Instagram
English
A A A A A

പാപങ്ങൾ: [Прокрастинация]
൧ കൊരിന്ത്യർ 14:40
Но все должно совершаться пристойно и соответствовать порядку.

സഭാപ്രസംഗകൻ 9:10
കര്‍ത്തവ്യങ്ങളെല്ലാം മുഴുവന്‍ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തില്‍ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ.

സഭാപ്രസംഗകൻ ൧൧:൪
കാറ്റിന്‍റെ ഗതി നോക്കിയിരിക്കുന്നവന്‍ വിതയ്‍ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവന്‍ കൊയ്യുകയുമില്ല.

ഗലാത്തിയർ 6:9
നന്മ ചെയ്യുന്നതില്‍ നാം ക്ഷീണിച്ചു പോകരുത്; ക്ഷീണിക്കാതിരുന്നാല്‍ യഥാകാലം അതിന്‍റെ വിളവെടുക്കാം.

ഹെബ്രായർ 12:11
ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.

ഹെബ്രായർ 10:12
ക്രിസ്തുവാകട്ടെ, പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചശേഷം ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു.

ജെയിംസ് 4:17
നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് പാപമാണ്.

ജോൺ 9:4
പകലുള്ളിടത്തോളം എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ നാം ചെയ്യേണ്ടതാകുന്നു. ആര്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത രാത്രി വരുന്നു.

ലൂക്കോ 12:35
“നിങ്ങള്‍ അരമുറുക്കിയും വിളക്കു കൊളുത്തിയും കാത്തിരിക്കുക.

ലൂക്കോ 12:40
***

മത്തായി 6:33
ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

ഫിലിപ്പിയർ 4:13
എന്നെ ശക്തനാക്കുന്നവന്‍ മുഖേന എല്ലാം ചെയ്യുവാന്‍ എനിക്കു കഴിയും.

സുഭാഷിതങ്ങൾ ൧൦:൪
അലസന്‍ ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു.

സുഭാഷിതങ്ങൾ 12:24-25
[24] അധ്വാനശീലന്‍ അധികാരം നടത്തും; അലസന്‍ അടിമവേലയ്‍ക്ക് നിര്‍ബന്ധിതനാകും.[25] ഉത്കണ്ഠയാല്‍ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു.

സുഭാഷിതങ്ങൾ 13:4
അലസന്‍ എത്ര കൊതിച്ചാലും ഒന്നും ലഭിക്കുന്നില്ല; ഉത്സാഹിക്ക് ഐശ്വര്യസമൃദ്ധിയുണ്ടാകുന്നു.

സുഭാഷിതങ്ങൾ 14:23
അധ്വാനമെല്ലാം ലാഭകരമാണ്, എന്നാല്‍ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ.

സുഭാഷിതങ്ങൾ 18:9
മടിയന്‍ മുടിയന്‍റെ സഹോദരന്‍.

സുഭാഷിതങ്ങൾ 20:4
മടിയന്‍ വേണ്ടസമയത്ത് നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവന്‍ ഇരക്കും; എങ്കിലും ഒന്നും കിട്ടുകയില്ല.

സുഭാഷിതങ്ങൾ ൨൧:൧൭
സുഖലോലുപന്‍ ദരിദ്രനായിത്തീരും; വീഞ്ഞിലും സുഗന്ധതൈലത്തിലും ആസക്തിയുള്ളവന്‍ സമ്പന്നനാകുകയില്ല.

സുഭാഷിതങ്ങൾ 27:1
നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്; ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ.

റോമർ 7:20-21
[20] ഞാന്‍ ആഗ്രഹിക്കാത്തതാണു ചെയ്യുന്നതെങ്കില്‍ അതു പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമത്രേ.[21] അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്നത്.

എഫെസ്യർ 5:15-17
[15] അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങള്‍ ജീവിക്കുക.[16] നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാല്‍ ഇത് ദുഷ്കാലമാണ്.[17] നിങ്ങള്‍ ബുദ്ധിശൂന്യരാകാതെ നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക.

ലൂക്കോ ൯:൫൯-൬൨
[൫൯] മറ്റൊരാളോട്: “എന്നെ അനുഗമിക്കുക” എന്നു യേശു പറഞ്ഞു. “ഗുരോ, എന്‍റെ പിതാവിന്‍റെ ശവസംസ്കാരം നടത്തുവാന്‍ എന്നെ അനുവദിച്ചാലും” എന്ന് അയാള്‍ പ്രതിവചിച്ചു.[൬൦] അപ്പോള്‍ യേശു, “മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം വിളംബരം ചെയ്യുക” എന്നു പറഞ്ഞു.[൬൧] വേറൊരാള്‍, “ഗുരോ, ഞാന്‍ അങ്ങയെ അനുഗമിക്കാം; എന്നാല്‍ ആദ്യം എന്‍റെ ബന്ധുക്കളോടു യാത്രപറയട്ടെ” എന്നു പറഞ്ഞു. അതിന് യേശുവിന്‍റെ മറുപടി,[൬൨] “കലപ്പയില്‍ കൈവച്ചശേഷം പിന്തിരിഞ്ഞു നോക്കുന്നവന്‍ ദൈവരാജ്യത്തിനു യോജിച്ചവനല്ല” എന്നായിരുന്നു.

സുഭാഷിതങ്ങൾ ൨൪:൩൦-൩൪
[൩൦] ഞാന്‍ മടിയന്‍റെ കൃഷിസ്ഥലത്തിനരികിലൂടെ, ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിനു സമീപേ കൂടിത്തന്നെ കടന്നുപോയി.[൩൧] അവിടം മുഴുവന്‍ മുള്‍പ്പടര്‍പ്പു നിറഞ്ഞിരുന്നു; നിലം കൊടിത്തൂവകൊണ്ടു മൂടിയിരുന്നു. അതിന്‍റെ കന്മതില്‍ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു.[൩൨] അതുകൊണ്ട് ഞാന്‍ ആലോചിച്ചു; അതില്‍നിന്നു ലഭിച്ച പാഠം ഉള്‍ക്കൊണ്ടു.[൩൩] അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം.[൩൪] അപ്പോള്‍ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India