A A A A A

രഹസ്യങ്ങൾ: [ബൈബിളിലെ രാക്ഷസന്മാർ]


ആവർത്തനപുസ്തകം ൧:൨൮
എവിടേക്കാണ് നാം പോകുന്നത്? അവിടെയുള്ള ജനം നമ്മെക്കാള്‍ ദീര്‍ഘകായന്മാരും ബലിഷ്ഠരും ആണ്; അംബരചുംബികളായ കോട്ടകളാല്‍ സുരക്ഷിതമായ പട്ടണങ്ങളാണ് അവരുടേത്. ചില അനാക്യസന്തതികളെയും അവിടെ കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര്‍ നമ്മെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.”

ആവർത്തനപുസ്തകം ൩:൧൧
രെഫായീമ്യരില്‍ ബാശാന്‍രാജാവായ ഓഗ് മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവന്‍റെ ഇരുമ്പുകട്ടിലിന് ഒന്‍പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു; അത് അമ്മോന്യനഗരമായ രബ്ബായില്‍ ഇപ്പോഴും ഉണ്ടല്ലോ.”

ഉൽപത്തി ൬:൪
ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരുമായി സംഗമിച്ച് അവര്‍ക്കു പുത്രന്മാര്‍ ജനിച്ചു. അങ്ങനെ അക്കാലത്തും അതിനുശേഷവും ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായി. ഇവരായിരുന്നു പുരാതനകാലത്തെ കീര്‍ത്തികേട്ട വീരന്മാര്‍.

ഇസയ ൪൦:൨൨
സര്‍വേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികള്‍ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവര്‍ത്തുകയും ചെയ്യുന്നു.

ജെയിംസ് 2:24
അങ്ങനെ, മനുഷ്യന്‍ പ്രവൃത്തികള്‍കൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങള്‍ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല.

യോശുവ 11:21
ആ കാലത്ത് ഹെബ്രോന്‍, ദെബീര്‍, അനാബ് എന്നീ മലനാടുകളിലും യെഹൂദായിലെയും ഇസ്രായേലിലെയും മലനാടുകളിലും നിവസിച്ചിരുന്ന അനാക്യരെയെല്ലാം യോശുവ സംഹരിക്കുകയും അവരുടെ പട്ടണങ്ങളെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു.

യൂദാ ൧:൬
തങ്ങളുടെ പദവി കാത്തുസൂക്ഷിക്കാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ മാലാഖമാരെ മഹാദിവസത്തിലെ വിധിക്കായി എന്നേക്കും ബന്ധനസ്ഥരായി അന്ധകാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

സംഖ്യാപുസ്തകം ൧൩:൨൩-൩൩
[൨൩] അവര്‍ എസ്കോല്‍താഴ്വരയില്‍ ചെന്ന് ഒരു മുന്തിരിക്കൊമ്പ് കുലയോടുകൂടി മുറിച്ചെടുത്തു തണ്ടിന്മേല്‍ കെട്ടി രണ്ടു പേര്‍കൂടി ചുമന്നു കൊണ്ടുവന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവുംകൂടി അവര്‍ കൊണ്ടുപോന്നു.[൨൪] ഇസ്രായേല്യര്‍ അവിടെനിന്നു മുന്തിരിക്കുല മുറിച്ചെടുത്തതിനാല്‍ ആ സ്ഥലത്തിനു എസ്ക്കോല്‍ താഴ്വര എന്നു പേരായി.[൨൫] നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവര്‍ മടങ്ങിവന്നു.[൨൬] അവര്‍ പാരാന്‍മരുഭൂമിയിലുള്ള കാദേശില്‍വച്ച് മോശയെയും അഹരോനെയും ഇസ്രായേല്‍സമൂഹത്തെ മുഴുവനും വിവരം അറിയിച്ചു. അവര്‍ കൊണ്ടുവന്ന പഴങ്ങളും അവരെ കാണിച്ചു.[൨൭] അവര്‍ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്തു ഞങ്ങള്‍ പോയി, അതു പാലും തേനും ഒഴുകുന്ന ദേശമാണ്; ഇതാ ഞങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പഴങ്ങള്‍.[൨൮] എന്നാല്‍ ആ ദേശവാസികള്‍ കരുത്തുറ്റവരും അവരുടെ പട്ടണങ്ങള്‍ കോട്ട കെട്ടി ഉറപ്പിച്ചിരിക്കുന്നവയുമാണ്. അനാക്കിന്‍റെ വംശജരെയും ഞങ്ങള്‍ അവിടെ കണ്ടു.[൨൯] നെഗെബ്‍ദേശത്തു പാര്‍ക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യര്‍ കടല്‍ക്കരയിലും യോര്‍ദ്ദാന്‍പ്രദേശത്തും വസിക്കുന്നു.”[൩൦] അപ്പോള്‍ മോശയുടെ മുമ്പാകെ കൂടിയിരുന്ന ജനത്തെ ശാന്തരാക്കിയിട്ടു കാലേബ് പറഞ്ഞു: “നമുക്കു ഇപ്പോള്‍ത്തന്നെ പോയി ആ ദേശം കൈവശപ്പെടുത്താം; അതിനുള്ള ശക്തി നമുക്കുണ്ട്.[൩൧] എന്നാല്‍ കാലേബിനോടൊപ്പം പോയിരുന്നവര്‍ പറഞ്ഞു: “അവിടെയുള്ള ജനത്തെ നേരിടാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മെക്കാള്‍ ശക്തരാണ്.”[൩൨] “അങ്ങനെ തങ്ങള്‍ ഒറ്റുനോക്കാന്‍ പോയ സ്ഥലത്തെപ്പറ്റി തെറ്റായ ധാരണ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അവര്‍ പ്രചരിപ്പിച്ചു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ ചുറ്റി സഞ്ചരിച്ചു രഹസ്യനിരീക്ഷണം നടത്തിയ സ്ഥലം അവിടെ പാര്‍ക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്ന സ്ഥലമാണ്. അതികായന്മാരെ മാത്രമാണ് ഞങ്ങള്‍ അവിടെ കണ്ടത്.[൩൩] അനാക്കിന്‍റെ വംശജരായ മല്ലന്മാരെയും അവിടെ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കും ഞങ്ങളെപ്പറ്റി അങ്ങനെതന്നെ തോന്നിയിരിക്കണം.”

സങ്കീർത്തനങ്ങൾ ൩:൬
എന്നെ വലയം ചെയ്യുന്ന ബഹുസഹസ്രം ശത്രുക്കളെ ഞാന്‍ ഭയപ്പെടുകയില്ല.

വെളിപ്പെടുന്ന ൧൭:൮
നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി പാതാളത്തില്‍നിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും.

റോമർ ൬:൨൩
പാപം അതിന്‍റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്‍റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.

ആമോസ് ൨:൯-൧൦
[൯] [9,10] ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു പുറപ്പെടുവിച്ചു; നാല്പതു വര്‍ഷം മരുഭൂമിയിലൂടെ നയിച്ചു. അമോര്യരുടെ ദേശം നിങ്ങള്‍ക്കു സ്വന്തമാക്കി തന്നു. ആ മല്ലന്മാരെ ഞാന്‍ ഉന്മൂലനം ചെയ്തു; ദേവദാരുക്കളെപ്പോലെ ഉയരവും കരുവേലകംപോലെ ശക്തിയുള്ളവരുമായ അവരെ ഞാന്‍ നശിപ്പിച്ചു.[൧൦] ***

ആവർത്തനപുസ്തകം ൨:൧൦-൨൧
[൧൦] പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീര്‍ഘകായന്മാരും ആയ ഏമ്യരാണ് പണ്ട് അവിടെ പാര്‍ത്തിരുന്നത്.[൧൧] അനാക്യരെപ്പോലെ അവരും ‘രെഫായീം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ മോവാബ്യര്‍ അവരെ ഏമ്യര്‍ എന്നു വിളിച്ചുവന്നു.[൧൨] ഹോര്യരായിരുന്നു സേയീരില്‍ മുമ്പ് പാര്‍ത്തിരുന്നത്; ഏശാവിന്‍റെ വംശജര്‍ അവരെ നശിപ്പിച്ച് അവരുടെ ദേശം കൈവശമാക്കി അവിടെ കുടിപാര്‍ത്തു. സര്‍വേശ്വരന്‍ അവകാശമായി കൊടുത്ത ദേശത്ത് ഇസ്രായേല്യര്‍ തദ്ദേശവാസികളോടു ചെയ്തതുപോലെയാണ് അവരും പ്രവര്‍ത്തിച്ചത്.[൧൩] “നിങ്ങള്‍ പുറപ്പെട്ടു സേരെദ്തോട് കടക്കുവിന്‍” എന്നു കല്പിച്ചതുപോലെ നാം തോടുകടന്നു;[൧൪] നാം കാദേശ്-ബര്‍ന്നേയയില്‍നിന്ന് പുറപ്പെട്ടു സേരെദ്തോടു കടക്കുന്നതുവരെ യാത്രചെയ്ത കാലം മുപ്പത്തിയെട്ടു വര്‍ഷം ആയിരുന്നു. സര്‍വേശ്വരന്‍ ശപഥം ചെയ്തിരുന്നതുപോലെ ഇക്കാലത്തിനിടയില്‍ പാളയത്തിലെ യോദ്ധാക്കളെയെല്ലാം നശിപ്പിച്ചു.[൧൫] അവര്‍ പൂര്‍ണമായി നശിക്കുന്നതുവരെ സര്‍വേശ്വരന്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.[൧൬] ഇങ്ങനെ യോദ്ധാക്കളെല്ലാം മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞപ്പോള്‍[൧൭] സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു:[൧൮] ആര്‍ദേശത്തുകൂടി നിങ്ങള്‍ മോവാബിന്‍റെ അതിര്‍ത്തി കടക്കാന്‍ പോകുകയാണ്. അമ്മോന്യരുടെ ദേശത്തു ചെല്ലുമ്പോള്‍ നിങ്ങള്‍ അവരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്;[൧൯] അമ്മോന്യരുടെ ദേശത്ത് ഒരു അവകാശവും ഞാന്‍ നിങ്ങള്‍ക്കു നല്‌കുകയില്ല; അതു ലോത്തിന്‍റെ മക്കള്‍ക്കു ഞാന്‍ അവകാശമായി നല്‌കിയിരിക്കുന്നു.[൨൦] ‘രെഫായീമ്യരുടെ ദേശം’ എന്നാണ് അവിടവും അറിയപ്പെട്ടിരുന്നത്. രെഫായീമ്യരാണ് പണ്ട് അവിടെ പാര്‍ത്തിരുന്നത്. അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു വിളിച്ചു.[൨൧] അവര്‍ പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീര്‍ഘകായരുമായിരുന്നു എങ്കിലും സര്‍വേശ്വരന്‍ അവരെ അമ്മോന്യരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. അങ്ങനെ അമ്മോന്യര്‍ ആ സ്ഥലം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിച്ചു.

ഉൽപത്തി ൬:൧-൪
[൧] ഭൂമിയില്‍ മനുഷ്യര്‍ പെരുകുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തു.[൨] ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരെ സൗന്ദര്യവതികളായി കണ്ടു തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ ഭാര്യമാരായി സ്വീകരിച്ചു.[൩] അപ്പോള്‍ സര്‍വേശ്വരന്‍ പറഞ്ഞു: “എന്‍റെ ആത്മാവ് സദാകാലവും മനുഷ്യരില്‍ വസിക്കുകയില്ല. അവര്‍ മരിച്ചുപോകുന്നവരാണ്. അവരുടെ ആയുഷ്കാലം നൂറ്റിഇരുപതുവര്‍ഷമായിരിക്കും.”[൪] ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരുമായി സംഗമിച്ച് അവര്‍ക്കു പുത്രന്മാര്‍ ജനിച്ചു. അങ്ങനെ അക്കാലത്തും അതിനുശേഷവും ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായി. ഇവരായിരുന്നു പുരാതനകാലത്തെ കീര്‍ത്തികേട്ട വീരന്മാര്‍.

൧ ദിനവൃത്താന്തം ൨൦:൪-൮
[൪] പിന്നീട് ഗേസെരില്‍വച്ചു ഫെലിസ്ത്യരുമായി യുദ്ധം ആരംഭിച്ചു. അതില്‍ മല്ലന്മാരുടെ പിന്‍തലമുറക്കാരില്‍ ഒരാളായ സിപ്പായിയെ ഹൂശാത്യനായ സിബ്ബെഖായി വധിച്ചു. ഫെലിസ്ത്യര്‍ കീഴടങ്ങുകയും ചെയ്തു.[൫] ഫെലിസ്ത്യരുമായി പിന്നെയും യുദ്ധമുണ്ടായപ്പോള്‍ യായീരിന്‍റെ മകന്‍ എല്‍ഹാനാന്‍, ഗിത്യനായ ഗോല്യാത്തിന്‍റെ സഹോദരന്‍ ലഹ്‍മിയെ വധിച്ചു. അയാളുടെ കുന്തത്തിന്‍റെ പിടി നെയ്ത്തുതടിപോലെ വലുപ്പമുള്ളതായിരുന്നു.[൬] ഗത്തില്‍വച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീര്‍ഘകായനായ ഒരു മനുഷ്യനുണ്ടായിരുന്നു. കൈകാലുകള്‍ ഓരോന്നിലും ആറുവിരല്‍ വീതം അയാള്‍ക്ക് ആകെ ഇരുപത്തിനാലു വിരല്‍ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ-രെഫായീമുകളുടെ-വംശത്തില്‍പ്പെട്ടിരുന്നു.[൭] അയാള്‍ ഇസ്രായേലിനെ ധിക്കരിച്ചു സംസാരിച്ചപ്പോള്‍ ദാവീദിന്‍റെ സഹോദരനായ ശിമെയയുടെ പുത്രന്‍ യോനാഥാന്‍ അയാളെ വധിച്ചു.[൮] ഗത്തിലെ മല്ലന്മാരുടെ പിന്‍തലമുറക്കാരായിരുന്ന ഇവര്‍ ദാവീദിന്‍റെയും അനുയായികളുടെയും കൈകളാല്‍ കൊല്ലപ്പെട്ടു.

൨ ശമുവേൽ ൨൧:൧൫-൨൨
[൧൫] ഫെലിസ്ത്യരും ഇസ്രായേല്യരും തമ്മില്‍ വീണ്ടും യുദ്ധമുണ്ടായി. ദാവീദും അനുയായികളും ഫെലിസ്ത്യരോട് ഏറ്റുമുട്ടി.[൧൬] ദാവീദു തളര്‍ന്നു; അപ്പോള്‍ ഇശ്ബി-ബെനോബ് എന്ന മല്ലന്‍ ദാവീദിനെ കൊല്ലാന്‍ ഒരുമ്പെട്ടു. മുന്നൂറു ശേക്കെല്‍ തൂക്കമുള്ള ഒരു ഓട്ടുകുന്തവും ഒരു പുതിയ വാളും അയാള്‍ ധരിച്ചിരുന്നു.[൧൭] എന്നാല്‍ സെരൂയായുടെ പുത്രനായ അബീശായി ദാവീദിന്‍റെ സഹായത്തിനെത്തി. അയാള്‍ ഫെലിസ്ത്യനെ ആക്രമിച്ചുകൊന്നു. മേലില്‍ തങ്ങളോടൊപ്പം യുദ്ധത്തിനു പുറപ്പെടുകയില്ലെന്നു ദാവീദിനെക്കൊണ്ടു പടയാളികള്‍ ശപഥം ചെയ്യിച്ചു. “ഇസ്രായേലിന്‍റെ ദീപം അവിടുന്നാണ്; അത് അണയാന്‍ പാടില്ല” എന്ന് അവര്‍ പറഞ്ഞു.[൧൮] പിന്നീട് ഗോബില്‍വച്ചു ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി. അവിടെവച്ചു ഹൂശാത്യനായ സിബ്ബെഖായി മല്ലനായ സഫിനെ കൊന്നു.[൧൯] ഗോബില്‍ വച്ചു ഫെലിസ്ത്യരുമായി വീണ്ടും ഒരു യുദ്ധം ഉണ്ടായി. അതില്‍ ബേത്‍ലഹേമ്യനായ യാരെ-ഓരെഗീമിന്‍റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗോല്യാത്തിനെ കൊന്നു; അയാളുടെ കുന്തത്തിന്‍റെ തണ്ട് നെയ്ത്തുതറിയുടെ നീണ്ടതടിപോലെയുള്ളതായിരുന്നു.[൨൦] ഗത്തില്‍വച്ച് വീണ്ടും യുദ്ധം നടന്നു. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു; അവന്‍റെ കൈകാലുകള്‍ക്ക് ഒന്നിന് ആറു വീതം ഇരുപത്തിനാലു വിരലുകള്‍ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ പിന്‍തലമുറക്കാരന്‍ ആയിരുന്നു.[൨൧] ഇസ്രായേലിനെ അധിക്ഷേപിച്ച അയാളെ ദാവീദിന്‍റെ സഹോദരനായ ശിമെയിയുടെ പുത്രന്‍ യോനാഥാന്‍ വധിച്ചു.[൨൨] ഈ നാലു പേരും ഗത്തിലെ മല്ലന്മാരില്‍പ്പെട്ടവരായിരുന്നു. ദാവീദും അനുയായികളും കൂടി അവരെ സംഹരിച്ചു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India