൧ തിമൊഥെയൊസ് ൬:൧൭-൧൯ |
[൧൭] ഈ ലോകത്തിലെ ധനവാന്മാരോട് ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാന്‍ തരുന്ന[൧൮] ദൈവത്തില്‍ ആശ വയ്പാനും നന്മ ചെയ്വാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി[൧൯] സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിനു വരുംകാലത്തേക്കു നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്‍വാനും ആജ്ഞാപിക്ക. |
|
ലൂക്കോ ൧൯:൧-൧൦ |
[൧] അവന് യെരീഹോവില്‍ എത്തി കടന്നുപോകുമ്പോള്‍[൨] ചുങ്കക്കാരില്‍ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷന്,[൩] യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്മാന് ശ്രമിച്ചു, വളര്‍ച്ചയില്‍ കുറിയവന് ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല.[൪] എന്നാറെ അവന് മുമ്പോട്ട് ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേല് കയറി. യേശു ആ വഴിയായി വരികയായിരുന്നു.[൫] അവന് ആ സ്ഥലത്ത് എത്തിയപ്പോള്‍ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാന്‍ ഇന്നു നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു എന്ന് അവനോടു പറഞ്ഞു.[൬] അവന് ബദ്ധപ്പെട്ട് ഇറങ്ങിസന്തോഷത്തോടെ അവനെ കൈക്കൊണ്ടു.[൭] കണ്ടവര്‍ എല്ലാം: അവന് പാപിയായൊരു മനുഷ്യനോടുകൂടെ പാര്പ്പാന് പോയി എന്നു പറഞ്ഞു പിറുപിറുത്തു.[൮] സക്കായിയോ നിന്ന് കര്‍ത്താവിനോട്: കര്‍ത്താവേ, എന്റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കില്‍ നാലു മടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.[൯] യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകന് ആകയാല്‍ ഇന്ന് ഈ വീട്ടിനു രക്ഷ വന്നു.[൧൦] കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന് വന്നത് എന്നു പറഞ്ഞു. |
|
അടയാളപ്പെടുത്തുക ൪:൧൯ |
ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീര്‍ക്കുന്നതാകുന്നു. |
|
ലൂക്കോ ൧൮:൧൮-൩൦ |
[൧൮] ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു.[൧൯] അതിന് യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല.[൨൦] വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.[൨൧] ഇവയൊക്കെയും ഞാന്‍ ചെറുപ്പംമുതല്‍ കാത്തുകൊണ്ടിരിക്കുന്നു എന്ന്[൨൨] അവന് പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്ക്കു പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.[൨൩] അവന് എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീര്‍ന്നു.[൨൪] യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നത് എത്ര പ്രയാസം![൨൫] ധനവാന് ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള് ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നു പറഞ്ഞു.[൨൬] ഇതു കേട്ടവര്‍: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു.[൨൭] അതിന് അവന്: മനുഷ്യരാല്‍ അസാധ്യമായത് ദൈവത്താല്‍ സാധ്യമാകുന്നു എന്നു പറഞ്ഞു.[൨൮] ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.[൨൯] യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ട്[൩൦] ഈ കാലത്തില്‍ തന്നെ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. |
|
വെളിപ്പെടുന്ന 3:17 |
ഞാന്‍ ധനവാന്; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാല്‍ |
|
ലൂക്കോ 16:1-3 |
[1] പിന്നെ അവന് ശിഷ്യന്മാരോടു പറഞ്ഞത്: ധനവാനായൊരു മനുഷ്യന്ഒരു കാര്യവിചാരകന്‍ ഉണ്ടായിരുന്നു; അവന് അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലര്‍ അവനെ കുറ്റം പറഞ്ഞു.[2] അവന് അവനെ വിളിച്ച്: നിന്നെക്കൊണ്ട് ഈ കേള്‍ക്കുന്നത് എന്ത്? നിന്റെ കാര്യവിചാരത്തിന്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു.[3] എന്നാറെ കാര്യവിചാരകന്‍: ഞാന്‍ എന്തു ചെയ്യേണ്ടൂ? യജമാനന് കാര്യവിചാരത്തില്‍നിന്ന് എന്നെ നീക്കുവാന്‍ പോകുന്നു; കിളപ്പാന്‍ എനിക്കു പ്രാപ്തിയില്ല; ഇരപ്പാന് ഞാന്‍ നാണിക്കുന്നു. |
|
അടയാളപ്പെടുത്തുക ൧൨:൪൩-൪൪ |
[൪൩] അപ്പോള്‍ അവന് ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു: ഭണ്ഡാരത്തില് ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.[൪൪] എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു. |
|
ലൂക്കോ ൧൯:൧-൨൭ |
[൧] അവന് യെരീഹോവില്‍ എത്തി കടന്നുപോകുമ്പോള്‍[൨] ചുങ്കക്കാരില്‍ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷന്,[൩] യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്മാന് ശ്രമിച്ചു, വളര്‍ച്ചയില്‍ കുറിയവന് ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല.[൪] എന്നാറെ അവന് മുമ്പോട്ട് ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേല് കയറി. യേശു ആ വഴിയായി വരികയായിരുന്നു.[൫] അവന് ആ സ്ഥലത്ത് എത്തിയപ്പോള്‍ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാന്‍ ഇന്നു നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു എന്ന് അവനോടു പറഞ്ഞു.[൬] അവന് ബദ്ധപ്പെട്ട് ഇറങ്ങിസന്തോഷത്തോടെ അവനെ കൈക്കൊണ്ടു.[൭] കണ്ടവര്‍ എല്ലാം: അവന് പാപിയായൊരു മനുഷ്യനോടുകൂടെ പാര്പ്പാന് പോയി എന്നു പറഞ്ഞു പിറുപിറുത്തു.[൮] സക്കായിയോ നിന്ന് കര്‍ത്താവിനോട്: കര്‍ത്താവേ, എന്റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കില്‍ നാലു മടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.[൯] യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകന് ആകയാല്‍ ഇന്ന് ഈ വീട്ടിനു രക്ഷ വന്നു.[൧൦] കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന് വന്നത് എന്നു പറഞ്ഞു.[൧൧] അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ അവന് യെരൂശലേമിനു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തില്‍ വെളിപ്പെടും എന്ന് അവര്‍ക്കു തോന്നുകയാലും അവന് ഒരു ഉപമയുംകൂടെ പറഞ്ഞത് എന്തെന്നാല്‍:[൧൨] കുലീനനായൊരു മനുഷ്യന് രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവച്ചു ദൂരദേശത്തേക്കു യാത്ര പോയി.[൧൩] അവന് പത്തു ദാസന്മാരെ വിളിച്ച് അവര്‍ക്കു പത്തു റാത്തല് വെള്ളി കൊടുത്തു: ഞാന്‍ വരുവോളം വ്യാപാരം ചെയ്തുകൊള്‍വിന്‍ എന്ന് അവരോടു പറഞ്ഞു.[൧൪] അവന്റെ പൗരന്മാരോ അവനെ പകച്ച് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവന് ഞങ്ങള്‍ക്കു രാജാവായിരിക്കുന്നതു ഞങ്ങള്‍ക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.[൧൫] അവന് രാജത്വം പ്രാപിച്ചു മടങ്ങിവന്നപ്പോള്‍ താന്‍ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാര് വ്യാപാരം ചെയ്ത് എന്തു നേടി എന്ന് അറിയേണ്ടതിന് അവരെ വിളിപ്പാന്‍ കല്പിച്ചു.[൧൬] ഒന്നാമത്തവന് അടുത്തുവന്നു; കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു പത്തു റാത്തല് സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.[൧൭] അവന് അവനോട്: നന്ന് നല്ല ദാസനേ; നീ അത്യല്പത്തില്‍ വിശ്വസ്തന് ആയതുകൊണ്ടു പത്തു പട്ടണത്തിന് അധികാരമുളളവന്‍ ആയിരിക്ക എന്നു കല്പിച്ചു.[൧൮] രണ്ടാമത്തവന് വന്നു: കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു അഞ്ചു റാത്തല് സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.[൧൯] നീയും അഞ്ചു പട്ടണത്തിനു മേല്‍വിചാരകന്‍ ആയിരിക്ക എന്ന് അവന് അവനോടു കല്പിച്ചു.[൨൦] മറ്റൊരുവന് വന്നു: കര്‍ത്താവേ, ഇതാ, നിന്റെ റാത്തല്; ഞാന്‍ അത് ഒരു ഉറുമാലില്‍ കെട്ടി വച്ചിരുന്നു.[൨൧] നീ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ ആകകൊണ്ടു ഞാന്‍ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.[൨൨] അവന് അവനോട്: ദുഷ്ടദാസനേ, നിന്റെ വായില്‍നിന്നുതന്നെ ഞാന്‍ നിന്നെ ന്യായം വിധിക്കും. ഞാന്‍ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തത് കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു നീ അറിഞ്ഞുവല്ലോ.[൨൩] ഞാന്‍ വന്ന് എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന് അത് നാണ്യപീഠത്തില്‍ ഏല്പിക്കാഞ്ഞത് എന്ത്?[൨൪] പിന്നെ അവന് അരികെ നില്ക്കുന്നവരോട്: ആ റാത്തല് അവന്റെ പക്കല്‍നിന്ന് എടുത്തു പത്തു റാത്തലുള്ളവന് കൊടുപ്പിന് എന്നു പറഞ്ഞു.[൨൫] കര്‍ത്താവേ, അവന് പത്തു റാത്തല് ഉണ്ടല്ലോ എന്ന് അവര്‍ പറഞ്ഞു.[൨൬] ഉള്ളവന് ഏവനും കൊടുക്കും ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.[൨൭] എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന്, എന്റെ മുമ്പില്‍വച്ചു കൊന്നുകളവിന്‍ എന്ന് അവന് കല്പിച്ചു. |
|
ലൂക്കോ 18:22-23 |
[22] അവന് പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്ക്കു പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.[23] അവന് എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീര്‍ന്നു. |
|
അടയാളപ്പെടുത്തുക 12:41-44 |
[41] പിന്നെ യേശു ശ്രീഭണ്ഡാരത്തിനു നേരേ ഇരിക്കുമ്പോള്‍ പുരുഷാരം ഭണ്ഡാരത്തില് പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാര് പലരും വളരെ ഇട്ടു.[42] ദരിദ്രയായ ഒരു വിധവ വന്ന് ഒരു പൈസയ്ക്കു ശരിയായ രണ്ടു കാശ് ഇട്ടു.[43] അപ്പോള്‍ അവന് ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു: ഭണ്ഡാരത്തില് ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.[44] എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു. |
|
മത്തായി 25:14-30 |
[14] ഒരു മനുഷ്യന് പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഏല്പിച്ചു.[15] ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു.[16] അഞ്ചു താലന്തു ലഭിച്ചവന് ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു.[17] അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവന് വേറേ രണ്ടു നേടി.[18] ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറച്ചുവച്ചു.[19] വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന് വന്ന് അവരുമായി കണക്കു തീര്‍ത്തു.[20] അഞ്ചു താലന്തു ലഭിച്ചവന് അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.[21] അതിന് യജമാനന്: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില് വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.[22] രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.[23] അതിനു യജമാനന് നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില് വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.[24] ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു[25] ഞാന്‍ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറച്ചുവച്ചു; നിന്റേത് ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.[26] അതിനു യജമാനന് ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുകയും ചെയ്യുന്നവന് എന്നു നീ അറിഞ്ഞുവല്ലോ.[27] നീ എന്റെ ദ്രവ്യം പൊന്‍വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്ന് എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.[28] ആ താലന്ത് അവന്റെ പക്കല്‍നിന്ന് എടുത്തു പത്തു താലന്ത് ഉള്ളവനു കൊടുപ്പിന്.[29] അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.[30] എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. |
|
മത്തായി 13:22 |
മുള്ളിനിടയില്‍ വിതയ്ക്കപ്പെട്ടതോ, ഒരുത്തന് വചനം കേള്‍ക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു. |
|
സുഭാഷിതങ്ങൾ 13:22 |
ഗുണവാന്‍ മക്കളുടെ മക്കള്‍ക്ക് അവകാശം വച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാനുവേണ്ടി സംഗ്രഹിക്കപ്പെടുന്നു. |
|
സുഭാഷിതങ്ങൾ 3:9-10 |
[9] യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.[10] അങ്ങനെ നിന്റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. |
|
സുഭാഷിതങ്ങൾ 10:4 |
മടിയുള്ള കൈകൊണ്ടു പ്രവര്ത്തിക്കുന്നവന് ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. |
|
സുഭാഷിതങ്ങൾ 18:11 |
ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയര്‍ന്ന മതിൽ ആയിത്തോന്നുന്നു. |
|
ഹോസിയ 12:8 |
എന്നാൽ എഫ്രയീം: ഞാന്‍ സമ്പന്നനായിത്തീര്ന്നു, എനിക്ക് ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു. |
|
സഖറിയാ 14:14 |
യെഹൂദായും യെരൂശലേമിൽവച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകല ജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും. |
|
സഭാപ്രസംഗകൻ 5:19 |
ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്റെ ദാനം തന്നെ. |
|
സഭാപ്രസംഗകൻ ৬:২ |
ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവന് ആഗ്രഹിക്കുന്നതിന് ഒന്നിനും അവനു കുറവില്ല; എങ്കിലും അത് അനുഭവിപ്പാന്‍ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അതു മായയും വല്ലാത്ത വ്യാധിയും തന്നെ. |
|
ആവർത്തനപുസ്തകം 8:18 |
നിന്റെ ദൈവമായ യഹോവയെ നീ ഓര്‍ക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന്‍ ശക്തി തരുന്നത്. |
|
സുഭാഷിതങ്ങൾ 10:22 |
യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. |
|
സങ്കീർത്തനങ്ങൾ 37:16-17 |
[16] അനേകദുഷ്ടന്മാര്‍ക്കുള്ള സമൃദ്ധിയെക്കാള് നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.[17] ദുഷ്ടന്മാരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. |
|
സുഭാഷിതങ്ങൾ 15:16-17 |
[16] ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പ ധനം ഉള്ളതു നന്നു.[17] ദ്വേഷമുള്ളേടത്തെ തടിച്ച കാളയെക്കാള്‍ സേഹമുള്ളേടത്തെ ശാകഭോജനം നല്ലത്. |
|
ആവർത്തനപുസ്തകം ൮:൧൭-൧൮ |
[൧൭] എന്റെ ശക്തിയും എന്റെ കൈയുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.[൧൮] നിന്റെ ദൈവമായ യഹോവയെ നീ ഓര്‍ക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന്‍ ശക്തി തരുന്നത്. |
|
സുഭാഷിതങ്ങൾ 10:15 |
ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ളൊരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. |
|
സങ്കീർത്തനങ്ങൾ 39:4-6 |
[4] യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.[5] ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.[6] മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന് ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല. |
|
സഭാപ്രസംഗകൻ 5:8-17 |
[8] ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവര്‍ക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.[9] കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരമായിരിക്കും.[10] ദ്രവ്യപ്രിയന് ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായയത്രേ.[11] വസ്തുവക പെരുകുമ്പോള്‍ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?[12] വേല ചെയ്യുന്ന മനുഷ്യന് അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല.[13] സൂര്യനു കീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥന് തനിക്ക് അനര്‍ഥത്തിനായിട്ടു സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തു തന്നെ.[14] ആ സമ്പത്ത് നിര്‍ഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകന് ജനിച്ചാൽ അവന്റെ കൈയിൽ ഒന്നും ഉണ്ടാകയില്ല.[15] അവന് അമ്മയുടെ ഗര്‍ഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായിതന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ട് അവന് കൈയിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.[16] അതും ഒരു വല്ലാത്ത തിന്മ തന്നെ; അവന് വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്തു പ്രയോജനം?[17] അവന്റെ ജീവകാലമൊക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു. |
|
സങ്കീർത്തനങ്ങൾ 49:10-20 |
[10] ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.[11] തങ്ങളുടെ ഭവനങ്ങള്‍ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍ തലമുറതലമുറയായും നില്ക്കും എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗതം; തങ്ങളുടെ നിലങ്ങള്‍ക്ക് അവര്‍ തങ്ങളുടെ പേരിടുന്നു.[12] എന്നാൽ മനുഷ്യന് ബഹുമാനത്തിൽ നിലനില്ക്കയില്ല. അവന് നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യന്‍.[13] ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ.[14] അവരെ പാതാളത്തിന് ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചയ്ക്ക് അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം.[15] എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവന് എന്നെ കൈക്കൊള്ളും. സേലാ.[16] ഒരുത്തന് ധനവാനായിത്തീര്‍ന്നാലും അവന്റെ ഭവനത്തിന്റെ മഹത്ത്വം വര്‍ധിച്ചാലും നീ ഭയപ്പെടരുത്.[17] അവന് മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്ത്വം അവനെ പിന്‍ചെല്ലുകയുമില്ല.[18] അവന് ജീവനോടിരുന്നപ്പോള്‍ താന്‍ ഭാഗ്യവാന് എന്നു പറഞ്ഞു; നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോള്‍ മനുഷ്യര്‍ നിന്നെ പുകഴ്ത്തും.[19] അവന് തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നുചേരും; അവര്‍ ഒരുനാളും വെളിച്ചം കാണുകയില്ല.[20] മാനത്തോടിരിക്കുന്ന മനുഷ്യന് വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യനത്രേ. |
|
സങ്കീർത്തനങ്ങൾ 52:7 |
ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന് അതാ എന്നു പറയും; |
|
സഭാപ്രസംഗകൻ 5:10 |
ദ്രവ്യപ്രിയന് ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായയത്രേ. |
|
൨ ദിനവൃത്താന്തം ൧:൧൧-൧൨ |
[൧൧] അതിനു ദൈവം ശലോമോനോട്: ഇതു നിന്റെ താൽപര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീര്‍ഘായുസ്സോ ചോദിക്കാതെ ഞാന്‍ നിന്നെ രാജാവാക്കിവച്ച എന്റെ ജനത്തിനു ന്യായപാലനം ചെയ്യേണ്ടതിനു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും[൧൨] ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആര്‍ക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാന്‍ നിനക്കു തരും എന്ന് അരുളിച്ചെയ്തു. |
|
൧ രാജാക്കൻമാർ 3:11-13 |
[11] ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ട്[12] ഞാന്‍ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളൊരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്റെ ശേഷം ഉണ്ടാകയും ഇല്ല.[13] ഇതിനുപുറമേ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്ത്വവും കൂടെ ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല. |
|
സുഭാഷിതങ്ങൾ 28:8 |
പലിശയും ലാഭവും വാങ്ങി സമ്പത്തു വര്ധിപ്പിക്കുന്നവന് അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു. |
|
സങ്കീർത്തനങ്ങൾ 112:1-3 |
[1] യഹോവയെ സ്തുതിപ്പിന്; യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന് ഭാഗ്യവാന്.[2] അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.[3] ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. |
|
മത്തായി 6:33 |
മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും. |
|
മത്തായി 6:24 |
രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാന്‍ കഴികയില്ല. |
|
സുഭാഷിതങ്ങൾ 21:5 |
ഉത്സാഹിയുടെ വിചാരങ്ങള്‍ സമൃദ്ധിഹേതുകങ്ങള്‍ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്. |
|
ആവർത്തനപുസ്തകം 15:11 |
ദരിദ്രന് ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു. |
|
൧ കൊരിന്ത്യർ 16:2 |
ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന് ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഓരോരുത്തന് തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കല്‍ വച്ചുകൊള്ളേണം. |
|
൧ പത്രോസ് 5:2 |
നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തെ മേയിച്ചുകൊള്‍വിന്‍. നിര്‍ബന്ധത്താലല്ല, ദൈവത്തിനു ഹിതമാംവണ്ണം മനഃപൂര്‍വമായും ദുരാഗ്രഹത്തോടെയല്ല, |
|
ലൂക്കോ ൧൬:൧൯-൩൧ |
[൧൯] ധനവാനായൊരു മനുഷ്യന് ഉണ്ടായിരുന്നു; അവന് ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.[൨൦] ലാസര്‍ എന്നു പേരുള്ളൊരു ദരിദ്രന് വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരയ്ക്കല്‍ കിടന്നു[൨൧] ധനവാന്റെ മേശയില്‍നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചു; നായ്ക്കളും വന്ന് അവന്റെ വ്രണം നക്കും.[൨൨] ആ ദരിദ്രന് മരിച്ചപ്പോള്‍ ദൂതന്മാര് അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.[൨൩] ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തുനിന്ന് അബ്രാഹാമിനെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു:[൨൪] അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്‍ വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചുപറഞ്ഞു.[൨൫] അബ്രാഹാം: മകനേ, നിന്റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓര്‍ക്ക; ഇപ്പോള്‍ അവന് ഇവിടെ ആശ്വസിക്കുന്നു; നീയോ വേദന അനുഭവിക്കുന്നു.[൨൬] അത്രയുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവേ വലിയൊരു പിളര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കല്‍ കടന്നുവരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നുവരുവാനും പാടില്ല എന്നു പറഞ്ഞു.[൨൭] അതിന് അവന്: എന്നാല്‍ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടില്‍ അയയ്ക്കേണമെന്നു ഞാന്‍ അപേക്ഷിക്കുന്നു;[൨൮] എനിക്ക് അഞ്ചു സഹോദരന്മാര് ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാന്‍ അവന് അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.[൨൯] അബ്രാഹാം അവനോട്: അവര്‍ക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.[൩൦] അതിന് അവന്: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്‍നിന്ന് ഒരുത്തന് എഴുന്നേറ്റ് അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും എന്നു പറഞ്ഞു.[൩൧] അവന് അവനോട്: അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍നിന്ന് ഒരുത്തന് എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു. |
|
൧ തിമൊഥെയൊസ് ൬:൧൦ |
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു. |
|
ലൂക്കോ ൬:൨൦ |
അനന്തരം അവന് ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങള്‍ ഭാഗ്യവാന്മാര്; ദൈവരാജ്യം നിങ്ങള്‍ക്കുള്ളത്. |
|
സുഭാഷിതങ്ങൾ ൨൨:൭ |
ധനവാന് ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന് കടം കൊടുക്കുന്നവനു ദാസന്. |
|
മത്തായി ൬:൧൯-൨൧ |
[൧൯] പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര് തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുത്.[൨൦] പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര് തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചുകൊള്‍വിന്‍.[൨൧] നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. |
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |