A A A A A

നല്ല പ്രതീകം: [സത്യസന്ധത]


൨ കൊരിന്ത്യർ ൮:൨൧
ഞങ്ങള്‍ കര്‍ത്താവിന്‍റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുന്‍കരുതുന്നു.

൨ തിമൊഥെയൊസ് ൨:൧൫
സത്യവചനത്തെ യഥാര്‍ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്ക.

കൊളോസിയക്കാർ ൩:൯
അന്യോന്യം ഭോഷ്കു പറയരുത്; നിങ്ങള്‍ പഴയ മനുഷ്യനെ അവന്‍റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,

എഫെസ്യർ ൪:൨൫
ആകയാല്‍ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍; നാം തമ്മില്‍ അവയവങ്ങളല്ലോ.

ജെയിംസ് ൧:൨൬
നിങ്ങളില്‍ ഒരുവന്‍ തന്‍റെ നാവിനു കടിഞ്ഞാണിടാതെ തന്‍റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്‍റെ ഭക്തി വ്യര്‍ഥം അത്രേ.

ജെയിംസ് 3:17
ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.

ലൂക്കോ 6:31
മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതുപോലെതന്നെ അവര്‍ക്കും ചെയ്‍വിന്‍.

മത്തായി ൫:൮
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.

സുഭാഷിതങ്ങൾ ൧൦:൯
നേരായി നടക്കുന്നവന്‍ നിര്‍ഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

സുഭാഷിതങ്ങൾ ൧൧:൩
നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.

സുഭാഷിതങ്ങൾ ൧൨:൧൭-൨൨
[൧൭] സത്യം പറയുന്നവന്‍ നീതി അറിയിക്കുന്നു; കള്ളസ്സാക്ഷിയോ വഞ്ചന അറിയിക്കുന്നു.[൧൮] വാളുകൊണ്ടു കുത്തുംപോലെ മൂര്‍ച്ചയായി സംസാരിക്കുന്നവര്‍ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം.[൧൯] സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളൂ.[൨൦] ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനം ആലോചിക്കുന്നവര്‍ക്കോ സന്തോഷം ഉണ്ട്.[൨൧] നീതിമാന് ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്‍ഥംകൊണ്ടു നിറയും.[൨൨] വ്യാജമുള്ള അധരങ്ങള്‍ യഹോവയ്ക്കു വെറുപ്പ്; സത്യം പ്രവര്‍ത്തിക്കുന്നവരോ അവനു പ്രസാദം.

സുഭാഷിതങ്ങൾ ൧൪:൫
വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു.

സുഭാഷിതങ്ങൾ 21:3
നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നത് യഹോവയ്ക്കു ഹനനയാഗത്തെക്കാള്‍ ഇഷ്ടം.

സുഭാഷിതങ്ങൾ ൨൪:൨൬
നേരുള്ള ഉത്തരം പറയുന്നവന്‍ അധരങ്ങളെ ചുംബനം ചെയ്യുന്നു.

സുഭാഷിതങ്ങൾ ۲۸:۱۸
നിഷ്കളങ്കനായി നടക്കുന്നവന്‍ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

സങ്കീർത്തനങ്ങൾ ൧൧൨:൫
കൃപ തോന്നി വായ്പ കൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവന്‍ തന്‍റെ കാര്യം നേടും.

൧ ദിനവൃത്താന്തം ൨൯:൧൭
എന്‍റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാര്‍ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാന്‍ അറിയുന്നു; ഞാനോ എന്‍റെ ഹൃദയപരമാര്‍ഥതയോടെ ഇവയെല്ലാം മനഃപൂര്‍വമായി തന്നിരിക്കുന്നു; ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്ന നിന്‍റെ ജനം നിനക്കു മനഃപൂര്‍വമായി തന്നിരിക്കുന്നതു ഞാന്‍ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.

ജോൺ ൧:൩
സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.

ജോൺ ൩:൧൮
അവനില്‍ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.

ഫിലിപ്പിയർ ൪:൮-൯
[൮] ഒടുവില്‍ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിര്‍മ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സല്‍ക്കീര്‍ത്തിയായത് ഒക്കെയും സല്‍ഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍.[൯] എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവര്‍ത്തിപ്പിന്‍; എന്നാല്‍ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.

൧ പത്രോസ് ൩:൧൦-൧൨
[൧൦] “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്‍മാന്‍ ഇച്ഛിക്കയും ചെയ്യുന്നവന്‍ ദോഷം ചെയ്യാതെ തന്‍റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.[൧൧] അവന്‍ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.[൧൨] കര്‍ത്താവിന്‍റെ കണ്ണ് നീതിമാന്മാരുടെ മേലും അവന്‍റെ ചെവി അവരുടെ പ്രാര്‍ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാല്‍ കര്‍ത്താവിന്‍റെ മുഖം ദുഷ്പ്രവൃത്തിക്കാര്‍ക്കു പ്രതികൂലമായിരിക്കുന്നു.”

സുഭാഷിതങ്ങൾ ൬:൧൬-൨൦
[൧൬] ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു:[൧൭] ഗര്‍വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും[൧൮] ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും[൧൯] ഭോഷ്കു പറയുന്ന കള്ളസ്സാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.[൨൦] മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V