A A A A A

മാലാഖമാരും ഭൂതങ്ങളും: [പ്രധാന ദൂതന്മാർ]


യൂദാ ൧:൯
[This verse may not be a part of this translation]

൧ തെസ്സലൊനീക്യർ ൪:൧൬
ഉച്ചത്തിലുള്ള ആജ്ഞയോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളനാദത്തോടും കൂടി കര്‍ത്താവ് തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരും. അപ്പോള്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ആദ്യം ഉയിര്‍ക്കപ്പെടും.

വെളിപ്പെടുന്ന ൧൨:൭-൯
[൭] അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മീഖാ യേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തെ നേരിട്ടു. മഹാസര്‍പ്പവും അതിന്‍റെ ദൂതരും തിരിച്ചും യുദ്ധം ചെയ്തു.[൮] എന്നാല്‍ മഹാസര്‍പ്പം അത്രശക്തനായിരുന്നില്ല. മഹാസര്‍പ്പത്തിനും കൂട്ടര്‍ക്കും സ്വര്‍ഗ്ഗത്തിലെ അവരുടെ സ്ഥലം നഷ്ടപ്പെട്ടു.[൯] മഹാസര്‍പ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. (പിശാച് അഥവാ സാത്താന്‍ എന്നും വിളിക്കപ്പെടുന്ന പഴയ പാന്പാണ് ആ മഹാസര്‍പ്പം. ലോകത്തെയാകെ പാപത്തിലേക്കു നയിക്കുന്നവന്‍.) മഹാസര്‍പ്പവും അവനോടൊപ്പം അവന്‍റെ ദൂതന്മാരും ഭൂമിയിലേക്കെറിയപ്പെട്ടു.

ലൂക്കോ ൧:൨൬
[This verse may not be a part of this translation]

ഹെബ്രായർ ൧:൧൪
എല്ലാ ദൂതന്മാരും ദൈവത്തെ സേവിക്കുന്ന ആത്മാക്കളാണ്. അവര്‍ രക്ഷ പ്രാപിക്കുന്നവരെ പരിസേവിക്കുവാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.

മത്തായി ൧൮:൧൦
""സൂക്ഷിച്ചിരിക്കുക. കൊച്ചുകുട്ടുകള്‍ അപ്രധാനരെന്നു കരുതരുത്. കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ദൂതന്മാരുണ്ട്. ആ ദൂതന്മാരാകട്ടെ എപ്പോഴും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ കൂടെയുമാണ്.

വെളിപ്പെടുന്ന ൧:൪
ആസ്യയിലെ ഏഴു സഭകള്‍ക്കും യോഹന്നാന്‍ എഴുതുന്നത്: ആകുന്നവനും (ദൈവം) സദാ ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍ നിന്നും അവന്‍റെ സിംഹാസനത്തില്‍ മുന്പില്‍ നില്‍ക്കുന്ന ഏഴ് ആത്മാക്കളില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ;

മത്തായി ൨൨:൩൦
ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ വിവാഹം നിലനില്‍ക്കുന്നില്ല. എല്ലാരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെയാണ്.

ലൂക്കോ ൨൦:൩൬
കാരണം അവര്‍ ദൂതന്മാര്‍ക്കു തുല്യരാകയാല്‍ മരിക്കയില്ല. മരണത്തില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ അവര്‍ ദൈവത്തിന്‍റ സന്തതികളാണ്.

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.