A A A A A

മോശം പ്രതീകം: [അഹംഭാവം]


ഗലാത്തിയർ ൬:൪
ഓരോരുത്തന്‍ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്‍റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ത്തന്നെ അടക്കി വയ്ക്കും.

ഇസയ ൨:൧൨
സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും.

ഇസയ ൨൩:൯
സകല മഹത്ത്വത്തിന്‍റെയും ഗര്‍വത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകല മഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അതു നിര്‍ണയിച്ചിരിക്കുന്നു.

ജെയിംസ് ൪:൬
എന്നാല്‍ അവന്‍ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോട് എതിര്‍ത്തുനില്ക്കയും താഴ്മയുള്ളവര്‍ക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.

ജെയിംസ് ൪:൧൦
കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.

ജെറേമിയ ൯:൨൩
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്‍റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാന്‍ തന്‍റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാന്‍ തന്‍റെ ധനത്തിലും പ്രശംസിക്കരുത്.

മത്തായി ൨:൩
ഹെരോദാരാജാവ് അതു കേട്ടിട്ട് അവനും യെരൂശലേമൊക്കെയും ഭ്രമിച്ച്,

സുഭാഷിതങ്ങൾ ൮:൧൩
യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മാര്‍ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകയ്ക്കുന്നു.

സുഭാഷിതങ്ങൾ ൧൧:൨
അഹങ്കാരം വരുമ്പോള്‍ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്.

സുഭാഷിതങ്ങൾ ൧൩:൧൦
അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്;

സുഭാഷിതങ്ങൾ ൧൬:൫
ഗര്‍വമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാന്‍ കൈയടിക്കുന്നു.

സുഭാഷിതങ്ങൾ ൧൬:൧൮-൧൯
[൧൮] നാശത്തിനു മുമ്പേ ഗര്‍വം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.[൧൯] ഗര്‍വികളോടുകൂടെ കവര്‍ച്ച പങ്കിടുന്നതിനെക്കാള്‍ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലത്.

സുഭാഷിതങ്ങൾ ൧൮:൧൨
നാശത്തിനു മുമ്പേ മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ.

സുഭാഷിതങ്ങൾ ൨൧:൪
ഗര്‍വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.

സുഭാഷിതങ്ങൾ ൨൧:൨൪
നിഗളവും ഗര്‍വവും ഉള്ളവനു പരിഹാസി എന്നു പേര്‍; അവന്‍ ഗര്‍വത്തിന്‍റെ അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്നു.

സുഭാഷിതങ്ങൾ ൨൫:൨൭
തേന്‍ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം.

സുഭാഷിതങ്ങൾ ൨൬:൧൨
തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.

സുഭാഷിതങ്ങൾ ൨൭:൨
നിന്‍റെ വായല്ല മറ്റൊരുത്തന്‍, നിന്‍റെ അധരമല്ല; വേറൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.

സുഭാഷിതങ്ങൾ ൨൯:൨൩
മനുഷ്യന്‍റെ ഗര്‍വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

സങ്കീർത്തനങ്ങൾ ൧൦:൪
ദുഷ്ടന്‍ ഉന്നതഭാവത്തോടെ: അവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്‍റെ നിരൂപണമൊക്കെയും.

സങ്കീർത്തനങ്ങൾ ൧൩൮:൬
യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വിയെയോ അവന്‍ ദൂരത്തുനിന്ന് അറിയുന്നു.

റോമർ ൧൨:൩
ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്‍റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു.

റോമർ ൧൨:൧൬
തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നു കൊള്‍വിന്‍; നിങ്ങളെത്തന്നെ ബുദ്ധിമാന്മാര്‍ എന്നു വിചാരിക്കരുത്.

൧ കൊരിന്ത്യർ ൧൩:൪
സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ധിക്കുന്നില്ല.

ദാനിയേൽ ൫:൨൦
എന്നാൽ അവന്‍റെ ഹൃദയം ഗര്‍വിച്ചു, അവന്‍റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയശേഷം അവന്‍ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവര്‍ അവന്‍റെ മഹത്ത്വം അവങ്കൽനിന്ന് എടുത്തുകളഞ്ഞു.

ഗലാത്തിയർ ൬:൧-൩
[൧] സഹോദരന്മാരേ, ഒരു മനുഷ്യന്‍ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കില്‍ ആത്മികരായ നിങ്ങള്‍ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തുവിന്‍; നീയും പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.[൨] തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍.[൩] താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്ന് ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നെത്താന്‍ വഞ്ചിക്കുന്നു.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V