A A A A A

ജീവിതം: [ഡേറ്റിംഗ് ആളുകൾ]


സുഭാഷിതങ്ങൾ ๗:๖-๒๑
[๖] ഞാന്‍ എന്‍റെ വീടിന്‍റെ ജനലഴികളിലൂടെ താഴേക്ക് നോക്കിയപ്പോള്‍,[๗] യുവജനങ്ങളുടെ മധ്യേ അവിവേകികളുടെ ഇടയില്‍ ഭോഷനായ ഒരുവനെ ഞാന്‍ കണ്ടു[๘] [8,9] സന്ധ്യ മയങ്ങിയപ്പോള്‍ അവളുടെ വീടിന്‍റെ സമീപമുള്ള മൂല കടന്ന് അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ അവന്‍ നടക്കുകയായിരുന്നു; ക്രമേണ അരണ്ടവെളിച്ചം മാറി അന്ധകാരം ഭൂമിയെ മൂടി.[๙] ***[๑๐] അപ്പോള്‍ അതാ, ഒരു സ്‍ത്രീ അവനെ എതിരേറ്റ് അവള്‍ വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി മനസ്സില്‍ കുടിലചിന്തയുമായി നില്‌ക്കുകയായിരുന്നു.[๑๑] അവള്‍ മോഹപരവശയും തന്‍റേടിയും ആണ്. അവള്‍ വീട്ടില്‍ അടങ്ങിയിരിക്കാറില്ല.[๑๒] ഒരിക്കല്‍ തെരുവീഥിയില്‍ എങ്കില്‍ പിന്നീട് അവള്‍ ചന്തയില്‍ ആയിരിക്കും; ഓരോ കോണിലും അവള്‍ കാത്തുനില്‌ക്കുന്നു.[๑๓] അവള്‍ അവനെ പുണരുന്നു, ചുംബിക്കുന്നു; അവള്‍ നിര്‍ലജ്ജം അവനോടു പറയുന്നു:[๑๔] “എനിക്കു യാഗങ്ങള്‍ അര്‍പ്പിക്കാന്‍ ഉണ്ടായിരുന്നു ഇന്നു ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റി.[๑๕] അതുകൊണ്ട് ഇപ്പോള്‍ താങ്കളെ എതിരേല്‌ക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. താങ്കളെ കാണാന്‍ ഞാന്‍ അതിയായി മോഹിച്ചു പുറപ്പെട്ടതാണ്. ഇപ്പോള്‍ ഇതാ, കണ്ടെത്തിയിരിക്കുന്നു.[๑๖] വര്‍ണശബളമായ വിരിപ്പുകള്‍ വിരിച്ച് ഞാന്‍ കിടക്ക ഒരുക്കിയിരിക്കുന്നു.[๑๗] മൂരും അകിലും ലവംഗവുംകൊണ്ട് ഞാന്‍ മെത്ത സുഗന്ധപൂര്‍ണമാക്കിയിരിക്കുന്നു.[๑๘] വരിക, നേരം പുലരുന്നതുവരെ നമുക്കു പ്രേമത്തോടെ രമിക്കാം; പ്രേമനിര്‍വൃതിയില്‍ മതിയാകുവോളം മുഴുകാം.[๑๙] ഭര്‍ത്താവു വീട്ടിലില്ല; ദൂരയാത്ര പോയിരിക്കുന്നു;[๒๐] പണസ്സഞ്ചിയും കൈയിലെടുത്തിട്ടുണ്ട്; പൗര്‍ണമി ദിവസമേ അദ്ദേഹം മടങ്ങിവരൂ.”[๒๑] ഇങ്ങനെ ചക്കരവാക്കുകള്‍കൊണ്ട് അവള്‍ അവനെ വശീകരിക്കുന്നു. മധുരോക്തികള്‍കൊണ്ട് അവനെ പ്രേരിപ്പിക്കുന്നു.

ആമോസ് ๓:๓
മുന്‍കൂട്ടി സമ്മതിക്കാതെ രണ്ടുപേര്‍ ഒന്നിച്ചു നടക്കുമോ?

൨ കൊരിന്ത്യർ ๖:๑๔-๑๘
[๑๔] തുല്യനിലയിലുള്ളവരെന്നു കരുതി അവിശ്വാസികളോടു കൂട്ടുചേരരുത്; ധര്‍മവും അധര്‍മവും തമ്മില്‍ എന്താണു ബന്ധം? ഇരുളും വെളിച്ചവും എങ്ങനെ ഒരുമിച്ചു വസിക്കും?[๑๕] ക്രിസ്തുവിന്‍റെയും പിശാചിന്‍റെയും മനസ്സ് എങ്ങനെ യോജിക്കും? വിശ്വാസിക്കും അവിശ്വാസിക്കും പൊതുവായി എന്താണുള്ളത്?[๑๖] ദൈവത്തിന്‍റെ ആലയവും വിഗ്രഹങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്? ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണു നാം. ദൈവം തന്നെ പറയുന്നത് ഇങ്ങനെയാണ്: എന്‍റെ ജനത്തോടൊന്നിച്ചു ഞാന്‍ വസിക്കും; അവരുടെ ഇടയില്‍ ഞാന്‍ സഞ്ചരിക്കും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്‍റെ ജനവും.[๑๗] അതുകൊണ്ടു കര്‍ത്താവു പറയുന്നു: നിങ്ങള്‍ അവരെ വിട്ടുപിരിഞ്ഞ് അവരില്‍നിന്ന് അകന്നിരിക്കണം; അശുദ്ധമായതിനോടു നിങ്ങള്‍ക്കൊരു കാര്യവുമില്ല; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊള്ളും.[๑๘] ഞാന്‍ നിങ്ങളുടെ പിതാവും നിങ്ങള്‍ എന്‍റെ പുത്രന്മാരും പുത്രിമാരും ആയിരിക്കുകയും ചെയ്യും എന്നു സര്‍വശക്തനായ കര്‍ത്താവ് അരുള്‍ചെയ്യുന്നു.

എഫെസ്യർ ൫:൧൯
സങ്കീര്‍ത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സംസാരിക്കുകയും, പൂര്‍ണഹൃദയത്തോടെ ഗീതങ്ങളും സങ്കീര്‍ത്തനങ്ങളും പാടി കര്‍ത്താവിനെ സ്തുതിക്കുകയും,

ഫിലിപ്പിയർ ൪:൧൩
എന്നെ ശക്തനാക്കുന്നവന്‍ മുഖേന എല്ലാം ചെയ്യുവാന്‍ എനിക്കു കഴിയും.

ജെയിംസ് ൪:൪
അവിശ്വസ്തരായ ജനമേ! ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ലോകത്തിന്‍റെ മിത്രമാകുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു.

൨ ശമുവേൽ ൧൨:൧
നാഥാന്‍പ്രവാചകനെ സര്‍വേശ്വരന്‍ ദാവീദിന്‍റെ അടുക്കല്‍ അയച്ചു. പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: “ഒരു പട്ടണത്തില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു. ഒരാള്‍ ധനികനും അപരന്‍ ദരിദ്രനും.

൧ രാജാക്കൻ‌മാർ ൯:൧
ദേവാലയവും കൊട്ടാരവും താന്‍ ആഗ്രഹിച്ച മറ്റുള്ളതെല്ലാം ശലോമോന്‍രാജാവു നിര്‍മ്മിച്ചു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India