A A A A A

രഹസ്യങ്ങൾ: [സ്വപ്നങ്ങൾ]


൧ ശമുവേൽ ൨൮:൧൫
ശമൂവേൽ ശൗലിനോട്: നീ എന്നെ വിളിച്ചതിനാൽ എന്‍റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയത് എന്ത് എന്നു ചോദിച്ചു; അതിന് ശൗൽ: ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര്‍ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നം കൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാന്‍ എന്തു ചെയ്യേണമെന്ന് എനിക്കു പറഞ്ഞുതരേണ്ടതിന് ഞാന്‍ നിന്നെ വിളിപ്പിച്ചു എന്ന് ഉത്തരം പറഞ്ഞു.

പ്രവൃത്തികൾ ٢:١٧
“അന്ത്യകാലത്ത് ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.

ദാനിയേൽ ൧:൧൭
ഈ നാലു ബാലന്മാര്‍ക്കോ ദൈവം സകല വിദ്യയിലും ജ്ഞാനത്തിലും നിപുണതയും സാമര്‍ഥ്യവും കൊടുത്തു; ദാനീയേൽ സകല ദര്‍ശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.

സഭാപ്രസംഗകൻ ൫:൭
സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്‍ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.

ഉൽപത്തി ൨൦:൩
എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്‍റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്‍റെ ഭാര്യ എന്ന് അരുളിച്ചെയ്തു.

ഉൽപത്തി ൪൦:൮
അവര്‍ അവനോട്: ഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചു തരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോട്: സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? അത് എന്നോടു പറവിന്‍ എന്നു പറഞ്ഞു.

ഉൽപത്തി ൪൨:൯
യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഓര്‍ത്ത് അവരോട്: നിങ്ങള്‍ ഒറ്റുകാരാകുന്നു; ദേശത്തിന്‍റെ ദുര്‍ബലഭാഗം നോക്കുവാന്‍ നിങ്ങള്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞു.

ജെറേമിയ 23:32
വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടും വ്യര്‍ഥപ്രശംസകൊണ്ടും എന്‍റെ ജനത്തെ തെറ്റിച്ചുകളയുന്നവര്‍ക്കു ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവര്‍ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.

മത്തായി 2:13
അവര്‍ പോയശേഷം കര്‍ത്താവിന്‍റെ ദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാന്‍ നിന്നോടു പറയുംവരെ അവിടെ പാര്‍ക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാന്‍ ഭാവിക്കുന്നു എന്നു പറഞ്ഞു.

മത്തായി ൨:൧൯
എന്നാല്‍ ഹെരോദാവ് കഴിഞ്ഞുപോയശേഷം കര്‍ത്താവിന്‍റെ ദൂതന്‍ മിസ്രയീമില്‍വച്ചു യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി:

സംഖ്യാപുസ്തകം ൧൨:൬
പിന്നെ അവന്‍ അരുളിച്ചെയ്തത്: എന്‍റെ വചനങ്ങളെ കേള്‍പ്പിന്‍; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകന്‍ ഉണ്ടെങ്കിൽ യഹോവയായ ഞാന്‍ അവനു ദര്‍ശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്കയും ചെയ്യും.

സഖറിയാ ൧൦:൨
ഗൃഹബിംബങ്ങള്‍ മിഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍ വ്യാജം ദര്‍ശിച്ചു വ്യര്‍ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ട് അവര്‍ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയന്‍ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.

ജോയേൽ ٢:٢٨
അതിന്‍റെ ശേഷമോ, ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും.

ഇസയ ٢٩:٧-٨
[٧] അരീയേലിന്‍റെ നേരേ യുദ്ധം ചെയ്യുന്ന സകല ജാതികളുടെയും കൂട്ടം അതിനും അതിന്‍റെ കോട്ടയ്ക്കും നേരേ യുദ്ധംചെയ്ത് അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, ഒരു സ്വപ്നംപോലെ, ഒരു രാത്രി ദര്‍ശനംപോലെ ആകും.[٨] വിശന്നിരിക്കുന്നവന്‍ താന്‍ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ വിശന്നിരിക്കുന്നതു പോലെയും ദാഹിച്ചിരിക്കുന്നവന്‍ താന്‍ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോന്‍പര്‍വതത്തോടു യുദ്ധം ചെയ്യുന്ന സകല ജാതികളുടെയും കൂട്ടം ഇരിക്കും.

ദാനിയേൽ ൭:൧-൩
[൧] ബാബേൽരാജാവായ ബേൽശസ്സരിന്‍റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവനു കിടക്കയിൽവച്ച് ദര്‍ശനങ്ങള്‍ ഉണ്ടായി; അവന്‍ സ്വപ്നം എഴുതി കാര്യത്തിന്‍റെ സാരം വിവരിച്ചു.[൨] ദാനീയേൽ വിവരിച്ചുപറഞ്ഞതെന്തെന്നാൽ: ഞാന്‍ രാത്രിയിൽ എന്‍റെ ദര്‍ശനത്തിൽ കണ്ടത്: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്‍റെ നേരേ അടിക്കുന്നതു ഞാന്‍ കണ്ടു.[൩] അപ്പോള്‍ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള്‍ സമുദ്രത്തിൽനിന്നു കരേറിവന്നു.

ആവർത്തനപുസ്തകം ൧൩:൧-൩
[൧] ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍; അതിനോടു കൂട്ടരുത്; അതിൽനിന്നു കുറയ്ക്കയും അരുത്.[൨] നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്:[൩] നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ട് ഒരു അടയാളമോ അദ്ഭുതമോ മുന്നറിയിക്കയും അവന്‍ പറഞ്ഞ അടയാളമോ അദ്ഭുതമോ സംഭവിക്കയും ചെയ്താൽ

ഉൽപത്തി ൪൧:൨൫-൨൭
[൨൫] അപ്പോള്‍ യോസേഫ് ഫറവോനോടു പറഞ്ഞത്: ഫറവോന്‍റെ സ്വപ്നം ഒന്നുതന്നെ; താന്‍ ചെയ്‍വാന്‍ ഭാവിക്കുന്നതു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.[൨൬] ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നുതന്നെ.[൨൭] അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കന്‍ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരമാകുന്നു.

മത്തായി ১:২০-২৩
[২০] ഇങ്ങനെ നിനച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ അവനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: ദാവീദിന്‍റെ മകനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്‍പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.[২১] അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.[২২] “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും”[২৩] എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.

ഉൽപത്തി ൪൧:൮-൧൨
[൮] പ്രാതഃകാലത്ത് അവന്‍ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോട് തന്‍റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.[൯] അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞത്: ഇന്നു ഞാന്‍ എന്‍റെ കുറ്റം ഓര്‍ക്കുന്നു.[൧൦] ഫറവോന്‍ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്‍റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.[൧൧] അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽതന്നെ സ്വപ്നം കണ്ടു; വെവ്വേറെ അര്‍ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തന്‍ കണ്ടത്.[൧൨] അവിടെ അകമ്പടിനായകന്‍റെ ദാസനായ ഒരു എബ്രായ യൗവനക്കാരന്‍ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള്‍ അവനോട് അറിയിച്ചാറെ അവന്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തനു താന്താന്‍റെ സ്വപ്നത്തിന്‍റെ അര്‍ഥം പറഞ്ഞുതന്നു.

ഇയ്യോബ് ൩൩:൧൪-൧൮
[൧൪] ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.[൧൫] ഗാഢനിദ്ര മനുഷ്യര്‍ക്കുണ്ടാകുമ്പോള്‍, അവര്‍ ശയ്യമേൽ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തിൽ, രാത്രിദര്‍ശനത്തിൽത്തന്നെ,[൧൬] അവന്‍ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു.[൧൭] മനുഷ്യനെ അവന്‍റെ ദുഷ്കര്‍മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗര്‍വത്തിൽനിന്നു രക്ഷിപ്പാനും തന്നെ.[൧൮] അവന്‍ കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്‍റെ ജീവനെയും കാക്കുന്നു.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V