A A A A A

അധിക: [ഹാലോവീൻ]


൧ യോഹ ൧:൫
ദൈവം വെളിച്ചം ആകുന്നു; അവനില്‍ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങള്‍ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു.

൧ പത്രോസ് ൫:൮
നിര്‍മദരായിരിപ്പിന്‍; ഉണര്‍ന്നിരിപ്പിന്‍; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.

൨ കൊരിന്ത്യർ ൧൧:൧൪
അത് ആശ്ചര്യവുമല്ല; സാത്താന്‍താനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ.

ഇസയ ൮:൧൯-൨൦
[൧൯] വെളിച്ചപ്പാടന്മാരോടും ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിന്‍ എന്ന് അവര്‍ നിങ്ങളോടു പറയുന്നുവെങ്കിൽ-ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവര്‍ക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?[൨൦] ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിന്‍! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലയെങ്കിൽ- അവര്‍ക്ക് അരുണോദയം ഉണ്ടാകയില്ല.

൩ യോഹ ൧:൧൧
പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവന്‍ ദൈവത്തില്‍നിന്നുള്ളവന്‍ ആകുന്നു; തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല.

ഇസയ ൩൫:൪
മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍.

റോമർ 14:9
മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും കര്‍ത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിര്‍ക്കയും ചെയ്തത്.

യോശുവ 1:9
നിന്‍റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.

സങ്കീർത്തനങ്ങൾ ൨൩:൪
കൂരിരുള്‍താഴ്വരയിൽകൂടി നടന്നാലും ഞാന്‍ ഒരു അനര്‍ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ ൨൭:൧
ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാന്‍ ആരെ പേടിക്കും?

സങ്കീർത്തനങ്ങൾ ൧൧൮:൬
യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോട് എന്തു ചെയ്യും?

റോമർ ൧൨:൨
ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.

ഗലാത്തിയർ ൫:൧൯-൨൧
[൧൯] ജഡത്തിന്‍റെ പ്രവൃത്തികളോ ദുര്‍ന്നടപ്പ്, അശുദ്ധി,[൨൦] ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,[൨൧] ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു.

റോമർ ൮:൩൮-൩൯
[൩൮] മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ[൩൯] ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിപ്പാന്‍ കഴികയില്ല എന്നു ഞാന്‍ ഉറച്ചിരിക്കുന്നു.

ടൈറ്റസ് ൧:൧൫
ശുദ്ധിയുള്ളവര്‍ക്ക് എല്ലാം ശുദ്ധംതന്നെ; എന്നാല്‍ മലിനന്മാര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായിത്തീര്‍ന്നിരിക്കുന്നു.

൧ തെസ്സലൊനീക്യർ ൫:൨൨
സകലവിധ ദോഷവും വിട്ടകലുവിന്‍.

മിക്കാ ൫:൧൨
ഞാന്‍ ക്ഷുദ്രപ്രയോഗങ്ങളെ നിന്‍റെ കൈയിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികള്‍ നിനക്ക് ഇനി ഉണ്ടാകയുമില്ല.

എഫെസ്യർ ൬:൧൨
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

ആവർത്തനപുസ്തകം ൧൮:൧൪
നീ നീക്കിക്കളവാനിരിക്കുന്ന ജാതികള്‍ മുഹൂര്‍ത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാന്‍ നിന്‍റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

മത്തായി ൧൨:൪൩-൪൫
[൪൩] അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളില്‍ക്കൂടി തണുപ്പ് അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.[൪൪] ഞാന്‍ പുറപ്പെട്ടുപോന്ന എന്‍റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്ന് അവന്‍ പറയുന്നു; ഉടനെ വന്ന്, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.[൪൫] പിന്നെ അവന്‍ പുറപ്പെട്ട്, തന്നിലും ദുഷ്ടതയേറിയ വേറേ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാര്‍ക്കുന്നു; ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.

എഫെസ്യർ ५:१५-१६
[१५] ആകയാല്‍ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍.[१६] ഇതു ദുഷ്കാലമാകയാല്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വിന്‍.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V