A A A A A

മോശം പ്രതീകം: [വഞ്ചന]


മത്തായി 27:3-4
[3] യേശുവിനെ കൊല്ലാന്‍ അവര്‍ നിശ്ചയിച്ചത് യൂദാ അറിഞ്ഞു. യേശുവിനെ ശത്രുക്കള്‍ക്കൊറ്റിക്കൊടുത്ത യൂദാ ഇതെല്ലാം കണ്ട് തന്‍റെ പ്രവൃത്തിയില്‍ വളരെ ദുഃഖിച്ചു. അതിനാല്‍ അവന്‍ മുപ്പതു വെള്ളിക്കാശുമെടുത്ത് പുരോഹിതന്മാരുടെയും പ്രമാണിമാരുടെയും അടുത്തു ചെന്നു.[4] യൂദാ പറഞ്ഞു, ""ഞാന്‍ പാപം ചെയ്തു. ഞാന്‍ നിഷ്കളങ്കനായ ഒരുവനെ കൊല്ലാന്‍ നിങ്ങളെ ഏല്പിച്ചു.ڈ യെഹൂദ നേതാക്കള്‍ പറഞ്ഞു, ""അതൊന്നും ഞങ്ങള്‍ക്കറിയേണ്ട. അതൊക്കെ നിന്‍റെ പ്രശ്നം.ڈ

മത്തായി ൬:൧൪-൧൫
[൧൪] മറ്റുള്ളവര്‍ നിങ്ങളോടു ചെയ്ത തെറ്റുകള്‍ നിങ്ങള്‍ ക്ഷമിച്ചാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും.[൧൫] എന്നാല്‍ നിങ്ങളോട് തെറ്റു ചെയ്തവരോടു നിങ്ങള്‍ ക്ഷമിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും പൊറുക്കില്ല.

അടയാളപ്പെടുത്തുക ൧൧:൨൫
പ്രാര്‍ത്ഥിക്കുന്പോള്‍, നിങ്ങള്‍ക്കാരോടെങ്കിലും വല്ല വിരോധവും ഉണ്ടെങ്കില്‍ അതെല്ലാം പൊറുക്കുക. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങള്‍ ചെയ്ത പാപങ്ങളും പൊറുക്കും.

മത്തായി ൭:൧൨
""മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ കരുതുന്നുവോ അതുപോലെ അവരോടും പെരുമാറുക. മോശെയുടെ ന്യായപ്രമാണത്തിന്‍റെയും പ്രവാചകരുടെ ഉപദേശങ്ങളുടെയും അര്‍ത്ഥമാണിത്.

ഹെബ്രായർ ൪:൧൫
മഹാപുരോഹിതനായ യേശുവിന് നമ്മുടെ ബലഹീനതകള്‍ മനസ്സിലാക്കുവാന്‍ സാധിക്കും. യേശു ഭൂമിയില്‍ വസിക്കേ, എല്ലാ പ്രകാരത്തിലും അവന്‍ പ്രലോഭിതനാക്കപ്പെട്ടു. അവന്‍ പ്രലോഭിതനാക്കപ്പെട്ടതു നാം പ്രലോഭിതരാകുന്നതു പോലെ തന്നെ ആയിരുന്നെങ്കിലും അവന്‍ ഒരിക്കലും പാപം ചെയ്തില്ല.

റോമർ ൩:൨൩
പാപം ചെയ്യുകയും സകലരും ദൈവമഹത്വത്തിനു നിരക്കാത്തവരായി.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.