A A A A A

ദൈവം: [അനുഗ്രഹം]

ലൂക്കോ 6:38
അമര്‍ത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങള്‍ക്കു തിരിച്ചു കിട്ടുക.”

മത്തായി ൫:൪
വിലപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവരെ ദൈവം ആശ്വസിപ്പിക്കും!

ഫിലിപ്പിയർ 4:19
എന്‍റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്‍റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും.

സങ്കീർത്തനങ്ങൾ 67:7
ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. സര്‍വഭൂവാസികളും അവിടുത്തോടു ഭക്തിയുള്ളവരാകട്ടെ.

സംഖ്യാപുസ്തകം 6:24-25
[24] സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.[25] അവിടുന്നു തിരുമുഖം നിങ്ങളുടെമേല്‍ പ്രകാശിപ്പിച്ച് നിങ്ങളോടു കരുണകാണിക്കട്ടെ.

ഫിലിപ്പിയർ 4:6-7
[6] ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.[7] അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

ജെയിംസ് 1:17
എല്ലാ നല്ല ദാനങ്ങളും തികവുറ്റ വരങ്ങളും ഉന്നതത്തില്‍നിന്ന്, പ്രകാശഗോളങ്ങളുടെ സ്രഷ്ടാവായ പിതാവില്‍നിന്നുതന്നെ വരുന്നു. ദൈവത്തിനു മാറ്റമോ, ഗതിഭേദംകൊണ്ടുള്ള നിഴലോ ഇല്ല.

ജെറേമിയ 17:7-8
[7] സര്‍വേശ്വരനെ ആശ്രയിക്കയും അവിടുന്നു തന്നെ പൂര്‍ണ ആശ്രയമായിരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.[8] അവന്‍ ആറ്റുതീരത്തു നട്ടിരിക്കുന്നതും വെള്ളത്തിലേക്കു വേരോടിയിരിക്കുന്നതുമായ വൃക്ഷംപോലെയാണ്; വേനല്‍ക്കാലമാകുമ്പോള്‍ അതു ഭയപ്പെടുകയില്ല; അതിന്‍റെ ഇലകള്‍ എപ്പോഴും പച്ച ആയിരിക്കും; വരള്‍ച്ചയുള്ള കാലത്ത് അതിന് ഉല്‍ക്കണ്ഠയില്ല; അതു ഫലം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും.

ഇസയ 41:10
ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്‍റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.

ജോൺ 1:16
അവിടുത്തെ സമ്പൂര്‍ണതയില്‍നിന്നു നമുക്കെല്ലാവര്‍ക്കും മേല്‌ക്കുമേല്‍ കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാര്‍മിക നിയമങ്ങള്‍ നല്‌കപ്പെട്ടു;

ഉൽപത്തി ൨൨:൧൬-൧൭
[൧൬] ദൂതന്‍ പറഞ്ഞു: “നിന്‍റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ നീ മടിക്കാഞ്ഞതുകൊണ്ട്[൧൭] ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍ത്തരിപോലെയും അത്യധികം പെരുകും.

ഉൽപത്തി ൨൭:൨൮-൨൯
[൨൮] ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച് നിന്‍റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ; ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു സമൃദ്ധമായി നല്‌കട്ടെ.[൨൯] ജനതകള്‍ നിന്നെ സേവിക്കും, രാജ്യങ്ങള്‍ നിന്നെ വണങ്ങും, നിന്‍റെ സ്വന്തക്കാര്‍ക്കു നീ യജമാനനാകും. നിന്‍റെ അമ്മയുടെ തന്നെ മക്കള്‍ നിന്‍റെ മുമ്പില്‍ കുമ്പിടും; നിന്നെ ശപിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരും; നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതരുമാകും.”

സങ്കീർത്തനങ്ങൾ 1:1-3
[1] സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രത്തില്‍ ആനന്ദിക്കുന്നവര്‍ എത്ര ധന്യര്‍![2] രാപ്പകല്‍ അവര്‍ അതു ധ്യാനിക്കുന്നു. അവര്‍ ദുരുപദേശം തേടുകയില്ല, ദുര്‍മാര്‍ഗം അനുകരിക്കയില്ല; ദൈവനിന്ദകരുടെ സംഘത്തില്‍ ചേരുകയുമില്ല.[3] ആറ്റരികിലെ വൃക്ഷംപോലെ അവര്‍ തഴച്ചു വളര്‍ന്നു ഫലം കായ്‍ക്കും; അവരുടെ പ്രവൃത്തികളെല്ലാം സഫലമാകും.

സങ്കീർത്തനങ്ങൾ 23:1-4
[1] ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന്‍ എന്‍റെ ഇടയന്‍; എനിക്ക് ഒരു കുറവും വരികയില്ല.[2] പച്ചപ്പുല്‍പ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.[3] അവിടുന്ന് എനിക്കു നവോന്മേഷം നല്‌കുന്നു; അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം അവിടുന്ന് എന്നെ നേര്‍വഴികളില്‍ നയിക്കുന്നു.[4] കൂരിരുള്‍നിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാന്‍ ഭയപ്പെടുകയില്ല; അവിടുന്ന് എന്‍റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.

൨ ശമുവേൽ ൨൨:൩-൪
[൩] എന്‍റെ ദൈവവും എനിക്ക് അഭയം തരുന്ന എന്‍റെ പാറയും എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ. അവിടുന്ന് എന്‍റെ രക്ഷയുടെ കൊമ്പും അഭയസങ്കേതവും രക്ഷകനും ആകുന്നു. അവിടുന്ന് എന്നെ അക്രമത്തില്‍നിന്നു വിടുവിക്കുന്നു.[൪] സര്‍വേശ്വരനു സ്തോത്രം. ഞാന്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു; എന്‍റെ ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.

൧ യോഹ 5:18
ദൈവത്തില്‍നിന്നു ജനിച്ചവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുകയുമില്ല.

സങ്കീർത്തനങ്ങൾ ൧൩൮:൭
കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു. എന്‍റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു. അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു.

൨ കൊരിന്ത്യർ ९:८
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‌കുവാന്‍ ദൈവത്തിനു കഴിവുണ്ട്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങള്‍ക്കും ദാനം ചെയ്യുവാന്‍ സാധിക്കുമാറ് നിങ്ങളുടെ ആവശ്യത്തിനും അതിലേറെയും എപ്പോഴും നിങ്ങള്‍ക്കുണ്ടായിരിക്കും.

ഫിലിപ്പിയർ 4:7
അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

ലൂക്കോ 6:38
അമര്‍ത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങള്‍ക്കു തിരിച്ചു കിട്ടുക.”

മത്തായി ൫:൪
വിലപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവരെ ദൈവം ആശ്വസിപ്പിക്കും!

ഫിലിപ്പിയർ 4:19
എന്‍റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്‍റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും.

സങ്കീർത്തനങ്ങൾ 67:7
ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. സര്‍വഭൂവാസികളും അവിടുത്തോടു ഭക്തിയുള്ളവരാകട്ടെ.

സംഖ്യാപുസ്തകം ൬:൨൪-൨൫
[൨൪] സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.[൨൫] അവിടുന്നു തിരുമുഖം നിങ്ങളുടെമേല്‍ പ്രകാശിപ്പിച്ച് നിങ്ങളോടു കരുണകാണിക്കട്ടെ.

ഫിലിപ്പിയർ 4:6-7
[6] ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.[7] അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

ജെയിംസ് ൧:൧൭
എല്ലാ നല്ല ദാനങ്ങളും തികവുറ്റ വരങ്ങളും ഉന്നതത്തില്‍നിന്ന്, പ്രകാശഗോളങ്ങളുടെ സ്രഷ്ടാവായ പിതാവില്‍നിന്നുതന്നെ വരുന്നു. ദൈവത്തിനു മാറ്റമോ, ഗതിഭേദംകൊണ്ടുള്ള നിഴലോ ഇല്ല.

ജെറേമിയ ၁၇:၇-၈
[၇] സര്‍വേശ്വരനെ ആശ്രയിക്കയും അവിടുന്നു തന്നെ പൂര്‍ണ ആശ്രയമായിരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.[၈] അവന്‍ ആറ്റുതീരത്തു നട്ടിരിക്കുന്നതും വെള്ളത്തിലേക്കു വേരോടിയിരിക്കുന്നതുമായ വൃക്ഷംപോലെയാണ്; വേനല്‍ക്കാലമാകുമ്പോള്‍ അതു ഭയപ്പെടുകയില്ല; അതിന്‍റെ ഇലകള്‍ എപ്പോഴും പച്ച ആയിരിക്കും; വരള്‍ച്ചയുള്ള കാലത്ത് അതിന് ഉല്‍ക്കണ്ഠയില്ല; അതു ഫലം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും.

ഇസയ ൪൧:൧൦
ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്‍റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.

ജോൺ ၁:၁၆
അവിടുത്തെ സമ്പൂര്‍ണതയില്‍നിന്നു നമുക്കെല്ലാവര്‍ക്കും മേല്‌ക്കുമേല്‍ കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാര്‍മിക നിയമങ്ങള്‍ നല്‌കപ്പെട്ടു;

ഉൽപത്തി ൨൨:൧൬-൧൭
[൧൬] ദൂതന്‍ പറഞ്ഞു: “നിന്‍റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ നീ മടിക്കാഞ്ഞതുകൊണ്ട്[൧൭] ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍ത്തരിപോലെയും അത്യധികം പെരുകും.

ഉൽപത്തി ൨൭:൨൮-൨൯
[൨൮] ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച് നിന്‍റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ; ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു സമൃദ്ധമായി നല്‌കട്ടെ.[൨൯] ജനതകള്‍ നിന്നെ സേവിക്കും, രാജ്യങ്ങള്‍ നിന്നെ വണങ്ങും, നിന്‍റെ സ്വന്തക്കാര്‍ക്കു നീ യജമാനനാകും. നിന്‍റെ അമ്മയുടെ തന്നെ മക്കള്‍ നിന്‍റെ മുമ്പില്‍ കുമ്പിടും; നിന്നെ ശപിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരും; നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതരുമാകും.”

സങ്കീർത്തനങ്ങൾ ൧:൧-൩
[൧] സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രത്തില്‍ ആനന്ദിക്കുന്നവര്‍ എത്ര ധന്യര്‍![൨] രാപ്പകല്‍ അവര്‍ അതു ധ്യാനിക്കുന്നു. അവര്‍ ദുരുപദേശം തേടുകയില്ല, ദുര്‍മാര്‍ഗം അനുകരിക്കയില്ല; ദൈവനിന്ദകരുടെ സംഘത്തില്‍ ചേരുകയുമില്ല.[൩] ആറ്റരികിലെ വൃക്ഷംപോലെ അവര്‍ തഴച്ചു വളര്‍ന്നു ഫലം കായ്‍ക്കും; അവരുടെ പ്രവൃത്തികളെല്ലാം സഫലമാകും.

സങ്കീർത്തനങ്ങൾ ൨൩:൧-൪
[൧] ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന്‍ എന്‍റെ ഇടയന്‍; എനിക്ക് ഒരു കുറവും വരികയില്ല.[൨] പച്ചപ്പുല്‍പ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.[൩] അവിടുന്ന് എനിക്കു നവോന്മേഷം നല്‌കുന്നു; അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം അവിടുന്ന് എന്നെ നേര്‍വഴികളില്‍ നയിക്കുന്നു.[൪] കൂരിരുള്‍നിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാന്‍ ഭയപ്പെടുകയില്ല; അവിടുന്ന് എന്‍റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.

൨ ശമുവേൽ ൨൨:൩-൪
[൩] എന്‍റെ ദൈവവും എനിക്ക് അഭയം തരുന്ന എന്‍റെ പാറയും എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ. അവിടുന്ന് എന്‍റെ രക്ഷയുടെ കൊമ്പും അഭയസങ്കേതവും രക്ഷകനും ആകുന്നു. അവിടുന്ന് എന്നെ അക്രമത്തില്‍നിന്നു വിടുവിക്കുന്നു.[൪] സര്‍വേശ്വരനു സ്തോത്രം. ഞാന്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു; എന്‍റെ ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.

൧ യോഹ ၅:၁၈
ദൈവത്തില്‍നിന്നു ജനിച്ചവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുകയുമില്ല.

സങ്കീർത്തനങ്ങൾ ၁၃၈:၇
കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു. എന്‍റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു. അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു.

൨ കൊരിന്ത്യർ ၉:၈
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‌കുവാന്‍ ദൈവത്തിനു കഴിവുണ്ട്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങള്‍ക്കും ദാനം ചെയ്യുവാന്‍ സാധിക്കുമാറ് നിങ്ങളുടെ ആവശ്യത്തിനും അതിലേറെയും എപ്പോഴും നിങ്ങള്‍ക്കുണ്ടായിരിക്കും.

ഫിലിപ്പിയർ ൪:൭
അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India