A A A A A

പാപങ്ങൾ: [മോഷണം]


൧ കൊരിന്ത്യർ 6:10
സ്വയംഭോഗികള്‍, മോഷ്ടാക്കള്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, പരദൂഷകര്‍, കവര്‍ച്ചക്കാര്‍- ഇങ്ങനെയുള്ളവരാരും ദൈവരാജ്യത്തിന് അവകാശികള്‍ ആകുകയില്ല.

൧ തിമൊഥെയൊസ് 6:10
എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകള്‍കൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എഫെസ്യർ 4:28
മോഷ്‍ടിച്ചിരുന്നവര്‍ ഇനി അപ്രകാരം ചെയ്യാതെ, ദരിദ്രരെ സഹായിക്കുവാന്‍ വകയുണ്ടാകുന്നതിന് ഉത്തമമായ ജോലിയില്‍ ഏര്‍പ്പെട്ട് സ്വന്തം കൈകൊണ്ട് അധ്വാനിക്കണം.

പുറപ്പാട് ൨൦:൧൫
“മോഷ്‍ടിക്കരുത്”

പുറപ്പാട് ൨൨:൭
അയല്‍ക്കാരന്‍ സൂക്ഷിക്കാന്‍ ഏല്പിച്ച പണമോ സാധനമോ മോഷ്‍ടിക്കപ്പെടുകയും മോഷ്ടാവ് പിടിക്കപ്പെടുകയും ചെയ്താല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം.

ഹോസിയ 4:2
ജനം ആണയിടുന്നു, ഭോഷ്ക്കു സംസാരിക്കുന്നു; കൊലചെയ്യുന്നു; മോഷണം നടത്തുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു. കൊലപാതകങ്ങള്‍ ഒന്നിനൊന്നു വര്‍ധിക്കുന്നു;

ജോൺ 10:10
മോഷ്ടാവു വരുന്നത് മോഷ്‍ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാന്‍ വന്നത് അവയ്‍ക്കു ജീവന്‍ ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു.

ലേവ്യർ ൧൯:൧൧-൧൩
[൧൧] മോഷ്‍ടിക്കരുത്; വഞ്ചിക്കരുത്; അന്യോന്യം കള്ളം പറയുകയും അരുത്.[൧൨] നിങ്ങള്‍ സത്യവിരുദ്ധമായി എന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്ത് നിങ്ങളുടെ ദൈവത്തിന്‍റെ നാമം നിന്ദ്യമാക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.[൧൩] നിന്‍റെ അയല്‍ക്കാരനെ പീഡിപ്പിക്കുകയോ കവര്‍ച്ച ചെയ്യുകയോ അരുത്. കൂലിക്കാരന്‍റെ കൂലി കൊടുക്കാന്‍ പിറ്റന്നാള്‍ വരെ കാത്തിരിക്കരുത്.

ലൂക്കോ 19:8
സഖായി എഴുന്നേറ്റു നിന്ന് കര്‍ത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്‍റെ സമ്പാദ്യത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുവാന്‍ പോകുന്നു. ആരില്‍നിന്നെങ്കിലും എന്തെങ്കിലും ഞാന്‍ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലുമടങ്ങു തിരിച്ചുകൊടുക്കും.”

അടയാളപ്പെടുത്തുക ൧൦:൧൯
വ്യഭിചാരം ചെയ്യരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ധര്‍മശാസനങ്ങള്‍ താങ്കള്‍ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു.

മത്തായി ൧൯:൧൮
“ഏതു കല്പനകള്‍?” എന്ന് അയാള്‍ ചോദിച്ചതിന്, “കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്,

സുഭാഷിതങ്ങൾ ൧൦:൨
ദുഷ്ടതകൊണ്ടു നേടിയ ധനം പ്രയോജനപ്പെടുകയില്ല; നീതിയാകട്ടെ മരണത്തില്‍നിന്നു രക്ഷിക്കുന്നു.

സുഭാഷിതങ്ങൾ ൧൨:൨൨
വ്യാജം പറയുന്നവരെ സര്‍വേശ്വരന്‍ വെറുക്കുന്നു; സത്യം പ്രവര്‍ത്തിക്കുന്നവരില്‍ അവിടുന്നു പ്രസാദിക്കുന്നു.

സുഭാഷിതങ്ങൾ ൨൦:൧൭
വഞ്ചനകൊണ്ടു നേടിയ ആഹാരം മനുഷ്യനു രുചികരം, പിന്നീടാകട്ടെ, അയാളുടെ വായ്‍ക്ക് അതു ചരല്‍പോലെയാകുന്നു.

സങ്കീർത്തനങ്ങൾ ൬൨:൧൦
അക്രമത്തിലും ഭീഷണിയിലും ആശ്രയിക്കരുത്. കവര്‍ച്ചയില്‍ ആശവയ്‍ക്കുന്നതു വ്യര്‍ഥമാണ്. സമ്പത്തു വര്‍ധിച്ചാല്‍ നിങ്ങള്‍ അതില്‍ ആശ്രയിക്കരുത്.

റോമർ ൧൩:൭
അവര്‍ക്കു കൊടുക്കുവാനുള്ളതു നിങ്ങള്‍ അവര്‍ക്കു കൊടുക്കണം; നികുതിയും ചുങ്കവും കൊടുക്കേണ്ടവര്‍ക്ക് അവ കൊടുക്കുക. അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം.

റോമർ 13:9
‘വ്യഭിചരിക്കരുത്, കൊല ചെയ്യരുത്, മോഷ്‍ടിക്കരുത്, അന്യായമായി ആഗ്രഹിക്കരുത് എന്നീ കല്പനകളും അതോടുചേര്‍ന്നുള്ള മറ്റേതു കല്പനയും ‘നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക’ എന്ന കല്പനയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

ലേവ്യർ ൬:൨-൪
[൨] സൂക്ഷിക്കാന്‍ ഏല്പിച്ചതോ പണയം വച്ചതോ ആയ മുതല്‍ തിരിച്ചു നല്‌കാതിരിക്കുക, കവര്‍ച്ച നടത്തി ദ്രോഹിക്കുക, പീഡിപ്പിക്കുക,[൩] കാണാതെപോയ വസ്തു കിട്ടിയിട്ടും മിണ്ടാതെ കള്ളസ്സത്യം ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളാല്‍ അയല്‍ക്കാരനെതിരെ കുറ്റം ചെയ്തു സര്‍വേശ്വരനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനാണ്.[൪] ഇങ്ങനെയുള്ളവന്‍ പ്രായശ്ചിത്തയാഗം ചെയ്യുന്ന അവസരത്തില്‍, കവര്‍ന്നോ ദ്രോഹിച്ചോ പണയമായോ വീണുകിട്ടിയോ അപഹരിച്ചോ കള്ളസ്സത്യം ചെയ്തോ

പുറപ്പാട് ൨൨:൧-൪
[൧] “കാളയെയോ ആടിനെയോ മോഷ്‍ടിച്ചു കൊല്ലുകയോ വില്‍ക്കുകയോ ചെയ്യുന്നവന്‍ ഒരു കാളയ്‍ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും കൊടുക്കണം.[൨] [2-4] അയാള്‍ നഷ്ടപരിഹാരം ചെയ്തേ മതിയാകൂ. അതിനു വകയില്ലെങ്കില്‍ സ്വയം വിറ്റ് മോഷ്‍ടിച്ച വസ്തുവിനു പകരം നല്‌കണം. മോഷ്‍ടിക്കപ്പെട്ട മൃഗം കാളയോ കഴുതയോ ആടോ ആകട്ടെ അതിനെ ജീവനോടെ അയാളുടെ കൈവശം കണ്ടുപിടിച്ചാല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം. ഭവനഭേദനം നടത്തുന്നതിനിടയില്‍ മോഷ്ടാവ് അടിയേറ്റു മരിച്ചാല്‍ അടിച്ചവനെ കൊലപാതകി എന്ന് എണ്ണിക്കൂടാ. എന്നാല്‍ പകല്‍നേരത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനായിരിക്കും.[൩] ***[൪] ***

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India