A A A A A

ക്രിസ്ത്യൻ പള്ളി: [യേശുവിന്റെ ജനനം]


മത്തായി ൧:൧൮-൨൩
[൧൮] യേശുക്രിസ്തുവിന്‍റെ മാതാവ് മറിയ ആയിരുന്നു. യേശുവിന്‍റെ ജനനമുണ്ടായത് ഇങ്ങനെയാണ്. മറിയയും യോസേഫും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനു മുന്പുതന്നെ താന്‍ ഗര്‍ഭിണിയാണെന്നു മറിയ അറിഞ്ഞു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണവള്‍ ഗര്‍ഭവതിയായത്.[൧൯] മറിയയുടെ ഭര്‍ത്താവ് യോസേഫ് നല്ല മനുഷ്യനായിരുന്നു. അയാള്‍ മറിയയെ ജനമദ്ധ്യത്തില്‍ നാണം കെടുത്താന്‍ ഇഷ്ടപ്പെട്ടില്ല. അതിനാലയാള്‍ അവളെ രഹസ്യമായി വിവാഹത്തില്‍നിന്ന് ഒഴിവാക്കുവാന്‍ ആലോചിച്ചു.[൨൦] യോസേഫ് ഇത് ആലോചിക്കവേ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ യോസേഫിനെ സമീപിച്ചു. ദൂതന്‍ പറഞ്ഞു, ""ദാവീദിന്‍റെ പുത്രനായ യോസേഫേ, മറിയയെ നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ ഭയക്കേണ്ടതില്ല. അവളില്‍ വളരുന്ന കുട്ടി പരിശുദ്ധാത്മാവിലൂടെ ഉണ്ടായതാണ്.[൨൧] അവള്‍ ഒരാണ്‍കുട്ടിക്കു ജന്മമരുളും. നീയവന് യേശുവെന്ന് പേരിടണം. അവന്‍ മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുമെന്നതിനാലാണ് ഈ പേര് നീ അവനിടേണ്ടത്.ڈ[൨൨] കര്‍ത്താവ് പ്രവാചകനിലൂടെ പറഞ്ഞ ഈ കാര്യങ്ങളുടെ അര്‍ത്ഥം മുഴുവനും വ്യക്തമാകത്തക്കവണ്ണം ഇതു സംഭവിച്ചു.[൨൩] (""ദൈവം നമ്മോടൊത്തുണ്ട്,” എന്നാണ് ഇമ്മാനുവേലിന്‍റെ അര്‍ത്ഥം.)

ലൂക്കോ ൨:൭-൨൧
[൭] അവള്‍ അവളുടെ ആദ്യത്തെ കുട്ടിക്കു ജന്മമരുളി. സത്രത്തില്‍ ഒരു മുറിയും ഒഴിഞ്ഞിരുന്നില്ല. അതിനാലവര്‍ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ഒരു പുല്‍ത്തൊഴുത്തില്‍ കിടത്തി.[൮] ആ രാത്രി ചില ഇടയന്മാര്‍ ആടുകളെയും കാത്തുകൊണ്ട് വെളിന്പ്രദേശങ്ങളിലുണ്ടായിരുന്നു.[൯] ദൈവത്തിന്‍റെ ഒരു ദൂതന്‍ അവര്‍ക്കു മുന്പില്‍ വന്നുനിന്നു. കര്‍ത്താവിന്‍റെ പ്രകാശം അവര്‍ക്കു ചുറ്റും തിളങ്ങി. ഇടയന്മാര്‍ വളരെ ഭയമുള്ളവരായി.[൧൦] ദൂതന്‍ അവരോടു പറഞ്ഞു, “ഭയപ്പെടരുത്, എന്തെന്നാല്‍ ഞാന്‍ നിങ്ങളോട് ചില നല്ല വാര്‍ത്തകള്‍ പറയാന്‍ പോകുന്നു. എല്ലാ ജനങ്ങളെയും അതു സന്തോഷിപ്പിക്കും.[൧൧] ഇന്ന് ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങളുടെ രക്ഷകന്‍ പിറന്നിരിക്കുന്നു. കര്‍ത്താവായ ക്രിസ്തുവാണവന്‍.[൧൨] ഒരു പുല്‍ത്തൊഴുത്തില്‍ തുണിയില്‍ പൊതിഞ്ഞു കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. അങ്ങനെ നിങ്ങളവനെ അറിയും.”[൧൩] പെട്ടെന്ന് ഒരു വലിയ സംഘം ദൂതന്മാര്‍ ആദ്യത്തെ ദൂതനോടു ചേര്‍ന്നു. എല്ലാവരും ഇങ്ങനെ ദൈവത്തെ വാഴ്ത്തി:[൧൪] “സ്വര്‍ഗ്ഗത്തില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവം പ്രസാദിക്കുന്നവര്‍ക്ക് സമാധാനം.”[൧൫] ദൂതന്മാര്‍ ഇടയന്മാരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. ഇടയന്മാര്‍ പരസ്പരം പറഞ്ഞു, “നമുക്കു ബേത്ലേഹേമില്‍ പോയി നടന്നതെന്താണെന്നു കാണാം. കര്‍ത്താവ് നമ്മോടു പറഞ്ഞത് നമുക്കവിടെ കാണാം.”[൧൬] അതിനാല്‍ ഇടയന്മാര്‍ വേഗം യോസേഫിനെയും മറിയയെയും കണ്ടെത്തി. കുഞ്ഞ് പുല്‍ക്കൂട്ടില്‍ കിടക്കുകയായിരുന്നു.[൧൭] ഇടയന്മാര്‍ കുഞ്ഞിനെ കണ്ടു. കുഞ്ഞിനെപ്പറ്റി ദൂതന്മാര്‍ പറഞ്ഞതവര്‍ പറഞ്ഞു.[൧൮] ഇടയന്മാര്‍ പറഞ്ഞ സംഗതികള്‍ കേട്ട് എല്ലാവര്‍ക്കും അത്ഭുതമായി.[൧൯] മറിയ എല്ലാക്കാര്യവും ഹൃദയത്തിലൊളിച്ചു വയ്ക്കുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്തു.[൨൦] ഇടയന്മാര്‍ തങ്ങളുടെ ആടുകളുടെ അടുത്തേക്കു മടങ്ങി. ദൂതന്‍ അവരോടു പറഞ്ഞതുപോലെ കാണുവാനും കേള്‍ക്കുവാനുമായതില്‍ അവര്‍ ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു.[൨൧] കുട്ടിക്ക് എട്ടുദിവസം പ്രായമായപ്പോള്‍ അവന്‍റെ പരിച്ഛേദന കര്‍മ്മം നടത്തി. യേശുവെന്നു പേരുമിട്ടു. കുട്ടി മറിയയുടെ ഗര്‍ഭത്തില്‍ വളരാന്‍ തുടങ്ങും മുന്പുതന്നെ ദൂതന്‍ പറഞ്ഞതനുസരിച്ചാണ് ഈ പേരിട്ടത്. യേശു ദൈവാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്നു

മത്തായി ൨:൧-൧൨
[൧] യെഹൂദ്യയിലെ ബേത്ത്ലേഹെമിലാണ് യേശു പിറന്നത്. ഹെരോദാവു രാജാവായിരുന്ന കാലത്തായിരുന്നു അവന്‍റെ ജനനം. യേശുവിന്‍റെ ജനനശേഷം കിഴക്കുനിന്നും ചില പണ്ഡിതന്മാര്‍ യെരൂശലേമില്‍ വന്നു.[൨] [This verse may not be a part of this translation][൩] യെഹൂദരുടെ പുതിയ രാജാവിനെപ്പറ്റിയുളള വാര്‍ത്തകള്‍ ഹെരോദാരാജാവിന്‍റെ ചെവിയിലെത്തി. അദ്ദേഹം അസ്വസ്ഥനായി. യെരൂശലേമിലെ എല്ലാ ജനങ്ങളും അസ്വസ്ഥരായി.[൪] ഹെരോദാവ് എല്ലാ യെഹൂദമഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും വിളിച്ചുകൂട്ടി. ക്രിസ്തു ജനിക്കാനിരിക്കുന്നത് എവിടെയായിരിക്കാമെന്ന് ഹെരോദാവ് അവരോടാരാഞ്ഞു.[൫] [This verse may not be a part of this translation][൬] څയെഹൂദ്യയിലെ ബേത്ത്ലേഹെമേچ യെഹൂദ്യയിലെ പ്രഭുക്കളില്‍ നീയായിരിക്കും പ്രമുഖന്‍. അതെ, നിന്നില്‍ നിന്നൊരു ഭരണാധിപന്‍ വരും അവന്‍ യിസ്രായേലിലെ എന്‍റെ ആളുകളെ നയിക്കും.چڈ മീഖാ 5:2[൭] പിന്നീട് കിഴക്കുനിന്നും വന്ന പണ്ഡിതരുമായി ഹെരോദാവ് ഒരു രഹസ്യയോഗം ചേര്‍ന്നു. അവര്‍ ആദ്യമായി നക്ഷത്രം കണ്ട സമയം കൃത്യമായി ഹെരോദാവ് അവരില്‍ നിന്നും ഗ്രഹിച്ചു.[൮] അതിനു ശേഷം ഹെരോദാവ് അവരെ ബേത്ത്ലേഹെമിലേക്കയച്ചിട്ട് അവരോടു പറഞ്ഞു, ""പുതുതായി പിറന്ന ആ കുഞ്ഞിനെപ്പറ്റി സസൂഷ്മം അന്വേഷിക്കുക. കണ്ടെത്തിയാല്‍ എന്നോടു വന്നു പറയുക. അപ്പോള്‍ എനിക്കും ചെന്ന് അവനെ നമസ്കരിക്കാമല്ലോ.ڈ[൯] പണ്ഡിതന്മാര്‍ രാജാവ് പറഞ്ഞതു കേട്ടശേഷം അവിടെ നിന്നും പോയി. കിഴക്കു കണ്ട അതേ നക്ഷത്രത്തെ അവര്‍ വീണ്ടും കണ്ടു. അവര്‍ നക്ഷത്രത്തിന്‍റെ മാര്‍ഗ്ഗത്തെ പിന്തുടര്‍ന്നു. കുഞ്ഞുളള സ്ഥലത്തെത്തും വരെ നക്ഷത്രം അവര്‍ക്കു മുന്നില്‍ സഞ്ചരിച്ചു.[൧൦] നക്ഷത്രം കണ്ടതില്‍ അവര്‍ ആഹ്ളാദിച്ചു. സന്തോഷം കൊണ്ട് അവരുടെ മനസ്സു നിറഞ്ഞു.[൧൧] കുഞ്ഞുണ്ടായിരുന്ന വീട്ടിലേക്കവര്‍ വന്നു. അവര്‍ കുഞ്ഞിനെ അവന്‍റെ അമ്മയായ മറിയയോടൊപ്പം കണ്ടു. പണ്ഡിതന്മാര്‍ കുഞ്ഞിന്‍റെ മുന്പില്‍ നമസ്കരിച്ച് അവനെ ആരാധിച്ചു. അവര്‍ കുഞ്ഞിനുവേണ്ടി കൊണ്ടുവന്ന സമ്മാനങ്ങള്‍ തുറന്നു. സ്വര്‍ണ്ണ നിക്ഷേപവും കുന്തിരിക്കവും മൂരും അവര്‍ ശിശുവിനു കാഴ്ച വെച്ചു.[൧൨] എന്നാല്‍ ഹെരോദാവിന്‍റെ അടുത്തേക്ക് മടങ്ങരുതെന്ന് സ്വപ്നത്തിലൂടെ ദൈവം അവര്‍ക്കു മുന്നറിയിപ്പു കൊടുത്തു. അതിനാല്‍ പണ്ഡിതന്മാര്‍ മറ്റൊരു വഴിയായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങിപ്പോയി.

ഗലാത്തിയർ ൪:൪
എന്നാല്‍ ശരിയായ സമയം ആഗതമായപ്പോള്‍ ദൈവം അവന്‍റെ പുത്രനെ അയച്ചു. ദൈവപുത്രന്‍ ഒരു സ്ത്രീയില്‍ നിന്നും ജനിച്ചു. ദൈവപുത്രന്‍ ന്യായപ്രമാണത്തിനു വിധേയനായി ജീവിച്ചു.

ലൂക്കോ ൨:൧-൪
[൧] അക്കാലത്തു റോമാചക്രവര്‍ത്തിയായിരുന്ന ഔഗുസ്തോസ്, റോമാസാമ്രാജ്യത്തിലുള്ള എല്ലാവരും ഒരു ജനസംഖ്യ കണക്കെടുപ്പു പുസ്തകത്തില്‍ തങ്ങളുടെ പേരു ചേര്‍ക്കണമെന്ന് ഒരു കല്പന പുറപ്പെടുവിച്ചു.[൨] അത് ആദ്യത്തെ കണക്കെടുപ്പായിരുന്നു. കുറേന്യൊസ് ആയിരുന്നു അപ്പോള്‍ സറിയയുടെ ഗവര്‍ണ്ണര്‍.[൩] എല്ലാ ജനങ്ങളും കണക്കെടുപ്പില്‍ പേരു ചേര്‍ക്കാന്‍ അവരവരുടെ പട്ടണങ്ങളിലേക്കു പോയി.[൪] അതിനാല്‍ ഗലീലയിലെ പട്ടണമായ നസറെത്തില്‍നിന്നും യോസേഫ് പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ലേഹേമിലെക്കാണയാള്‍ പോയത്. ദാവീദിന്‍റെ പട്ടണമെന്നാണവിടം അറിയപ്പെട്ടിരുന്നത്. ദാവീദിന്‍റെ ഗോത്രത്തിലുള്‍പ്പെട്ടതിനാലാണ് യോസേഫ് അങ്ങോട്ടു പോയത്.

വെളിപ്പെടുന്ന ൧൨:൧-൫
[൧] അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു മഹാത്ഭുതം പ്രത്യക്ഷപ്പെട്ടു സൂര്യനെ വസ്ത്രമാക്കിയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. ചന്ദ്രന്‍ അവളുടെ പാദത്തിനടിയിലായിരുന്നു. പന്ത്രണ്ടു നക്ഷത്രങ്ങളുള്ള ഒരു കിരീടം അവള്‍ തലയില്‍ അണിഞ്ഞിരുന്നു.[൨] അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവസമയമടുത്തതിനാല്‍ അവള്‍ വേദന കൊണ്ടു കരഞ്ഞു.[൩] പിന്നീട് മറ്റൊരു അത്ഭുതവും സ്വര്‍ഗ്ഗത്തില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു ചുവന്ന മഹാസര്‍പ്പവുമുണ്ടായിരുന്നു. മഹാസസര്‍പ്പത്തിന് ഏഴു തലയും ഓരോ തലയിലും ഏഴു കിരീടം വീതവും ഉണ്ടായിരുന്നു. മഹാസര്‍പ്പത്തിന് പത്തു കൊന്പും ഉണ്ടായിരുന്നു.[൪] മഹാസര്‍പ്പം അതിന്‍റെ വാലുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ അടിച്ചുവാരി ഭൂമിയിലേക്കിട്ടു. മഹാസര്‍പ്പം, പ്രസവമടുത്ത ആ സത്രീയുടെ മുന്പില്‍ നിന്നു. പ്രസവിച്ചാലുടന്‍ കുട്ടിയെ തിന്നുകയായിരുന്നു ആ മഹാസര്‍പ്പത്തിന്‍റെ ലക്ഷ്യം.[൫] അവള്‍ ഒരു പുത്രന്, ഒരാണ്‍കുട്ടിക്ക് ജന്മമരുളി. അവന്‍ ഒരു ഇരുന്പുവടി കൊണ്ട് എല്ലാ രാജ്യങ്ങളെയും ഭരിക്കും. അവളുടെ കുഞ്ഞ് ദൈവത്തിലേക്കും അവന്‍റെ സിംഹാസനത്തിലേക്കും എടുക്കപ്പെട്ടു.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.