷ്ടപ്പെടരുത്. അവന്‍ മനുഷ്യരെ വഞ്ചിച്ച് ധനം ആര്‍ജ്ജിക്കുവാന്‍ ശ്രമിക്കുന്നവന്‍ ആകരുത്.

പ്രവൃത്തികൾ ൬:൩
അതുകൊണ്ട്, സഹോദരന്മാരേ, നിങ്ങളില്‍ നിന്ന് ഏഴുപേരെ തിരഞ്ഞെടുക്കുക. നല്ലവരെന്ന് എല്ലാവര്‍ക്കും അഭിപ്രായം ഉള്ളവരായിരിക്കണം അവര്‍. ജ്ഞാനവും ആത്മാവും നിറഞ്ഞവരായിരിക്കണം അവര്‍. അവര്‍ക്ക് ഞങ്ങള്‍ ഈ ജോലി നല്‍കാം.

ജോൺ ൮:൩൨
അപ്പോള്‍ നിങ്ങള്‍ സത്യമറിയും. സത്യം നിങ്ങളെ സ്വതന്ത്രരാക്കും.”

എഫെസ്യർ ൪:൧൧
അതേ ക്രിസ്തു തന്നെ ജനങ്ങള്‍ക്കു വരങ്ങളും നല്‍കി. ചിലരെ അവന്‍ അപ്പൊസ്തലന്മാരാക്കി, ചിലരെ പ്രവാചകരാക്കി, ചിലരെ സുവിശേഷപ്രസംഗകരാക്കി. ചിലരെ ദൈവത്തിന്‍റെ ജനതയുടെ ആട്ടിടയന്മാരും അദ്ധ്യാപകരുമാക്കി.

പ്രവൃത്തികൾ ൨൦:൨൮
നിങ്ങള്‍ സ്വയവും ദൈവം തന്നവരെയും സൂക്ഷിക്കുക. ദൈവത്തിന്‍റെ കുഞ്ഞാടുകളെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ സഭയ്ക്കു നിങ്ങള്‍ ഇടയന്മാരാകുന്നു. ദൈവം തന്‍റെ രക്തം കൊണ്ടു നേടിയ സഭയാണിത്.

ജോൺ ൬:൫൪
എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ടായിരിക്കും. അവനെ ഞാന്‍ അന്ത്യനാളില്‍ ഉയര്‍പ്പിക്കും.

അടയാളപ്പെടുത്തുക ൬:൩
ഇവന്‍ വെറുമൊരു മരയാശാരി, മറിയയുടെ മകന്‍. യാക്കോബ്, യോസെ, യൂദാ, ശിമോന്‍, എന്നിവര്‍ സഹോദരന്മാര്‍. അവന്‍റെ സഹോദരിമാരാകട്ടെ നമ്മോടൊപ്പമുണ്ടു താനും.” അതിനാല്‍ അവര്‍ അവനെ അംഗീകരിച്ചില്ല.

൧ കൊരിന്ത്യർ ൧൨:൨൮
സഭയില്‍ അപ്പൊസ്തലന്മാര്‍ക്ക് ആദ്യസ്ഥാനം ദൈവം നല്‍കിയിരിക്കുന്നു. രണ്ടാമത് പ്രവാചകര്‍ക്കും, മൂന്നാം സ്ഥാനം അദ്ധ്യാപകര്‍ക്കും നല്‍കിയിരിക്കുന്നു. പിന്നെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ദൈവം സ്ഥാനം നല്‍കിയിരിക്കുന്നു. പിന്നെ രോഗശാന്തി വരുത്തുവാനുള്ള കഴിവ് നല്‍കിയിരിക്കുന്നു. അന്യരെ സഹായിക്കുവാന്‍ കഴിയുന്നവര്‍, നയിക്കാന്‍ കഴിവുള്ളവര്‍, വിവിധഭാഷകള്‍ സംസാരിക്കുവാന്‍ കഴിവുള്ളവര്‍, എന്നിങ്ങനെ ദൈവം സ്ഥാനങ്ങള്‍ നല്‍കി.

ഗലാത്തിയർ ൧:൧൯
യേശുവിന്‍റെ സഹോദരനായ യാക്കോബിനെ ഒഴിച്ച് മറ്റൊരു അപ്പൊസ്തലനെയും ഞാന്‍ കണ്ടില്ല.

ഹെബ്രായർ ൧൩:൧൭
നിങ്ങളുടെ നേതാക്കളെ അനുസരിക്കുകയും അവരോടു വിധേയത്വം ഉള്ളവരാകുകയും ചെയ്യുക.നിങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണ്. അതിനാല്‍ നിങ്ങളുടെ ആത്മാക്കളുടെ സംരക്ഷണത്തിന് അവര്‍ നിങ്ങളില്‍ ശ്രദ്ധവെക്കുന്നു. അവര്‍ സന്താപം ഒട്ടും ഇല്ലാതെ പൂര്‍ണ്ണ സന്തോഷത്തോടെ അവരുടെ ജോലി ചെയ്യേണ്ടതിന് അവരെ അനുസരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കു നല്ലതല്ല.

ജോൺ ൩:൩-൫
[൩] യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം. ഒരാള്‍ വീണ്ടും ജനിക്കണം. വീണ്ടും ജനിക്കുന്നില്ലെങ്കില്‍ അവനു ദൈവരാജ്യം കാണാനാവില്ല.”[൪] നിക്കോദേമൊസ് പറഞ്ഞു, “എന്നാല്‍ വൃദ്ധനായ ഒരാള്‍ക്ക് എങ്ങനെ വീണ്ടും ജനിക്കാനാവും. ഒരാള്‍ക്കു വീണ്ടും അമ്മയുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനാവില്ല. അതിനാലാര്‍ക്കും രണ്ടാമതു ജനിക്കാനുമാവില്ല.”[൫] പക്ഷേ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം. ഒരാള്‍ വെള്ളത്താലും ആത്മാവിനാലും ജനിക്കണം. വെള്ളത്താലും ആത്മാവിനാലും ജനിക്കാത്തവന് ദൈവരാജ്യത്തേക്ക് പ്രവേശനമില്ല.

ഹെബ്രായർ ൧൨:൧൪
എല്ലാവരുമായി സമാധാനത്തില്‍ കഴിയുവാന്‍ ശ്രമിക്കുക. പാപരഹിതമായ ജീവിതം നയിക്കുവാന്‍ ശ്രമിക്കുക. ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധമല്ലെങ്കില്‍ അവന്‍ കര്‍ത്താവിനെ കാണില്ല.

പ്രവൃത്തികൾ ൬:൪
അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സമയം പ്രാര്‍ത്ഥനയ്ക്കും ദൈവവചനഘോഷണത്തിനും ഉപയോഗിക്കാം.”

൧ തിമൊഥെയൊസ് ൩:൧-൭
[൧] ഞാന്‍ പറയുന്നത് സത്യമാണ്. ഒരു മൂപ്പനാകുവാനായി ഒരുവന്‍ കഠിനശ്രമം നടത്തുന്നു എങ്കില്‍ അവന്‍ ഒരു സത്പ്രവൃത്തിയാണ് ആഗ്രഹിക്കുന്നത്.[൨] ഒരു മൂപ്പന്‍ മനുഷ്യര്‍ക്ക് ശരിയായും വിമര്‍ശിക്കുവാന്‍ പറ്റാത്തവിധം നല്ലവനാകണം. അവന് ഒരു ഭാര്യയേ പാടുള്ളൂ. മൂപ്പന്‍ ആത്മനിയന്ത്രണം ഉള്ളവനും വിവേകിയുമായിരിക്കണം. മറ്റു മനുഷ്യര്‍ക്ക് അവനോടു ബഹുമാനം ഉണ്ടാകണം. തന്‍റെ വീട്ടിലേക്ക് ആളുകളെ സ്വീകരിക്കുവാന്‍ സന്നദ്ധനായി അവന്‍ ജനങ്ങളെ സഹായിക്കണം. അവന്‍ ഒരു നല്ല ഉപദേഷ്ടാവ് ആയിരിക്കണം.[൩] അവന്‍ അമിതമായി വീഞ്ഞ് കുടിക്കരുത്. അക്രമാസക്തനാകാതെ സൌമ്യനും സമാധാനപ്രിയനും ആയിരിക്കണം. അവന്‍ ധനത്തെ സ്നേഹിക്കുന്നവന്‍ ആകരുത്.[൪] അവന്‍ സ്വകുടുംബത്തിലെ തന്നെ ഒരു നല്ല നേതാവായിരിക്കണം. അയാളുടെ മക്കള്‍ അയാളെ പൂര്‍ണ്ണമായ ബഹുമാനത്തോടെ അനുസരിക്കണമെന്നര്‍ത്ഥം.[൫] സ്വകുടുംബത്തിലെ നേതാവാകാന്‍ കഴിയാത്തവന് ദൈവത്തിന്‍റെ സഭയെ എങ്ങനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയും?[൬] എന്നാല്‍ ഒരു പുതു വിശ്വാസി മൂപ്പന്‍ ആകരുത്. അത് അവനെ വളരെ അഹങ്കാരിയാക്കിയേക്കാം. അപ്പോള്‍ അവനും പിശാച് വിധിക്കപ്പെട്ടതുപോലെ തന്‍റെ അഹങ്കാരത്തിന്‍റെ പേരില്‍ വിധിക്കപ്പെടും.[൭] ഒരു മൂപ്പന്‍ സഭയ്ക്ക് പുറത്തുള്ളവരോടും ബഹുമാനം ഉള്ളവനാകണം. അപ്പോള്‍ അവന്‍ അന്യരാല്‍ വിമര്‍ശിക്കപ്പെടാതെയും പിശാചിന്‍റെ കെണിയിലകപ്പെടാതെയുമിരിക്കും.

൧ തിമൊഥെയൊസ് ൨:൧൨
ഒരു പുരുഷനെ പഠിപ്പിക്കുവാന്‍ ഞാന്‍ സ്ത്രീയ്ക്ക് അനുമതി കൊടുക്കില്ല. പുരുഷനെ ഭരിക്കുവാനും സ്ത്രീയ്ക്ക് അനുവാദം നല്‍കില്ല. സ്ത്രീ ശാലീനയായി തന്നെ തുടരണം.

പ്രവൃത്തികൾ ൧൪:൨൩
ഓരോ സഭയ്ക്കും അവര്‍ മൂപ്പന്മാരെ നിയമിച്ചു. അവര്‍ മൂപ്പന്മാര്‍ക്കു വേണ്ടി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചവരാണ് ഈ മൂപ്പന്മാര്‍. അതിനാല്‍ പെൌലൊസും ബര്‍ന്നബാസും അവരെ കര്‍ത്താവില്‍ സമര്‍പ്പിച്ചു.

൧ തിമൊഥെയൊസ് ൫:൧൭
ശരിയായ വിധം സഭയെ നയിക്കുന്ന മൂപ്പന്മാര്‍ക്കും മഹത്തായ ആദരവു കിട്ടണം. വിശേഷിച്ച് പ്രസംഗിച്ചും ഉപദേശിച്ചും പ്രവര്‍ത്തിക്കുന്ന മൂപ്പന്മാര്‍ക്കാണ് ഈ മഹത്തായ ആദരവ് ഉണ്ടാകേണ്ടത്.

ഹെബ്രായർ ൧൩:൭
നിങ്ങളുടെ നേതാക്കളെ അനുസ്മരിക്കുവിന്‍. അവര്‍ ദൈവത്തിന്‍റെ സന്ദേശം നിങ്ങളെ പഠിപ്പിച്ചു. അവര്‍ എങ്ങനെയാണ് ജീവിച്ചു മരിച്ചതെന്ന് ഓര്‍ത്ത് അവരുടെ വിശ്വാസം പകര്‍ത്തുവിന്‍.

ടൈറ്റസ് ൧:൮
ഒരു മൂപ്പന്‍ തന്‍റെ ഭവനത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുവാന്‍ സന്നദ്ധനായിരിക്കണം. നല്ലത് എന്താണോ അതിനെ അവന്‍ സ്നേഹിക്കണം. അവന്‍ വിവേകശാലിയാകണം. അവന്‍ ധര്‍മ്മിഷ്ടനാകണം. അവന്‍ വിശുദ്ധനായിരിക്കണം. സ്വയം നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിരിക്കണം.

൧ പത്രോസ് ൫:൨
നിങ്ങള്‍ക്കു ഉത്തരവാദപ്പെട്ട ഈ കൂട്ടത്തിന്‍റെ സംരക്ഷ ഏല്‍ക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ദൈവത്തിന്‍റെ അജഗണമാണ്. അങ്ങനെ ചെയ്യുവാന്‍ നിങ്ങളെ നിര്‍ബന്ധിച്ചതുകൊണ്ടല്ല എന്നാല്‍, നിങ്ങളങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയാണ് ദൈവം ആഗ്രഹിക്കുന്നത്. പണം ആഗ്രഹിച്ചല്ല സേവനം ചെയ്യുന്നതില്‍ സന്തോഷം ഉള്ളതുകൊണ്ട് അതു ചെയ്യുവിന്‍.

ടൈറ്റസ് ൧:൬
മൂപ്പനാകുന്നവന്‍ കുറ്റാരോപിതനാകരുത്. അവന് ഒരു ഭാര്യയേ ഉണ്ടാകാവൂ, അവന്‍റെ മക്കള്‍ വിശ്വാസികളും ആകണം, ക്രൂരന്മാരെന്നും അനുസരണം ഇല്ലാത്തവരെന്നും അവരെക്കുറിച്ച് ജനങ്ങള്‍ കേള്‍ക്കരുത്.

൧ തിമൊഥെയൊസ് ൫:൨൨
ഒരുവനെ മൂപ്പനാക്കുന്നതിനു മുന്‍പ് സൂക്ഷ്മതയോടെ ചിന്തിക്കുക. അന്യരുടെ പാപങ്ങളില്‍ പങ്കുപറ്റരുത്. സ്വയം ശുദ്ധിയുള്ളവനായിരിക്കുക.

ടൈറ്റസ് ൧:൫
തീരാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ ആണ് ഞാന്‍ ക്രേത്തയില്‍ നിന്നെ വിട്ടിട്ടുപോന്നത്. കൂടാതെ എല്ലാ പട്ടണങ്ങളിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും.

ഗലാത്തിയർ 4:19
എന്‍റെ കുഞ്ഞുങ്ങളേ, ഒരമ്മയുടെ പ്രസവവേദന പോലെ എനിക്കു നിങ്ങളെക്കുറിച്ച് വേദന തോന്നുന്നു. നിങ്ങള്‍ ക്രിസ്തുവിനെപ്പോലെയാകും വരെ എനിക്കിത് അനുഭവപ്പെടും.

English HCSB Version 2004
Copyright 2004 Holman Bible Publishers