A A A A A

നല്ല പ്രതീകം: [എളിമ]


൧ കൊരിന്ത്യർ ൧൨:൨൩
ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്കു നാം അധികം മാനം അണിയിക്കുന്നു;

൧ തിമൊഥെയൊസ് ൨:൮-൧൦
[൮] ആകയാല്‍ പുരുഷന്മാര്‍ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധ കൈകളെ ഉയര്‍ത്തി പ്രാര്‍ഥിക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.[൯] അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.[൧൦] പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് ഉചിതമാകുംവണ്ണം സല്‍പ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.

൧ പത്രോസ് 3:3-4
[3] നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,[4] സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യന്‍തന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.

റോമർ 12:2
ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.

മത്തായി 5:28
ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി.

ആവർത്തനപുസ്തകം ൨൨:൫
പുരുഷന്‍റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.

൧ പത്രോസ് 3:3
നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

൧ ശമുവേൽ 16:7
യഹോവ ശമൂവേലിനോട്: അവന്‍റെ മുഖമോ പൊക്കമോ നോക്കരുത്; ഞാന്‍ അവനെ തള്ളിയിരിക്കുന്നു. മനുഷ്യന്‍ നോക്കുന്നതുപോലെയല്ല; മനുഷ്യന്‍ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു.

൧ കൊരിന്ത്യർ 6:19-20
[19] ദൈവത്തിന്‍റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?[20] ആകയാല്‍ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുവിന്‍.

൧ കൊരിന്ത്യർ 10:31
ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്ത്വത്തിനായി ചെയ്‍വിന്‍.

സുഭാഷിതങ്ങൾ ൭:൧൦
പെട്ടെന്ന് ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.

സുഭാഷിതങ്ങൾ ൩൧:൩൦
ലാവണ്യം വ്യാജവും സൗന്ദര്യം വ്യര്‍ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

൧ തിമൊഥെയൊസ് ൩:൨
എന്നാല്‍ അധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ഥനും ആയിരിക്കേണം.

ലൂക്കോ ൧൭:൧
അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടര്‍ച്ചകള്‍ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം.

സുഭാഷിതങ്ങൾ ൧൧:൨൨
വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊന്‍മൂക്കുത്തിപോലെ.

എഫെസ്യർ ൨:൧൦
നാം അവന്‍റെ കൈപ്പണിയായി സല്‍പ്രവൃത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

റോമർ ൧൪:൧൩
അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടര്‍ച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാന്‍ മാത്രം ഉറച്ചുകൊള്‍വിന്‍.

൧ പത്രോസ് ൩:൩-൫
[൩] നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,[൪] സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യന്‍തന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.[൫] ഇങ്ങനെയല്ലോ പണ്ട് ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകള്‍ തങ്ങളെത്തന്നെ അലങ്കരിച്ചു ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരുന്നത്.

൧ പത്രോസ് ൧:൧൪
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ

൧ ശമുവേൽ 9:21
അതിന് ശൗൽ: ഞാന്‍ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീന്‍ഗോത്രത്തിലുള്ളവനും എന്‍റെ കുടുംബം ബെന്യാമീന്‍ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവച്ച് ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നത് എന്ത് എന്ന് ഉത്തരം പറഞ്ഞു.

എസ്തേർ ൧:൧൧-൧൨
[൧൧] ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാന്‍ കല്പിച്ചു; അവള്‍ സുമുഖിയായിരുന്നു.[൧൨] എന്നാൽ ഷണ്ഡന്മാര്‍ മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്‍റെ കോപം അവന്‍റെ ഉള്ളിൽ ജ്വലിച്ചു.

ഇയ്യോബ് ൩൨:൪-൭
[൪] എന്നാൽ അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരാകകൊണ്ട് എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന്‍ താമസിച്ചു.[൫] ആ മൂന്നു പുരുഷന്മാര്‍ക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ട് എലീഹൂവിന്‍റെ കോപം ജ്വലിച്ചു.[൬] അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാന്‍ പ്രായം കുറഞ്ഞവനും നിങ്ങള്‍ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാന്‍ ശങ്കിച്ചു, അഭിപ്രായം പറവാന്‍ തുനിഞ്ഞില്ല.[൭] പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാന്‍ വിചാരിച്ചു.

൧ പത്രോസ് ൩:൧-൪
[൧] ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിപ്പിന്‍; അവരില്‍ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്‍മ്മലമായ നടപ്പു കണ്ടറിഞ്ഞു[൨] വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല്‍ ചേര്‍ന്നുവരുവാന്‍ ഇടയാകും.[൩] നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,[൪] സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യന്‍തന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.

൧ യോഹ ൨:൧൬
ജഡമോഹം, കണ്‍മോഹം, ജീവനത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.

റോമർ ൧൨:൧
സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്‍റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍.

സുഭാഷിതങ്ങൾ ൩൧:൨൫
ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓര്‍ത്ത് അവള്‍ പുഞ്ചിരിയിടുന്നു.

൧ തിമൊഥെയൊസ് ൪:൮
ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്‍റെയും വരുവാനിരിക്കുന്നതിന്‍റെയും വാഗ്ദത്തമുള്ളതാകയാല്‍ സകലത്തിനും പ്രയോജനകരമാകുന്നു.

ഫിലിപ്പിയർ ൨:൫
ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

൧ പത്രോസ് ൩:൪
സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യന്‍തന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.

൧ തിമൊഥെയൊസ് ൨:൧൦
പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് ഉചിതമാകുംവണ്ണം സല്‍പ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V