A A A A A

മോശം പ്രതീകം: [കയ്പ്പ്]


പ്രവൃത്തികൾ ൮:൨൩
നീ കടുത്ത അസൂയയില്‍ മുഴുകിയവനും, പിശാചിന്‍റെ നിയന്ത്രണത്തില്‍ ഉള്ളവനുമാണെന്നു ഞാന്‍ കാണുന്നു.”

കൊളോസിയക്കാർ ൩:൮-൧൩
[൮] എന്നാല്‍ ഈ കാര്യങ്ങള്‍ ഇനി നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കണം. കോപം, ഉഗ്രമായ അമര്‍ഷം, വിദ്വേഷം, അന്യരെ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ മുറിപ്പെടുത്തുന്നത്, ആഭാസകരമായ ഭാഷാപ്രയോഗം തുടങ്ങിയവയൊക്കെയാണ് ഇത്.[൯] പരസ്പരം കള്ളം പറയരുത് എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ പാപജീവിതവും പണ്ടു ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞു.[൧൦] പുതുജീവിതം നിങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആ പുതുജീവനില്‍ നിങ്ങളെ പുതിയവരാക്കി, നിങ്ങളെ സൃഷ്ടിച്ചവനെപ്പോലെ നിങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്. ആ പുതുജീവിതം ദൈവത്തിന്‍റെ യഥാര്‍ത്ഥമായ വിജ്ഞാനം നിങ്ങള്‍ക്കു കൊണ്ടുവരുന്നു.[൧൧] അതില്‍ യവനനെന്നോ യെഹൂദനെന്നോ ഉള്ള വ്യത്യാസമില്ല. പരിച്ഛേദനക്കാരനെന്നോ അഗ്രചര്‍മ്മിയെന്നോ, വിദേശിയെന്നോ, സ്വദേശിയെന്നോ, പരിഷ്കൃതനെന്നോ, അപരിഷ്കൃതരെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ ഉള്ള വ്യത്യാസം ഇല്ല. എന്നാല്‍ ക്രിസ്തു അങ്ങനെയുള്ള എല്ലാ വിശ്വാസികളിലും ഉണ്ട്. ക്രിസ്തുവാണ് സര്‍വ്വോല്‍കൃഷ്ടന്‍.[൧൨] ദൈവം നിങ്ങളെ തിരഞ്ഞെടുത്ത് തന്‍റെ വിശുദ്ധ ജനമാക്കി. അവന്‍ നിങ്ങളെ സ്നേഹിക്കുന്നു. അതിനാല്‍ എല്ലാവരോടും കരുണയുള്ളവരാകുവിന്‍. ദയാലുവും വിനീതനും മൃദുലനും ശാന്തനും ആകുവിന്‍.[൧൩] പരസ്പരം ദേഷ്യപ്പെടാതെ ക്ഷമിക്കുവിന്‍. കാരണം, കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചു.

എഫെസ്യർ ൪:൨൬
കോപമുണ്ടാകുന്പോള്‍ പാപം ചെയ്യാനിടയാകരുത്. ദിവസം മുഴുവന്‍ കോപം വച്ചുകൊണ്ടിരിക്കുകയുമരുത്.

അടയാളപ്പെടുത്തുക ൧൧:൨൫
പ്രാര്‍ത്ഥിക്കുന്പോള്‍, നിങ്ങള്‍ക്കാരോടെങ്കിലും വല്ല വിരോധവും ഉണ്ടെങ്കില്‍ അതെല്ലാം പൊറുക്കുക. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങള്‍ ചെയ്ത പാപങ്ങളും പൊറുക്കും.

റോമർ ൩:൧൪
“അവരുടെ നാവ് നിറയെ ശാപവും വെറുപ്പും ആണ്.” സങ്കീത്തനങ്ങള്‍ 10:7

മത്തായി ൬:൧൪-൧൫
[൧൪] മറ്റുള്ളവര്‍ നിങ്ങളോടു ചെയ്ത തെറ്റുകള്‍ നിങ്ങള്‍ ക്ഷമിച്ചാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും.[൧൫] എന്നാല്‍ നിങ്ങളോട് തെറ്റു ചെയ്തവരോടു നിങ്ങള്‍ ക്ഷമിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും പൊറുക്കില്ല.

ജെയിംസ് ൧:൧൯-൨൦
[൧൯] എന്‍റെ പ്രിയ സഹോദരരേ, സംസാരിക്കുന്നതിനെക്കാള്‍ അധികം കേള്‍ക്കുവാന്‍ താല്പര്യം കാട്ടുക. എളുപ്പം കോപിക്കരുത്.[൨൦] ഒരു മനുഷ്യന്‍റെ കോപം ദൈവം ആഗ്രഹിക്കും പോലെ ജീവിക്കാന്‍ അവനെ സഹായിക്കില്ല.

ഹെബ്രായർ ൧൨:൧൪-൧൫
[൧൪] എല്ലാവരുമായി സമാധാനത്തില്‍ കഴിയുവാന്‍ ശ്രമിക്കുക. പാപരഹിതമായ ജീവിതം നയിക്കുവാന്‍ ശ്രമിക്കുക. ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധമല്ലെങ്കില്‍ അവന്‍ കര്‍ത്താവിനെ കാണില്ല.[൧൫] ദൈവകൃപയില്‍ നിന്നു പിന്തിരിയുന്നവരെ തടഞ്ഞുനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഇടയില്‍ ഒരുവനും കയ്പുള്ള കളയെപ്പോലെ ആകാതിരിക്കുവിന്‍. കയ്പുള്ള കളയെപ്പോലെയുള്ള ഒരാള്‍ നിങ്ങളുടെ കൂട്ടത്തെ നശിപ്പിക്കും.

എഫെസ്യർ ൪:൩൧-൩൨
[൩൧] ശത്രുത, ക്രോധം, കോപം എന്നിവ ഒരിക്കലും കാട്ടാതിരിക്കുക. കോപിച്ചലറുകയോ മറ്റുള്ളവരെ വേദനിപ്പിക്കുംവിധം എന്തെങ്കിലും പറയുകയോ ചെയ്യരുത്. ദുഷ്ടതകളൊന്നും പ്രവര്‍ത്തിക്കുകയുമരുത്.[൩൨] പരസ്പരം ദയാലുക്കളും ലോലഹൃദയരുമാവുക. ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.