ജോൺ ൧൫:൧൨-൧൩ |
[൧൨] ഞാന്‍ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.[൧൩] സ്നേഹിതന്മാര്ക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല. |
|
൧ തിമൊഥെയൊസ് ൫:൮ |
തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്തകുടുംബക്കാര്‍ക്കുംവേണ്ടി കരുതാത്തവന് വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു. |
|
എഫെസ്യർ 6:4 |
പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍. |
|
സുഭാഷിതങ്ങൾ 27:10 |
നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരന് നല്ലത്. |
|
മത്തായി 12:48-50 |
[48] അതു പറഞ്ഞവനോട് അവന്: എന്റെ അമ്മ ആര് എന്റെ സഹോദരന്മാര് ആര് എന്നു ചോദിച്ചു.[49] ശിഷ്യന്മാരുടെ നേരേ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.[50] സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന് എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു. |
|
മത്തായി ൧൯:൧൮-൧൯ |
[൧൮] ഏവ എന്ന് അവന് ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്;[൧൯] അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു. |
|
കൊളോസിയക്കാർ ൩:൧൩ |
ഒരുവനോടു ഒരുവന് വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കയും ചെയ്വിന്; കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിന്. |
|
ഗലാത്തിയർ ൬:൧൦ |
ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക. |
|
൧ കൊരിന്ത്യർ 15:33-34 |
[33] വഞ്ചിക്കപ്പെടരുത്, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.”[34] നീതിക്കു നിര്‍മദരായി ഉണരുവിന്‍; പാപം ചെയ്യാതിരിപ്പിന്‍; ചിലര്‍ക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജയ്ക്കായി പറയുന്നു. |
|
സുഭാഷിതങ്ങൾ 18:24 |
വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്. |
|
സങ്കീർത്തനങ്ങൾ 133:1 |
ദാവീദിന്റെ ഒരു ആരോഹണഗീതം. [1] ഇതാ, സഹോദരന്മാര് ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! |
|
സുഭാഷിതങ്ങൾ 17:17 |
സ്നേഹിതന് എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ഥകാലത്ത് അവന് സഹോദരനായിത്തീരുന്നു. |
|
സുഭാഷിതങ്ങൾ 22:6 |
ബാലന് നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവന് വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. |
|
പുറപ്പാട് 20:12 |
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. |
|
യോശുവ ൨൪:൧൫ |
യഹോവയെ സേവിക്കുന്നത് നന്നല്ലന്ന് നിങ്ങള്‍ക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവച്ച് നിങ്ങളുടെ പിതാക്കന്മാര് സേവിച്ച ദേവന്മാരെയോ നിങ്ങള്‍ പാര്‍ത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്നു തിരഞ്ഞെടുത്തുകൊള്‍വിന്‍. ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും. |
|
സുഭാഷിതങ്ങൾ 12:26 |
നീതിമാന് കൂട്ടുകാരനു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. |
|
ആവർത്തനപുസ്തകം 6:6-7 |
[6] ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.[7] നീ അവയെ നിന്റെ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. |
|
ഇസയ 49:15-16 |
[15] ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.[16] ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകള്‍ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. |
|
സങ്കീർത്തനങ്ങൾ 103:17-18 |
[17] യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.[18] അവന്റെ നിയമത്തെ പ്രമാണിക്കുന്നവര്‍ക്കും അവന്റെ കല്പനകളെ ഓര്‍ത്ത് ആചരിക്കുന്നവര്‍ക്കും തന്നെ. |
|
സുഭാഷിതങ്ങൾ 17:6 |
മക്കളുടെ മക്കള്‍ വൃദ്ധന്മാര്ക്കു കിരീടമാകുന്നു; മക്കളുടെ മഹത്ത്വം അവരുടെ അപ്പന്മാര് തന്നെ. |
|
സങ്കീർത്തനങ്ങൾ 127:3-5 |
[3] മക്കള്‍, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവന് തരുന്ന പ്രതിഫലവും തന്നെ.[4] വീരന്റെ കൈയിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കള്‍.[5] അവയെക്കൊണ്ട് തന്റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷന് ഭാഗ്യവാന്; നഗരവാതിൽക്കൽവച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ലജ്ജിച്ചുപോകയില്ല. |
|
സുഭാഷിതങ്ങൾ 17:9 |
സ്നേഹം തേടുന്നവന് ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. |
|
സുഭാഷിതങ്ങൾ 6:20 |
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്. |
|
സുഭാഷിതങ്ങൾ 27:6 |
സ്നേഹിതന് വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം. |
|
൧ കൊരിന്ത്യർ 15:33 |
വഞ്ചിക്കപ്പെടരുത്, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.” |
|
സുഭാഷിതങ്ങൾ ൨൩:൨൪ |
നീതിമാന്റെ അപ്പന് ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന് അവനിൽ സന്തോഷിക്കും. |
|
൧ രാജാക്കൻമാർ ൮:൫൭ |
ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ. നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ; അവന് നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതേ. |
|
ലൂക്കോ ൧൧:൧൩ |
അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. |
|
സുഭാഷിതങ്ങൾ २३:१५ |
മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും. |
|
സങ്കീർത്തനങ്ങൾ ५५:१२-१४ |
[१२] എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാന്‍ സഹിക്കുമായിരുന്നു; എന്റെ നേരേ വമ്പു പറഞ്ഞത് എന്നെ പകയ്ക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു.[१३] നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.[१४] നാം തമ്മിൽ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ. |
|
സുഭാഷിതങ്ങൾ ൨൭:൧൭ |
ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; മനുഷ്യന് മനുഷ്യനു മൂര്‍ച്ചകൂട്ടുന്നു. |
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |