A A A A A

പാപങ്ങൾ: [ഗോസിപ്പ്]


൨ കൊരിന്ത്യർ ൧൨:൨൦
ഞാന്‍ അവിടെയെത്തുമ്പോള്‍ ഞാന്‍ ഇച്ഛിക്കുന്നതില്‍നിന്നു വ്യത്യസ്തമായ വിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കുന്ന വിധത്തില്‍ അല്ലാതെ നിങ്ങള്‍ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. പരസ്പരം ശണ്ഠ, അസൂയ, ക്ഷിപ്രകോപം, സ്വാര്‍ഥത, അധിക്ഷേപം, ഏഷണി, അഹങ്കാരം, അച്ചടക്കമില്ലായ്മ ഇവയെല്ലാം നിങ്ങളുടെ ഇടയിലുണ്ടായിരിക്കുമോ എന്നാണ് എന്‍റെ ഭയം.

എഫെസ്യർ ൪:൨൯
നിങ്ങളുടെ വായില്‍നിന്ന് ദുര്‍ഭാഷണം പുറപ്പെടരുത്. കേള്‍ക്കുന്നവര്‍ക്കു നന്മയുണ്ടാകത്തക്കവണ്ണം നിങ്ങളുടെ വാക്കുകള്‍ സന്ദര്‍ഭോചിതവും, ശ്രോതാവിന് ആത്മീയമായ പ്രചോദനം പ്രദാനം ചെയ്യുന്നതുമായിരിക്കണം.

പുറപ്പാട് ൨൩:൧
നിങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷ്യം നല്‌കി കുറ്റവാളിക്കു തുണ നില്‌ക്കരുത്.

ജെയിംസ് ൧:൨൬
ഭക്തനാണെന്നു വിചാരിക്കുന്ന ഒരുവന്‍ തന്‍റെ നാവിനു കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കില്‍ അവന്‍റെ ഭക്തി വ്യര്‍ഥമത്രേ.

ജെയിംസ് ൪:൧൧
സഹോദരരേ, നിങ്ങള്‍ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവന്‍ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കില്‍ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികര്‍ത്താവാണ്.

ലേവ്യർ ൧൯:൧൬
അയല്‍ക്കാരന്‍റെ ജീവന്‍ അപകടത്തിലാക്കുകയും അരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.

സുഭാഷിതങ്ങൾ ൧൦:൧൮-൧൯
[൧൮] വിദ്വേഷം മറച്ചുവയ്‍ക്കുന്നവന്‍ വഞ്ചകന്‍, അപവാദം പറയുന്നവന്‍ ഭോഷന്‍.[൧൯] അതിഭാഷണം തെറ്റു വര്‍ധിപ്പിക്കുന്നു; വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിവേകിയാകുന്നു.

സുഭാഷിതങ്ങൾ ൧൧:൯-൧൩
[൯] അധര്‍മി തന്‍റെ വാക്കുകള്‍കൊണ്ട് അയല്‍ക്കാരനെ നശിപ്പിക്കുന്നു, നീതിമാനാകട്ടെ ജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു.[൧൦] നീതിമാന്‍ ഐശ്വര്യത്തോടെ കഴിയുമ്പോള്‍ നഗരം ആനന്ദിക്കുന്നു; ദുഷ്ടന്‍ നശിക്കുമ്പോള്‍ സന്തോഷത്തിന്‍റെ ആര്‍പ്പുവിളി മുഴങ്ങുന്നു.[൧൧] സത്യസന്ധരുടെ അനുഗ്രഹത്താല്‍ നഗരം ഉന്നതി പ്രാപിക്കുന്നു, എന്നാല്‍ ദുര്‍ജനത്തിന്‍റെ വാക്കുകളാല്‍ അതു നശിപ്പിക്കപ്പെടുന്നു.[൧൨] അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍; വിവേകമുള്ളവന്‍ മൗനം അവലംബിക്കുന്നു.[൧൩] ഏഷണിക്കാരന്‍ രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു.

സുഭാഷിതങ്ങൾ ൧൬:൨൮
വികടബുദ്ധി കലഹം പരത്തുന്നു, ഏഷണിക്കാരന്‍ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു.

സുഭാഷിതങ്ങൾ ൧൭:൯
അപരാധം ക്ഷമിക്കുന്നവന്‍ സ്നേഹം നേടുന്നു; എന്നാല്‍ അതു പറഞ്ഞു പരത്തുന്നവന്‍ മിത്രങ്ങളെ അകറ്റുന്നു.

സുഭാഷിതങ്ങൾ ൧൮:൮-൨൧
[൮] ഏഷണിക്കാരന്‍റെ വാക്കുകള്‍ സ്വാദുള്ള അപ്പംപോലെയാണ്. അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.[൯] മടിയന്‍ മുടിയന്‍റെ സഹോദരന്‍.[൧൦] സര്‍വേശ്വരന്‍ ഉറപ്പുള്ള ഗോപുരം; നീതിമാന്‍ ഓടിച്ചെന്ന് അതില്‍ അഭയം പ്രാപിക്കുന്നു.[൧൧] ധനമാണു സമ്പന്നന്‍റെ ബലിഷ്ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അത് അയാളെ സംരക്ഷിക്കുന്നു.[൧൨] ഗര്‍വം വിനാശത്തിന്‍റെ മുന്നോടിയാണ്, വിനയം ബഹുമാനത്തിന്‍റെയും.[൧൩] കേള്‍ക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാല്‍ അതു ഭോഷത്തവും ലജ്ജാകരവുമാണ്.[൧൪] ആത്മധൈര്യം രോഗത്തെ സഹിക്കുമാറാക്കുന്നു; തകര്‍ന്ന മനസ്സിനെ ആര്‍ക്കു താങ്ങാന്‍ കഴിയും?[൧൫] ബുദ്ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു ചെവി കൊടുക്കുന്നു.[൧൬] സമ്മാനം കൊടുക്കുന്നവന് ഉന്നതരുടെ മുമ്പില്‍ പ്രവേശനവും സ്ഥാനവും ലഭിക്കുന്നു.[൧൭] പ്രതിയോഗി ചോദ്യം ചെയ്യുന്നതുവരെ പരിശോധിക്കും. വാദം ഉന്നയിച്ചവന്‍റെ പക്കലാണ് ന്യായമെന്നു തോന്നും.[൧൮] നറുക്കെടുക്കുന്നത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു, അത് പ്രബലരായ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കു തീരുമാനമുണ്ടാക്കുന്നു.[൧൯] സഹോദരനെ സഹായിച്ചാല്‍ അവന്‍ നിനക്ക് സുശക്തമായ പട്ടണം ആയിരിക്കും. ശണ്ഠകൂടിയാല്‍ അവന്‍ ദുര്‍ഗമന്ദിരത്തിന്‍റെ അടയ്‍ക്കപ്പെട്ട വാതില്‍പോലെയാണ്.[൨൦] വാക്കുകളുടെ ഫലത്താല്‍ ഒരുവന്‍ സംതൃപ്തനാകും; അധരങ്ങളുടെ ഫലത്താല്‍ അവനു തൃപ്തിവരും.[൨൧] വാക്കുകള്‍ക്ക് മരണവും ജീവനും വരുത്താന്‍ കഴിയും. അതിനെ സ്നേഹിക്കുന്നവന്‍ അതിന്‍റെ ഫലങ്ങള്‍ ഭുജിക്കും.

സുഭാഷിതങ്ങൾ ൨൦:൧൯
ഏഷണിക്കാരന്‍ രഹസ്യം വെളിപ്പെടുത്തുന്നു. വിടുവായനോടു കൂട്ടുകൂടരുത്.

സുഭാഷിതങ്ങൾ ൨൬:൨൦
വിറകില്ലാഞ്ഞാല്‍ തീ കെട്ടുപോകും; ഏഷണിക്കാരന്‍ ഇല്ലെങ്കില്‍ വഴക്കും ഇല്ലാതെയാകും.

സങ്കീർത്തനങ്ങൾ ൩൪:൧൩
എങ്കില്‍ തിന്മ നിങ്ങളുടെ നാവിന്മേല്‍ ഉണ്ടാകാതിരിക്കട്ടെ. നിങ്ങളുടെ അധരങ്ങള്‍ വ്യാജം പറയാതിരിക്കട്ടെ.

സങ്കീർത്തനങ്ങൾ ൪൧:൭
എന്നെ വെറുക്കുന്നവര്‍ എന്നെക്കുറിച്ച് അടക്കംപറയുന്നു. അവര്‍ എനിക്കെതിരെ ഏറ്റവും ദോഷമായത് നിരൂപിക്കുന്നു.

സങ്കീർത്തനങ്ങൾ ൧൪൧:൩
സര്‍വേശ്വരാ, എന്‍റെ വായ്‍ക്കു കാവല്‍ ഏര്‍പ്പെടുത്തണമേ, എന്‍റെ നാവിനു കടിഞ്ഞാണിടണമേ.

സുഭാഷിതങ്ങൾ ൧൮:൬-൭
[൬] മൂഢന്‍റെ വാക്കുകള്‍ കലഹകാരണമാകുന്നു. അവന്‍റെ വാക്കുകള്‍ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു.[൭] മൂഢന്‍റെ വാക്കുകള്‍ അവനെ നശിപ്പിക്കുന്നു; അവന്‍റെതന്നെ വാക്കുകള്‍ അവനു കെണിയായിത്തീരുന്നു.

൧ തിമൊഥെയൊസ് ൫:൧൩-൧൪
[൧൩] അതിനു പുറമേ, അവര്‍ അലസരായി വീടുകള്‍തോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേര്‍പ്പെടുകയും പരകാര്യങ്ങളില്‍ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും.[൧൪] അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാര്‍ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്‍റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

൧ തിമൊഥെയൊസ് ൩:൯-൧൧
[൯] അവര്‍ വിശ്വാസത്തിന്‍റെ മര്‍മ്മം സ്വച്ഛമായ മനസ്സാക്ഷിയോടുകൂടി മുറുകെപ്പിടിക്കുന്നവരായിരിക്കണം.[൧൦] ആദ്യം അവര്‍ പരിശോധനയ്‍ക്കു വിധേയരാകണം. കുറ്റമറ്റവരാണെന്നു തെളിയുന്നപക്ഷം അവര്‍ സഭയില്‍ ശുശ്രൂഷ ചെയ്യട്ടെ.[൧൧] അതുപോലെതന്നെ അവരുടെ ഭാര്യമാരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരും, പരദൂഷണത്തില്‍ ഏര്‍പ്പെടാത്തവരും, സമചിത്തതയുള്ളവരും, എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.

സുഭാഷിതങ്ങൾ ൨൬:൨൦-൨൨
[൨൦] വിറകില്ലാഞ്ഞാല്‍ തീ കെട്ടുപോകും; ഏഷണിക്കാരന്‍ ഇല്ലെങ്കില്‍ വഴക്കും ഇല്ലാതെയാകും.[൨൧] കല്‍ക്കരി തീക്കനലിനും വിറകു തീക്കും എന്നപോലെ കലഹപ്രിയന്‍ ശണ്ഠ ജ്വലിപ്പിക്കുന്നു.[൨൨] ഏഷണിക്കാരന്‍റെ വാക്കുകള്‍ സ്വാദിഷ്ഠമായ ഭോജ്യംപോലെയാണ്. അവ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

റോമർ ൧:൨൯-൩൨
[൨൯] അവര്‍ എല്ലാവിധത്തിലുമുള്ള അധര്‍മവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരില്‍ നിറഞ്ഞിരിക്കുന്നു.[൩൦] അവര്‍ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവര്‍ കഠിനമായി വെറുക്കുന്നു. അവര്‍ ഗര്‍വിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവര്‍ത്തിക്കുന്നതിനു നൂതനമായ വഴികള്‍ അവര്‍ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവര്‍ അനുസരിക്കുന്നില്ല.[൩൧] അവര്‍ക്കു മനസ്സാക്ഷി എന്നൊന്നില്ല. അവര്‍ വാക്കു പാലിക്കുന്നുമില്ല. മറ്റുള്ളവരോടു കനിവുകാട്ടാത്ത ദയാശൂന്യരാണവര്‍.[൩൨] ഇങ്ങനെയുള്ളവര്‍ മരണയോഗ്യരാണെന്നുള്ള ദൈവകല്പന അവര്‍ക്കറിയാമെങ്കിലും ഈ വക അധര്‍മങ്ങള്‍ അവര്‍ ചെയ്യുന്നു എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ടൈറ്റസ് ൨:൨-൫
[൨] പ്രായംചെന്ന പുരുഷന്മാര്‍ പക്വതയും കാര്യഗൗരവവും വിവേകവും ആത്മനിയന്ത്രണവും ഉള്ളവരും, വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും അടിയുറപ്പുള്ളവരും ആയിരിക്കണമെന്ന് ഉപദേശിക്കുക.[൩] അതുപോലെ തന്നെ പ്രായംചെന്ന സ്‍ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും നുണ പറഞ്ഞു പരത്താതിരിക്കുകയും മദ്യപിക്കാത്തവരും ആയിരിക്കണമെന്ന് ഉപദേശിക്കണം.[൪] [4,5] തങ്ങളുടെ ഭര്‍ത്താക്കന്മാരെയും കുട്ടികളെയും സ്നേഹിക്കുക, വിവേകവും പാതിവ്രത്യവും കുടുംബകാര്യങ്ങളില്‍ ശ്രദ്ധയും ദയാശീലവും ഉള്ളവരായിരിക്കുക, ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പെട്ടിരിക്കുക മുതലായവ പരിശീലിക്കത്തക്കവിധം പെണ്‍കുട്ടികളെ അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യട്ടെ. അല്ലെങ്കില്‍ ദൈവവചനം ദുഷിക്കപ്പെടും.[൫] ***

റോമർ ൧:൨൮-൩൨
[൨൮] ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവര്‍ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാന്‍ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു.[൨൯] അവര്‍ എല്ലാവിധത്തിലുമുള്ള അധര്‍മവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരില്‍ നിറഞ്ഞിരിക്കുന്നു.[൩൦] അവര്‍ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവര്‍ കഠിനമായി വെറുക്കുന്നു. അവര്‍ ഗര്‍വിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവര്‍ത്തിക്കുന്നതിനു നൂതനമായ വഴികള്‍ അവര്‍ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവര്‍ അനുസരിക്കുന്നില്ല.[൩൧] അവര്‍ക്കു മനസ്സാക്ഷി എന്നൊന്നില്ല. അവര്‍ വാക്കു പാലിക്കുന്നുമില്ല. മറ്റുള്ളവരോടു കനിവുകാട്ടാത്ത ദയാശൂന്യരാണവര്‍.[൩൨] ഇങ്ങനെയുള്ളവര്‍ മരണയോഗ്യരാണെന്നുള്ള ദൈവകല്പന അവര്‍ക്കറിയാമെങ്കിലും ഈ വക അധര്‍മങ്ങള്‍ അവര്‍ ചെയ്യുന്നു എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India