A A A A A

നല്ല പ്രതീകം: [ആത്മവിശ്വാസം]


൧ യോഹ ൪:൧൭
ന്യായവിധിദിവസത്തില്‍ നമുക്കു ധൈര്യം ഉണ്ടാവാന്‍ തക്കവണ്ണം ഇതിനാല്‍ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവന്‍ ഇരിക്കുന്നതുപോലെ ഈ ലോകത്തില്‍ നാമും ഇരിക്കുന്നു.

൧ യോഹ ൫:൧൪
അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളതു നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു.

൨ ദിനവൃത്താന്തം ൩൨:൮
അവനോടുകൂടെ മാംസഭുജമേയുള്ളൂ; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട് എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്‍റെ വാക്കുകളിൽ ആശ്രയിച്ചു.

എഫെസ്യർ ൩:൧൨
അവനില്‍ ആശ്രയിച്ചിട്ട് അവങ്കലുള്ള വിശ്വാസത്താല്‍ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ട്.

ഹെബ്രായർ ൪:൧൬
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.

ഇസയ ൩൨:൧൭
നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിര്‍ഭയതയും ആയിരിക്കും.

ജെറേമിയ ൧൭:൭
യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.

നെഹമിയ ൬:൧൬
ഞങ്ങളുടെ സകല ശത്രുക്കളും അതു കേട്ടപ്പോള്‍ ഞങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ ആകെ ഭയപ്പെട്ടു; അവര്‍ തങ്ങള്‍ക്കു തന്നെ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്‍റെ സഹായത്താൽ സാധ്യമായി എന്ന് അവര്‍ ഗ്രഹിച്ചു.

ഫിലിപ്പിയർ ൧:൬
ഞാന്‍ നിങ്ങളെ ഓര്‍ക്കുമ്പോഴൊക്കെയും എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.

ഫിലിപ്പിയർ ൪:൧൩
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു.

സുഭാഷിതങ്ങൾ ൩:൨൬-൩൨
[൨൬] യഹോവ നിന്‍റെ ആശ്രയമായിരിക്കും; അവന്‍ നിന്‍റെ കാൽ കുടുങ്ങാതവണ്ണം കാക്കും.[൨൭] നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിനു യോഗ്യന്മാരായിരിക്കുന്നവര്‍ക്കു ചെയ്യാതിരിക്കരുത്.[൨൮] നിന്‍റെ കൈയിൽ ഉള്ളപ്പോള്‍ കൂട്ടുകാരനോട്: പോയിവരിക, നാളെത്തരാം എന്നു പറയരുത്.[൨൯] കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്‍റെ നേരേ ദോഷം നിരൂപിക്കരുത്.[൩൦] നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ ശണ്ഠയിടരുത്.[൩൧] സാഹസക്കാരനോടു നീ അസൂയപ്പെടരുത്; അവന്‍റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുത്.[൩൨] വക്രതയുള്ളവന്‍ യഹോവയ്ക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്‍റെ സഖ്യത ഉണ്ട്.

സങ്കീർത്തനങ്ങൾ 20:7
ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.

ഫിലിപ്പിയർ ൩:൩-൫
[൩] നാമല്ലോ പരിച്ഛേദനക്കാര്‍; ദൈവത്തിന്‍റെ ആത്മാവുകൊണ്ട് ആരാധിക്കയും ക്രിസ്തുയേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാംതന്നെ.[൪] പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ട്; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്ന് തോന്നിയാല്‍ എനിക്ക് അധികം;[൫] എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യാമീന്‍ഗോത്രക്കാരന്‍; എബ്രായരില്‍നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍;

൨ കൊരിന്ത്യർ ൩:൧-൪
[൧] ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നെ ശ്ലാഘിപ്പാന്‍ തുടങ്ങുന്നുവോ? അല്ല ചിലര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ക്ക് ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങള്‍ക്ക് ആവശ്യമോ?[൨] ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതിയതായി സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങള്‍തന്നെ.[൩] ഞങ്ങളുടെ ശുശ്രൂഷയാല്‍ ഉണ്ടായ ക്രിസ്തുവിന്‍ പത്രമായി നിങ്ങള്‍ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാല്‍ അത്രേ. കല്പലകയില്‍ അല്ല, ഹൃദയമെന്ന മാംസപ്പലകയില്‍തന്നെ എഴുതിയിരിക്കുന്നത്.[൪] ഈ വിധം ഉറപ്പ് ഞങ്ങള്‍ക്കു ദൈവത്തോടു ക്രിസ്തുവിനാല്‍ ഉണ്ട്.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V