A A A A A

മാലാഖമാരും ഭൂതങ്ങളും: [ഗാർഡിയൻ ഏഞ്ചൽസ്]


൧ കൊരിന്ത്യർ ൪:൯
എന്നാല്‍ എനിക്കും മറ്റ് അപ്പൊസ്തലന്മാര്‍ക്കും അവസാനത്തെ സ്ഥാനമാണു ദൈവം തന്നിരിക്കുന്നതെന്നു കാണുന്നു. ഞങ്ങള്‍ മറ്റുള്ളവര്‍ കാണ്‍കെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെയാണ്. ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും ലോ കമൊട്ടുക്കും കാണുവാന്‍ ഒരു കാഴ്ച പോലെയായി ഞങ്ങള്‍.

൧ യോഹ ൪:൧
പ്രിയരേ, ലോകത്തില്‍ ഇപ്പോള്‍ ധാരാളം വ്യാജപ്രവാചകന്മാര്‍ ഉണ്ട്. അതുകൊണ്ട് എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. ദൈവത്തില്‍നിന്നുള്ളതാണോ അതെന്നു വിവേചിച്ചറിയുക.

പ്രവൃത്തികൾ ൮:൨൬
കര്‍ത്താവിന്‍റെ ഒരു ദൂതന്‍ ഫിലിപ്പൊസിനോടു സംസാരിച്ചു. ദൂതന്‍ പറഞ്ഞു, “തയ്യാറായി തെക്കോട്ടു പുറപ്പെടുക. യെരൂശലേമില്‍നിന്നും ഗസെയിലേക്കു മരുഭൂമിയിലുള്ള പാതയിലേക്കു പോവുക.”

പ്രവൃത്തികൾ ൧൨:൧൫
വിശ്വാസികള്‍ പറഞ്ഞു, “നിനക്കു ഭ്രാന്താണ്!” എന്നാല്‍ അവള്‍ അതു തറപ്പിച്ചു പറഞ്ഞു. അതിനാല്‍ അവര്‍ പറഞ്ഞു, “ഇത് പത്രൊസിന്‍റെ ദൂതനായിരിക്കും.”

കൊളോസിയക്കാർ ൨:൧൮
ദൂതന്മാരെ ആരാധിക്കുന്നതിലും വിനീതരാണെന്നു നടിക്കുന്നതിലും ചില ആള്‍ക്കാര്‍ അവര്‍ക്കു കിട്ടിയ ദര്‍ശനങ്ങളെക്കുറിച്ച് എപ്പോഴും പറയുന്നു. “ഈ കാര്യങ്ങള്‍ ചെയ്യാത്തതുകൊണ്ട് നിങ്ങള്‍ തെറ്റുകാരാണെന്നു” പറയുവാന്‍ അത്തരം ആള്‍ക്കാരെ അനുവദിക്കാതിരിക്കുക. അവരിലാകെ മന്ദന്‍ അഹംഭാവമാണ്, കാരണം ദൈവീക ചിന്തകള്‍ക്കു പകരം ജഡീക ചിന്തകളാണ് അവരുടേത്.

ഹെബ്രായർ ൧:൧൪
എല്ലാ ദൂതന്മാരും ദൈവത്തെ സേവിക്കുന്ന ആത്മാക്കളാണ്. അവര്‍ രക്ഷ പ്രാപിക്കുന്നവരെ പരിസേവിക്കുവാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.

ഹെബ്രായർ ൧൩:൨
വീട്ടിലേക്ക് ആള്‍ക്കാരെ സ്വീകരിച്ച് എപ്പോഴും സഹായിക്കുവിന്‍. ചിലര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ഇതുവഴി അവര്‍ ദൂതന്മാരെ അറിയാതെ തന്നെ സ്വീകരിച്ചു.

യൂദാ ൧:൬-൯
[൬] അധികാരമുണ്ടായിരുന്നിട്ടും അതു നിലനിര്‍ത്താതിരുന്ന ദൂതന്മാരെ ഓര്‍ക്കുക. അവര്‍ അവരുടെ സ്വന്തവീട് വിട്ടുപോയി. അതുകൊണ്ട് കര്‍ത്താവ് അവരെ ഇരുട്ടിലാക്കി. ശാശ്വതമായ ചങ്ങലകളാല്‍ അവര്‍ ബന്ധിതരാണ്. ആ മഹത്ദിനത്തില്‍ വിചാരണ ചെയ്യുവാനായി അവന്‍ അവരെ സൂക്ഷിച്ചിരിക്കുകയാണ്.[൭] പട്ടണങ്ങളായ സൊദോമിനെയും, ഗൊമോരായെയും ചുറ്റുവട്ടത്തിലുള്ള പട്ടണങ്ങളെയും ഓര്‍ക്കുക. ആ നഗരങ്ങളിലെ ആളുകള്‍ ആ ദൂതന്മാരെപ്പോലെ തന്നെയായിരുന്നു. ആ പട്ടണങ്ങള്‍ മുഴുവനും ലൈംഗിക അരാജകത്വവും പ്രകൃതി വിരുദ്ധമായ ലൈംഗിക രീതികളും നിറഞ്ഞവ ആയിരുന്നു. നിത്യാഗ്നിയുടെ ശിക്ഷയാണ് അവര്‍ അനുഭവിക്കുന്നത്. നമുക്കുവേണ്ടിയുള്ള ഒരു ഉദാഹരണമാണ് അവരുടെ ശിക്ഷ.[൮] നിങ്ങളുടെ കൂട്ടത്തിലേക്ക് രഹസ്യമായി നുഴഞ്ഞു കയറിയിരിക്കുന്ന ആ കൂട്ടരുടെ പാതയും അതു തന്നെ. സ്വപ്നമാണ് അവരെ നയിച്ചത്. പാപത്താല്‍ അവരെത്തന്നെ അവര്‍ കളങ്കിതരാക്കുന്നു. ദൈവത്തിന്‍റെ ഭരണത്തെ അവര്‍ നിരാകരിക്കുകയും മഹത്വമുളള ദൂതന്മാരെപ്പറ്റി ചീത്തക്കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു.[൯] [This verse may not be a part of this translation]

ലൂക്കോ ൧൬:൨൨
പിന്നീട് ലാസര്‍ മരിച്ചു. ദൂതന്മാര്‍ ലാസറിനെ എടുത്ത് അബ്രാഹാമിന്‍റെ കൈകളിലെത്തിച്ചു. ധനികനും മരിച്ച് സംസ്കരിക്കപ്പെട്ടു.

മത്തായി ൧൮:൧൦
""സൂക്ഷിച്ചിരിക്കുക. കൊച്ചുകുട്ടുകള്‍ അപ്രധാനരെന്നു കരുതരുത്. കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ദൂതന്മാരുണ്ട്. ആ ദൂതന്മാരാകട്ടെ എപ്പോഴും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ കൂടെയുമാണ്.

വെളിപ്പെടുന്ന ൫:൧൧
പിന്നെ ഞാന്‍ നോക്കിയപ്പോള്‍ അനേകം ദൂതന്മാരുടെ ശബ്ദം കേട്ടു. അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവനുള്ള ജന്തുക്കളുടെയും മൂപ്പന്മാരുടെയും ചുറ്റുമായിരുന്നു. ആയിരക്കണക്കിനു ദൂതന്മാരവിടെ ഉണ്ടായിരുന്നു. പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു അവരുടെ എണ്ണം.

വെളിപ്പെടുന്ന ൧൯:൧൦
അനന്തരം ഞാന്‍ ദൂതനെ നമസ്കരിക്കുവാന്‍ അവന്‍റെ പാദത്തിങ്കല്‍ മുട്ടുകുത്തി. പക്ഷേ ദൂതന്‍ എന്നോടു പറഞ്ഞു, “എന്നെ നമസ്കരിക്കരുത്! ഞാന്‍ നിന്നെപ്പോലെയും നിന്‍റെ സഹോദരന്മാ രെപ്പോലെയും യേശുവിനെക്കുറിച്ച് സാക്ഷ്യം നല്‍കുന്ന ഒരു ദാസനാണ്. അതുകൊണ്ട് ദൈവത്തെ നമസ്കരിക്കുക. എന്തെന്നാല്‍ പ്രവചനത്തിന്‍റെ ആത്മാവ് യേശുവിന്‍റെ സത്യമാണല്ലോ.”

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.