൧ കൊരിന്ത്യർ ൧൩:൪ |
സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ധിക്കുന്നില്ല. |
|
ഗലാത്തിയർ ൫:൨൬ |
നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുത്. |
|
ജെയിംസ് ൩:൧൪-൧൬ |
[൧൪] എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കയ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്.[൧൫] ഇത് ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.[൧൬] ഈര്‍ഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്. |
|
റോമർ ൧:൨൯ |
അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്, |
|
൧ പത്രോസ് 2:1 |
ആകയാല്‍ സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞ് |
|
ഗലാത്തിയർ 5:19-21 |
[19] ജഡത്തിന്റെ പ്രവൃത്തികളോ ദുര്‍ന്നടപ്പ്, അശുദ്ധി,[20] ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,[21] ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു. |
|
ടൈറ്റസ് 3:3 |
മുമ്പേ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകയ്ക്കുന്നവരും ആയിരുന്നുവല്ലോ. |
|
൧ തിമൊഥെയൊസ് 6:4 |
തര്‍ക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്തു പിടിച്ചു ചീര്‍ത്തിരിക്കുന്നു; അവയാല്‍ അസൂയ, ശണ്ഠ, |
|
ജെയിംസ് 3:14-16 |
[14] എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കയ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്.[15] ഇത് ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.[16] ഈര്‍ഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്. |
|
൧ പത്രോസ് 2:1-2 |
[1] ആകയാല്‍ സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞ്[2] ഇപ്പോള്‍ ജനിച്ചശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല് കുടിപ്പാന്‍ വാഞ്ഛിപ്പിന്. |
|
ഫിലിപ്പിയർ ൧:൧൫ |
ചിലര്‍ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നെ. |
|
൧ തിമൊഥെയൊസ് ൬:൪-൫ |
[൪] തര്‍ക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്തു പിടിച്ചു ചീര്‍ത്തിരിക്കുന്നു; അവയാല്‍ അസൂയ, ശണ്ഠ,[൫] ദൂഷണം, ദുസ്സംശയം, ദുര്‍ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ വ്യര്‍ഥവാദം എന്നിവ ഉളവാകുന്നു; അവര്‍ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു. |
|
റോമർ ൧:൨൮-൩൨ |
[൨൮] ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന് ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്വാന് നികൃഷ്ടബുദ്ധിയില് ഏല്പിച്ചു.[൨൯] അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്,[൩൦] കുരളക്കാര്, ഏഷണിക്കാര്‍, ദൈവദ്വേഷികള്, നിഷ്ഠുരന്മാര്‍, ഗര്‍വിഷ്ഠന്മാര്‍, ആത്മപ്രശംസക്കാര്, പുതുദോഷം സങ്കല്പിക്കുന്നവര്, മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍, ബുദ്ധിഹീനര്‍,[൩൧] നിയമലംഘികള്, വാത്സല്യമില്ലാത്തവര്, കനിവറ്റവര്.[൩൨] ഈ വക പ്രവര്‍ത്തിക്കുന്നവര്‍ മരണയോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്ക മാത്രമല്ല പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയുംകൂടെ ചെയ്യുന്നു. |
|
ഗലാത്തിയർ ൫:൧൯-൨൬ |
[൧൯] ജഡത്തിന്റെ പ്രവൃത്തികളോ ദുര്‍ന്നടപ്പ്, അശുദ്ധി,[൨൦] ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,[൨൧] ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു.[൨൨] ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത,[൨൩] സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.[൨൪] ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.[൨൫] ആത്മാവിനാല്‍ നാം ജീവിക്കുന്നു എങ്കില്‍ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.[൨൬] നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുത്. |
|
ജെയിംസ് ൩:൧൪-൧൫ |
[൧൪] എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കയ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്.[൧൫] ഇത് ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. |
|
സുഭാഷിതങ്ങൾ ൧൪:൩൦ |
ശാന്തമനസ്സ് ദേഹത്തിനു ജീവന്; അസൂയയോ അസ്ഥികള്‍ക്കു ദ്രവത്വം. |
|
ഇയ്യോബ് ൫:൨ |
നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു. |
|
സഭാപ്രസംഗകൻ ൪:൪ |
സകല പ്രയത്നവും സാമര്‍ഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു എന്നു ഞാന്‍ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. |
|
സുഭാഷിതങ്ങൾ ൩:൩൧ |
സാഹസക്കാരനോടു നീ അസൂയപ്പെടരുത്; അവന്റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുത്. |
|
സുഭാഷിതങ്ങൾ ൨൩:൧൭ |
നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക. |
|
സുഭാഷിതങ്ങൾ ൨൪:൧ |
ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടെ ഇരിപ്പാന്‍ ആഗ്രഹിക്കയും അരുത്. |
|
ഇയ്യോബ് ൫:൨-൩ |
[൨] നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.[൩] മൂഢന് വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തിൽ അവന്റെ പാര്‍പ്പിടത്തെ ശപിച്ചു. |
|
സുഭാഷിതങ്ങൾ ൨൭:൪ |
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കു നില്ക്കാം? |
|
൧ കൊരിന്ത്യർ ൩:൩ |
നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? |
|
റോമർ ൧൩:൧൩ |
പകല്‍സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലും അല്ല, |
|
മത്തായി ൨൭:൧൮ |
അവര്‍ അസൂയ കൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്ന് അവന് ഗ്രഹിച്ചിരുന്നു. |
|
പ്രവൃത്തികൾ ൧൩:൪൫ |
യെഹൂദന്മാരോ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന് എതിര് പറഞ്ഞു. |
|
സങ്കീർത്തനങ്ങൾ ൩൭:൧ |
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. [1] ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേട് ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്. |
|
പ്രവൃത്തികൾ ൭:൯ |
ഗോത്രപിതാക്കന്മാര് യോസേഫിനോട് അസൂയപ്പെട്ട് അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു. |
|
അടയാളപ്പെടുത്തുക ൧൫:൧൦ |
യെഹൂദന്മാരുടെ രാജാവിനെ നിങ്ങള്‍ക്കു വിട്ടുതരേണം എന്ന് ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു. |
|
പ്രവൃത്തികൾ ൧൭:൫ |
യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹമുണ്ടാക്കി യാസോന്റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു. |
|
ജെയിംസ് ൪:൫ |
അല്ലെങ്കില്‍ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നുതോന്നുന്നുവോ? അവന് നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നുവോ? |
|
ഉൽപത്തി ൨൬:൧൪ |
അവന് ആട്ടിന്‍കൂട്ടങ്ങളും മാട്ടിന്‍കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യര്‍ക്ക് അവനോട് അസൂയ തോന്നി. |
|
ജോൺ ൮:൩൨ |
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. |
|
സങ്കീർത്തനങ്ങൾ ൭൩:൩ |
ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയതോന്നി. |
|
ഇസയ ൨൬:൧൧ |
യഹോവേ, നിന്റെ കൈ ഉയര്‍ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവര്‍ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും. |
|
എസേക്കിയൽ ൩൫:൧൧ |
നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിനും അസൂയയ്ക്കും ഒത്തവണ്ണം ഞാനും പ്രവര്‍ത്തിക്കും; ഞാന്‍ നിനക്കു ന്യായം വിധിക്കുമ്പോള്‍ ഞാന്‍ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്. |
|
പുറപ്പാട് ൨൦:൧൭ |
കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്. |
|
൧ തിമൊഥെയൊസ് ൩:൧൫ |
താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു. |
|
എസ്തേർ ൫:൧൩ |
എങ്കിലും യെഹൂദനായ മൊര്‍ദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്നത് കാണുന്നേടത്തോളം ഇതൊന്നുംകൊണ്ട് എനിക്ക് ഒരു തൃപ്തിയും ഇല്ല എന്നും ഹാമാന് പറഞ്ഞു. |
|
ഗലാത്തിയർ ൫:൧ |
സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചുനില്പിന്‍; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുത്. |
|
യൂദാ ൧:൨൪ |
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്, |
|
സങ്കീർത്തനങ്ങൾ ൭൩:൧൭-൨൦ |
[൧൭] ഒടുവിൽ ഞാന്‍ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ചെന്ന് അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.[൧൮] നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിറുത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.[൧൯] എത്ര ക്ഷണത്തിൽ അവര്‍ ശൂന്യമായിപ്പോയി! അവര്‍ മെരുള്‍ച്ചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.[൨൦] ഉണരുമ്പോള്‍ ഒരു സ്വപ്നത്തെപ്പോലെ കര്‍ത്താവേ, നീ ഉണരുമ്പോള്‍ അവരുടെ രൂപത്തെ തുച്ഛീകരിക്കും. |
|
ഉൽപത്തി ൩൧:൧ |
എന്നാൽ ഞങ്ങളുടെ അപ്പനുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവന് ഈ ധനമൊക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാര് പറഞ്ഞ വാക്കുകളെ അവന് കേട്ടു. |
|
സംഖ്യാപുസ്തകം ൧൬:൩ |
അവര്‍ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മധ്യേ ഉണ്ട്; പിന്നെ നിങ്ങള്‍ യഹോവയുടെ സഭയ്ക്കു മീതെ നിങ്ങളെത്തന്നെ ഉയര്‍ത്തുന്നത് എന്ത്? എന്നു പറഞ്ഞു. |
|
സങ്കീർത്തനങ്ങൾ ൧൦൬:൧൬ |
പാളയത്തിൽവച്ച് അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. |
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |