A A A A A

ജീവിതം: [തൊഴിൽ നഷ്ടം]


൧ പത്രോസ് 5:7
അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേല്‍ ഇട്ടുകൊള്‍വിന്‍.

൨ കൊരിന്ത്യർ ൮:൯
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിനു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ.

൨ തിമൊഥെയൊസ് ൨:൧൫
സത്യവചനത്തെ യഥാര്‍ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്ക.

ഇസയ ൪൧:൧൦
നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്‍റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,

ജെറേമിയ 29:11
നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാട്.

ജോൺ 16:33
നിങ്ങള്‍ക്ക് എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യോശുവ ൧:൯
നിന്‍റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.

ഫിലിപ്പിയർ ൪:൧൯
എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണമായി തീര്‍ത്തുതരും.

സുഭാഷിതങ്ങൾ ൩൦:൮
വ്യാജവും ഭോഷ്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.

സങ്കീർത്തനങ്ങൾ ൨൭:൧൪
യഹോവയിങ്കൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവയ്ക്കുക.

സങ്കീർത്തനങ്ങൾ ൩൭:൨൫
ഞാന്‍ ബാലനായിരുന്നു, വൃദ്ധനായിത്തീര്‍ന്നു; നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.

സങ്കീർത്തനങ്ങൾ ൫൦:൧൫
കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

സങ്കീർത്തനങ്ങൾ ൫൫:൨൨
നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരുനാളും സമ്മതിക്കയില്ല.

റോമർ ൮:൨൮
എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

ഫിലിപ്പിയർ ൪:൬-൭
[൬] ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്.[൭] എന്നാല്‍ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും.

ഇസയ ൪൩:൧൮-൧൯
[൧൮] മുമ്പുള്ളവയെ നിങ്ങള്‍ ഓര്‍ക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.[൧൯] ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോള്‍ ഉദ്ഭവിക്കും; നിങ്ങള്‍ അത് അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയിൽ ഒരു വഴിയും നിര്‍ജനപ്രദേശത്തു നദികളും ഉണ്ടാക്കും.

ജെയിംസ് ൧:൨-൪
[൨] എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍[൩] നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍.[൪] എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

മത്തായി ൬:൨൮-൩൩
[൨൮] ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍; അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.[൨൯] എന്നാല്‍ ശലോമോന്‍പോലും തന്‍റെ സര്‍വമഹത്ത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.[൩൦] ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.[൩൧] ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്.[൩൨] ഈ വകയൊക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ.[൩൩] മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.

റോമർ ൫:൧-൮
[൧] വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം നമുക്ക് ദൈവത്തോടു സമാധാനം ഉണ്ട്.[൨] നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്ക് അവന്മൂലം വിശ്വാസത്താല്‍ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്‍റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു.[൩] അതുതന്നെ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ്[൪] നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.[൫] പ്രത്യാശയ്ക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ.[൬] നാം ബലഹീനര്‍ ആയിരിക്കുമ്പോള്‍തന്നെ ക്രിസ്തു തക്കസമയത്ത് അഭക്തര്‍ക്കുവേണ്ടി മരിച്ചു.[൭] നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് ദുര്‍ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാന്‍ തുനിയുമായിരിക്കും.[൮] ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.

ഇയ്യോബ് ൧:൧-൨൨
[൧] ഊസ്ദേശത്ത് ഇയ്യോബ് എന്നു പേരുള്ളൊരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.[൨] അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.[൩] അവന് ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറ് ഏര്‍ കാളയും അഞ്ഞൂറു പെണ്‍കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന്‍ സകല പൂര്‍വദിഗ്വാസികളിലും മഹാനായിരുന്നു.[൪] അവന്‍റെ പുത്രന്മാര്‍ ഓരോരുത്തന്‍ താന്താന്‍റെ ദിവസത്തിൽ താന്താന്‍റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാന്‍ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.[൫] എന്നാൽ വിരുന്നു നാളുകള്‍ വട്ടം തികയുമ്പോള്‍ ഇയ്യോബ് പക്ഷേ എന്‍റെ പുത്രന്മാര്‍ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റ് അവരുടെ സംഖ്യക്ക് ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.[൬] ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയിൽ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.[൭] യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്ന് ചോദിച്ചതിന് സാത്താന്‍ യഹോവയോട്: ഞാന്‍ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു.[൮] യഹോവ സാത്താനോട്: എന്‍റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്‍ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു.[൯] അതിനു സാത്താന്‍ യഹോവയോട്: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്?[൧൦] നീ അവനും അവന്‍റെ വീട്ടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? നീ അവന്‍റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.[൧൧] തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്ന് ഉത്തരം പറഞ്ഞു.[൧൨] ദൈവം സാത്താനോട്: ഇതാ, അവനുള്ളതൊക്കെയും നിന്‍റെ കൈയിൽ ഇരിക്കുന്നു; അവന്‍റെമേൽ മാത്രം കൈയേറ്റം ചെയ്യരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.[൧൩] ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്തജ്യേഷ്ഠന്‍റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍[൧൪] ഒരു ദൂതന്‍ അവന്‍റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;[൧൫] പെട്ടെന്നു ശെബായര്‍ വന്ന് അവയെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.[൧൬] അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ വേറൊരുത്തന്‍ വന്നു; ദൈവത്തിന്‍റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.[൧൭] അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ മറ്റൊരുത്തന്‍ വന്നു: പെട്ടെന്നു കല്ദയര്‍ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.[൧൮] അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുത്തന്‍ വന്നു; നിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.[൧൯] പെട്ടെന്നു മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്‍റെ നാലു മൂലയ്ക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവര്‍ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാനൊരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.[൨൦] അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:[൨൧] നഗ്നനായി ഞാന്‍ എന്‍റെ അമ്മയുടെ ഗര്‍ഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായിത്തന്നെ മടങ്ങിപ്പോകും. യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.[൨൨] ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിനു ഭോഷത്തം ആരോപിക്കയോ ചെയ്തില്ല.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V