A A A A A

പാപങ്ങൾ: [സ്വയംഭോഗം]


൧ കൊരിന്ത്യർ ൯:൨൭
ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാന്‍ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാന്‍, എന്‍റെ ശരീരത്തെ മര്‍ദിച്ച് പരിപൂര്‍ണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു.

൧ കൊരിന്ത്യർ ൧൦:൧൩
സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോള്‍ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങള്‍ക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ.

൧ യോഹ ൨:൧൬
മാംസദാഹം, കാമാസക്തമായ കണ്ണുകള്‍, ജീവിതത്തിന്‍റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവില്‍നിന്നുള്ളതല്ല.

൧ പത്രോസ് ൨:൧൧
പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന കാമക്രോധാദിവികാരങ്ങളെ വിട്ടകലുവാന്‍ നിങ്ങളോടു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ ലോകത്തില്‍ നിങ്ങള്‍ അന്യരും പരദേശികളും ആണല്ലോ.

൧ കൊരിന്ത്യർ ൬:൧൮
ദുര്‍വൃത്തിയില്‍ നിന്ന് ഓടിയകലുക; മനുഷ്യന്‍ ചെയ്യുന്ന മറ്റൊരു പാപവും അവന്‍റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാല്‍ ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടുന്നവന്‍ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.

൨ തിമൊഥെയൊസ് ൨:൨൨
അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങള്‍ വിട്ടകന്ന്, നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യം ഉറപ്പിക്കുക.

ഗലാത്തിയർ ൫:൧൬
ഞാന്‍ പറയുന്നത് ഇതാണ്: ആത്മാവു നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. പാപജടിലമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കരുത്.

റോമർ ൮:൬
പാപസ്വഭാവത്താല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂര്‍ണമായ ജീവിതത്തിനും കാരണമായിത്തീരുന്നു.

റോമർ ൧൩:൧൪
കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ ധരിച്ചുകൊള്ളുക. മോഹങ്ങള്‍ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.

ജെയിംസ് ൧:൧൩-൧൪
[൧൩] പരീക്ഷിക്കപ്പെടുമ്പോള്‍ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാല്‍ തിന്മയാല്‍ ദൈവത്തെ പരീക്ഷിക്കുവാന്‍ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.[൧൪] മറിച്ച് ഓരോരുത്തന്‍ സ്വന്തം ദുര്‍മോഹത്താല്‍ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാന്‍ പരീക്ഷിക്കപ്പെടുന്നു.

ഗലാത്തിയർ ൫:൧൯-൨൧
[൧൯] മനുഷ്യന്‍റെ അധമസ്വഭാവത്തിന്‍റെ വ്യാപാരങ്ങള്‍ എന്തെല്ലാമെന്ന് എല്ലാവര്‍ക്കുമറിയാം; അവ അസാന്മാര്‍ഗികത, അശുദ്ധി, കാമാസക്തി,[൨൦] വിഗ്രഹാരാധന, മന്ത്രവാദം മുതലായവയാണ്. മാത്രമല്ല, മനുഷ്യര്‍ ശത്രുക്കളായിത്തീര്‍ന്ന് പരസ്പരം പടവെട്ടുന്നു; അവര്‍ അസൂയാലുക്കളും കോപിഷ്ഠരും അത്യാഗ്രഹികളുമായിത്തീരുന്നു;[൨൧] അവര്‍ അന്യന്‍റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.

൧ കൊരിന്ത്യർ 7:3-5
[3] പുരുഷന്‍ തന്‍റെ ഭാര്യയോടും സ്‍ത്രീ തന്‍റെ ഭര്‍ത്താവിനോടുമുള്ള ദാമ്പത്യധര്‍മം നിറവേറ്റണം.[4] ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല, അവളുടെ ഭര്‍ത്താവിനത്രേ അധികാരം. അതുപോലെതന്നെ ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യക്കാണ് അധികാരം.[5] ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരസമ്മതപ്രകാരം പ്രാര്‍ഥനയ്‍ക്കുവേണ്ടി പിരിഞ്ഞിരിക്കുന്നെങ്കിലല്ലാതെ പങ്കാളിക്കു നല്‌കേണ്ട അവകാശങ്ങള്‍ നിഷേധിച്ചുകൂടാ. അതിനുശേഷം ആത്മനിയന്ത്രണത്തിന്‍റെ കുറവുനിമിത്തം സാത്താന്‍റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ ദാമ്പത്യധര്‍മങ്ങള്‍ തുടരുക.

൧ തെസ്സലൊനീക്യർ 4:3-5
[3] നിങ്ങള്‍ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുര്‍മാര്‍ഗത്തില്‍നിന്നു പൂര്‍ണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്.[4] ഓരോരുത്തനും അവനവന്‍റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.[5] ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങള്‍ ജീവിക്കരുത്.

മത്തായി 5:27-30
[27] ‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.[28] എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു.[29] പാപം ചെയ്യുന്നതിനു നിന്‍റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവന്‍ നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്.[30] നിന്‍റെ വലത്തു കൈ പാപം ചെയ്യാന്‍ കാരണമായിത്തീരുന്നുവെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനായി നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India