റോമർ ൮:൨൮ |
എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. |
|
ജെറേമിയ ൨൯:൧൧ |
നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാട്. |
|
ഫിലിപ്പിയർ ൪:൬-൭ |
[൬] ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്.[൭] എന്നാല്‍ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും. |
|
ലൂക്കോ 6:16 |
യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീര്‍ന്ന ഈസ്കര്യോത്ത് യൂദാ എന്നിവര്‍ തന്നെ. |
|
സങ്കീർത്തനങ്ങൾ ൩൪:൧൮ |
ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സ് തകര്‍ന്നവരെ അവന് രക്ഷിക്കുന്നു. |
|
ഇസയ ൪൦:൨൮-൩൧ |
[൨൮] നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന് തന്നെ; അവന് ക്ഷീണിക്കുന്നില്ല, തളര്ന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.[൨൯] അവന് ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വര്‍ധിപ്പിക്കുന്നു.[൩൦] ബാല്യക്കാര് ക്ഷീണിച്ചു തളര്‍ന്നുപോകും; യൗവനക്കാരും ഇടറിവീഴും.[൩൧] എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും. |
|
സുഭാഷിതങ്ങൾ ൩:൫ |
പൂര്‍ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. |
|
സങ്കീർത്തനങ്ങൾ ൪൨:൧൧ |
എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവന് എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും. |
|
കൊളോസിയക്കാർ ൩:൨൩-൨൫ |
[൨൩] നിങ്ങള്‍ ചെയ്യുന്നതൊക്കെയും മനുഷ്യര്‍ക്കെന്നല്ല കര്ത്താവിന് എന്നപോലെ മനസ്സോടെ ചെയ്വിന്.[൨൪] അവകാശമെന്ന പ്രതിഫലം കര്‍ത്താവു തരും എന്നറിഞ്ഞു കര്‍ത്താവായ ക്രിസ്തുവിനെ സേവിപ്പിന്‍.[൨൫] അന്യായം ചെയ്യുന്നവന് താന്‍ ചെയ്ത അന്യായത്തിന് ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല. |
|
സഭാപ്രസംഗകൻ ൧:൨ |
ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. |
|
സഭാപ്രസംഗകൻ ൧൨:൮ |
ഹാ മായ, മായ, സകലവും മായയത്രേ എന്നു സഭാപ്രസംഗി പറയുന്നു. |
|
ഹെബ്രായർ ൧൧:൬ |
എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന് ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. |
|
ഹെബ്രായർ ൧൩:൫ |
നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍; “ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവന്‍തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. |
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |