A A A A A

അധിക: [ആത്മഹത്യ]


൨ ശമുവേൽ ൧൭:൨൩
എന്നാൽ അഹീഥോഫെൽ തന്‍റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്‍റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയ ശേഷം കെട്ടി ഞാന്നു മരിച്ചു; അവന്‍റെ അപ്പന്‍റെ കല്ലറയിൽ അവനെ അടക്കംചെയ്തു.

ഇസയ 41:10
നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്‍റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,

ഇസയ 55:11
എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; അതു വെറുതെ എന്‍റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവര്‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.

ജെറേമിയ 29:11
നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാട്.

ജോൺ 10:10
മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന്‍ വരുന്നില്ല; അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്.

൧ യോഹ 4:4
കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവര്‍ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ.

അടയാളപ്പെടുത്തുക 16:16
വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.

സങ്കീർത്തനങ്ങൾ ൫൫:൨൨
നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരുനാളും സമ്മതിക്കയില്ല.

റോമർ 8:1-2
[1] അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.[2] ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

റോമർ 8:38-39
[38] മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ[39] ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിപ്പാന്‍ കഴികയില്ല എന്നു ഞാന്‍ ഉറച്ചിരിക്കുന്നു.

മത്തായി 27:3-4
[3] അവനെ ശിക്ഷയ്ക്കു വിധിച്ചു എന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്ന്:[4] ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്ക് എന്ത്? നീ തന്നെ നോക്കിക്കൊള്‍ക എന്ന് അവര്‍ പറഞ്ഞു.

സങ്കീർത്തനങ്ങൾ 34:18-19
[18] ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സ് തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.[19] നീതിമാന്‍റെ അനര്‍ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.

൧ ശമുവേൽ ൩൧:൩-൫
[൩] എന്നാൽ പട ശൗലിന്‍റെ നേരേ ഏററവും മുറുകി; വില്ലാളികള്‍ അവനിൽ ദൃഷ്‍ടിവച്ചു, വില്ലാളികളാൽ അവന്‍ ഏറ്റവും വിഷമത്തിലായി.[൪] ശൗൽ തന്‍റെ ആയുധവാഹകനോട്: ഈ അഗ്രചര്‍മികള്‍ വന്ന് എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന് നിന്‍റെ വാള്‍ ഊരി എന്നെകുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ട് അവനു മനസ്സുവന്നില്ല; അതുകൊണ്ട് ശൗൽ ഒരു വാള്‍ പിടിച്ച് അതിന്മേൽ വീണു.[൫] ശൗൽ മരിച്ചു എന്ന് അവന്‍റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെതന്നെ തന്‍റെ വാളിന്മേൽ വീണ് അവനോടുകൂടെ മരിച്ചു.

൧ രാജാക്കൻ‌മാർ 16:15-20
[15] യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാം ആണ്ടിൽ സിമ്രി തിര്‍സ്സായിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യര്‍ക്കുള്ള ഗിബ്ബെഥോന്‍ നിരോധിച്ചിരിക്കയായിരുന്നു.[16] സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോള്‍ എല്ലാ യിസ്രായേലും അന്നുതന്നെ പാളയത്തിൽവച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിനു രാജാവാക്കി വാഴിച്ചു.[17] ഉടനെ ഒമ്രി എല്ലാ യിസ്രായേലുമായി ഗിബ്ബെഥോന്‍ വിട്ടുചെന്നു തിര്‍സ്സായെ നിരോധിച്ചു.[18] പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോള്‍ രാജധാനിയുടെ ഉള്‍മുറിയിൽ കടന്നു രാജധാനിക്കു തീ വച്ച് അതിൽ മരിച്ചുകളഞ്ഞു.[19] അവന്‍ യൊരോബെയാമിന്‍റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവര്‍ത്തിച്ചു, ഇങ്ങനെ താന്‍ ചെയ്ത പാപങ്ങള്‍ നിമിത്തം തന്നെ.[20] സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

ന്യായാധിപൻ‌മാർ ൯:൫൦-൫൫
[൫൦] അനന്തരം അബീമേലെക് തേബെസിലേക്കു ചെന്ന് തേബെസിനു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.[൫൧] പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകല പുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവരൊക്കെയും ഓടിക്കടന്നു വാതിൽ അടച്ച് ഗോപുരത്തിന്‍റെ മുകളിൽ കയറി.[൫൨] അബീമേലെക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അതിനു തീ കൊടുത്തു ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിനടുത്തു ചെന്നു.[൫൩] അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്‍റെ പിള്ള അബീമേലെക്കിന്‍റെ തലയിൽ ഇട്ട് അവന്‍റെ തലയോട് തകര്‍ത്തുകളഞ്ഞു.[൫൪] ഉടനെ അവന്‍ തന്‍റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക എന്ന് അവനോടു പറഞ്ഞു. അവന്‍റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന്‍ മരിച്ചു.[൫൫] അബീമേലെക് മരിച്ചുപോയി എന്നു കണ്ടപ്പോള്‍ യിസ്രായേല്യര്‍ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

ന്യായാധിപൻ‌മാർ 16:25-30
[25] അവര്‍ ആനന്ദത്തിലായപ്പോള്‍: നമ്മുടെ മുമ്പിൽ കളിപ്പാന്‍ ശിംശോനെ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവന്‍ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്‍ത്തിയിരുന്നത്.[26] ശിംശോന്‍ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോട്: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന് ഞാന്‍ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.[27] എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേര്‍ മാളികയിൽ ഉണ്ടായിരുന്നു.[28] അപ്പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ഥിച്ചു: കര്‍ത്താവായ യഹോവേ, എന്നെ ഓര്‍ക്കേണമേ; ദൈവമേ, ഞാന്‍ എന്‍റെ രണ്ടു കണ്ണിനുംവേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.[29] ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തൂണും ഒന്നു വലംകൈകൊണ്ടും മറ്റേത് ഇടംകൈകൊണ്ടും ശിംശോന്‍ പിടിച്ച് അവയോടു ചാരി:[30] ഞാന്‍ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന്‍ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകല ജനത്തിന്‍റെയുംമേൽ വീണു. അങ്ങനെ അവന്‍ മരണസമയത്ത് കൊന്നവര്‍ ജീവകാലത്തു കൊന്നവരെക്കാള്‍ അധികമായിരുന്നു.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V