A A A A A

ക്രിസ്ത്യൻ പള്ളി: [പള്ളി പീഡനം]


പ്രവൃത്തികൾ ൮:൧
സ്തെഫാനൊസിന്‍റെ കൊലയ്ക്കു ശെൌലും അവന്‍റെ അംഗീകാരം കൊടുത്തു.

മത്തായി ൫:൪൪
എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ ദ്രോഹിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക.

൨ തിമൊഥെയൊസ് ൩:൧൨
ക്രിസ്തുയേശുവില്‍ ദൈവേച്ഛാനുസരണം ജീവിക്കാനാഗ്രഹിക്കുന്ന ഏവനും പീഢിപ്പിക്കപ്പെടും.

ജോൺ ൧൫:൨൦
ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതന്ന പാഠം ഓര്‍മ്മിക്കുക: ഒരു ദാസനും യജമാനനെക്കാള്‍ ശ്രേഷ്ഠനല്ല. ആളുകള്‍ എന്നെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതു നിങ്ങളോടും ചെയ്യും. എന്‍റെ വചനങ്ങള്‍ അവര്‍ അനുസരിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ വചനങ്ങളെയും അവര്‍ അനുസരിക്കും.

വെളിപ്പെടുന്ന ൨:൧൦
നിനക്കു സംഭവിക്കാവുന്നതിനെപ്പറ്റി ഭയപ്പെടേണ്ട. ഞാന്‍ നിന്നോടു പറയുന്നു പിശാച് നിങ്ങളില്‍ ചിലരെ കാരാഗൃഹത്തിലടയ്ക്കും. അതു നിങ്ങളെ പരീക്ഷിക്കാനായിരിക്കും. പത്തു ദിവസം നിങ്ങള്‍ കഷ്ടപ്പെടും. പക്ഷേ മരിക്കേണ്ടി വന്നാലും വിശ്വാസം കൈവിടരുത്. വിശ്വാസം കൈവിടാതിരുന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ ജീവന്‍റെ കിരീടം നല്‍കും.

റോമർ ൮:൩൫
ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ ആരെക്കൊണ്ടാകും? ദുരിതങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും, അല്ലെങ്കില്‍ ഉപദ്രവങ്ങള്‍ക്കും അതിനുകഴിവുണ്ടോ? ഇല്ല. നമുക്കു ഭക്ഷണവും വസ്ത്രവും ഇല്ലാതെവന്നാല്‍ അതു നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്തുമോ? അപകടങ്ങള്‍ക്കും അല്ലെങ്കില്‍ മരണത്തിനു പോലും നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്താനാകുമോ? ഇല്ല.

മത്തായി ൫:൧൧
[This verse may not be a part of this translation]

റോമർ ൧൨:൧൪
നിങ്ങളോട് ചീത്തകാര്യങ്ങള്‍ ചെയ്യുന്നവരോട് നല്ല കാര്യങ്ങളേ പറയാവൂ. അവരോട് സല്‍ക്കാര്യങ്ങള്‍ പറയുക. അല്ലാതെ ശപിക്കരുത്.

ജോൺ ൫:൧൬
യേശു ഇതെല്ലാം ചെയ്തത് ശബ്ബത്തു ദിവസമായിരുന്നു. അതുകൊണ്ട് യെഹൂദര്‍ യേശുവിനെ പീഢിപ്പിക്കാന്‍ തുടങ്ങി.

മത്തായി ൫:൧൦-൧൨
[൧൦] നന്മ ചെയ്തിട്ട് പീഢയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുളളതാണ്.[൧൧] [This verse may not be a part of this translation][൧൨] നിങ്ങള്‍ ആനന്ദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുക. ഒരു വലിയ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കു മുന്പുളള പ്രവാചകരോടും ആളുകള്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്.

൨ കൊരിന്ത്യർ ൧൨:൧൦
അതുകൊണ്ട് ദൌര്‍ബ്ബല്യത്തില്‍ ഞാന്‍ ക്രിസ്തുവിന്‍റെ പേരില്‍ അനുഭവിക്കുന്ന അപമാനത്തിലും കഷ്ടപ്പാടിലും പീഢനത്തിലും ബുദ്ധിമുട്ടിലും ഞാന്‍ സന്തോഷിക്കുന്നു. കാരണം, ദൌര്‍ബ്ബല്യത്തിലാണ് ഞാന്‍ ശക്തനാകുന്നത്. എനിക്കു പ്രശ്നങ്ങളുണ്ടാകുന്പോഴും ഞാന്‍ സന്തോഷിക്കുന്നു. ഇതെല്ലാം ക്രിസ്തുവിനു വേണ്ടിയാണ്. ഞാന്‍ ക്ഷീണിതനാകുന്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ശക്തനാകുകയാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു.

പ്രവൃത്തികൾ ൧൩:൫൦
പക്ഷേ ഭക്തസ്ത്രീകളെയും നഗരനേതാക്കളെയും ഇളക്കിവിട്ട് യെഹൂദര്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും പീഢിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ബര്‍ന്നബാസിനെയും പെൌലൊസിനെയും നഗരാതിര്‍ത്തിക്കു പുറത്തേക്കു ഓടിച്ചു.

പ്രവൃത്തികൾ ൭:൫൨
നിങ്ങളുടെ പിതാക്കന്മാര്‍ ജീവിച്ചിരുന്ന എല്ലാ പ്രവാചകരെയും ഉപദ്രവിച്ചു. നീതിമാന്‍ വരുമെന്ന് ആ പ്രവാചകരെല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ അവരെ പിതാക്കന്മാര്‍ വധിച്ചു. ഇപ്പോള്‍ നിങ്ങളും നീതിമാനെതിരെ തിരിയുകയും അവനെ വധിയ്ക്കുകയും ചെയ്തു.

അടയാളപ്പെടുത്തുക ൪:൧൭
പക്ഷേ വചനം തങ്ങളുടെ ജീവിതത്തില്‍ ഗാഢമായി ആഴ്ന്നിറങ്ങാനവര്‍ അനുവദിക്കുന്നില്ല. കുറച്ചു കാലം മാത്രം അവര്‍ വചനത്തോടു നീതി പുലര്‍ത്തും. പിന്നീട് വചനം നിമിത്തം അവര്‍ക്കെന്തെങ്കിലും പീഢയോ പ്രശ്നങ്ങളോ ഉണ്ടാകുന്പോള്‍ അവരതിനെ വേഗം ഉപേക്ഷിക്കും.

ഗലാത്തിയർ ൪:൨൯
[This verse may not be a part of this translation]

അടയാളപ്പെടുത്തുക ൧൦:൩൦
അവരുപേക്ഷിച്ചതിലുമധികം ലഭിക്കും. ഈ ലോകത്ത് അനേകം വീടുകളും സഹോദരീസഹോദരന്മാരും അപ്പനമ്മമാരും കുട്ടികളും വയലുകളുമെല്ലാം ലഭിക്കും. അതോടൊപ്പം പീഢനങ്ങളുമുണ്ടാവുമെന്നു മാത്രം. പക്ഷേ വരാനിരിക്കുന്ന ലോകത്തിലവന് ചില പ്രതിഫലങ്ങള്‍ ലഭിക്കും. അതു നിത്യജീവനായിരിക്കും.

മത്തായി ൧൩:൨൧
എന്നാല്‍ വചനം തന്‍റെ ജീവിതത്തില്‍ ആഴത്തില്‍ വേരോടാനവന്‍ അനുവദിക്കില്ല. കുറച്ചുകാലത്തേക്കു മാത്രം ആ വചനം നിലനില്‍ക്കും. വചനം നിമിത്തം ക്ലേശമോ പീഢയോ ഉണ്ടാകുന്പോള്‍ അവര്‍ വിശ്വാസം കൈവെടിയുന്നു.

പ്രവൃത്തികൾ ൨൨:൪
യേശുവിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചവരെ ഞാന്‍ പീഢിപ്പിച്ചിരുന്നു. ഞാന്‍ മൂലം അവരില്‍ ചിലര്‍ കൊല്ലപ്പെടുകകൂടി ചെയ്തു. സ്ത്രീകളെയും പുരുഷന്മാരെയും ഞാന്‍ പിടികൂടി തടവറയിലിട്ടു.

മത്തായി ൫:൧൦
നന്മ ചെയ്തിട്ട് പീഢയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുളളതാണ്.

ഗലാത്തിയർ ൬:൧൨
ക്രിസ്തുവിന്‍റെ കുരിശിനെ പിന്തുടര്‍ന്നാല്‍ പീഢിപ്പിക്കപ്പെടുമെന്നു കരുതുന്നവര്‍ യെഹൂദരാല്‍ സ്വീകരിക്കപ്പെടത്തക്കവിധം പരിച്ഛേദന ഏല്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു. യെഹൂദരാല്‍ സ്വീകരിക്കപ്പെടാനാണ് അവരിത് ചെയ്യുന്നത്.

ലൂക്കോ ൨൧:൧൨
“ഇതെല്ലാം സംഭവിക്കുംമുന്പ് അവര്‍ നിങ്ങളെ ബന്ധിച്ച് ഉപദ്രവിക്കും. അവര്‍ നിങ്ങളെ യെഹൂദപ്പള്ളിയില്‍ വിധിച്ച് തടവറകളിലാക്കി പീഢനങ്ങളേല്പിക്കും. രാജാക്കന്മാര്‍ക്കും ഭരണാധിപന്മാര്‍ക്കും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. നിങ്ങളെന്‍റെ ശിഷ്യന്മാരായതിനാലാണ് അവര്‍ നിങ്ങളോടിതു ചെയ്യുന്നത്.

അടയാളപ്പെടുത്തുക ൧൦:൨൯-൩൦
[൨൯] യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. എനിക്കും സുവിശേഷത്തിനും വേണ്ടി സ്വന്തം വീടും സഹോദരീസഹോദരന്മാരെയും അപ്പനമ്മമാരെയും കുട്ടികളെയും വയലുമെല്ലാം ഉപേക്ഷിച്ചവര്‍ക്ക്[൩൦] അവരുപേക്ഷിച്ചതിലുമധികം ലഭിക്കും. ഈ ലോകത്ത് അനേകം വീടുകളും സഹോദരീസഹോദരന്മാരും അപ്പനമ്മമാരും കുട്ടികളും വയലുകളുമെല്ലാം ലഭിക്കും. അതോടൊപ്പം പീഢനങ്ങളുമുണ്ടാവുമെന്നു മാത്രം. പക്ഷേ വരാനിരിക്കുന്ന ലോകത്തിലവന് ചില പ്രതിഫലങ്ങള്‍ ലഭിക്കും. അതു നിത്യജീവനായിരിക്കും.

റോമർ ൮:൩൫-൩൭
[൩൫] ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ ആരെക്കൊണ്ടാകും? ദുരിതങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും, അല്ലെങ്കില്‍ ഉപദ്രവങ്ങള്‍ക്കും അതിനുകഴിവുണ്ടോ? ഇല്ല. നമുക്കു ഭക്ഷണവും വസ്ത്രവും ഇല്ലാതെവന്നാല്‍ അതു നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്തുമോ? അപകടങ്ങള്‍ക്കും അല്ലെങ്കില്‍ മരണത്തിനു പോലും നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്താനാകുമോ? ഇല്ല.[൩൬] തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപൊലെ, നിനക്കു വേണ്ടി ഞങ്ങള്‍ എക്കാലവും മരണത്തിന്‍റെ ഭീഷണിയില്‍ പെട്ടിരിക്കുന്നു. കശാപ്പിനു കൊണ്ടുപോകുന്ന ആടിനെപ്പോലെ അത്രയും വിലകുറഞ്ഞവരാണ് ഞങ്ങളെന്നു ആളുകള്‍ കരുതും.” സങ്കീര്‍ത്തനങ്ങള്‍ 44:22[൩൭] എന്നാല്‍, ഇത്തരം സാഹചര്യങ്ങളിലെല്ലാം, തന്‍റെ സ്നേഹം നമ്മില്‍ ചൊരിഞ്ഞ ദൈവം വഴി നമുക്കു പരിപൂര്‍ണ്ണ വിജയമുണ്ടായി.

പ്രവൃത്തികൾ ൧൧:൧൯-൨൧
[൧൯] സ്തെഫാനൊസിന്‍റെ മരണശേഷം ഉണ്ടായ ഉപദ്രവങ്ങള്‍ കൊണ്ട് വിശ്വാസികള്‍ ചിതറിപ്പോയിരുന്നു. വിശ്വാസികളില്‍ ചിലര്‍ ഫൊയ്നിക്യ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നിങ്ങനെയുള്ള വിദൂരദേശങ്ങളിലേക്കു പോയി. അവര്‍ അവിടെയൊക്കെ സുവിശേഷം പ്രചരിപ്പിച്ചു; പക്ഷേ യെഹൂദരോടു മാത്രമേ അവര്‍ ഇതു പറഞ്ഞുള്ളൂ.[൨൦] അവരില്‍ ചിലര്‍ കുപ്രൊസുകാരും കുറേനക്കാരും ആയിരുന്നു. അന്ത്യൊക്ക്യയിലെത്തിയ അവര്‍ യവനക്കാരോടും സുവിശേഷം പ്രസംഗിച്ചു. കര്‍ത്താവായ യേശുവിനെപ്പറ്റിയുള്ള സുവിശേഷം അവര്‍ യവനക്കാരോടു പ്രസംഗിച്ചു.[൨൧] കര്‍ത്താവ് വിശ്വാസികളെ സഹായിക്കുകയായിരുന്നു. ഒരു വലിയ സംഘം ആള്‍ക്കാര്‍ വിശ്വസിക്കുകയും കര്‍ത്താവിന്‍റെ അനുയായികളാകുകയും ചെയ്തു.

പ്രവൃത്തികൾ ൯:൪-൫
[൪] ശെൌല്‍ നിലം പതിച്ചു. ഒരു ശബ്ദം അവനോടു പറയുന്നതു കേട്ടു: “ശെൌല്‍! ശെൌല്‍! എന്നെ ഉപദ്രവിക്കുന്നത് എന്തിന്?”[൫] ശെൌല്‍ ചോദിച്ചു, “നീ ആരാണു കര്‍ത്താവേ?” ശബ്ദം പ്രതിവചിച്ചു, “നീ പീഡിപ്പിക്കുന്ന യേശുവാകുന്നു ഞാന്‍.

ഗലാത്തിയർ ൫:൧൧
എന്‍റെ സഹോദരരേ, പരിച്ഛേദന ഏല്‍ക്കണമെന്നു ഞാനാരെയും പഠിപ്പിക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞാനെന്തിന് പീഢിപ്പിക്കപ്പെടണം. പരിച്ഛേദന ഏല്‍ക്കണമെന്നു ഞാന്‍ പഠിപ്പിക്കുക ആയിരുന്നെങ്കില്‍ കുരിശിനെപ്പറ്റിയുള്ള എന്‍റെ പ്രസംഗം പ്രശ്നകരമാവില്ലായിരുന്നു.

മത്തായി ൧൦:൨൩
ഒരു നഗരത്തില്‍ മോശമായി അവന്‍ പീഡിപ്പിച്ചാല്‍ അടുത്ത നഗരത്തിലേക്കു പോകുക. ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. മനുഷ്യപുത്രന്‍ വീണ്ടും വരുന്നതിനു മുന്പ് യിസ്രായേലിലെ എല്ലാ നഗരങ്ങളിലൂടെയും നിങ്ങള്‍ പോയിട്ടുണ്ടാവില്ല.

മത്തായി ൫:൧൨
നിങ്ങള്‍ ആനന്ദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുക. ഒരു വലിയ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കു മുന്പുളള പ്രവാചകരോടും ആളുകള്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്.

൧ തിമൊഥെയൊസ് ൧:൧൩
മുന്‍പ് ക്രിസ്തുയേശുവിനെതിരെ സംസാരിച്ചും അവനെ പീഢിപ്പിച്ചും അവനെ മുറിപ്പെടുത്താനായി പല കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കുതന്നെ അറിയാന്‍ പാടില്ലാഞ്ഞതു കൊണ്ട് ദൈവം എന്നോടു കരുണ കാണിച്ചു. ഞാന്‍ അവിശ്വാസിയായിരുന്നപ്പോഴാണ് അക്കാര്യങ്ങള്‍ ചെയ്തത്.

മത്തായി ൫:൧൧-൧൨
[൧൧] [This verse may not be a part of this translation][൧൨] നിങ്ങള്‍ ആനന്ദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുക. ഒരു വലിയ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കു മുന്പുളള പ്രവാചകരോടും ആളുകള്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്.

ലൂക്കോ ൧൧:൪൯
അതിനാലാണു ദൈവത്തിന്‍റെ ജ്ഞാനം ഇങ്ങനെ പറയുന്നത്, ‘ഞാനവരുടെ അടുത്തേക്കു പ്രവാചകരെയും അപ്പൊസ്തലന്മാരെയും അയയ്ക്കും. അവരില്‍ ചിലരെ ദുഷ്ടമനുഷ്യര്‍ വധിക്കും. മറ്റുള്ളവര്‍ പീഢിപ്പിക്കപ്പെടും.’

൧ തെസ്സലൊനീക്യർ ൩:൩-൪
[൩] നിങ്ങളില്‍ ആരും തന്നെ ഞങ്ങളുടെ ഈ കഷ്ടപ്പാടുകള്‍ മൂലം വിശ്വാസത്തില്‍ നിന്നും പിന്തിരിഞ്ഞു പോകാതിരിക്കാനായി തിമൊഥെയൊസിനെ ഞങ്ങള്‍ അയച്ചു. ഈ പ്രശ്നങ്ങളെല്ലാം നമ്മള്‍ക്കുണ്ടാകാന്‍ പോകുന്നു എന്നുള്ളത് നിങ്ങള്‍ക്കു തന്നെ അറിയാം.[൪] ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട് നമ്മള്‍ എല്ലാവരും വളരെയധികം സഹിക്കേണ്ടതായുണ്ടെന്ന്. ഞങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചുവെന്ന് നിങ്ങള്‍ക്കറിയാം.

ഹെബ്രായർ ൧൧:൩൬-൩൮
[൩൬] ചില ആള്‍ക്കാര്‍ കളിയാക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. മറ്റു ചിലര്‍ ബന്ധിതരായി കാരാഗൃഹത്തിലടയ്ക്കപ്പെട്ടു.[൩൭] ചിലര്‍ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും മറ്റു ചിലര്‍ രണ്ടായി മുറിക്കപ്പെടുകയും ചെയ്തു. അവര്‍ വാളിനിരയാക്കപ്പെട്ടു. കോലാടിന്‍റെയും ചെമ്മരിയാടിന്‍റെയും തോലാണ് ചിലര്‍ ധരിക്കുന്നത്. അവര്‍ പാവങ്ങളും പീഢിതരും അന്യരാല്‍ ഉപദ്രവിക്കപ്പെടുന്നവരും ആണ്.[൩൮] ആ മഹദ്വ്യക്തികള്‍ക്ക് ഇണങ്ങുന്നതല്ല ഈ ലോകം. ഇക്കൂട്ടര്‍ മരുഭൂമികളിലും മലനിരകളിലും അലഞ്ഞു തിരിയുന്നവരും ഗുഹകളിലും മാളങ്ങളിലും വസിക്കുന്നവരുമാണ്.

ജോൺ ൧൫:൨൦-൨൧
[൨൦] ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതന്ന പാഠം ഓര്‍മ്മിക്കുക: ഒരു ദാസനും യജമാനനെക്കാള്‍ ശ്രേഷ്ഠനല്ല. ആളുകള്‍ എന്നെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതു നിങ്ങളോടും ചെയ്യും. എന്‍റെ വചനങ്ങള്‍ അവര്‍ അനുസരിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ വചനങ്ങളെയും അവര്‍ അനുസരിക്കും.[൨൧] ആളുകള്‍ ഞാന്‍ കാരണം നിങ്ങളോട് ഇങ്ങനെയെല്ലാം ചെയ്യും. എന്തുകൊണ്ടെന്നാല്‍ എന്നെ അയച്ചവനെ അവര്‍ക്കറിയില്ല.

മത്തായി ൧൦:൨൧-൨൩
[൨൧] ""സഹോദരന്മാര്‍ സഹോദരന്മാര്‍ക്കെതിരെ തിരിയുകയും അവരെ കൊല്ലാന്‍ കൊടുക്കുകയും ചെയ്യും. പിതാക്കന്മാര്‍ സ്വന്തം മക്കള്‍ക്കെതിരെ തിരിയുകയും അവരെ കൊല്ലാന്‍ കൊടുക്കുകയും ചെയ്യും. മക്കള്‍ അപ്പനമ്മമാര്‍ക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലാന്‍ കൊടുക്കും.[൨൨] നിങ്ങള്‍ എന്‍റെ ശിഷ്യന്മാരായതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാല്‍ അന്ത്യംവരെ ഉറച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.[൨൩] ഒരു നഗരത്തില്‍ മോശമായി അവന്‍ പീഡിപ്പിച്ചാല്‍ അടുത്ത നഗരത്തിലേക്കു പോകുക. ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. മനുഷ്യപുത്രന്‍ വീണ്ടും വരുന്നതിനു മുന്പ് യിസ്രായേലിലെ എല്ലാ നഗരങ്ങളിലൂടെയും നിങ്ങള്‍ പോയിട്ടുണ്ടാവില്ല.

മത്തായി ൨൪:൮-൧൦
[൮] ഇതൊക്കെ ഒരു പുതുപ്പിറവിയുടെ പ്രാരംഭ വേദനകളാണ്.[൯] ""അപ്പോള്‍ ജനങ്ങള്‍ നിങ്ങളോടു മോശമായി പെരുമാറും. അവര്‍ നിങ്ങളെ ഉപദ്രവിക്കുവാന്‍ ഭരണാധികാരികളെ ഏല്പിച്ചു കൊടുക്കുകയും കൊല്ലുകയും ചെയ്യും. എല്ലാവരും നിങ്ങളെ വെറുക്കും. കാരണം നിങ്ങള്‍ എന്നില്‍ വിശ്വസിച്ചവരാണ്.[൧൦] ആ സമയം പല വിശ്വാസികള്‍ക്കും തങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. അവര്‍ പരസ്പരം തിരിയുകയും വെറുക്കുകയും ചെയ്യും.

ലൂക്കോ ൨൧:൧൨-൧൯
[൧൨] “ഇതെല്ലാം സംഭവിക്കുംമുന്പ് അവര്‍ നിങ്ങളെ ബന്ധിച്ച് ഉപദ്രവിക്കും. അവര്‍ നിങ്ങളെ യെഹൂദപ്പള്ളിയില്‍ വിധിച്ച് തടവറകളിലാക്കി പീഢനങ്ങളേല്പിക്കും. രാജാക്കന്മാര്‍ക്കും ഭരണാധിപന്മാര്‍ക്കും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. നിങ്ങളെന്‍റെ ശിഷ്യന്മാരായതിനാലാണ് അവര്‍ നിങ്ങളോടിതു ചെയ്യുന്നത്.[൧൩] എന്നാല്‍ എന്നെപ്പറ്റി പ്രസംഗിക്കാന്‍ നിങ്ങള്‍ക്കുള്ള അവസരമായിരിക്കും അത്.[൧൪] നിങ്ങള്‍ പറയേണ്ടതിനെ ചൊല്ലി വേവലാതിപ്പെടേണ്ട.[൧൫] നിങ്ങളുടെ ഒരു ശത്രുവിനും തടയാനും, മറുപടി പറയാനും കഴിയാത്തവിധം കാര്യങ്ങള്‍ പറയാന്‍ ഞാന്‍ നിങ്ങള്‍ക്കു ജ്ഞാനം തരും.[൧൬] നിങ്ങളുടെ മാതാപിതാക്കളും സഹോദരന്മാരും ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങള്‍ക്കെതിരെ തിരിയും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലും.[൧൭] എന്‍റെ ശിഷ്യന്മാരായതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും.[൧൮] എന്നാല്‍ ഇക്കാരണങ്ങളൊന്നും നിങ്ങള്‍ക്കു ക്ഷതമേല്പിക്കില്ല.[൧൯] ഇതിനെല്ലാമിടയില്‍ നിങ്ങള്‍ ശക്തമായ വിശ്വാസംകൊണ്ട് സ്വരക്ഷ നേടും.

൧ കൊരിന്ത്യർ ൪:൮-൧൩
[൮] നിങ്ങള്‍ക്കു വേണ്ടതെല്ലാം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ ധനികരാണെന്നു നിങ്ങള്‍ കരുതുന്നു. ഞങ്ങളെക്കൂടാതെ നിങ്ങള്‍ രാജാക്കന്മാരായെന്നു നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തിലും രാജാക്കന്മാരായിരുന്നുവെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു! അപ്പോള്‍ ഞങ്ങ ള്‍ക്കും നിങ്ങളോടൊത്തു വാഴാമായിരുന്നു.[൯] എന്നാല്‍ എനിക്കും മറ്റ് അപ്പൊസ്തലന്മാര്‍ക്കും അവസാനത്തെ സ്ഥാനമാണു ദൈവം തന്നിരിക്കുന്നതെന്നു കാണുന്നു. ഞങ്ങള്‍ മറ്റുള്ളവര്‍ കാണ്‍കെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെയാണ്. ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും ലോ കമൊട്ടുക്കും കാണുവാന്‍ ഒരു കാഴ്ച പോലെയായി ഞങ്ങള്‍.[൧൦] ക്രിസ്തുവിനു വേണ്ടി ഞങ്ങള്‍ വിഡ്ഢികളാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു ക്രിസ്തുവിന്‍റെ മുന്പില്‍ നിങ്ങള്‍ ജ്ഞാനികളാണെന്ന്. ഞങ്ങള്‍ ദുര്‍ബ്ബലരാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു, നിങ്ങള്‍ കരുത്തരാണെന്ന്. ആളുകള്‍ നിങ്ങളെ ആദരിക്കുന്നു, ഞങ്ങളെ ആദരിക്കുന്നില്ല.[൧൧] ഈ നിമിഷം വരേയ്ക്കും ഞങ്ങള്‍ക്കു തിന്നാനോ കുടിയ്ക്കാനോ വേണ്ടത്രയില്ല. ആവശ്യത്തിനു വസ്ത്രവുമില്ല. ചിലപ്പോഴൊക്കെ ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഞങ്ങള്‍ക്കു വീടുമില്ല.[൧൨] ഞങ്ങള്‍ ഞങ്ങളെപ്പോറ്റുന്നതിന് സ്വന്തം കൈകള്‍കൊണ്ട് കഠിനമായി അദ്ധ്വാനിക്കുന്നു. ജനങ്ങള്‍ ഞങ്ങളെ ശപിക്കുന്നു. പക്ഷേ ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു. ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്പോള്‍ ഞങ്ങളതു സഹിക്കുന്നു.[൧൩] ഞങ്ങളെ ജനങ്ങള്‍ ദുഷിക്കുന്പോള്‍ ഞങ്ങള്‍ അവരെപ്പറ്റി നല്ലതു പറയുന്നു. ഇപ്പോഴും അവര്‍ ഞങ്ങളെ ലോകത്തിന്‍റെ ചവറു പോലെയും ഭൂമിയിലെ അഴുക്കായും കരുതുന്നു.

ഹെബ്രായർ ൧൦:൩൨-൩൪
[൩൨] സത്യം ബോദ്ധ്യമായ ആദ്യദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുക. പല കാരണങ്ങളാലും ഏറെ ക്ലേശിച്ചു എങ്കിലും നിങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചു നിന്നു.[൩൩] ചിലപ്പോള്‍ ജനങ്ങള്‍ നിങ്ങളോട് വെറുപ്പു നിറഞ്ഞ കാര്യങ്ങള്‍ പറയുകയും പല ആള്‍ക്കാരുടെയും മുന്പില്‍വച്ച് നിങ്ങളെ പീഢിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇതേപോലെ തന്നെ പീഢിതരായവരെ നിങ്ങള്‍ സഹായിച്ചു.[൩൪] അതെ, നിങ്ങള്‍ കാരഗൃഹത്തില്‍ ആയിരുന്നവരെ സഹായിക്കുകയും അവരുടെ സഹനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. നിങ്ങള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ കൂടി അവര്‍ എടുത്തുകൊണ്ടുപോയപ്പോഴും നിങ്ങള്‍ സന്തോഷത്തില്‍ നിലനിന്നു. എന്നും നിലനില്‍ക്കുന്ന മെച്ചപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നറിയാവുന്നതുകൊണ്ട് നിങ്ങള്‍ സന്തോഷപൂര്‍വ്വം തുടര്‍ന്നു.

ഹെബ്രായർ ൧൧:൩൩-൩൮
[൩൩] ആ മനുഷ്യര്‍ക്കെല്ലാം ഉന്നതമായ വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം കൊണ്ട് അവര്‍ രാജ്യങ്ങളെ തോല്പിച്ചു. അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുകയും വാഗ്ദത്തം ചെയ്യപ്പെട്ട കാര്യങ്ങള്‍ നേടുകയും ചെയ്തു. ചില മനുഷ്യര്‍ വിശ്വാസം കൊണ്ട് സിംഹങ്ങളുടെ വായ് അടച്ചു.[൩൪] ചിലര്‍ വന്‍ തീ അണയ്ക്കുകയും മറ്റു ചിലര്‍ വാളാല്‍ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷപെടുകയും ചെയ്തു. അവര്‍ അതൊക്കെ ചെയ്തത് വിശ്വാസം മൂലമാണ്. ബലഹീനര്‍ അവരുടെ വിശ്വാസംമൂലം ശക്തരാക്കപ്പെട്ടു. അവര്‍ യുദ്ധത്തില്‍ ശക്തരാകുകയും മറ്റു സൈന്യങ്ങളെ നശിപ്പിക്കുകയും ചെയ്തു.[൩൫] മരിച്ചവരെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ച് അവരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു തിരികെ നല്‍കി. എന്നാല്‍ മറ്റു ചില ജനങ്ങള്‍ പീഢിപ്പിക്കപ്പെടുകയും സ്വന്തം സ്വാതന്ത്ര്യം ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ ഇങ്ങനെ ചെയ്തത് നല്ലൊരു ജീവിതത്തിനായി മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനാണ്.[൩൬] ചില ആള്‍ക്കാര്‍ കളിയാക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. മറ്റു ചിലര്‍ ബന്ധിതരായി കാരാഗൃഹത്തിലടയ്ക്കപ്പെട്ടു.[൩൭] ചിലര്‍ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും മറ്റു ചിലര്‍ രണ്ടായി മുറിക്കപ്പെടുകയും ചെയ്തു. അവര്‍ വാളിനിരയാക്കപ്പെട്ടു. കോലാടിന്‍റെയും ചെമ്മരിയാടിന്‍റെയും തോലാണ് ചിലര്‍ ധരിക്കുന്നത്. അവര്‍ പാവങ്ങളും പീഢിതരും അന്യരാല്‍ ഉപദ്രവിക്കപ്പെടുന്നവരും ആണ്.[൩൮] ആ മഹദ്വ്യക്തികള്‍ക്ക് ഇണങ്ങുന്നതല്ല ഈ ലോകം. ഇക്കൂട്ടര്‍ മരുഭൂമികളിലും മലനിരകളിലും അലഞ്ഞു തിരിയുന്നവരും ഗുഹകളിലും മാളങ്ങളിലും വസിക്കുന്നവരുമാണ്.

പ്രവൃത്തികൾ ൧൨:൧-൧൯
[൧] അക്കാലത്ത് ഹെരോദാരാജാവ് സഭാംഗങ്ങളായ ചിലരെ ഉപദ്രവിക്കാന്‍ തുടങ്ങി.[൨] യാക്കോബിനെ വെട്ടിക്കൊല്ലാന്‍ ഹെരോദാവ് ഉത്തരവിട്ടു. യോഹന്നാന്‍റെ സഹോദരനായിരുന്നു യാക്കോബ്.[൩] യെഹൂദര്‍ക്ക് അതിഷ്ടമാണെന്ന് ഹെരോദാവ് കണ്ടു. അതിനാല്‍ പത്രൊസിനെയും തടവറയിലാക്കാന്‍ അയാള്‍ തീരുമാനിച്ചു. (പെസഹാ ദിവസങ്ങളിലായിരുന്നു അത് സംഭവിച്ചത്.)[൪] ഹെരോദാവ് പത്രൊസിനെ പിടികൂടി തടവിലാക്കി. പതിനാറു ഭടന്മാര്‍ പത്രൊസിനു കാവല്‍ നിന്നു. പെസഹാ ഉത്സവം കഴിയുംവരെ ഹെരോദാവിനു കാക്കണമായിരുന്നു. പിന്നീട് പത്രൊസിനെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ ആലോചിച്ചു.[൫] അതിനാല്‍ പത്രൊസിനെ തുറങ്കിലടച്ചു. എന്നാല്‍ സഭ പത്രൊസിനുവേണ്ടി തുടര്‍ച്ചയായി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയായിരുന്നു.[൬] പത്രൊസ് രണ്ടു പട്ടാളക്കാര്‍ക്കിടയില്‍ കിടന്നുറങ്ങുകയായിരുന്നു. അവനെ രണ്ടു ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു. തടവറയുടെ കവാടത്തില്‍ അധികം ഭടന്മാരും കാവല്‍ നിന്നു. സമയം രാത്രിയായി. പത്രൊസിനെ പിറ്റേന്ന് ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ ഹെരോദാവ് ആലോചിച്ചു.[൭] പെട്ടെന്ന്, കര്‍ത്താവിന്‍റെ ഒരു ദൂതന്‍ അവിടെ വന്നു. മുറിയിലാകെ പ്രകാശം പരന്നു. ദൂതന്‍ പത്രൊസിന്‍റെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തി. ദൂതന്‍ പറഞ്ഞു, “വേഗം എഴുന്നേല്‍ക്കൂ!” പത്രൊസിന്‍റെ കൈകളില്‍നിന്നും ചങ്ങല ഊരിവീണു.[൮] ദൂതന്‍ പത്രൊസിനോടു പറഞ്ഞു, “വസ്ത്രങ്ങളും ചെരുപ്പും ധരിക്കുക.” പത്രൊസ് അങ്ങനെ ചെയ്തു. “നിന്‍റെ മേല്‍ ഉടുപ്പു മാറ്റി എന്നെ പിന്തുടരുക.”[൯] ദൂതന്‍ പുറത്തേക്കിറങ്ങി. പത്രൊസ് പിന്തുടര്‍ന്നു. ദൂതന്‍ ചെയ്യുന്നതെല്ലാം യഥാര്‍ത്ഥത്തിലായിരുന്നു. പക്ഷേ താനൊരു ദര്‍ശനം കാണുകയാണെന്നു പത്രൊസ് കരുതി.[൧൦] പത്രൊസും ദൂതനും ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍ക്കാരെ കടന്നുപോന്നു. പിന്നീടവര്‍ തങ്ങളെ നഗരത്തില്‍നിന്നും വേര്‍തിരിക്കുന്ന ഇരുന്പുവാതിലിനടുത്തെത്തി. വാതില്‍ അവര്‍ക്കായി സ്വയം തുറന്നു. അവര്‍ പുറത്തു കടന്നു തെരുവു വരെ നടന്നു. അനന്തരം ദൂതന്‍ വേഗം അപ്രത്യക്ഷനായി.[൧൧] അപ്പോള്‍ നടന്നതെന്താണെന്നു പത്രൊസിനു ബോദ്ധ്യമായി. അയാള്‍ കരുതി, “ദൈവം തന്‍റെ ദൂതനെ എന്‍റെ അടുത്തേക്ക് അയച്ചതാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. അവന്‍ എന്നെ ഹെരോദാവില്‍നിന്നും രക്ഷിച്ചു. എനിക്കു കഷ്ടതകള്‍ ഉണ്ടാകുമെന്നു യെഹൂദര്‍ കരുതി. എന്നാല്‍ ദൈവം എന്നെ എല്ലാത്തില്‍നിന്നും രക്ഷിച്ചു.”[൧൨] പത്രൊസിന് ഇതു ബോദ്ധ്യമായപ്പോള്‍ അയാള്‍ മറിയയുടെ വീട്ടിലേക്കു പോയി. യോഹന്നാന്‍റെ അമ്മയായിരുന്നു മറിയ. (യോഹന്നാന്‍ മര്‍ക്കൊസ് എന്നും അറിയപ്പെട്ടിരുന്നു.) അവിടെ അനേകംപേര്‍ കൂടിയിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.[൧൩] പത്രൊസ് പുറംവാതിലില്‍ മുട്ടി. രോദാ എന്നു പേരായ ഒരു പെണ്‍കുട്ടി വിളികേട്ടു.[൧൪] പത്രൊസിന്‍റെ സ്വരം തിരിച്ചറിഞ്ഞ പെണ്‍കുട്ടി സന്തോഷിച്ചു. വാതില്‍ തുറക്കാന്‍കൂടി അവള്‍ മറന്നു. അകത്തേ ക്കോടിച്ചെന്ന് അവള്‍ അവരോടു പറഞ്ഞു, “വാതില്‍ക്കല്‍ നില്‍ക്കുന്നത് പത്രൊസാണ്!”[൧൫] വിശ്വാസികള്‍ പറഞ്ഞു, “നിനക്കു ഭ്രാന്താണ്!” എന്നാല്‍ അവള്‍ അതു തറപ്പിച്ചു പറഞ്ഞു. അതിനാല്‍ അവര്‍ പറഞ്ഞു, “ഇത് പത്രൊസിന്‍റെ ദൂതനായിരിക്കും.”[൧൬] എന്നാല്‍ പത്രൊസ് തുടര്‍ന്നും മുട്ടി. വാതില്‍ തുറന്ന വിശ്വാസികള്‍ പത്രൊസിനെ കണ്ടു. അവര്‍ അത്ഭുതപ്പെട്ടു.[൧൭] പത്രൊസ് കൈയാംഗ്യം കാണിച്ച് അവരോടു മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. ദൈവം തന്നെ തടവറയില്‍നിന്നും രക്ഷിച്ച വിവരം പത്രൊസ് വിശദീകരിച്ചു. അവന്‍ പറഞ്ഞു, “സംഭവങ്ങള്‍ യാക്കോബിനോടും മറ്റു സഹോദരന്മാരോടും പറയുക.” അപ്പോള്‍ പത്രൊസ് മറ്റൊരിടത്തേക്കു പോയി.[൧൮] പിറ്റേന്ന് ഭടന്മാര്‍ വളരെ അത്ഭുതപ്പെട്ടു. പത്രൊസിന് എന്തു സംഭവിച്ചു എന്നവര്‍ ആകുലപ്പെട്ടു.[൧൯] ഹെരോദാവ് പത്രൊസിനെ എല്ലായിടവും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. അതിനാല്‍ പത്രൊസിനു കാവലിരുന്നവരെ ഹെരോദാവ് ചോദ്യം ചെയ്യുകയും പിന്നീട് അവരെ കൊല്ലാന്‍ കല്പിക്കുകയും ചെയ്തു. പിന്നീട് ഹെരോദാവ് യെഹൂദ്യ വിട്ടു. അയാള്‍ കൈസര്യായിലെത്തി. അല്പനാള്‍ അവിടെ തങ്ങി.

പ്രവൃത്തികൾ ൯:൧-൧൪
[൧] യെരൂശലേമില്‍ കര്‍ത്താവിന്‍റെ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും ശെൌല്‍ തുടര്‍ന്നു. അതിനാലവന്‍ മഹാപുരോഹിതനെ സമീപിച്ചു.[൨] ദമസ്കൊസിലെ യെഹൂദപ്പള്ളികളിലെ യെഹൂദര്‍ക്കു കത്തയയ്ക്കാന്‍ അയാള്‍ മഹാപുരോഹിതനോട് ആവശ്യപ്പെട്ടു. ദമസ്കൊസില്‍ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരെ കണ്ടെത്താന്‍ തനിക്കധികാരം നല്‍കണമെന്നാണ് മഹാപുരോഹിതനോട് ശെൌല്‍ ആവശ്യപ്പെട്ടത്. അങ്ങനെയുള്ള പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരാനാണ് അയാ ള്‍ക്ക് ആഗ്രഹം.[൩] അതിനാല്‍ ശെൌല്‍ ദമസ്കൊസിലേക്കു പോയി. അയാള്‍ നഗരത്തിന് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്നും ഒരു വലിയ പ്രകാശം അയാള്‍ക്കു ചുറ്റും തിളങ്ങി.[൪] ശെൌല്‍ നിലം പതിച്ചു. ഒരു ശബ്ദം അവനോടു പറയുന്നതു കേട്ടു: “ശെൌല്‍! ശെൌല്‍! എന്നെ ഉപദ്രവിക്കുന്നത് എന്തിന്?”[൫] ശെൌല്‍ ചോദിച്ചു, “നീ ആരാണു കര്‍ത്താവേ?” ശബ്ദം പ്രതിവചിച്ചു, “നീ പീഡിപ്പിക്കുന്ന യേശുവാകുന്നു ഞാന്‍.[൬] എഴുന്നേറ്റു നഗരത്തിലേക്കു പോവുക. അവിടെയുള്ള ആരെങ്കിലും നീ ചെയ്യേണ്ടതെന്തെന്നു പറയും.”[൭] ശെൌലിനോടൊപ്പം സഞ്ചരിച്ചിരുന്നവര്‍ അവിടെ നിന്നിരുന്നു. അവര്‍ ഒന്നും പറഞ്ഞില്ല. അവര്‍ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല.[൮] അവന്‍ നിലത്തുനിന്നും എഴുന്നേറ്റു നിന്നു. അവന്‍റെ കണ്ണുകള്‍ തുറന്നിരുന്നുവെങ്കിലും അവനു ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവ നോടൊപ്പം ഉണ്ടായിരുന്നവര്‍ അവന്‍റെ കൈ പിടിച്ചു. ദമസ്കൊസിലേക്കു നയിച്ചു.[൯] [This verse may not be a part of this translation][൧൦] ദമസ്കൊസില്‍ യേശുവിന്‍റെ ഒരു അനുയായി ഉണ്ടായിരുന്നു. അനന്യാസ് എന്നായിരുന്നു അയാളുടെ പേര്. കര്‍ത്താവ് ഒരു ദര്‍ശനത്തില്‍ അനന്യാസിനോടു സംസാരിച്ചു. കര്‍ത്താവ് വിളിച്ചു, “അനന്യാസേ!” അനന്യാസ് വിളി കേട്ടു, “കര്‍ത്താവേ ഞാന്‍ ഇവിടെയുണ്ട്.”[൧൧] കര്‍ത്താവ് അനന്യാസിനോടു പറഞ്ഞു, “നേര്‍വഴി എന്നു വിളിക്കപ്പെടുന്ന പാതയിലേക്കു പോവുക. യൂദായുടെ വീടു കണ്ടുപിടിക്കുക. തര്‍സൊസില്‍നിന്നും വന്ന ശെൌല്‍ എന്നൊരാളെ കണ്ടെത്തുക. അയാള്‍ ഇപ്പോള്‍ അവിടെ പ്രാര്‍ത്ഥിക്കുന്നുണ്ട്.[൧൨] ശെൌലിനു ഒരു ദര്‍ശനമുണ്ടായി. ആ ദര്‍ശനത്തില്‍ അനന്യാസ് എന്നൊരാള്‍ അയാളെ സമീപിച്ച് തന്‍റെ കൈകള്‍ അയാളുടെ മേല്‍ വച്ചു. അപ്പോള്‍ ശെൌലിന് കാഴ്ച കിട്ടി.”[൧൩] പക്ഷേ അനന്യാസ് പറഞ്ഞു, “കര്‍ത്താവേ, അനവധി പേര്‍ എന്നോടു ശെൌലിനെപ്പറ്റി പറഞ്ഞു. യെരൂശലേമിലെ അങ്ങയുടെ വിശുദ്ധരോട് അവന്‍ ചെയ്ത ദ്രോഹങ്ങളെപ്പറ്റി ആണ് അവര്‍ പറഞ്ഞത്.[൧൪] ഇപ്പോഴവന്‍ ദമസ്കൊസില്‍ എത്തിയിരിക്കുന്നു. നിന്നില്‍ വിശ്വസിക്കുന്ന എല്ലാവരെയും പിടിക്കാന്‍ മഹാപുരോഹിതര്‍ അവനെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.”

ഗലാത്തിയർ ൧:൧൩
എന്‍റെ പൂര്‍വ്വജീവിതത്തെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ട്. ഞാന്‍ യെഹൂദ മതത്തിലായിരുന്നു. ദൈവത്തിന്‍റെ സഭയെ ഞാന്‍ വളരെയേറെ പീഢിപ്പിച്ചു. ഞാന്‍ സഭയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു.

വെളിപ്പെടുന്ന ൨:൮-൧൦
[൮] “സ്മുര്‍ന്നയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “ആദിയും അന്തവുമായവന്‍ നിങ്ങളോടിക്കാര്യങ്ങള്‍ പറയുന്നു. മരിക്കുകയും ജീവനിലേക്ക് തിരിച്ചുവരികയും ചെയ്തവനാണവന്‍.[൯] നിന്‍റെ ദുരിതങ്ങളും ദാരിദ്ര്യവും ഞാനറിയുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ നീ ധനികനാണ്. നിന്നെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന ദൂഷണങ്ങള്‍ എനിക്കറിയാം. അവര്‍ യെഹൂദരാണെന്ന് സ്വയം അവകാശപ്പെടുന്നു. പക്ഷേ സത്യത്തില്‍ അവര്‍ യെഹൂദരല്ല. അവര്‍ സാത്താന്‍റെ യെഹൂദപ്പള്ളിയാണ്.[൧൦] നിനക്കു സംഭവിക്കാവുന്നതിനെപ്പറ്റി ഭയപ്പെടേണ്ട. ഞാന്‍ നിന്നോടു പറയുന്നു പിശാച് നിങ്ങളില്‍ ചിലരെ കാരാഗൃഹത്തിലടയ്ക്കും. അതു നിങ്ങളെ പരീക്ഷിക്കാനായിരിക്കും. പത്തു ദിവസം നിങ്ങള്‍ കഷ്ടപ്പെടും. പക്ഷേ മരിക്കേണ്ടി വന്നാലും വിശ്വാസം കൈവിടരുത്. വിശ്വാസം കൈവിടാതിരുന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ ജീവന്‍റെ കിരീടം നല്‍കും.

പ്രവൃത്തികൾ ൨൬:൯-൧൧
[൯] “ഞാനൊരു പരീശനായിരുന്നപ്പോള്‍ നസറായനായ യേശുവിനെതിരെ എനിക്കു പലതും ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.[൧൦] യെരൂശലേമില്‍ വിശ്വാസികള്‍ക്കെതിരെ ഞാന്‍ പലതും പ്രവര്‍ത്തിക്കുകയും ചെയ്തു. വിശ്വാസികളെ തടവിലിടുന്നതിനുള്ള അധികാരം മഹാപു രോഹിതന്മാര്‍ എനിക്കു തരികയും ചെയ്തു. യേശുവിന്‍റെ ശിഷ്യന്മാര്‍ ഓരോരുത്തരായി കൊല്ലപ്പെടവേ അതൊക്കെ നല്ല കാര്യങ്ങളാണെന്നു ഞാന്‍ സമ്മതിച്ചു.[൧൧] ഓരോ യെഹൂദപ്പള്ളിയിലും ഞാനവരെ ശിക്ഷിച്ചു. യേശുവിനെതിരായി അസഭ്യം പറയുന്നതിന് ഞാനവരെ പ്രേരിപ്പിച്ചു. അവര്‍ക്കെതിരെ മറ്റു നഗരങ്ങളില്‍ ചെന്നുപോലും ഉപദ്രവിക്കുവാന്‍ തക്ക കലിയായിരുന്നു എനിക്ക്.

൧ കൊരിന്ത്യർ ൪:൧൨
ഞങ്ങള്‍ ഞങ്ങളെപ്പോറ്റുന്നതിന് സ്വന്തം കൈകള്‍കൊണ്ട് കഠിനമായി അദ്ധ്വാനിക്കുന്നു. ജനങ്ങള്‍ ഞങ്ങളെ ശപിക്കുന്നു. പക്ഷേ ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു. ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്പോള്‍ ഞങ്ങളതു സഹിക്കുന്നു.

പ്രവൃത്തികൾ ൧൨:൧
അക്കാലത്ത് ഹെരോദാരാജാവ് സഭാംഗങ്ങളായ ചിലരെ ഉപദ്രവിക്കാന്‍ തുടങ്ങി.

ഫിലിപ്പിയർ ൩:൬
ഞാന്‍ എന്‍റെ യെഹൂദമതത്തില്‍ വളരെ ആവേശഭരിതനായിരുന്നതുകൊണ്ട് ഞാന്‍ വിശ്വാസികളെ പീഢിപ്പിച്ചു. ഞാന്‍ മോശെയുടെ ന്യായപ്രമാണം പാലിച്ച രീതിയില്‍ എന്നില്‍ ഒരു കുറ്റവും കണ്ടെത്താന്‍ ഒരുവനും പറ്റിയിട്ടില്ല.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.