A A A A A

ജീവിതം: [വിഷാദം]


ഫിലിപ്പിയർ ൪:൮
അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിര്‍മ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാര്‍ഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക.

ആവർത്തനപുസ്തകം ൩൧:൮
അവിടുന്നാണ് നിന്‍റെ മുമ്പില്‍ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.”

സങ്കീർത്തനങ്ങൾ ൩൪:൧൭
നീതിമാന്മാര്‍ നിലവിളിച്ചു; സര്‍വേശ്വരന്‍ ഉത്തരമരുളി. എല്ലാ കഷ്ടതകളില്‍നിന്നും അവിടുന്ന് അവരെ വിടുവിച്ചു.

സങ്കീർത്തനങ്ങൾ ൪൦:൧-൩
[൧] ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന്‍റെ സഹായത്തിനായി ഞാന്‍ ക്ഷമയോടെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്‍റെ നിലവിളി കേട്ടു.[൨] ഭയാനകമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവിടുന്ന് എന്നെ പിടിച്ചുകയറ്റി. അവിടുന്ന് എന്നെ പാറമേല്‍ നിര്‍ത്തി; എന്‍റെ കാലടികള്‍ സുരക്ഷിതമാക്കി.[൩] അവിടുന്ന് എന്‍റെ അധരങ്ങളില്‍ ഒരു പുതിയ പാട്ടു നല്‌കി. നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം തന്നെ. പലരും ഇതുകണ്ട് ഭയഭക്തിയോടെ സര്‍വേശ്വരനെ ആശ്രയിക്കും.

സങ്കീർത്തനങ്ങൾ ൩:൩
പരമനാഥാ, അവിടുന്നാണ് എന്‍റെ പരിച; ധൈര്യവും ശക്തിയും പകര്‍ന്ന് അവിടുന്ന് എനിക്കു ജയമരുളുന്നു.

സങ്കീർത്തനങ്ങൾ ൩൨:൧൦
ദുര്‍ജനം നിരവധി വേദനകള്‍ അനുഭവിക്കേണ്ടതുണ്ട്; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവരെ അവിടുത്തെ സ്നേഹം വലയംചെയ്യുന്നു.

സങ്കീർത്തനങ്ങൾ ൪൨:൧൧
എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‍ക്കുക, എന്‍റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പ്രകീര്‍ത്തിക്കും.

൧ പത്രോസ് ൫:൬-൭
[൬] അതുകൊണ്ട് ദൈവത്തിന്‍റെ ബലവത്തായ കരങ്ങള്‍ക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാല്‍ അവിടുന്ന് യഥാവസരം നിങ്ങളെ ഉയര്‍ത്തും.[൭] സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ.

ജോൺ ൧൬:൩൩
എന്നോടുള്ള ഐക്യത്തില്‍ നിങ്ങള്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്: ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടതയുണ്ട്; എന്നാല്‍ നിങ്ങള്‍ ധൈര്യപ്പെടുക; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.”

റോമർ 8:38-39
[38] [38,39] മരണത്തിനോ, ജീവനോ, മാലാഖമാര്‍ക്കോ, മാനുഷികമല്ലാത്ത അധികാരങ്ങള്‍ക്കോ, ശക്തികള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്തുവാന്‍ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.[39] [1,2] ക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്‍റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്‍റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാന്‍ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാല്‍ ഭരിക്കപ്പെടുന്ന എന്‍റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്‌കുന്നു.

൧ പത്രോസ് 4:12-13
[12] പ്രിയപ്പെട്ടവരേ, നിങ്ങളെ ശോധന ചെയ്യുന്ന അഗ്നിപരീക്ഷണം ഒരു അപൂര്‍വ കാര്യം എന്നു കരുതി വിസ്മയിക്കരുത്.[13] ക്രിസ്തുവിന്‍റെ പീഡനങ്ങളില്‍ പങ്കാളികളാകുന്തോറും നിങ്ങള്‍ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്‍റെ പ്രത്യക്ഷതയില്‍ നിങ്ങള്‍ ആനന്ദിച്ച് ഉല്ലസിക്കുവാന്‍ ഇടവരും.

സങ്കീർത്തനങ്ങൾ 37:23-24
[23] മനുഷ്യന്‍റെ പാദം സര്‍വേശ്വരനാണ് നയിക്കുന്നത്. അവിടുത്തേക്ക് പ്രസാദകരമായി നടക്കുന്നവന്‍റെ ഗമനം അവിടുന്നു സുസ്ഥിരമാക്കുന്നു.[24] അവന്‍റെ കാലിടറിയാലും വീണുപോകയില്ല; സര്‍വേശ്വരന്‍ അവന്‍റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ.

ഇസയ 41:10
ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്‍റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.

൨ കൊരിന്ത്യർ 1:3-4
[3] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്ന് കൃപാലുവായ പിതാവും സര്‍വസമാശ്വാസത്തിന്‍റെയും ഉറവിടവുമാകുന്നു.[4] ദൈവത്തില്‍നിന്ന് നാം ആശ്വാസംപ്രാപിച്ച്, എല്ലാവിധത്തിലും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ പ്രാപ്തരാകേണ്ടതിന് നമ്മുടെ സകല വിഷമതകളിലും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India