A A A A A

ജീവിതം: [സമരം]


ജോൺ 14:6
യേശു അവനോട്: ഞാന്‍തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.

ജെയിംസ് 1:12
പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; അവന്‍ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കര്‍ത്താവ് തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

ജോൺ 6:54
എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തംകുടിക്കയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ട്; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.

ജോൺ 11:25-26
[25] യേശു അവളോട്: ഞാന്‍തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.[26] ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.

ജോൺ 6:51
സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ മാംസം ആകുന്നു.

വെളിപ്പെടുന്ന 21:27
കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവര്‍ത്തിക്കുന്നവന്‍ ആരും അതില്‍ കടക്കയില്ല.

സങ്കീർത്തനങ്ങൾ 27:1-4
[1] ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാന്‍ ആരെ പേടിക്കും?[2] എന്‍റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മികള്‍ എന്‍റെ മാംസം തിന്നുവാന്‍ എന്നോട് അടുക്കുമ്പോള്‍ ഇടറിവീഴും.[3] ഒരു സൈന്യം എന്‍റെ നേരേ പാളയമിറങ്ങിയാലും എന്‍റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.[4] ഞാന്‍ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്‍മാനും അവന്‍റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്‍റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തിൽ പാര്‍ക്കേണ്ടതിനു തന്നെ.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V