൧ കൊരിന്ത്യർ ๔:๕ |
ആകയാല്‍ കര്ത്താവ്വരുവോളം സമയത്തിനുമുമ്പേ ഒന്നും വിധിക്കരുത്; അവന് ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തനു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും. |
|
൧ കൊരിന്ത്യർ ๑๑:๓๑ |
നാം നമ്മെത്തന്നെ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല. |
|
൨ കൊരിന്ത്യർ ൫:൧൦ |
അവനവന് ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. |
|
൨ പത്രോസ് ൨:൪ |
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന് ഏല്പിക്കയും |
|
പ്രവൃത്തികൾ ൧൭:൩൧ |
താന്‍ നിയമിച്ച പുരുഷന് മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന് ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്ക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. |
|
സഭാപ്രസംഗകൻ ൧൨:൧൪ |
ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ. |
|
ഹെബ്രായർ ९:२७ |
ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കു നിയമിച്ചിരിക്കയാല്‍ |
|
ജോൺ १२:४८ |
എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന് ഉണ്ട്; ഞാന്‍ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും. ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; |
|
മത്തായി ൧൨:൩൬ |
എന്നാല്‍ മനുഷ്യര്‍ പറയുന്ന ഏതു നിസ്സാരവാക്കിനും ന്യായവിധിദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. |
|
മത്തായി ൨൪:൩൬ |
ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വര്‍ഗത്തി ലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. |
|
സങ്കീർത്തനങ്ങൾ ൫൦:൪ |
തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവന് മേലിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൯൬:൧൩ |
യഹോവയുടെ സന്നിധിയിൽ തന്നെ; അവന് വരുന്നുവല്ലോ; അവന് ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന് ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും. |
|
വെളിപ്പെടുന്ന ൨൧:൪ |
അവന് അവരുടെ കണ്ണില്‍നിന്നു കണ്ണുനീര് എല്ലാം തുടച്ചുകളയും. |
|
റോമർ ൨:൧൬ |
ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നെ. |
|
എസേക്കിയൽ ൭:൭-൮ |
[൭] ദേശനിവാസിയേ, ആപത്ത് നിനക്കു വന്നിരിക്കുന്നു; കാലമായി, നാള് അടുത്തു; മലകളിൽ ആര്‍പ്പുവിളി; സന്തോഷത്തിന്റെ ആര്‍പ്പുവിളിയല്ല.[൮] ഇപ്പോള്‍ ഞാന്‍ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകര്‍ന്ന്, എന്റെ കോപം നിന്നിൽ നിവര്‍ത്തിക്കും; ഞാന്‍ നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായം വിധിച്ച് നിന്റെ സകല മ്ലേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും. |
|
വെളിപ്പെടുന്ന ൨൦:൧൧-൧൫ |
[൧൧] ഞാന്‍ വലിയോരു വെള്ളസിംഹാസനവും അതില്‍ ഒരുത്തന് ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.[൧൨] മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന് മുമ്പില്‍ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവര്‍ക്ക് അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധിയുണ്ടായി.[൧൩] സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തനും അവനവന്റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി.[൧൪] മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.[൧൫] ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും. |
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |