൧ കൊരിന്ത്യർ ൫:൧ |
നിങ്ങളുടെ ഇടയില്‍ ദുര്‍വൃത്തി ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. ഒരാള്‍ തന്റെ പിതാവിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടത്രേ. ഇത് വിജാതീയരുടെ ഇടയില്‍പോലും ഇല്ലാത്ത നികൃഷ്ടനടപടിയാണല്ലോ. |
|
൧ കൊരിന്ത്യർ ൬:൧൩ |
“ആഹാരം ആമാശയത്തിനും, ആമാശയം ആഹാരത്തിനും വേണ്ടിയുള്ളതാണ്” എന്നു മറ്റു ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ദൈവം ഇവ രണ്ടും നശിപ്പിക്കും. ശരീരം ലൈംഗികമായ ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല, പിന്നെയോ കര്‍ത്താവിനെ സേവിക്കുന്നതിനുവേണ്ടിയുള്ളതാണ്. കര്‍ത്താവ് ശരീരത്തിനു വേണ്ടതെല്ലാം നല്കുന്നു. |
|
൧ കൊരിന്ത്യർ ൭:൨ |
എങ്കിലും വ്യഭിചാരം ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകാവുന്നതുകൊണ്ട്, ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. |
|
൧ കൊരിന്ത്യർ ൧൦:൧൩ |
സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോള്‍ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങള്‍ക്കു നല്കുന്നു. ദൈവം വിശ്വസ്തനാണല്ലോ. |
|
൧ യോഹ ൧:൯ |
ദൈവം വാഗ്ദാനം നിറവേറ്റുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും ആകുന്നു; പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളും അകറ്റി നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. |
|
കൊളോസിയക്കാർ ൩:൫ |
നിങ്ങളില്‍ വ്യാപരിക്കുന്ന അസാന്മാര്ഗികത, അശ്ലീലത, വിഷയാസക്തി, ദുഷ്കാമം, വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായ അത്യാഗ്രഹം മുതലായ ഭൗമികമായ സ്വഭാവങ്ങളെ നിങ്ങള്‍ നിഗ്രഹിക്കണം. |
|
എഫെസ്യർ ൫:൩ |
നിങ്ങള്‍ ദൈവത്തിന്റെ ജനമായതുകൊണ്ട് ലൈംഗികമായ ദുര്‍ന്നടപ്പ്, അയോഗ്യമായ നടപടികള്‍, അത്യാഗ്രഹം ഇവയെപ്പറ്റി നിങ്ങളുടെ ഇടയില്‍ സംസാരിക്കുന്നതുപോലും അനുചിതമാകുന്നു. |
|
ഹെബ്രായർ ൧൩:൪ |
വിവാഹത്തെ എല്ലാവരും മാനിക്കണം. ഭാര്യാഭര്‍ത്തൃബന്ധം നിര്മ്മലമായിരിക്കട്ടെ. ദുര്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും. |
|
ന്യായാധിപൻമാർ ൧:൭ |
അപ്പോള്‍ അദോനീ-ബേസെക് പറഞ്ഞു: “കൈകാലുകളിലെ പെരുവിരലുകള്‍ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാര് എന്റെ മേശയില്‍നിന്നു പൊഴിഞ്ഞുവീണ ഉച്ഛിഷ്ടം പെറുക്കി തിന്നിരുന്നു. ഞാന്‍ അവരോടു ചെയ്തതുപോലെ സര്വേശ്വരന് എന്നോടും ചെയ്തിരിക്കുന്നു.” അവര്‍ അയാളെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവച്ച് അയാള്‍ മരിച്ചു. |
|
മത്തായി ๕:๓๒ |
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്: പാതിവ്രത്യം ലംഘിക്കുന്നതുകൊണ്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന് അവള് വ്യഭിചാരം ചെയ്യാന്‍ ഇടവരുത്തുന്നു എന്നത്രേ. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. |
|
മത്തായി ൧൯:൯ |
ഞാന്‍ നിങ്ങളോടു പറയുന്നു: ഭാര്യയുടെ അവിശ്വസ്തത നിമിത്തമല്ലാതെ അവളെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നപക്ഷം അങ്ങനെയുള്ള ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. |
|
വെളിപ്പെടുന്ന ๒๑:๘ |
എന്നാല്‍ ഭീരുക്കള്‍, അവിശ്വസ്തര്‍, കൊലപാതകികള്‍, മലിനസ്വഭാവികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍ എന്നിവര്‍ക്കും അസത്യവാദികള്‍ക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.” |
|
റോമർ ൧൨:൧-൨ |
[൧] അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാന്‍ ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്ക്കായി വേര്‍തിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുക; ഇതാണ് നിങ്ങള്‍ അര്‍പ്പിക്കേണ്ട അര്‍ഥവത്തായ സത്യാരാധന.[൨] ഈ ലോകത്തിന്റെ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോള്‍ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂര്‍ണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാന്‍ നിങ്ങള്‍ക്കു കഴിയും. |
|
ജോൺ ൮:൪൧-൪൨ |
[൪൧] നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളത്രേ നിങ്ങള്‍ ചെയ്യുന്നത്.” “ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവര്‍ മറുപടി പറഞ്ഞു.[൪൨] യേശു അവരോടു പറഞ്ഞു: “ദൈവം യഥാര്‍ഥത്തില്‍ നിങ്ങളുടെ പിതാവായിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാല്‍ ഞാന്‍ ദൈവത്തില്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്. |
|
പുറപ്പാട് ٢٢:١٦-١٧ |
[١٦] വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു യുവതിയെ വശീകരിച്ച് അവളുടെ കൂടെ ശയിക്കുന്നവന് അവള്‍ക്ക് വിവാഹധനം കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം.[١٧] എന്നാല്‍ അവളെ അയാള്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ അവളുടെ പിതാവിനു സമ്മതമില്ലെങ്കില്‍ കന്യകമാര്‍ക്ക് കൊടുക്കേണ്ട വിവാഹധനം അയാള്‍ അവളുടെ പിതാവിനു കൊടുക്കണം. |
|
൧ തെസ്സലൊനീക്യർ ൪:൩-൪ |
[൩] നിങ്ങള്‍ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുര്‍മാര്‍ഗത്തില്‍നിന്നു പൂര്‍ണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്.[൪] ഓരോരുത്തനും അവനവന്റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. |
|
൧ കൊരിന്ത്യർ 6:9-20 |
[9] അന്യായം പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്തിന്റെ രാജ്യം അവകാശമാക്കുകയില്ലെന്നു നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ. നിങ്ങള്‍ വഞ്ചിതരാകരുത്; ദുര്‍വൃത്തര്‍, വിഗ്രഹാരാധകര്‍, വ്യഭിചാരികള്‍,[10] സ്വയംഭോഗികള്‍, മോഷ്ടാക്കള്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്, പരദൂഷകര്‍, കവര്‍ച്ചക്കാര്‍- ഇങ്ങനെയുള്ളവരാരും ദൈവരാജ്യത്തിന് അവകാശികള്‍ ആകുകയില്ല.[11] നിങ്ങളില്‍ ചിലര്‍ ഇങ്ങനെയുള്ളവരായിരുന്നു. എങ്കിലും നിങ്ങള്‍ പാപത്തില്‍നിന്നു ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു; നിങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവായ യേശുക്രിസ്തുവിനാലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും ദൈവത്തിന്റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടുമിരിക്കുന്നു.[12] “എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാല്‍ എല്ലാം പ്രയോജനകരമല്ല. എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍ ഞാന്‍ ഒന്നിന്റെയും അടിമയാകുകയില്ല.”[13] “ആഹാരം ആമാശയത്തിനും, ആമാശയം ആഹാരത്തിനും വേണ്ടിയുള്ളതാണ്” എന്നു മറ്റു ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ദൈവം ഇവ രണ്ടും നശിപ്പിക്കും. ശരീരം ലൈംഗികമായ ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല, പിന്നെയോ കര്‍ത്താവിനെ സേവിക്കുന്നതിനുവേണ്ടിയുള്ളതാണ്. കര്‍ത്താവ് ശരീരത്തിനു വേണ്ടതെല്ലാം നല്കുന്നു.[14] കര്‍ത്താവിനെ ദൈവം മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചു. തന്റെ ശക്തിയാല്‍ അവിടുന്നു നമ്മെയും ഉയിര്‍പ്പിക്കും.[15] നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ ശരീരത്തിലെ അവയവമെടുത്ത് വേശ്യയുടെ അവയവമാക്കാമോ? ഒരിക്കലും പാടില്ല.[16] വേശ്യയുമായി വേഴ്ചയിലേര്‍പ്പെടുന്ന ഒരുവന് അവളോടു പറ്റിച്ചേര്‍ന്ന് ഒരു മെയ്യായിത്തീരുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ? ‘അവര്‍ ഒരു ദേഹമായിത്തീരും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്.[17] എന്നാല്‍ കര്‍ത്താവിനോട് പറ്റിച്ചേരുന്നവന്‍ ആത്മീയമായി അവിടുത്തോട് ഏകീഭവിക്കുന്നു.[18] ദുര്‍വൃത്തിയില്‍ നിന്ന് ഓടിയകലുക; മനുഷ്യന് ചെയ്യുന്ന മറ്റൊരു പാപവും അവന്റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാല്‍ ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടുന്നവന്‍ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.[19] ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്.[20] ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക. |
|
ഗലാത്തിയർ 5:19-21 |
[19] മനുഷ്യന്റെ അധമസ്വഭാവത്തിന്റെ വ്യാപാരങ്ങള്‍ എന്തെല്ലാമെന്ന് എല്ലാവര്‍ക്കുമറിയാം; അവ അസാന്മാര്ഗികത, അശുദ്ധി, കാമാസക്തി,[20] വിഗ്രഹാരാധന, മന്ത്രവാദം മുതലായവയാണ്. മാത്രമല്ല, മനുഷ്യര്‍ ശത്രുക്കളായിത്തീര്ന്ന് പരസ്പരം പടവെട്ടുന്നു; അവര്‍ അസൂയാലുക്കളും കോപിഷ്ഠരും അത്യാഗ്രഹികളുമായിത്തീരുന്നു;[21] അവര്‍ അന്യന്റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. |
|
അടയാളപ്പെടുത്തുക ٧:٢٠-٢٣ |
[٢٠] അവിടുന്നു തുടര്‍ന്നു പറഞ്ഞു: “മനുഷ്യനില്‍നിന്നു പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്.[٢١] [21,22] എന്തെന്നാല്‍ ഉള്ളില്‍നിന്ന്, അതായത് അവന്റെ ഹൃദയത്തില്‍നിന്ന് ദുഷ്ടവിചാരം, അവിഹിതവേഴ്ച, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, ചതി, ഭോഗാസക്തി, അസൂയ, ദൈവദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറത്തേക്കു വരുന്നു.[٢٢] ***[٢٣] ഈ ദോഷങ്ങളെല്ലാം ഉള്ളില്‍നിന്നു പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.” |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |