A A A A A

മാലാഖമാരും ഭൂതങ്ങളും: [പിശാചുക്കൾ]


൧ യോഹ ൪:൪
പ്രിയ മക്കളേ, നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. അതുകൊണ്ട് വ്യാജപ്രവാചകരെ നിങ്ങള്‍ തോല്പിച്ചു. എന്തുകൊണ്ടെന്നാല്‍ നിങ്ങളിലുള്ള ദൈവം ലോകത്തില്‍ ഉള്ളവനേക്കാള്‍ ഉന്നതനാണ്.

൧ തിമൊഥെയൊസ് ൪:൧
വരാനിരിക്കുന്ന കാലങ്ങളില്‍ സത്യോപദേശങ്ങളെ വിശ്വസിക്കുന്നത് ചില ആള്‍ക്കാര്‍ നിര്‍ത്തുമെന്ന് പരിശുദ്ധാത്മാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവര്‍ വഞ്ചിക്കുന്ന ആത്മാക്കളെ അനുസരിക്കുന്നു. അവര്‍ ഭൂതഗണങ്ങളുടെ ഉപദേശം സ്വീകരിക്കുന്നു.

൨ കൊരിന്ത്യർ ൨:൧൧
സാത്താന്‍ നമ്മില്‍ നിന്ന് ഒന്നും നേടരുത് എന്നു കരുതിയാണ് ഞാനിതു ചെയ്തത്. സാത്താന്‍റെ പദ്ധതികള്‍ ഞങ്ങള്‍ക്കു നന്നായറിയാം.

൨ കൊരിന്ത്യർ ൪:൪
അവിശ്വാസികളുടെ മനസ്സിനെ ഈ ലോകത്തിന്‍റെ ഭരണാധിപന്‍ അന്ധമാക്കിയിരിക്കുന്നു. അവര്‍ക്ക് സുവിശേഷത്തെ-ക്രിസ്തുവിന്‍റെ മഹത്വത്തിന്‍റെ സുവിശേഷത്തെ വെളിച്ചമായിക്കാണാന്‍ കഴിയില്ല. ക്രിസ്തുവാണ് ദൈവത്തിന്‍റെ പ്രതിച്ഛായ.

ജെയിംസ് ൨:൧൯
ഏക ദൈവമേയുള്ളൂ എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നല്ലത്, പിശാചുക്കളും അതുതന്നെ വിശ്വസിക്കുന്നു. അവന്‍ ഭയംകൊണ്ട് വിറയ്ക്കുകയും ചെയ്യുന്നു.

മത്തായി ൮:൩൧
ഭൂതങ്ങള്‍ യേശുവിനോടു യാചിച്ചു, ""നീ ഞങ്ങളെ ഇവരില്‍ നിന്നൊഴിപ്പിച്ചാല്‍ ഈ പന്നിക്കൂട്ടത്തിനുള്ളിലേക്ക് അയക്കേണമേ.ڈ

മത്തായി ൧൨:൪൫
അശുദ്ധാത്മാവ് പുറത്തുപോയി തന്നെക്കാള്‍ ദുഷിച്ച മറ്റ് ഏഴു അശുദ്ധാത്മാക്കളുമായി മടങ്ങിവന്ന് അവരെല്ലാം കൂടി അയാളില്‍ താമസിക്കുന്നു. അതോടെ അയാള്‍ പൂര്‍വ്വാധികം വഷളനായി. ദുഷിച്ച ഈ തലമുറക്കാരുടെ അവസ്ഥ ഇതുതന്നെയാണ്.ڈ

ലൂക്കോ ൮:൩൦
യേശു അവനോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “ലെഗ്യോന്‍.” (അയാളെ അനേകം ഭൂതങ്ങള്‍ ബാധിച്ചിരുന്നു.)

വെളിപ്പെടുന്ന ൨൦:൧൦
ആ ജനങ്ങളെ വഞ്ചിച്ച പിശാച് മൃഗത്തോടും വ്യാജപ്രവാചകനോടുമൊപ്പം ഗന്ധകം എരിയുന്ന തീയിലേക്കെറിയപ്പെട്ടു. അവിടെയവര്‍ എന്നെന്നേക്കും രാപ്പകല്‍ പീഢിപ്പിക്കപ്പെടും.

൧ കൊരിന്ത്യർ ൧൦:൨൦-൨൧
[൨൦] വിഗ്രഹങ്ങള്‍ക്കു നിവേദിക്കുന്നത് യഥാര്‍ത്ഥത്തില്‍ പിശാചിനാണ്, ദൈവത്തിനല്ല നല്‍കുന്നത്. നിങ്ങള്‍ പിശാചുക്കളുമായി ഒന്നും പങ്കു വയ്ക്കരുതെന്നാണെന്‍റെ ആഗ്രഹം.[൨൧] പിശാചുക്കളുടെയും കര്‍ത്താവിന്‍റെയും പാനപാത്രത്തില്‍ നിന്ന് ഒരേസമയം കുടിയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല. കര്‍ത്താവിന്‍റെയും പിശാചിന്‍റെയും മേശയില്‍ ഒരേസമയം പങ്കുപറ്റാനും നിങ്ങള്‍ക്കാവില്ല.

എഫെസ്യർ ൬:൧൦-൧൨
[൧൦] ഈ കത്ത് അവസാനിക്കും മുന്പ് ഒരു കാര്യം കൂടി പറയട്ടെ, കര്‍ത്താവിലും അവന്‍റെ ശക്തിയിലും കരുത്തരാകുക.[൧൧] ദൈവത്തിന്‍റെ പൂര്‍ണ്ണ കവചം ധരിക്കുക. എങ്കില്‍ പിശാചിന്‍റെ കുടിലതന്ത്രങ്ങളെ നിങ്ങള്‍ക്കു ചെറുക്കാനാകും.[൧൨] നമ്മുടെ പോരാട്ടം ഭൂമിയിലെ ജനങ്ങള്‍ക്കെതിരായല്ല. ഈ ലോകത്തിന്‍റെ അന്ധകാരത്തിന്‍റെ ഭരണാധികാരികള്‍ക്കും വാഴ്ചകള്‍ക്കും ശക്തികള്‍ക്കുമെതിരാണ്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ കയറിയിരിക്കുന്ന ദുരാത്മാക്കള്‍ക്കെതിരായാണ് നാം പോരാടുന്നത്.

പ്രവൃത്തികൾ ൧൯:൧൩-൧൬
[൧൩] [This verse may not be a part of this translation][൧൪] [This verse may not be a part of this translation][൧൫] പക്ഷേ ഒരിക്കല്‍ ഒരു അശുദ്ധാത്മാവ് ഈ യെഹൂദരോടു പറഞ്ഞു, “യേശുവിനെ എനിക്കറിയാം, പെൌലൊസിനെപ്പറ്റിയും എനിക്കറിയാം. പക്ഷേ ആരാണു നിങ്ങള്‍?”[൧൬] അപ്പോള്‍ അശുദ്ധാത്മാവ് ബാധിച്ചവന്‍ ആ യെഹൂദരുടെ മേല്‍ ചാടിവീണു. അവന്‍ അവരെക്കാളെല്ലാം ശക്തനായിരുന്നു. അവന്‍ അവരെ അടിയ്ക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. യെഹൂദര്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി.

൨ പത്രോസ് ൨:൪-൧൦
[൪] ദൂതന്മാര്‍ പാപം ചെയ്തപ്പോള്‍ ശിക്ഷയില്ലാതെ സ്വതന്ത്രമാക്കാന്‍ ദൈവം അവരെ അനുവദിച്ചില്ല. അതെ, ദൈവം അവരെ നരകത്തിലേക്ക് അയച്ചു. ഇരുട്ടിന്‍റെ ഗുഹകളിലേക്ക് ദൈവം അവരെ ഇട്ടു. അന്തിമവിധി വരെ അവരെ അവിടെത്തന്നെ ഇട്ടിരിക്കുന്നു.[൫] പണ്ട് ജീവിച്ചിരുന്ന ദുഷ്ടരെയും ദൈവം ശിക്ഷിച്ചു. ദൈവനിഷേധികളാല്‍ നിറഞ്ഞിരുന്ന ഭൂമിയിലേക്കു ദൈവം പ്രളയം കൊണ്ടുവന്നു. എന്നാല്‍ നോഹയെയും അവനോടൊപ്പമുണ്ടായിരുന്ന ഏഴുപേരെയും ദൈവം രക്ഷിച്ചു. നീതിയോടെ ജീവിക്കാന്‍ ജനങ്ങളോട് പറഞ്ഞ ഒരുവനാണ് നോഹ.[൬] മാത്രമല്ല ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെയും ശിക്ഷിച്ചിരുന്നു. ചാരമൊഴികെ മറ്റൊന്നും ഇല്ലാത്ത തരത്തില്‍ ദൈവം ആ നഗരങ്ങളെ എരിച്ചു. ദൈവത്തിനെതിരായിട്ടുള്ളവര്‍ക്ക് എന്തു സംഭവിക്കും എന്നതിനു ദൈവം ആ നഗരങ്ങളെ ഉദാഹരണമാക്കി.[൭] പക്ഷെ ദൈവം ലോത്തിനെ രക്ഷിച്ചു. ലോത്ത് വളരെ നല്ലവനായ മനുഷ്യനായിരുന്നു. ജനങ്ങളുടെ വൃത്തികെട്ട ജീവിതശൈലികൊണ്ട് അവനു പൊറുതിമുട്ടി.[൮] (ലോത്ത് നല്ലവനായിരുന്നെങ്കിലും ആ വൃത്തികെട്ടവര്‍ക്കൊപ്പമായിരുന്നു ദിനംതോറും ജീവിച്ചത്. അവന്‍ കേട്ടതും കണ്ടതുമായ ദുഷ്കാര്യങ്ങളാല്‍ ലോത്തിന്‍റെ നല്ല ഹൃദയം മുറിപ്പെട്ടു.)[൯] അതെ, ദൈവമാണ് ഇതു ചെയ്തത്. അതുകൊണ്ട് അവനെ ശുശ്രൂഷിക്കുന്നവരെ എങ്ങനെ രക്ഷിക്കണമെന്നു കര്‍ത്താവിനറിയാം. ദുഷ്ടരെ ബന്ധനത്തില്‍ വയ്ക്കുകയും ന്യായവിധിദിവസം വരെ കാത്തിരുന്ന് കര്‍ത്താവ് അവരെ ശിക്ഷിക്കുകയും ചെയ്യും.[൧൦] ഹീനമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും പാപം നിറഞ്ഞ സ്വയത്തെ അനുസരിച്ചു ജീവിക്കുന്നവര്‍ക്കും ദൈവത്തിന്‍റെ അധികാരത്തെ എതിര്‍ക്കുന്നവര്‍ക്കും ആണ് പ്രധാനമായിട്ട് ഈ ശിക്ഷ. ഈ കപട അദ്ധ്യാപകര്‍ അവര്‍ക്ക് വേണ്ടത് ചെയ്യുകയും സ്വയം പുകഴ്ത്തുകയും ചെയ്യും. ബലവും ശക്തിയുമേറിയ ദൂതന്മാരെക്കുറിച്ചും മോശമായ കാര്യങ്ങള്‍ സംസാരിക്കാന്‍ അവര്‍ക്കു ഭീതിയില്ല.

വെളിപ്പെടുന്ന ൯:൧-൭
[൧] അഞ്ചാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കി. അപ്പോള്‍ ആകാശത്തു നിന്നും ഒരു നക്ഷത്രം ഭൂമിയിലേക്കു പതിക്കുന്നത് ഞാന്‍ കണ്ടു. അടിത്തട്ടില്ലാത്ത കുഴിയുടെ താക്കോല്‍ നക്ഷത്രത്തിനു നല്‍കപ്പെട്ടു.[൨] അടിത്തട്ടില്ലാത്ത കുഴിയിലേക്കുള്ള ദ്വാരം നക്ഷത്രം തുറന്നു. അതു തുറന്നപ്പോള്‍ വലിയൊരു ചൂളയില്‍ നിന്നെന്നവണ്ണം ദ്വാരത്തിലൂടെ പുക ഉയര്‍ന്നു. സൂര്യനും ആകാശവും പുകകൊണ്ട് കറുത്തുപോയി.[൩] ആ പുകപടലത്തില്‍ നിന്നും വെട്ടുക്കിളികള്‍ ഭൂമിയിലേക്കു വന്നു. ഭൂമിയില്‍ തേളുകള്‍ക്കുള്ളതു പോലെയുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടു.[൪] ഭൂമിയിലെ പുല്ലിനെയോ എതെങ്കിലും മരത്തെയോ ചെടിയെയോ ഉപദ്രവിക്കരുതെന്ന് വെട്ടുക്കിളികളോട് നിര്‍ദ്ദേശിച്ചിരുന്നു. നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്രയില്ലാത്തവരെ മാത്രം മുറിപ്പെടുത്താനേ അവയ്ക്കു അനുവാദമുണ്ടായിരുന്നുള്ളൂ.[൫] മനുഷ്യര്‍ക്ക് അഞ്ചു മാസത്തേക്കു വേദന നല്‍കുവാന്‍ ഈ വെട്ടുക്കിളികള്‍ക്കു കഴിവു നല്‍കപ്പെട്ടു. പക്ഷേ ആളുകളെ കൊല്ലാനുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടില്ല. തേള്‍ ഒരു വ്യക്തിയെ കുത്തുന്പോഴുള്ള വേദനയ്ക്കു തുല്യമായ വേദനയായിരുന്നു വെട്ടുക്കിളികള്‍ മനുഷ്യനു നല്‍കിയത്.[൬] ആ ദിവസങ്ങളില്‍ മനുഷ്യന്‍ മരണത്തിനുള്ള വഴി അന്വേഷിക്കുമെങ്കിലും കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ മരണം അവരില്‍ നിന്നും ഒളിച്ചു നില്‍ക്കും.[൭] വെട്ടുക്കിളികള്‍ യുദ്ധത്തിനു തയ്യാറായിരുന്ന കുതിരകളെപ്പോലെ കാണപ്പെട്ടു. സ്വര്‍ണ്ണക്കിരീടങ്ങള്‍ പോലെ എന്തോ ചിലത് അവ തലയില്‍ ധരിച്ചിരുന്നു. അവരുടെ മുഖം മനുഷ്യരുടേതു പോലെയായിരുന്നു.

അടയാളപ്പെടുത്തുക ൧:൨൧-൨൭
[൨൧] യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തുദിവസം യേശു യെഹൂദപ്പള്ളിയിലെത്തി ജനങ്ങളെ ഉപദേശിച്ചു.[൨൨] യേശുവിന്‍റെ ഉപദേശം അവരെ അത്ഭു തപരതന്ത്രരാക്കി. യേശു ഉപദേശിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെയായിരുന്നില്ല. അധികാരത്തോടെയാണവന്‍ ഉപദേശിച്ചത്.[൨൩] അവന്‍ യെഹൂദപ്പള്ളിയിലിരിക്കെ, അശുദ്ധാത്മാവ് ബാധിച്ച ഒരാളവിടെയുണ്ടായിരുന്നു. അയാള്‍ അലറി,[൨൪] “നസറത്തിലെ യേശുവേ! നിനക്കു ഞങ്ങളെക്കൊണ്ടെന്താണു വേണ്ടത്? നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നത്. നീ ആരാണെന്ന് എനിക്കറിയാം, ദൈവത്തിന്‍റെ പരിശുദ്ധന്‍.”[൨൫] യേശു അവനെ ശകാരിച്ചു, “മിണ്ടാതിരിക്ക്, അയാളില്‍ നിന്ന് പുറത്തു വരൂ.”[൨൬] അയാളെ വിറപ്പിച്ചുകൊണ്ട് വലിയ ശബ്ദത്തോടെ അശുദ്ധാത്മാവ് പുറത്തു പോയി.[൨൭] ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം ചോദിച്ചു, “എന്താണിവിടെ സംഭവിയ്ക്കുന്നത്? ഇയാള്‍ പുതിയതു ചിലതു ഉപദേശിക്കുന്നു. അതും അധികാരത്തോടെ! അവന്‍ അശുദ്ധാത്മാക്കളോട് ആജ്ഞാപിക്കുകവരെ ചെയ്യുന്നു. അശുദ്ധാത്മാക്കളാകട്ടെ അവനെ അനുസരിക്കുകയും ചെയ്യുന്നു.”

മത്തായി ൭:൧൪-൨൦
[൧൪] എന്നാല്‍ ജീവനിലേക്കിള്ള വഴി ഇടുങ്ങിയതാണ്. അതു വളരെ ദുര്‍ഗ്ഗമവുമാണ്. ചിലര്‍ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.[൧൫] ""കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക. അവര്‍ ആടിന്‍റെ വേഷത്തില്‍ നിങ്ങളെ സമീപിക്കും. എന്നാലവര്‍ യഥാര്‍ത്ഥത്തില്‍ ചെന്നായ്ക്കളെപ്പോലെ അപകടകാരികളാണ്.[൧൬] അവരുടെ പ്രവര്‍ത്തികള്‍കൊണ്ട് നിങ്ങളവരെ മനസ്സിലാക്കും. ചീത്തയാളുകളൊരിക്കലും നന്മ ചെയ്യില്ല. മുള്‍പ്പടര്‍പ്പില്‍ മുന്തിരി ഉണ്ടാകാത്തതുപോലെ, ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമുണ്ടാകാറില്ല.[൧൭] അതുപോലെ, നല്ല വൃക്ഷങ്ങള്‍ നല്ല ഫലം തരും. ചീത്ത വൃക്ഷങ്ങള്‍ ചീത്തഫലവും.[൧൮] ഒരു നല്ല വൃക്ഷം ദുഷിച്ച ഫലമുണ്ടാക്കില്ല. ദുഷിച്ച വൃക്ഷം നല്ല ഫലവുമുണ്ടാക്കില്ല.[൧൯] നല്ല ഫലമുണ്ടാക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയപ്പെടും.[൨൦] അവരുണ്ടാക്കുന്ന ഫലങ്ങളെക്കൊണ്ട് നിങ്ങള്‍ ഈ കള്ളപ്രവാചകരെ മനസ്സിലാക്കും.

ലൂക്കോ ൪:൩൧-൪൧
[൩൧] യേശു ഗലീലയിലെ നഗരമായ കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തു ദിവസം അവന്‍ ജനങ്ങളെ ഉപദേശിക്കുകയായിരുന്നു.[൩൨] അവന്‍റെ വാക്കുകള്‍ അധികാരത്തോടെ ആയിരുന്നതിനാല്‍ അവന്‍റെ ഉപദേശം ജനങ്ങളെ അത്ഭുതപ്പെടുത്തി.[൩൩] അശുദ്ധാത്മാവ് ബാധിച്ച ഒരുവന്‍ ആ യെഹൂദപ്പള്ളിയിലുണ്ടായിരുന്നു. അയാള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി,[൩൪] “നസറായനായ യേശുവേ, ഞങ്ങളോട് നിനക്കെന്താണ് വേണ്ടത്. ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നി രിക്കുന്നത്. നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്‍റെ പരിശുദ്ധന്‍.”[൩൫] പക്ഷേ ആ അശുദ്ധാത്മാവിനോടു നിര്‍ത്താന്‍ യേശു ആജ്ഞാപിച്ചു. യേശു പറഞ്ഞു, “മിണ്ടാതിരിക്കൂ, ആ മനുഷ്യനില്‍ നിന്നു പുറത്തു കടക്കൂ.” പിശാച് ആ മനുഷ്യനെ ജനങ്ങളുടെയിടയില്‍ തള്ളിയിട്ടു. എന്നിട്ട് അയാളെ ഉപദ്രവിക്കാതെ അയാളില്‍നിന്നു പുറത്തു കടന്നു.[൩൬] ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം പറഞ്ഞു, “എന്താണിതിനര്‍ത്ഥം. അശുദ്ധാത്മാക്കളോടു അധികാരത്തോടെയും ശക്തിയാലും അവന്‍ ആജ്ഞാപിക്കുന്നു. അവര്‍ പുറത്തുവരുന്നു.”[൩൭] അതിനാല്‍ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത ആ പ്രദേശത്തുള്ള എല്ലാ സ്ഥലത്തും പരന്നു.[൩൮] യേശു യെഹൂദപ്പള്ളി വിട്ടു. അവന്‍ ശിമോന്‍റെ വീട്ടിലേക്കു പോയി. ശിമോന്‍റെ ഭാര്യയുടെ അമ്മ രോഗം പിടിച്ചു കിടപ്പായിരുന്നു. അവര്‍ക്കു കടുത്ത പനിയായിരുന്നു. അവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ അവനോടപേക്ഷിച്ചു.[൩൯] അവന്‍ അവളുടെ വളരെ അടുത്തു നിന്നുകൊണ്ട് പനിയോട് അവളെ വിട്ടു പോകുവാന്‍ ആജ്ഞാപിച്ചു. പനി അവളെ വിട്ടുപോയി. അപ്പോള്‍ അവള്‍ എഴുന്നേറ്റ് അവരെ പരിചരിക്കാന്‍ തുടങ്ങി.[൪൦] സൂര്യാസ്തമയമായപ്പോള്‍ ജനങ്ങള്‍ രോഗബാധിതരായ അനേകരെ അവന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് വിവിധ രോഗങ്ങളായിരുന്നു. യേശു ഓരോ രോഗിയുടെ മേലും കൈവച്ച് അവരെ സുഖപ്പെടുത്തി.[൪൧] പലരിലും നിന്ന് ഭൂതങ്ങള്‍ പുറത്തുവന്നു. ഭൂതങ്ങള്‍ നിലവിളിച്ചു, “നീ ദൈവപുത്രനാണ്.” പക്ഷേ യേശു അവരെ ശകാരിക്കുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. അവന്‍ ക്രിസ്തുവാണെന്ന് ഭൂതങ്ങള്‍ക്ക് അറിയാമായിരുന്നു.

എഫെസ്യർ ൬:൧-൧൮
[൧] മക്കളേ, കര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ മാതാപിതാക്കളെ അനുസരിക്കുവിന്‍. ശരിയായ ധര്‍മ്മം അതാണ്.[൨] കല്പനയിങ്ങനെ പറയുന്നു, “നിങ്ങളുടെ അപ്പനമ്മമാരെ നിങ്ങള്‍ ബഹുമാനിക്കണം.” വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കല്പനയാണിത്.[൩] വാഗ്ദാനം ഇതാണ്: “അപ്പോള്‍ നിനക്കു നന്മയുണ്ടാകും. നിനക്കു ഭൂമിയില്‍ ഒരു ദീര്‍ഘകാലജീവിതവുമുണ്ടാകും.”[൪] പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ ഒരിക്കലും പ്രകോപിതരാക്കരുത്. എന്നാല്‍ കര്‍ത്താവിന്‍റെ പരിശീലനത്തിലും ഉപദേശത്തിലും അവരെ വളര്‍ത്തുക.[൫] അടിമകളേ, ഭൂമിയിലെ നിങ്ങളുടെ യജമാനന്മാരെ അനുസരിക്കുവിന്‍. ഭയത്തോടും ആദരവോടും കൂടി അനുസരിക്കുക. ക്രിസ്തുവിനെ നിങ്ങള്‍ അനുസരിക്കുന്നതുപോലെ ഹൃദയംഗമായി അനുസരിക്കുക.[൬] യജമാനന്മാര്‍ നിങ്ങളെ ശ്രദ്ധിക്കുന്പോള്‍ അവരെ പ്രീതിപ്പെടുത്താന്‍ മാത്രം അനുസരിച്ചാല്‍ പോരാ. ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെ അവരെ അനുസരിക്കുക. അങ്ങനെ ദൈവത്തിന്‍റെ വിധി ഹൃദയംഗമായി നിറവേറ്റുകയും ചെയ്യുക.[൭] നിങ്ങളുടെ ജോലി സന്തോഷത്തോടെ നിര്‍വ്വഹിക്കുക. മനുഷ്യരെ സേവിക്കുന്നതുപോലെയല്ല, കര്‍ത്താവിനെ സേവിക്കുന്നതുപോലെ വേണം ജോലി ചെയ്യുവാന്‍.[൮] നന്മ ചെയ്യുന്നവര്‍ക്കു കര്‍ത്താവ് തക്ക പ്രതിഫലം തരുമെന്ന് ഓര്‍മ്മിക്കുക. ഓരോരുത്തര്‍ക്കും, അവന്‍ അടിമയായാലും സ്വതന്ത്രനായാലും നന്മ ചെയ്താല്‍ അതിനു തക്ക പ്രതിഫലം കിട്ടും.[൯] [This verse may not be a part of this translation][൧൦] ഈ കത്ത് അവസാനിക്കും മുന്പ് ഒരു കാര്യം കൂടി പറയട്ടെ, കര്‍ത്താവിലും അവന്‍റെ ശക്തിയിലും കരുത്തരാകുക.[൧൧] ദൈവത്തിന്‍റെ പൂര്‍ണ്ണ കവചം ധരിക്കുക. എങ്കില്‍ പിശാചിന്‍റെ കുടിലതന്ത്രങ്ങളെ നിങ്ങള്‍ക്കു ചെറുക്കാനാകും.[൧൨] നമ്മുടെ പോരാട്ടം ഭൂമിയിലെ ജനങ്ങള്‍ക്കെതിരായല്ല. ഈ ലോകത്തിന്‍റെ അന്ധകാരത്തിന്‍റെ ഭരണാധികാരികള്‍ക്കും വാഴ്ചകള്‍ക്കും ശക്തികള്‍ക്കുമെതിരാണ്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ കയറിയിരിക്കുന്ന ദുരാത്മാക്കള്‍ക്കെതിരായാണ് നാം പോരാടുന്നത്.[൧൩] അതുകൊണ്ടാണ് നിങ്ങള്‍ക്ക് ദൈവീക കവചം വേണമെന്നു പറഞ്ഞത്. അപ്പോള്‍ ദുഷ്ടന്‍റെ ദിവസത്തില്‍ നിങ്ങള്‍ക്കു കരുത്തോടെ നി ല്‍ക്കാനാകും. യുദ്ധം മുഴുവന്‍ കഴിയുന്പോഴും നിങ്ങള്‍ക്കു നേരെ നില്‍ക്കാന്‍ കഴിയും.[൧൪] നിങ്ങളുടെ അരയില്‍ സത്യത്തിന്‍റെ അരപ്പട്ടകെട്ടി ശക്തരായി നില്‍ക്കുക. നീതിയുടെ മാര്‍ച്ചട്ടയും അണിയുക.[൧൫] കരുത്തോടെ നില്‍ക്കുവാന്‍ നിങ്ങളുടെ കാലുകളില്‍ സമാധാനത്തിന്‍റെ സുവിശേഷം ധരിക്കുക.[൧൬] വിശ്വാസത്തിന്‍റെ പരിചയും ഉപയോഗിക്കുക. അങ്ങനെ ദുഷ്ടനയയ്ക്കുന്ന ഓരോ തീയന്പും തടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.[൧൭] രക്ഷയുടെ യുദ്ധത്തൊപ്പി ധരിക്കുക. ദൈവവചനമാകുന്ന ആത്മാവിന്‍റെ വാളുമെടുക്കുക.[൧൮] എല്ലായ്പ്പോഴും ആത്മാവില്‍ പ്രാര്‍ത്ഥിക്കുക. എല്ലാത്തരം സ്തുതികളുപയോഗിച്ചും പ്രാര്‍ത്ഥിച്ച് നിങ്ങള്‍ക്കു വേണ്ടത് ചോദിക്കുക. അങ്ങനെ ചെയ്യാന്‍ നിങ്ങളെപ്പോഴും തയ്യാറായിരിക്കണം. ജാഗ്രത കൈവെടിയാതെ എല്ലാ ദൈവജനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുക.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.