A A A A A

പാപങ്ങൾ: [കാമം]


പുറപ്പാട് ൨൦:൧൪
“വ്യഭിചാരം ചെയ്യരുത്”

സങ്കീർത്തനങ്ങൾ ೧೦೧:೩
നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല. വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാന്‍ വെറുക്കുന്നു. ഞാനതില്‍ പങ്കു ചേരുകയില്ല.

മത്തായി ೫:೨೮
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു.

൧ കൊരിന്ത്യർ ೬:೧೩
“ആഹാരം ആമാശയത്തിനും, ആമാശയം ആഹാരത്തിനും വേണ്ടിയുള്ളതാണ്” എന്നു മറ്റു ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ദൈവം ഇവ രണ്ടും നശിപ്പിക്കും. ശരീരം ലൈംഗികമായ ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല, പിന്നെയോ കര്‍ത്താവിനെ സേവിക്കുന്നതിനുവേണ്ടിയുള്ളതാണ്. കര്‍ത്താവ് ശരീരത്തിനു വേണ്ടതെല്ലാം നല്‌കുന്നു.

൨ തിമൊഥെയൊസ് ೨:೨೨
അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങള്‍ വിട്ടകന്ന്, നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യം ഉറപ്പിക്കുക.

൧ യോഹ ೨:೧೬
മാംസദാഹം, കാമാസക്തമായ കണ്ണുകള്‍, ജീവിതത്തിന്‍റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവില്‍നിന്നുള്ളതല്ല.

സുഭാഷിതങ്ങൾ 6:25
അവളുടെ സൗന്ദര്യത്തില്‍ നീ മതിമറക്കരുത്; കടക്കണ്ണുകൊണ്ടു നിന്നെ വശീകരിക്കാന്‍ അവളെ അനുവദിക്കയുമരുത്.

ഗലാത്തിയർ 5:16
ഞാന്‍ പറയുന്നത് ഇതാണ്: ആത്മാവു നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. പാപജടിലമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കരുത്.

റോമർ 8:6
പാപസ്വഭാവത്താല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂര്‍ണമായ ജീവിതത്തിനും കാരണമായിത്തീരുന്നു.

ജെയിംസ് 1:14-15
[14] മറിച്ച് ഓരോരുത്തന്‍ സ്വന്തം ദുര്‍മോഹത്താല്‍ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാന്‍ പരീക്ഷിക്കപ്പെടുന്നു.[15] മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ചയിലെത്തുമ്പോള്‍ മരണത്തെ ഉളവാക്കുന്നു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India