൧ ദിനവൃത്താന്തം ൧൬:൩൦ |
സര്‍വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലുങ്ങാതവണ്ണം സ്ഥാപിതമാകുന്നു. |
|
൧ ശമുവേൽ ൨:൮ |
അവന് ദരിദ്രനെ പൊടിയിൽനിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ. ഭൂധരങ്ങള്‍ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു. |
|
ഇസയ ൧൧:൧൨ |
അവന് ജാതികള്‍ക്ക് ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. |
|
ഇസയ ൪൦:൨൨ |
അവന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവിര്‍ക്കുകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും |
|
ഇയ്യോബ് ൨൬:൭ |
ഉത്തരദിക്കിനെ അവന് ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു. |
|
ഇയ്യോബ് ๒๖:๑๐ |
അവന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു. |
|
ഇയ്യോബ് 28:24 |
അവന് ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. |
|
ഇയ്യോബ് 37:3 |
അവന് അത് ആകാശത്തിന് കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു. |
|
ഇയ്യോബ് ൩൭:൧൮ |
ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്ക് അവനോടുകൂടെ വിടര്‍ത്തു വയ്ക്കാമോ? |
|
മത്തായി ൪:൮ |
പിന്നെ പിശാച് അവനെ ഏറ്റവും ഉയര്ന്നോരു മലമേല്‍ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്ത്വത്തെയും കാണിച്ചു: |
|
സുഭാഷിതങ്ങൾ ൮:൨൭ |
അവന് ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന് ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരച്ചപ്പോഴും |
|
സങ്കീർത്തനങ്ങൾ ൭൫:൩ |
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ. |
|
സങ്കീർത്തനങ്ങൾ ൯൩:൧ |
യഹോവ വാഴുന്നു; അവന് മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ച് അരയ്ക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്‍ക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൧൦൪:൫ |
അവന് ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. |
|
വെളിപ്പെടുന്ന ൭:൧ |
അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റ് ഊതാതിരിക്കേണ്ടതിനു നാലു ദൂതന്മാര് ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്‍ക്കുന്നത് ഞാന്‍ കണ്ടു. |
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |