A A A A A

അധിക: [പോലീസ്]


൨ തിമൊഥെയൊസ് ൧:൭
ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.

ഇസയ ൧:൧൭
നന്മ ചെയ്‍വാന്‍ പഠിപ്പിന്‍; ന്യായം അന്വേഷിപ്പിന്‍; പീഡിപ്പിക്കുന്നവനെ നേര്‍വഴിക്കാക്കുവിന്‍; അനാഥനു ന്യായം നടത്തിക്കൊടുപ്പിന്‍; വിധവയ്ക്കു വേണ്ടി വ്യവഹരിപ്പിന്‍.

ഇസയ ൬:൮
അനന്തരം ഞാന്‍ ആരെ അയയ്ക്കേണ്ടൂ? ആര്‍ നമുക്കുവേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്‍റെ ശബ്ദം കേട്ടിട്ട്: അടിയന്‍ ഇതാ അടിയനെ അയയ്ക്കേണമേ എന്നു ഞാന്‍ പറഞ്ഞു.

ഇസയ ൫൪:൧൭
നിനക്കു വിരോധമായി ഉണ്ടാക്കുന്നയാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്‍റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.

ജോൺ ൧൫:൧൩
സ്നേഹിതന്മാര്‍ക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല.

യോശുവ ൧:൯
നിന്‍റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.

ലൂക്കോ ൧:൭൯
ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍നിന്ന് ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.”

ലൂക്കോ ൧൦:൧൯
പാമ്പുകളെയും തേളുകളെയും ശത്രുവിന്‍റെ സകല ബലത്തെയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തരുന്നു; ഒന്നും നിങ്ങള്‍ക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.

ലൂക്കോ ൫:൯
അവര്‍ക്ക് ഉണ്ടായ മീന്‍പിടിത്തത്തില്‍ അവനും അവനോടുകൂടെയുള്ളവര്‍ക്ക് എല്ലാവര്‍ക്കും സംഭ്രമം പിടിച്ചിരുന്നു.

സുഭാഷിതങ്ങൾ ൨൧:൧൫
ന്യായം പ്രവര്‍ത്തിക്കുന്നതു നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാര്‍ക്കു ഭയങ്കരവും ആകുന്നു.

സുഭാഷിതങ്ങൾ ൨൪:൧൧
മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക; കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.

സുഭാഷിതങ്ങൾ ൨൭:൧൭
ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; മനുഷ്യന്‍ മനുഷ്യനു മൂര്‍ച്ചകൂട്ടുന്നു.

സങ്കീർത്തനങ്ങൾ ൧൦൧:൮
യഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന് ദേശത്തിലെ ദുഷ്ടന്മാരെയൊക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.

സങ്കീർത്തനങ്ങൾ ൮൨:൩-൪
[൩] എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുപ്പിന്‍; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍.[൪] എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിപ്പിന്‍.

ടൈറ്റസ് ൩:൧-൨
[൧] വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകല സല്‍പ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും[൨] ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകല മനുഷ്യരോടും പൂര്‍ണസൗമ്യത കാണിപ്പാനും അവരെ ഓര്‍മപ്പെടുത്തുക.

൧ പത്രോസ് ൨:൧൩-൧൭
[൧൩] സകല മാനുഷനിയമത്തിനും കര്‍ത്താവിന്‍ നിമിത്തം കീഴടങ്ങുവിന്‍.[൧൪] ശ്രേഷ്ഠാധികാരി എന്നുവച്ചു രാജാവിനും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സല്‍പ്രവൃത്തിക്കാരുടെ മാനത്തിനുമായി അവനാല്‍ അയയ്ക്കപ്പെട്ടവര്‍ എന്നുവച്ചു നാടുവാഴികള്‍ക്കും കീഴടങ്ങുവിന്‍.[൧൫] നിങ്ങള്‍ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.[൧൬] സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്കു മറയാക്കാതെ ദൈവത്തിന്‍റെ ദാസന്മാരായും നടപ്പിന്‍.[൧൭] എല്ലാവരെയും ബഹുമാനിപ്പിന്‍; സഹോദരവര്‍ഗത്തെ സ്നേഹിപ്പിന്‍; ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബഹുമാനിപ്പിന്‍.

സങ്കീർത്തനങ്ങൾ ൧൮:൩൭-൪൩
[൩൭] ഞാന്‍ എന്‍റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.[൩൮] അവര്‍ക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു.[൩൯] യുദ്ധത്തിനായി നീ എന്‍റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.[൪൦] എന്നെ പകയ്ക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന് നീ എന്‍റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.[൪൧] അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.[൪൨] ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.[൪൩] ജനത്തിന്‍റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.

റോമർ ൧൩:൧-൧൪
[൧] ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു.[൨] ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.[൩] വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മ ചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും.[൪] നിന്‍റെ നന്മയ്ക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതേ അല്ല അവന്‍ വാള്‍ വഹിക്കുന്നത്; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്‍റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍തന്നെ.[൫] അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.[൬] അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നെ നോക്കുന്നവരുമാകുന്നു.[൭] എല്ലാവര്‍ക്കും കടമായുള്ളതു കൊടുപ്പിന്‍; നികുതി കൊടുക്കേണ്ടവനു നികുതി; ചുങ്കം കൊടുക്കേണ്ടവനു ചുങ്കം; ഭയം കാണിക്കേണ്ടവനു ഭയം; മാനം കാണിക്കേണ്ടവനു മാനം.[൮] അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.[൯] വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നുള്ളതും മറ്റ് ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു.[൧൦] സ്നേഹം കൂട്ടുകാരനു ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നെ.[൧൧] ഇതു ചെയ്യേണ്ടത് ഉറക്കത്തില്‍നിന്ന് ഉണരുവാന്‍ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ സമയത്തെ അറികയാല്‍തന്നെ; നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്ക് അധികം അടുത്തിരിക്കുന്നു.[൧൨] രാത്രി കഴിവാറായി പകല്‍ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്‍റെ പ്രവൃത്തികളെ വച്ചുകളഞ്ഞു വെളിച്ചത്തിന്‍റെ ആയുധവര്‍ഗം ധരിച്ചുകൊള്‍ക.[൧൩] പകല്‍സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലും അല്ല,[൧൪] കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊള്‍വിന്‍. മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്.

സുഭാഷിതങ്ങൾ ൨൮:൧-൨൮
[൧] ആരും ഓടിക്കാതെ ദുഷ്ടന്മാര്‍ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.[൨] ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്‍റെ വ്യവസ്ഥ ദീര്‍ഘമായി നില്ക്കുന്നു.[൩] അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന്‍ വിളവിനെ വച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.[൪] ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര്‍ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിര്‍ക്കുന്നു.[൫] ദുഷ്ടന്മാര്‍ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.[൬] തന്‍റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാള്‍ പരമാര്‍ഥതയിൽ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍.[൭] ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന്‍ ബുദ്ധിയുള്ള മകന്‍; അതിഭക്ഷകന്മാര്‍ക്ക് സഖിയായവനോ അപ്പനെ അപമാനിക്കുന്നു.[൮] പലിശയും ലാഭവും വാങ്ങി സമ്പത്തു വര്‍ധിപ്പിക്കുന്നവന്‍ അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു.[൯] ന്യായപ്രമാണം കേള്‍ക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്‍റെ പ്രാര്‍ഥനതന്നെയും വെറുപ്പാകുന്നു.[൧൦] നേരുള്ളവരെ ദുര്‍മാര്‍ഗത്തിലേക്കു തെറ്റിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയിൽ തന്നെ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.[൧൧] ധനവാന്‍ തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.[൧൨] നീതിമാന്മാര്‍ ജയഘോഷം കഴിക്കുമ്പോള്‍ മഹോത്സവം; ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോഴോ ആളുകള്‍ ഒളിച്ചുകൊള്ളുന്നു.[൧൩] തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.[൧൪] എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ഥത്തിൽ അകപ്പെടും.[൧൫] അഗതികളിൽ കര്‍ത്തൃത്വം നടത്തുന്ന ദുഷ്ടന്‍ ഗര്‍ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍.[൧൬] ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെ ഇരിക്കും.[൧൭] രക്തപാതകഭാരം ചുമക്കുന്നവന്‍ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുത്.[൧൮] നിഷ്കളങ്കനായി നടക്കുന്നവന്‍ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.[൧൯] നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.[൨൦] വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണന്‍; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവനോ ശിക്ഷ വരാതിരിക്കയില്ല.[൨൧] മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യന്‍ അന്യായം ചെയ്യും.[൨൨] കണ്ണുകടിയുള്ളവന്‍ ധനവാനാകുവാന്‍ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവന്‍ അറിയുന്നതുമില്ല.[൨൩] ചക്കരവാക്കു പറയുന്നവനെക്കാള്‍ ശാസിക്കുന്നവനു പിന്നീടു പ്രീതി ലഭിക്കും.[൨൪] അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് അത് അക്രമമല്ല എന്നു പറയുന്നവന്‍ നാശകന്‍റെ സഖി.[൨൫] അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്‍ടി പ്രാപിക്കും.[൨൬] സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവന്‍ മൂഢന്‍; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.[൨൭] ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല; കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.[൨൮] ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോള്‍ ആളുകള്‍ ഒളിച്ചുകൊള്ളുന്നു; അവര്‍ നശിക്കുമ്പോഴോ നീതിമാന്മാര്‍ വര്‍ധിക്കുന്നു.

ലൂക്കോ ൧൧:൨൧
ബലവാന്‍ ആയുധം ധരിച്ചു തന്‍റെ അരമന കാക്കുമ്പോള്‍ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.

മത്തായി ൫:൯
സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും.

Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V