A A A A A

ജീവിതം: [സമ്പത്ത്]


൧ തിമൊഥെയൊസ് 6:17-19
[17] ഗര്‍വ്വ് കാണിക്കുകയോ, അനിശ്ചിതമായ സമ്പത്തില്‍ തങ്ങളുടെ പ്രത്യാശ ഊന്നുകയോ ചെയ്യരുതെന്ന് ഈ ലോകത്തിലെ സമ്പന്നന്മാരെ ഉദ്ബോധിപ്പിക്കുക. നമുക്ക് അനുഭവിക്കുന്നതിനായി സകലവും നല്‌കിയിട്ടുള്ള ദൈവത്തില്‍തന്നെ തങ്ങളുടെ പ്രത്യാശ അവര്‍ ഉറപ്പിക്കട്ടെ.[18] നന്മ ചെയ്യുവാന്‍ അവരോട് ആജ്ഞാപിക്കുക; സല്‍പ്രവൃത്തികളില്‍ അവര്‍ സമ്പന്നരാകണം; ഉദാരമതികളും തങ്ങള്‍ക്കുള്ളത് പരസ്പരം പങ്കു വയ്‍ക്കുന്നവരുമായിരിക്കുകയും വേണം.[19] അങ്ങനെ സാക്ഷാത്തായ ജീവന്‍ നേടേണ്ടതിന് തങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നല്ല അടിസ്ഥാനമായി ഒരു നിധി അവര്‍ സമ്പാദിക്കുന്നു.

ലൂക്കോ 19:1-10
[1] യേശു യെരിഹോവില്‍ പ്രവേശിച്ചു യാത്ര തുടര്‍ന്നു.[2] അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരില്‍ പ്രധാനിയും ധനികനുമായിരുന്നു സഖായി.[3] യേശു ആരാണെന്നു കാണാന്‍ സഖായി അഭിവാഞ്ഛിച്ചു; പക്ഷേ, പൊക്കം കുറഞ്ഞവനായിരുന്നതിനാല്‍ ജനബാഹുല്യം മൂലം സഖായിക്ക് യേശുവിനെ കാണാന്‍ കഴിഞ്ഞില്ല.[4] അതുകൊണ്ട് അവിടുത്തെ കാണാന്‍ സഖായി മുമ്പേ ഓടി ഒരു കാട്ടത്തിമരത്തില്‍ കയറി ഇരുന്നു. യേശുവിന് ആ വഴിയാണു കടന്നുപോകേണ്ടിയിരുന്നത്.[5] അവിടെയെത്തിയപ്പോള്‍ യേശു മുകളിലേക്കു നോക്കി, “സഖായീ, വേഗം ഇറങ്ങിവരൂ, ഇന്ന് താങ്കളുടെ വീട്ടിലാണ് എനിക്കു പാര്‍ക്കേണ്ടത്” എന്നു പറഞ്ഞു.[6] സഖായി വേഗം താഴെയിറങ്ങി യേശുവിനെ സന്തോഷപൂര്‍വം സ്വീകരിച്ചു.[7] ഇതു കണ്ടപ്പോള്‍ പാപിയായ ഒരു മനുഷ്യന്‍റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു.[8] സഖായി എഴുന്നേറ്റു നിന്ന് കര്‍ത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്‍റെ സമ്പാദ്യത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുവാന്‍ പോകുന്നു. ആരില്‍നിന്നെങ്കിലും എന്തെങ്കിലും ഞാന്‍ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലുമടങ്ങു തിരിച്ചുകൊടുക്കും.”[9] യേശു അരുള്‍ചെയ്തു: “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു. ഇയാളും അബ്രഹാമിന്‍റെ വംശജനാണല്ലോ.[10] നഷ്ടപ്പെട്ടുപോയതിനെ തേടിപ്പിടിച്ചു രക്ഷിക്കുവാനത്രേ മനുഷ്യപുത്രന്‍ വന്നത്.”

അടയാളപ്പെടുത്തുക ൪:൧൯
ഇതരകാര്യങ്ങളിലുള്ള വ്യഗ്രതയും വചനത്തെ ഞെക്കിഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍.

ലൂക്കോ 18:18-30
[18] ഒരു യെഹൂദനേതാവ് യേശുവിന്‍റെ അടുക്കല്‍വന്നു ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമായി ലഭിക്കേണ്ടതിന് എന്താണു ഞാന്‍ ചെയ്യേണ്ടത്?”[19] യേശു മറുപടി പറഞ്ഞു: “എന്നെ എന്തിനു നല്ലവന്‍ എന്നു വിളിക്കുന്നു? ദൈവമല്ലാതെ നല്ലവന്‍ മറ്റാരുമില്ലല്ലോ.[20] കല്പനകള്‍ താങ്കള്‍ക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.”[21] അയാള്‍ പറഞ്ഞു: “ഇവയെല്ലാം ഞാന്‍ ചെറുപ്പം തൊട്ടേ പാലിക്കുന്നുണ്ട്.”[22] അപ്പോള്‍ യേശു പറഞ്ഞു: “താങ്കള്‍ക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ താങ്കള്‍ക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക.[23] അയാള്‍ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോള്‍ അത്യന്തം ദുഃഖിതനായി.[24] അയാളുടെ ദുഃഖഭാവം കണ്ടിട്ട് യേശു പറഞ്ഞു: “ധനികന്മാര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്കരം![25] ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയില്‍ക്കൂടി കടക്കുന്നതായിരിക്കും.”[26] ഇതു കേട്ടവര്‍ പറഞ്ഞു: “അങ്ങനെയാണെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?”[27] എന്നാല്‍ യേശു അരുള്‍ചെയ്തു: “മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”[28] അപ്പോള്‍ പത്രോസ്, “ഞങ്ങള്‍ സര്‍വസ്വവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചവരാണല്ലോ” എന്നു പറഞ്ഞു.[29] [29,30] യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി സ്വഭവനത്തെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, മക്കളെയോ പരിത്യജിക്കുന്ന ഏതൊരുവനും ഐഹിക ജീവിതകാലത്തുതന്നെ അനേകമടങ്ങു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല; വരുവാനുള്ള ലോകത്തില്‍ നിത്യജീവനും ലഭിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു’ എന്നു പറഞ്ഞു.[30] ***

വെളിപ്പെടുന്ന 3:17
‘ഞാന്‍ ധനാഢ്യനാണ്; എനിക്കു വേണ്ടുവോളം സമ്പല്‍സമൃദ്ധി ഉണ്ട്; ഒന്നിനും എനിക്കു ബുദ്ധിമുട്ടില്ല’ എന്നു നീ പറയുന്നു. എന്നാല്‍ നീ നിര്‍ഭാഗ്യവാനും അരിഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല.

ലൂക്കോ 16:1-3
[1] യേശു പിന്നെയും ശിഷ്യന്മാരോടു പറഞ്ഞു: “ധനികനായ ഒരു മനുഷ്യന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. തന്‍റെ യജമാനന്‍റെ വസ്തുവകകള്‍ ദുര്‍വ്യയം ചെയ്യുന്നു എന്ന് അയാളുടെ പേരില്‍ ആരോപണം ഉണ്ടായി.[2] ആ ധനികന്‍ അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘തന്നെപ്പറ്റി ഈ കേള്‍ക്കുന്നത് എന്ത്? എന്‍റെ വസ്തുവകകള്‍ കൈകാര്യം ചെയ്തതിന്‍റെ കണക്കു കൊണ്ടുവരിക; ഇനിമേല്‍ താന്‍ എന്‍റെ കാര്യസ്ഥനായിരിക്കുവാന്‍ പാടില്ല,’[3] അപ്പോള്‍ അയാള്‍ ആത്മഗതം ചെയ്തു: ‘യജമാനന്‍ എന്നെ ജോലിയില്‍നിന്നു പിരിച്ചുവിടാന്‍ പോകുന്നു. ഞാന്‍ ഇനി എന്തുചെയ്യും? കിളയ്‍ക്കുവാന്‍ എനിക്കു വശമില്ല; ഇരക്കുവാന്‍ ഞാന്‍ നാണിക്കുന്നു.

അടയാളപ്പെടുത്തുക 12:43-44
[43] യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തില്‍ കാണിക്കയിട്ട എല്ലാവരെയുംകാള്‍ അധികം ഇട്ടത് നിര്‍ധനയായ ആ വിധവയാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു;[44] എന്തെന്നാല്‍ എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണു സമര്‍പ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയില്‍നിന്ന്, തനിക്കുള്ളതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമര്‍പ്പിച്ചിരിക്കുന്നു.”

ലൂക്കോ 19:1-27
[1] യേശു യെരിഹോവില്‍ പ്രവേശിച്ചു യാത്ര തുടര്‍ന്നു.[2] അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരില്‍ പ്രധാനിയും ധനികനുമായിരുന്നു സഖായി.[3] യേശു ആരാണെന്നു കാണാന്‍ സഖായി അഭിവാഞ്ഛിച്ചു; പക്ഷേ, പൊക്കം കുറഞ്ഞവനായിരുന്നതിനാല്‍ ജനബാഹുല്യം മൂലം സഖായിക്ക് യേശുവിനെ കാണാന്‍ കഴിഞ്ഞില്ല.[4] അതുകൊണ്ട് അവിടുത്തെ കാണാന്‍ സഖായി മുമ്പേ ഓടി ഒരു കാട്ടത്തിമരത്തില്‍ കയറി ഇരുന്നു. യേശുവിന് ആ വഴിയാണു കടന്നുപോകേണ്ടിയിരുന്നത്.[5] അവിടെയെത്തിയപ്പോള്‍ യേശു മുകളിലേക്കു നോക്കി, “സഖായീ, വേഗം ഇറങ്ങിവരൂ, ഇന്ന് താങ്കളുടെ വീട്ടിലാണ് എനിക്കു പാര്‍ക്കേണ്ടത്” എന്നു പറഞ്ഞു.[6] സഖായി വേഗം താഴെയിറങ്ങി യേശുവിനെ സന്തോഷപൂര്‍വം സ്വീകരിച്ചു.[7] ഇതു കണ്ടപ്പോള്‍ പാപിയായ ഒരു മനുഷ്യന്‍റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു.[8] സഖായി എഴുന്നേറ്റു നിന്ന് കര്‍ത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്‍റെ സമ്പാദ്യത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുവാന്‍ പോകുന്നു. ആരില്‍നിന്നെങ്കിലും എന്തെങ്കിലും ഞാന്‍ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലുമടങ്ങു തിരിച്ചുകൊടുക്കും.”[9] യേശു അരുള്‍ചെയ്തു: “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു. ഇയാളും അബ്രഹാമിന്‍റെ വംശജനാണല്ലോ.[10] നഷ്ടപ്പെട്ടുപോയതിനെ തേടിപ്പിടിച്ചു രക്ഷിക്കുവാനത്രേ മനുഷ്യപുത്രന്‍ വന്നത്.”[11] അവര്‍ യേശുവിന്‍റെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യേശു യെരൂശലേമിനെ സമീപിച്ചിരുന്നതുകൊണ്ടും ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്ന് അവര്‍ കരുതിയിരുന്നതുകൊണ്ടും അവിടുന്ന് ഒരു ദൃഷ്ടാന്ത കഥ അവരോടു പറഞ്ഞു:[12] “രാജാധികാരം പ്രാപിച്ചു തിരിച്ചുവരുന്നതിനുവേണ്ടി ഒരു പ്രഭു വിദേശത്തേക്കു പോയി.[13] പോകുന്നതിനുമുമ്പ് അദ്ദേഹം പത്തു ഭൃത്യന്മാരെ വിളിച്ച് ഓരോ സ്വര്‍ണനാണയം കൊടുത്തശേഷം ‘ഞാന്‍ തിരിച്ചുവരുന്നതുവരെ ഇതുകൊണ്ടു നിങ്ങള്‍ വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു.[14] ആ നാട്ടിലെ പൗരജനങ്ങള്‍ ആ പ്രഭുവിനെ വെറുത്തിരുന്നതുകൊണ്ട് ‘ഞങ്ങളെ ഭരിക്കുവാന്‍ ഈ മനുഷ്യന്‍ വേണ്ടാ’ എന്നു പറയുന്നതിന് അദ്ദേഹം പോയശേഷം ഒരു പ്രതിനിധിസംഘത്തെ അവര്‍ അദ്ദേഹത്തിന്‍റെ പിന്നാലെ അയച്ചു.[15] “രാജാധികാരം പ്രാപിച്ച് ആ പ്രഭു തിരിച്ചുവന്നു താന്‍ കൊടുത്തിരുന്ന പണംകൊണ്ട് ഓരോരുത്തനും എങ്ങനെ വ്യാപാരം ചെയ്തു എന്ന് അറിയുന്നതിന് ആ ഭൃത്യന്മാരെ വിളിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.[16] ആദ്യത്തെ ആള്‍ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങു തന്ന സ്വര്‍ണനാണയംകൊണ്ട് ഞാന്‍ പത്തുകൂടി നേടിയിരിക്കുന്നു.’[17] അദ്ദേഹം അയാളോട് ‘കൊള്ളാം ഉത്തമനായ ഭൃത്യാ, അല്പകാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് നീ പത്തു നഗരങ്ങളുടെ അധിപതിയായിരിക്കുക’ എന്നു പറഞ്ഞു.[18] രണ്ടാമന്‍ വന്ന് ‘പ്രഭോ, അങ്ങ് എന്നെ ഏല്പിച്ച നാണയംകൊണ്ട് അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു.[19] ‘നീ അഞ്ചു നഗരങ്ങളുടെ അധിപനായിരിക്കുക’ എന്നു രാജാവ് കല്പിച്ചു.[20] “മൂന്നാമത്തവന്‍ വന്ന് പ്രഭോ, ‘ഇതാ എന്നെ ഏല്പിച്ച നാണയം; ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ് ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.[21] അങ്ങു വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കര്‍ക്കശക്കാരനായതുകൊണ്ട് എനിക്ക് അങ്ങയെ ഭയമായിരുന്നു.’[22] രാജാവ് അവനോടു പറഞ്ഞു: ‘ദുഷ്ടഭൃത്യാ, നിന്‍റെ വാക്കുകളാല്‍ത്തന്നെ നിന്നെ ഞാന്‍ വിധിക്കുന്നു. ഞാന്‍ വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കര്‍ക്കശക്കാരനാണെന്നു നിനക്ക് അറിയാമായിരുന്നല്ലോ; എന്നിട്ട് എന്തുകൊണ്ട് എന്‍റെ പണം പണമിടപാടുകാരെ ഏല്പിച്ചില്ല?[23] ഏല്പിച്ചിരുന്നെങ്കില്‍ ഞാന്‍ മടങ്ങിവന്ന് പലിശയോടുകൂടി അതു തിരിച്ചു വാങ്ങിക്കൊള്ളുമായിരുന്നല്ലോ.[24] “പിന്നീട് അടുത്തുനിന്നവരോട് അദ്ദേഹം കല്പിച്ചു: ‘അവന്‍റെ പക്കല്‍നിന്ന് ആ നാണയമെടുത്ത് പത്തു നാണയം നേടിയവനു കൊടുക്കുക.’[25] ‘പ്രഭോ, അയാള്‍ക്കു പത്തു നാണയമുണ്ടല്ലോ’ എന്ന് അവര്‍ പറഞ്ഞു.[26] ‘ഞാന്‍ പറയുന്നു, ഉള്ളവന് പിന്നെയും നല്‌കപ്പെടും; ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും.’[27] “എന്‍റെ ഭരണം ഇഷ്ടപ്പെടാത്ത എന്‍റെ ശത്രുക്കളെ കൊണ്ടുവന്ന് എന്‍റെ മുമ്പില്‍ വച്ചുതന്നെ വധിക്കുക.”

ലൂക്കോ 18:22-23
[22] അപ്പോള്‍ യേശു പറഞ്ഞു: “താങ്കള്‍ക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ താങ്കള്‍ക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക.[23] അയാള്‍ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോള്‍ അത്യന്തം ദുഃഖിതനായി.

അടയാളപ്പെടുത്തുക ൧൨:൪൧-൪൪
[൪൧] ഒരിക്കല്‍ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങള്‍ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകള്‍ ഇട്ടുകൊണ്ടിരുന്നു.[൪൨] സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു.[൪൩] യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തില്‍ കാണിക്കയിട്ട എല്ലാവരെയുംകാള്‍ അധികം ഇട്ടത് നിര്‍ധനയായ ആ വിധവയാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു;[൪൪] എന്തെന്നാല്‍ എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണു സമര്‍പ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയില്‍നിന്ന്, തനിക്കുള്ളതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമര്‍പ്പിച്ചിരിക്കുന്നു.”

മത്തായി 25:14-30
[14] “സ്വര്‍ഗരാജ്യം ഇതുപോലെയാണ്. ഒരാള്‍ ഒരു ദീര്‍ഘയാത്രയ്‍ക്കു പുറപ്പെട്ടപ്പോള്‍ ദാസന്മാരെ വിളിച്ച് തന്‍റെ സമ്പാദ്യം അവരെ ഏല്പിച്ചു.[15] ഓരോരുത്തനും അവനവന്‍റെ പ്രാപ്തിക്കനുസരിച്ച് ഒരാള്‍ക്ക് അഞ്ചു താലന്തും മറ്റൊരാള്‍ക്കു രണ്ടും വേറൊരാള്‍ക്ക് ഒന്നും കൊടുത്തു. പിന്നീട് അയാള്‍ യാത്രപുറപ്പെട്ടു.[16] അഞ്ചു താലന്തു കിട്ടിയവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി.[17] [17,18] അതുപോലെതന്നെ രണ്ടു കിട്ടിയവന്‍ രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാള്‍ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനന്‍ കൊടുത്ത പണം മറച്ചുവച്ചു.[18] ***[19] “ദീര്‍ഘകാലം കഴിഞ്ഞ് അവരുടെ യജമാനന്‍ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്‍റെ കണക്കു ചോദിച്ചു.[20] അഞ്ചു താലന്തു ലഭിച്ചവന്‍ അഞ്ചുകൂടി കൊണ്ടുവന്ന് തന്‍റെ യജമാനന്‍റെ മുമ്പില്‍ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’[21] യജമാനന്‍ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങള്‍ ഏല്പിക്കും. വരിക, നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.[22] “രണ്ടു താലന്തു ലഭിച്ചവനും വന്ന് ‘യജമാനനേ, അങ്ങു രണ്ടു താലന്താണല്ലോ എന്നെ ഏല്പിച്ചത്. ഇതാ ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു.[23] യജമാനന്‍ അവനോട് ‘നന്നായി, ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ ഞാന്‍ വലിയ കാര്യങ്ങള്‍ ഏല്പിക്കും. നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.[24] “പിന്നീട് ഒരു താലന്തു കിട്ടിയവന്‍ വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയന്‍ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു.[25] അതുകൊണ്ട് ഞാന്‍ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണില്‍ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’[26] “യജമാനന്‍ അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാന്‍ വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ?[27] നീ എന്‍റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കില്‍ ഞാന്‍ മടങ്ങിവന്നപ്പോള്‍ എന്‍റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ.[28] അതുകൊണ്ട് അവന്‍റെ പക്കല്‍നിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക.[29] ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാല്‍ ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും.[30] ഒന്നിനും കൊള്ളരുതാത്ത ആ ദാസനെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിഞ്ഞുകളയുക. അവിടെക്കിടന്ന് അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’

മത്തായി 13:22
മറ്റു ചിലര്‍ വചനം കേള്‍ക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉല്‍ക്കണ്ഠയും ധനത്തിന്‍റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്.

സുഭാഷിതങ്ങൾ 13:22
ഉത്തമനായ മനുഷ്യന്‍ തന്‍റെ അവകാശം തലമുറകള്‍ക്കായി ശേഷിപ്പിക്കുന്നു. പാപിയുടെ സമ്പത്താകട്ടെ നീതിമാനായി സംഭരിക്കപ്പെടുന്നു.

സുഭാഷിതങ്ങൾ ൩:൯-൧൦
[൯] നിന്‍റെ സമ്പത്തുകൊണ്ടും സകല വിളവിന്‍റെയും ആദ്യഫലംകൊണ്ടും സര്‍വേശ്വരനെ ബഹുമാനിക്കുക.[൧൦] അപ്പോള്‍ നിന്‍റെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.

സുഭാഷിതങ്ങൾ 10:4
അലസന്‍ ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു.

സുഭാഷിതങ്ങൾ 18:11
ധനമാണു സമ്പന്നന്‍റെ ബലിഷ്ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അത് അയാളെ സംരക്ഷിക്കുന്നു.

ഹോസിയ 12:8
എഫ്രയീം പറഞ്ഞു: “ഹാ, ഞാന്‍ ധനികനാണല്ലോ; എനിക്കുവേണ്ടി ഞാന്‍ ധനം സമ്പാദിച്ചു. എന്നാല്‍ അവന്‍റെ സര്‍വസമ്പാദ്യവും കൊടുത്താലും അവന്‍ ചെയ്തിട്ടുള്ള തിന്മകള്‍ക്കു പരിഹാരം ആകുകയില്ല.

സഖറിയാ 14:14
യെഹൂദാപോലും യെരൂശലേമിനോടു പടവെട്ടും; ചുറ്റുമുള്ള സകല ജനതകളുടെയും സമ്പത്ത് അവര്‍ പിടിച്ചെടുക്കും. ധാരാളം പൊന്നും വെള്ളിയും വസ്ത്രങ്ങളും തന്നെ.

സഭാപ്രസംഗകൻ 5:19
ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്‌കുന്നത്; അവ ലഭിച്ചവന്‍ ദൈവത്തിന്‍റെ അനുഗ്രഹം സ്വീകരിച്ചു തന്‍റെ പ്രയത്നങ്ങളില്‍ ആനന്ദിക്കട്ടെ. അത് ദൈവത്തിന്‍റെ ദാനമാണ്.

സഭാപ്രസംഗകൻ 6:2
ദൈവം ഒരുവനു ധനവും സമ്പത്തും പദവിയും നല്‌കുന്നു; അവന്‍റെ അഭിലാഷങ്ങളെല്ലാം കുറവില്ലാതെ നിറവേറ്റപ്പെടുന്നു. പക്ഷേ, അവ അനുഭവിക്കാനുള്ള അവകാശം അവനു നല്‌കുന്നില്ല; അന്യന്‍ അവ അനുഭവിക്കുന്നു. അതു മിഥ്യയാണ്; ദുസ്സഹമായ ദുഃഖവുമാണ്.

ആവർത്തനപുസ്തകം ൮:൧൮
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ സ്മരിക്കണം. സമ്പത്തു നേടാനുള്ള ശക്തി നിങ്ങള്‍ക്കു നല്‌കുന്നത് അവിടുന്നാണ്. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിയില്‍ അവിടുന്നു വിശ്വസ്തനായിരുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.

സുഭാഷിതങ്ങൾ 10:22
സര്‍വേശ്വരന്‍റെ അനുഗ്രഹം സമ്പത്തു വരുത്തുന്നു, കഠിനാധ്വാനം അതിനോട് കൂടുതല്‍ ഒന്നും ചേര്‍ക്കുന്നില്ല.

സങ്കീർത്തനങ്ങൾ 37:16-17
[16] അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍, നീതിമാന്‍റെ അല്പമാണ് അഭികാമ്യം.[17] ദുഷ്ടരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; സര്‍വേശ്വരന്‍ നീതിനിഷ്ഠരെ സംരക്ഷിക്കും.

സുഭാഷിതങ്ങൾ 15:16-17
[16] അനര്‍ഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാള്‍ മെച്ചം ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്.[17] വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാള്‍ സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം.

ആവർത്തനപുസ്തകം 8:17-18
[17] അതിനാല്‍ നിങ്ങളുടെ ശക്തിയും കരബലവുംകൊണ്ടാണ് ഈ സമ്പത്തെല്ലാം ഉണ്ടായതെന്നു നിങ്ങള്‍ ഒരിക്കലും ചിന്തിക്കരുത്.[18] നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ സ്മരിക്കണം. സമ്പത്തു നേടാനുള്ള ശക്തി നിങ്ങള്‍ക്കു നല്‌കുന്നത് അവിടുന്നാണ്. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിയില്‍ അവിടുന്നു വിശ്വസ്തനായിരുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.

സുഭാഷിതങ്ങൾ 10:15
സമ്പന്നനു ധനം ബലവത്തായ നഗരമാണ്; ദാരിദ്ര്യം എളിയവരെ നശിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 39:4-6
[4] “സര്‍വേശ്വരാ, എന്‍റെ ജീവിതം എന്ന് അവസാനിക്കുമെന്നും; എന്‍റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ. എന്‍റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാന്‍ അറിയട്ടെ.”[5] അവിടുന്ന് എന്‍റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു. അവിടുന്ന് എന്‍റെ ആയുസ്സിനു വില കല്പിക്കുന്നില്ല. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം.[6] അവന്‍റെ ജീവിതം വെറും നിഴല്‍പോലെ, അവന്‍ ബദ്ധപ്പെടുന്നതു വെറുതെ. അവന്‍ ധനം സമ്പാദിക്കുന്നു, ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല.

സഭാപ്രസംഗകൻ 5:8-17
[8] ഒരു ദേശത്തു ദരിദ്രന്‍ പീഡിപ്പിക്കപ്പെടുകയും നീതിയും ന്യായവും നിര്‍ദയം ലംഘിക്കപ്പെടുകയും ചെയ്യുന്നതു കണ്ടാല്‍ വിസ്മയിക്കേണ്ട; ഉന്നതോദ്യോഗസ്ഥനെ അവന്‍റെ അധികാരിയും അയാളെ അയാളുടെ മേലധികാരിയും നിരീക്ഷിക്കുന്നുണ്ട്.[9] ഭൂമിയുടെ വിളവ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കാര്‍ഷികരാജ്യത്തിന് ഒരു രാജാവു വേണം.[10] പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ.[11] വിഭവങ്ങള്‍ ഏറുമ്പോള്‍ അവകൊണ്ടു പോറ്റേണ്ടവരുടെ എണ്ണവും പെരുകുന്നു; കണ്ണുകൊണ്ടു കാണാമെന്നല്ലാതെ ഉടമസ്ഥന് അവകൊണ്ട് എന്തു പ്രയോജനം?[12] അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാല്‍ അമിതസമ്പത്തു സമ്പന്നന്‍റെ ഉറക്കം കെടുത്തുന്നു.[13] ആകാശത്തിനു കീഴെ ശോചനീയമായ ഒരു വസ്തുത ഞാന്‍ കണ്ടിരിക്കുന്നു; സമ്പന്നന്‍ തന്‍റെ അനര്‍ഥത്തിനായി ധനം കാത്തുസൂക്ഷിക്കുന്നു.[14] താന്‍ ഏര്‍പ്പെട്ട സാഹസയത്നത്തില്‍ അതു നഷ്ടപ്പെടുന്നു; തന്‍റെ പുത്രനു നല്‌കാന്‍ അയാളുടെ കൈയില്‍ ഒന്നും അവശേഷിക്കുന്നില്ല.[15] അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ അവന്‍ നഗ്നനായി മടങ്ങിപ്പോകും. അവന്‍റെ അധ്വാനഫലത്തില്‍നിന്ന് ഒന്നും കൊണ്ടുപോകാന്‍ അവനു സാധ്യമല്ല.[16] ഇതും വല്ലാത്ത കഷ്ടംതന്നെ; വന്നത് എങ്ങനെയോ അതേപടി തിരിച്ചു പോകുന്നു. അധ്വാനം വ്യര്‍ഥമെങ്കില്‍ എന്തു നേട്ടം?[17] അതു മാത്രമോ, അവന്‍റെ ആയുഷ്കാലം മുഴുവന്‍ അന്ധകാരത്തിലും ദുഃഖത്തിലും രോഗത്തിലും മനശ്ശല്യത്തിലും അസംതൃപ്തിയിലും കഴിയേണ്ടി വരുന്നു.

സങ്കീർത്തനങ്ങൾ 49:10-20
[10] മടയനും മൂഢനും മാത്രമല്ല ജ്ഞാനിയും മരിക്കുമെന്നും; തങ്ങളുടെ സമ്പത്ത് അവര്‍ മറ്റുള്ളവര്‍ക്കായി ഉപേക്ഷിച്ചുപോകുന്നു എന്നും അവര്‍ കാണും.[11] ദേശങ്ങള്‍ സ്വന്തപേരിലാക്കിയാലും ശവക്കുഴിയാണ് അവരുടെ നിത്യവസതി. തലമുറകളോളം അവരുടെ വാസസ്ഥലം[12] മനുഷ്യനു പ്രതാപൈശ്വര്യത്തില്‍ നിലനില്‌ക്കാന്‍ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.[13] വിവേകശൂന്യമായ ആത്മവിശ്വാസം പുലര്‍ത്തുന്നവരുടെ ഗതി ഇതാണ്; ധനത്തിലാശ്രയിക്കുന്നവരുടെ അവസാനം ഇതുതന്നെ.[14] കൊല്ലാനുള്ള ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്. മൃത്യുവാണ് അവരുടെ ഇടയന്‍. നീതിമാന്മാര്‍ അവരുടെമേല്‍ വിജയം നേടും, അവരുടെ രൂപസൗന്ദര്യം ജീര്‍ണതയടയും. പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം.[15] എന്നാല്‍ ദൈവം എന്നെ പാതാളത്തില്‍ നിന്നു വീണ്ടെടുക്കും; അവിടുന്നെന്നെ സ്വീകരിക്കും.[16] ഒരുവന്‍ സമ്പന്നനായാലും അവന്‍റെ ഭവനത്തിന്‍റെ മഹത്ത്വം വര്‍ധിച്ചാലും നീ അസ്വസ്ഥനാകരുത്.[17] അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല. അവന്‍റെ മഹത്ത്വം അവനെ പിന്തുടരുകയില്ല.[18] ഐഹിക ജീവിതകാലത്തു താന്‍ ഭാഗ്യവാനാണെന്നു ഒരുവന്‍ കരുതിയാലും അവന്‍റെ ഐശ്വര്യത്തില്‍ അന്യര്‍ പ്രശംസിച്ചാലും;[19] അവന്‍ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേരും. അവന്‍ എന്നും അന്ധകാരത്തില്‍ വസിക്കും.[20] മനുഷ്യനു തന്‍റെ പ്രതാപത്തിലും ധനത്തിലും നിലനില്‌ക്കാന്‍ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.

സങ്കീർത്തനങ്ങൾ 52:7
“ഇതാ, ദൈവത്തില്‍ ശരണം വയ്‍ക്കാതെ ധനസമൃദ്ധിയില്‍ മദിച്ച്, സമ്പത്തില്‍ അഭയം തേടിയവന്‍.”

സഭാപ്രസംഗകൻ 5:10
പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ.

൨ ദിനവൃത്താന്തം ൧:൧൧-൧൨
[൧൧] ദൈവം ശലോമോനോട് അരുളിച്ചെയ്തു: “ഇതാണല്ലോ നിന്‍റെ ഹൃദയാഭിലാഷം! സമ്പത്തോ, ധനമോ, കീര്‍ത്തിയോ, ശത്രുസംഹാരമോ, ദീര്‍ഘായുസ്സുപോലുമോ നീ ചോദിച്ചില്ല. നേരേമറിച്ച്, നിന്നെ ഏതു ജനത്തിന്‍റെ രാജാവാക്കിയോ ആ ജനത്തെ ഭരിക്കാന്‍ വേണ്ട ജ്ഞാനവും വിവേകവും ആണല്ലോ നീ ചോദിച്ചത്.[൧൨] അതുകൊണ്ടു ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു നല്‌കുന്നു. കൂടാതെ നിന്‍റെ മുന്‍ഗാമികളായ രാജാക്കന്മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും നിന്‍റെ പിന്‍ഗാമികളില്‍ ആര്‍ക്കും ലഭിക്കാന്‍ ഇടയില്ലാത്തതുമായ ധനവും സമ്പത്തും കീര്‍ത്തിയും ഞാന്‍ നിനക്കു നല്‌കും.”

൧ രാജാക്കൻ‌മാർ 3:11-13
[11] അവിടുന്ന് അരുളിച്ചെയ്തു: “ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുക്കളുടെ ജീവനോ ആവശ്യപ്പെടാതെ ഭരിക്കുന്നതിനാവശ്യമായ വിവേകം മാത്രമാണ് നീ ചോദിച്ചത്.[12] അതുകൊണ്ടു ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു; ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു സമനായ ആരും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.[13] ഇതു കൂടാതെ നീ ചോദിക്കാത്ത കാര്യങ്ങള്‍ കൂടി ഞാന്‍ നിനക്കു തരുന്നു; നിന്‍റെ ജീവിതകാലം മുഴുവന്‍ മറ്റൊരു രാജാവിനും ഇല്ലാത്ത സമ്പത്തും ബഹുമതിയും ഞാന്‍ നിനക്കു നല്‌കും.

സുഭാഷിതങ്ങൾ 28:8
പലിശയും കൊള്ളലാഭവുംകൊണ്ടു നേടിയ സമ്പത്ത് അഗതികളോടു ദയ കാട്ടുന്നവനില്‍ ചെന്നു ചേരുന്നു.

സങ്കീർത്തനങ്ങൾ 112:1-3
[1] സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകള്‍ സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.[2] അവന്‍റെ സന്തതി ഭൂമിയില്‍ പ്രബലരാകും. നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും.[3] അവന്‍റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂര്‍ണവും ആയിരിക്കും. അവന്‍റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കും.

മത്തായി 6:33
ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

മത്തായി ൬:൨൪
“രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ ഒരു അടിമയ്‍ക്കും സാധ്യമല്ല. ഒന്നുകില്‍ അവന്‍ ഒരുവനെ അവഗണിച്ച് അപരനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ നിന്ദിക്കും. നിങ്ങള്‍ക്കു ദൈവത്തെയും ധനദേവതയെയും സേവിക്കുക സാധ്യമല്ല.

സുഭാഷിതങ്ങൾ 21:5
ഉത്സാഹശീലന്‍റെ പദ്ധതികള്‍ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും, എന്നാല്‍ തിടുക്കക്കാരന്‍ ദാരിദ്ര്യത്തില്‍ അകപ്പെടും.

ആവർത്തനപുസ്തകം ൧൫:൧൧
ദരിദ്രര്‍ ദേശത്ത് എന്നും ഉണ്ടായിരിക്കും; അതുകൊണ്ട് നിങ്ങളുടെ ദേശത്തു വസിക്കുന്ന സഹോദരനെയും ദരിദ്രനെയും അഗതിയെയും കൈ തുറന്നു സഹായിക്കണമെന്നു ഞാന്‍ ആജ്ഞാപിക്കുന്നു;

൧ കൊരിന്ത്യർ ൧൬:൨
നിങ്ങളുടെ വരവനുസരിച്ച് ഞായാറാഴ്ചതോറും ഓരോ സംഖ്യ നീക്കി വയ്‍ക്കണം. അങ്ങനെ സ്വരൂപിച്ചുവയ്‍ക്കുകയാണെങ്കില്‍ ഞാന്‍ വന്നതിനുശേഷം പണം പിരിക്കേണ്ട ആവശ്യം ഉണ്ടാകുകയില്ലല്ലോ.

൧ പത്രോസ് ൫:൨
നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാല്‍ നിങ്ങളുടെ ചുമതല നിര്‍വഹിക്കണം.

ലൂക്കോ ൧൬:൧൯-൩൧
[൧൯] “ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു.[൨൦] ഈ ധനികന്‍റെ പടിവാതില്‌ക്കല്‍ വ്രണബാധിതനായി കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രന്‍,[൨൧] ആ ധനികന്‍റെ ഭക്ഷണമേശയില്‍നിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്‍ക്കള്‍ വന്ന് അയാളുടെ വ്രണങ്ങള്‍ നക്കുമായിരുന്നു.[൨൨] “ദരിദ്രനായ ലാസര്‍ മരിച്ചു. മാലാഖമാര്‍ അയാളെ കൊണ്ടുപോയി അബ്രഹാമിന്‍റെ മാറോടു ചേര്‍ത്തിരുത്തി.[൨൩] ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാള്‍ പ്രേതലോകത്തില്‍ കിടന്നു യാതന അനുഭവിക്കുമ്പോള്‍ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേര്‍ന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാള്‍ വിളിച്ചുപറഞ്ഞു:[൨൪] ‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരല്‍ത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകര്‍ന്ന് എന്‍റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാന്‍ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ.[൨൫] “അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസര്‍ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓര്‍ക്കുക. എന്നാല്‍ ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നു;[൨൬] നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ അഗാധമായ ഒരു പിളര്‍പ്പുണ്ട്.[൨൭] അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എന്നാല്‍ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്‍റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും;[൨൮] എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാന്‍ അയാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്‌കട്ടെ.’[൨൯] “എന്നാല്‍ അബ്രഹാം അതിനു മറുപടിയായി ‘അവര്‍ക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്‍റെ സഹോദരന്മാര്‍ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കട്ടെ.’[൩൦] അപ്പോള്‍ അയാള്‍ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാള്‍ അവരുടെ അടുക്കല്‍ മടങ്ങിച്ചെന്നാല്‍ അവര്‍ അനുതപിക്കാതിരിക്കുകയില്ല.’[൩൧] അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവന്‍, ഒരുവന്‍ ഉയിര്‍ത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാന്‍ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.

൧ തിമൊഥെയൊസ് ൬:൧൦
എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകള്‍കൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ലൂക്കോ ൬:൨൦
യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുള്‍ചെയ്തു: “ദരിദ്രരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാകുന്നു!

സുഭാഷിതങ്ങൾ ൨൨:൭
സമ്പന്നന്‍ ദരിദ്രനെ ഭരിക്കുന്നു; കടം വാങ്ങുന്നവന്‍ കടം കൊടുക്കുന്നവന്‍റെ അടിമയാണ്.

മത്തായി ൬:൧൯-൨൧
[൧൯] “നിങ്ങളുടെ നിക്ഷേപങ്ങള്‍ ഈ ഭൂമിയില്‍ സൂക്ഷിച്ചു വയ്‍ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാര്‍ കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗത്തില്‍ സൂക്ഷിച്ചുവയ്‍ക്കുക.[൨൦] അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാര്‍ കുത്തിക്കവരുകയോ ചെയ്യുന്നില്ല;[൨൧] നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India