൧ കൊരിന്ത്യർ 3:3 |
നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? |
|
൧ കൊരിന്ത്യർ 10:13 |
മനുഷ്യര്‍ക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്; നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവന് പോക്കുവഴിയും ഉണ്ടാക്കും. |
|
൧ കൊരിന്ത്യർ 13:4 |
സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ധിക്കുന്നില്ല. |
|
സഭാപ്രസംഗകൻ ൪:൪ |
സകല പ്രയത്നവും സാമര്‍ഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു എന്നു ഞാന്‍ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. |
|
ജെയിംസ് ൪:൧൧ |
സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവന് ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കില്‍ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. |
|
സുഭാഷിതങ്ങൾ ൧൪:൩൦ |
ശാന്തമനസ്സ് ദേഹത്തിനു ജീവന്; അസൂയയോ അസ്ഥികള്‍ക്കു ദ്രവത്വം. |
|
സുഭാഷിതങ്ങൾ ൨൭:൪ |
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കു നില്ക്കാം? |
|
സങ്കീർത്തനങ്ങൾ ൧൪൩:൮-൯ |
[൮] രാവിലെ നിന്റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്റെ ഉള്ളം നിങ്കലേക്ക് ഉയര്‍ത്തുന്നുവല്ലോ.[൯] യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാന്‍ മറവിനായി വരുന്നു. |
|
റോമർ ൧൨:൨൧ |
തിന്മയോടു തോല്‍ക്കാതെ നന്മയാല് തിന്മയെ ജയിക്കുക. |
|
ജെയിംസ് ൪:൨-൩ |
[൨] നിങ്ങള്‍ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങള്‍ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.[൩] നിങ്ങള്‍ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില്‍ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല. |
|
ഗലാത്തിയർ ൫:൨൨-൨൩ |
[൨൨] ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത,[൨൩] സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. |
|
൧ പത്രോസ് ൨:൯ |
നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. |
|
൧ കൊരിന്ത്യർ ൧:൨൭-൨൯ |
[൨൭] ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു.[൨൮] ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;[൨൯] ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നെ. |
|
ഫിലിപ്പിയർ ൨:൩ |
ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന് മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന് എന്ന് എണ്ണിക്കൊള്‍വിന്‍. |
|
സങ്കീർത്തനങ്ങൾ ൩൭:൧-൩ |
[൧] ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. [1] ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേട് ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്.[൨] അവര്‍ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.[൩] യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. |
|
ജെയിംസ് ൩:൧൪-൧൬ |
[൧൪] എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കയ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്.[൧൫] ഇത് ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.[൧൬] ഈര്‍ഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്. |
|
ഉത്തമഗീതം ൮:൬-൭ |
[൬] എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലുംവച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.[൭] ഏറിയ വെള്ളങ്ങള് പ്രേമത്തെ കെടുപ്പാന് പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന് തന്റെ ഗൃഹത്തിലുള്ള സര്‍വസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും. |
|
ജെയിംസ് ൪:൭-൮ |
[൭] ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്; പിശാചിനോട് എതിര്ത്തുനില്പിന്; എന്നാല്‍ അവന് നിങ്ങളെ വിട്ട് ഓടിപ്പോകും.[൮] ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന് നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍; |
|
ഗലാത്തിയർ ൫:൧൪-൧൫ |
[൧൪] കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.[൧൫] നിങ്ങള്‍ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്താലോ ഒരുവനാല്‍ ഒരുവന് ഒടുങ്ങിപ്പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്വിന്. |
|
സുഭാഷിതങ്ങൾ ൬:൩൪ |
ജാരശങ്ക പുരുഷനു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവന് ഇളയ്ക്കുകയില്ല. |
|
കൊളോസിയക്കാർ ൧:൧൧ |
സകല സഹിഷ്ണുതയ്ക്കും ദീര്‍ഘക്ഷമയ്ക്കുമായി അവന്റെ മഹത്ത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂര്‍ണശക്തിയോടെ ബലപ്പെടേണമെന്നും |
|
എസേക്കിയൽ ൧൬:൪൨ |
ഇങ്ങനെ ഞാന്‍ എന്റെ ക്രോധം നിന്നിൽ നിവര്‍ത്തിച്ചിട്ട് എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാന്‍ കോപിക്കാതെ അടങ്ങിയിരിക്കും. |
|
൧ തിമൊഥെയൊസ് ൩:൧൦ |
അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്ക്കട്ടെ. |
|
ഹെബ്രായർ 10:36 |
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ സഹിഷ്ണുത നിങ്ങള്‍ക്ക് ആവശ്യം. |
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |