A A A A A

അധിക: [തകർന്ന ഹൃദയം]


൧ കൊരിന്ത്യർ ൧൩:൭
സ്നേഹം ക്ഷമാപൂര്‍വ്വം എല്ലാം സ്വീകരിക്കുന്നു. സ്നേഹം എല്ലായ്പ്പോഴും വിശ്വസിക്കുന്നു. എപ്പോഴും പ്രത്യാശിക്കുന്നു. എപ്പോഴും ശക്തമായിരിക്കുകയും ചെയ്യുന്നു.

൧ പത്രോസ് ൫:൭
അവന്‍ നിങ്ങള്‍ക്കുവേണ്ടി കരുതുന്നതുകൊണ്ട് നിങ്ങളുടെ എല്ലാ ആകുലങ്ങളും അവനെ ഏല്പിക്കുക.

൨ കൊരിന്ത്യർ ൫:൭
വിശ്വാസത്താലാണു ഞങ്ങള്‍ ജീവിക്കുന്നത്, കാണുന്നതിലല്ല.

൨ കൊരിന്ത്യർ ൧൨:൯
പക്ഷേ കര്‍ത്താവ് എന്നോടു പറഞ്ഞു, “നിനക്കു എന്‍റെ കൃപ മതിയാകും. ദൌര്‍്യബ്ബല്യത്തില്‍, എന്‍റെ ശക്തി കുറ്റമറ്റതാകുന്നു.” അതിനാല്‍ എന്‍റെ ദൌര്‍ബ്ബല്യങ്ങളെച്ചൊല്ലി ഞാന്‍ ആത്മപ്രശംസ നടത്തുന്നു. അപ്പോള്‍ ക്രിസ്തുവിന്‍റെ ശക്തിക്കു എന്നില്‍ വസിക്കാം.

ഹെബ്രായർ ൧൩:൫
[This verse may not be a part of this translation]

ജോൺ ൩:൧൬
തന്‍റെ ഏകപുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിക്കാതിരിക്കുവാനും അവര്‍ക്കു നിത്യജീവന്‍ ലഭിക്കുവാനും വേണ്ടി ദൈവം തന്‍റെ മകനെ ആ ലോകത്തിലേക്കയച്ചു.

ജോൺ ൧൨:൪൦
“ദൈവം ആളുകളെ അന്ധരാക്കി. ദൈവം അവരുടെ മനസ്സ് കറുപ്പിച്ചു. അവര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ടു കാണാതിരിക്കാനും മനസ്സുകൊണ്ട് ഒന്നും മനസ്സിലാക്കാതിരിക്കാനുമാണ് ദൈവം അതു ചെയ്തത്. അപ്പോള്‍ ഞാനവരെ സുഖപ്പെടുത്തും.” യെശയ്യാവ് 6:10

ജോൺ ൧൪:൧
യേശു പറഞ്ഞു, “നിങ്ങളുടെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ദൈവത്തില്‍ വിശ്വസിക്കുക. എന്നിലും വിശ്വസിക്കുക.

ജോൺ ൧൪:൨൭
“ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. ഞാന്‍ തരുന്നത് എന്‍റെ തന്നെ സമാധാനമാണ്. ലോകം ചെയ്യുന്നതില്‍നിന്നും വ്യത്യസ്തമായ മാര്‍ഗ്ഗത്തിലാണ് ഞാന്‍ സമാധാനം തരുന്നത്. അതിനാല്‍ നിങ്ങളുടെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ഭയപ്പെടേണ്ട.

ജോൺ ൧൬:൩൩
നിങ്ങള്‍ക്കെന്നില്‍ സമാധാനം ഉണ്ടായിരിക്കാന്‍ വേണ്ടിയാണു നിങ്ങളോടു ഞാനിതൊക്കെ പറഞ്ഞത്. ഈ ലോകത്തില്‍ നിങ്ങള്‍ക്കു പ്രശ്നങ്ങളുണ്ടാകാം. പക്ഷേ ധൈര്യത്തോടെയിരിക്കുക. ഞാന്‍ ലോകത്തെ പരാജയപ്പെടുത്തിയിരിക്കുന്നു.

ലൂക്കോ ൨൪:൩൮
എന്നാല്‍ യേശു പറഞ്ഞു, “നിങ്ങളെന്തിന് അസ്വസ്ഥരാകുന്നു? നിങ്ങള്‍ കാണുന്നതിനെ സംശയിക്കുന്നത് എന്തുകൊണ്ട്?

അടയാളപ്പെടുത്തുക ൧൧:൨൩
ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങളിലാരെങ്കിലും ഈ മലയോട്, പോയി കടലില്‍ പതിക്ക്, എന്നു പറഞ്ഞാല്‍ മനസ്സില്‍ സംശയമില്ലാതെ നിങ്ങള്‍ പറയുന്നത് നടക്കുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ദൈവം നിങ്ങള്‍ക്കായി അതു ചെയ്തു തരും.”

മത്തായി ൫:൮
മനഃശുദ്ധിയുളളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവസന്നിധിയിലെത്തും.

മത്തായി ൧൧:൨൮
""ക്ഷീണിതരും ഭാരം ചുമക്കുന്നവരും എന്‍റെയടുത്തു വരിക. ഞാന്‍ നിങ്ങള്‍ക്കു വിശ്രമം തരാം.

വെളിപ്പെടുന്ന ൨൧:൪
ദൈവം അവരുടെ കണ്ണുകളില്‍ നിന്നും എല്ലാ കണ്ണുനീരും തുടച്ചുകളയും. ഇനി മരണവും ദുഃഖവും കരച്ചിലും വേദനയുമുണ്ടാവില്ല. എല്ലാ പഴയ വഴികളും അവസാനിച്ചു.”

റോമർ ൮:൨൮
തന്നെ സ്നേഹിക്കുന്നവരുടെ നന്മയ്ക്കു വേണ്ടിയുളള എല്ലാ കാര്യത്തിലും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം. അങ്ങനെയുളളവരെയാണ് ദൈവം തിരഞ്ഞെടുത്തത്. കാരണം അതവന്‍റെ പദ്ധതിയായിരുന്നു.

റോമർ ൧൨:൨
നിയങ്ങോട്ടു ഈ ലോകത്തിലെ ജനതയുടെ വഴി അവലംബിക്കാതിരിക്കുക. പക്ഷേ ഒരു പുതിയ ചിന്താമാര്‍ഗ്ഗത്തിലൂടെ ഉളളില്‍ സ്വയം മാറുക. അപ്പോള്‍ നിങ്ങള്‍ക്ക് നല്ലതും ദൈവത്തിനു ഹിതകരവും പൂര്‍ണ്ണവും ആയ കാര്യങ്ങള്‍ തെളിയിക്കുവാനും സ്വീകരിക്കുവാനും സാധിക്കും.

൧ കൊരിന്ത്യർ ൬:൧൯-൨൦
[൧൯] നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ ആ ലയമാണെന്നു നിങ്ങളറിയുക. പരിശുദ്ധാത്മാവ് നിങ്ങള്‍ക്കുള്ളിലാണ്. ദൈവത്തില്‍ നിന്ന് നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. നിങ്ങള്‍ നിങ്ങളുടെ തന്നെ സ്വന്തമല്ല.[൨൦] നിങ്ങളെ ദൈവം ഒരു വിലയ്ക്കു വാങ്ങി. അതിനാല്‍ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ ബഹുമാനിക്കുക.

ഫിലിപ്പിയർ ൪:൬-൭
[൬] ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതിനെല്ലാം വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചോദിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോഴൊക്കെ നന്ദി പറയുക.[൭] ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയത്തേയും മനസ്സിനേയും ക്രിസ്തുയേശുവില്‍ സൂക്ഷിയ്ക്കും. ദൈവം നമുക്കു തരുന്ന ആ സമാധാനം മനസ്സിലാക്കാന്‍ പറ്റാത്തവിധം അത്ര മഹത്താണ്.

മത്തായി ൧൧:൨൮-൩൦
[൨൮] ""ക്ഷീണിതരും ഭാരം ചുമക്കുന്നവരും എന്‍റെയടുത്തു വരിക. ഞാന്‍ നിങ്ങള്‍ക്കു വിശ്രമം തരാം.[൨൯] എന്‍റെ ജോലി സ്വീകരിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുക. ഞാന്‍ സൌമ്യനും വിനീതഹൃദയനുമാണ്. നിങ്ങളുടെ ആത്മാവിനു നിങ്ങള്‍ ശാന്തി കണ്ടെത്തും.[൩൦] ഞാന്‍ നിര്‍ദ്ദേശിക്കുന്ന ജോലി എളുപ്പമാണ്. ഞാന്‍ തരുന്ന ഭാരം ലഘുവുമാണ്.ڈ

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.