A A A A A

ക്രിസ്ത്യൻ പള്ളി: [ദശാംശം]


മത്തായി 5:17
ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രേ ഞാന്‍ വന്നത്.

മത്തായി 6:21
നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും.

മത്തായി ൨൩:൨൩
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.

സംഖ്യാപുസ്തകം ൧൮:൨൧
ലേവ്യര്‍ക്കോ ഞാന്‍ സമാഗമനകൂടാരം സംബന്ധിച്ച് അവര്‍ ചെയ്യുന്ന വേലയ്ക്കു യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.

സംഖ്യാപുസ്തകം ൧൮:൨൬
നീ ലേവ്യരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാന്‍ നിങ്ങളുടെ അവകാശമായി നിങ്ങള്‍ക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോള്‍ ദശാംശത്തിന്‍റെ പത്തിലൊന്നു നിങ്ങള്‍ യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.

റോമർ ൨:൨൯
അകമേ യെഹൂദനായവനത്രേ യെഹൂദന്‍; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവനു മനുഷ്യരാലല്ല ദൈവത്താല്‍തന്നെ പുകഴ്ച ലഭിക്കും.

റോമർ ൧൨:൧
സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്‍റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍.

സുഭാഷിതങ്ങൾ ൩:൯-൧൦
[൯] യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.[൧൦] അങ്ങനെ നിന്‍റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.

൨ ദിനവൃത്താന്തം ൩൧:൪-൫
[൪] യെരൂശലേമിൽ പാര്‍ത്ത ജനത്തോട് അവന്‍ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന് അവരുടെ ഓഹരി കൊടുപ്പാന്‍ കല്പിച്ചു.[൫] ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കള്‍ ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, വയലിലെ എല്ലാ വിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്‍റെയും ദശാംശവും അനവധി കൊണ്ടുവന്നു.

ആവർത്തനപുസ്തകം ൧൨:൫-൬
[൫] നിങ്ങളുടെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിക്കേണ്ടതിന് നിങ്ങളുടെ സകല ഗോത്രങ്ങളിലുംവച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ തിരുനിവാസദര്‍ശനത്തിനായി ചെല്ലേണം.[൬] അവിടെത്തന്നെ നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനനയാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കൈയിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങളുടെ നേര്‍ച്ചകള്‍, സ്വമേധാദാനങ്ങള്‍, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ എന്നിവയെ നിങ്ങള്‍ കൊണ്ടുചെല്ലേണം.

ഉൽപത്തി ൧൪:൧൯-൨൦
[൧൯] അവന്‍ അവനെ അനുഗ്രഹിച്ചു. സ്വര്‍ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;[൨൦] നിന്‍റെ ശത്രുക്കളെ നിന്‍റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.

ഉൽപത്തി ൨൮:൨൦-൨൨
[൨൦] യാക്കോബ് ഒരു നേര്‍ച്ച നേര്‍ന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാന്‍ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്കു തരികയും[൨൧] എന്നെ എന്‍റെ അപ്പന്‍റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.[൨൨] ഞാന്‍ തൂണായി നിര്‍ത്തിയ ഈ കല്ല് ദൈവത്തിന്‍റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാന്‍ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

നെഹമിയ ൧൦:൩൫-൩൭
[൩൫] ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധ വൃക്ഷങ്ങളുടെയും സര്‍വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും[൩൬] ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളിൽ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേക്കു കൊണ്ടുചെല്ലേണ്ടതിനും[൩൭] ഞങ്ങളുടെ തരിമാവിന്‍റെയും ഉദര്‍ച്ചാര്‍പ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്‍റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനും തന്നെ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നത്.

അടയാളപ്പെടുത്തുക ൧൨:൪൧-൪൪
[൪൧] പിന്നെ യേശു ശ്രീഭണ്ഡാരത്തിനു നേരേ ഇരിക്കുമ്പോള്‍ പുരുഷാരം ഭണ്ഡാരത്തില്‍ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാര്‍ പലരും വളരെ ഇട്ടു.[൪൨] ദരിദ്രയായ ഒരു വിധവ വന്ന് ഒരു പൈസയ്ക്കു ശരിയായ രണ്ടു കാശ് ഇട്ടു.[൪൩] അപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു: ഭണ്ഡാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.[൪൪] എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്‍റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളതൊക്കെയും തന്‍റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു.

ലേവ്യർ ൨൭:൩൦-൩൪
[൩൦] നിലത്തിലെ വിത്തിലും വൃക്ഷത്തിന്‍റെ ഫലത്തിലും ദേശത്തിലെ ദശാംശമൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.[൩൧] ആരെങ്കിലും തന്‍റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടെ ചേര്‍ത്തു കൊടുക്കേണം.[൩൨] മാടാകട്ടെ ആടാകട്ടെ കോലിന്‍ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.[൩൩] അതു നല്ലതോ തീയതോ എന്നു ശോധന ചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.[൩൪] യിസ്രായേൽമക്കള്‍ക്കുവേണ്ടി യഹോവ സീനായിപര്‍വതത്തിൽ വച്ചു മോശെയോടു കല്പിച്ച കല്പനകള്‍ ഇവതന്നെ.

മലാക്കി ൩:൮-൧൨
[൮] മനുഷ്യനു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങള്‍: ഏതിൽ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ.[൯] നിങ്ങള്‍, ഈ ജാതി മുഴുവനും തന്നെ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരാകുന്നു.[൧൦] എന്‍റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാൽ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.[൧൧] ഞാന്‍ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചുകളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.[൧൨] നിങ്ങള്‍ മനോഹരമായൊരു ദേശം ആയിരിക്കയാൽ സകല ജാതികളും നിങ്ങളെ ഭാഗ്യവാന്മാര്‍ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

റോമർ ൩:൨൧-൩൧
[൨൧] ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.[൨൨] അതിനു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.[൨൩] ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു,[൨൪] അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്.[൨൫] വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍,[൨൬] താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍തന്നെ അങ്ങനെ ചെയ്തത്.[൨൭] ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാര്‍ഗത്താല്‍? കര്‍മമാര്‍ഗത്താലോ? അല്ല, വിശ്വാസമാര്‍ഗത്താലത്രേ.[൨൮] അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികൂടാതെ വിശ്വാസത്താല്‍തന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.[൨൯] അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.[൩൦] ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മികളെയും നീതീകരിക്കുന്നു.[൩൧] ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

റോമർ ൮:൪
ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിനുതന്നെ.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V