A A A A A

ജീവിതം: [രക്ഷാകർതൃ]


കൊളോസിയക്കാർ ൩:൨൧
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവര്‍ ധൈര്യഹീനരായിത്തീരും.

എഫെസ്യർ ൬:൪
പിതാക്കളേ, നിങ്ങളുടെ മക്കള്‍ പ്രകോപിതരാകത്തക്കവണ്ണം നിങ്ങള്‍ അവരോട് ഇടപെടരുത്. അവരെ ക്രിസ്തീയ ഉപദേശത്തിലും ശിക്ഷണത്തിലും വളര്‍ത്തുക.

പുറപ്പാട് ൨൦:൧൨
“നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിനക്കു നല്‌കുന്ന ദേശത്തു ദീര്‍ഘായുസ്സോടിരിക്കാന്‍ നിന്‍റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.”

ഹെബ്രായർ ൧൨:൧൧
ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.

സുഭാഷിതങ്ങൾ ൧൩:൨൪
ശിക്ഷിക്കാതെ മകനെ വളര്‍ത്തുന്നവന്‍ അവനെ സ്നേഹിക്കുന്നില്ല, മകനെ സ്നേഹിക്കുന്നവന്‍ അവനു ശിക്ഷണം നല്‌കുന്നു.

സുഭാഷിതങ്ങൾ ൨൨:൬
ബാല്യത്തില്‍തന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍നിന്നു വ്യതിചലിക്കുകയില്ല.

സുഭാഷിതങ്ങൾ ൨൯:൧൫
അടിയും ശാസനയും ജ്ഞാനം പകര്‍ത്തുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലന്‍ മാതാവിനു അപമാനം വരുത്തും.

സുഭാഷിതങ്ങൾ ൨൯:൧൭
നിന്‍റെ മകനു ശിക്ഷണം നല്‌കുക; അവന്‍ നിനക്ക് ആശ്വാസവും സന്തോഷവും നല്‌കും.

വിലാപങ്ങൾ ൩:൨൨-൨൩
[൨൨] സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല.[൨൩] പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും.

മത്തായി ൬:൩൩-൩൪
[൩൩] ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.[൩൪] അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങള്‍ മതി.

ഫിലിപ്പിയർ ൪:൬-൭
[൬] ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.[൭] അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

സുഭാഷിതങ്ങൾ ൧:൮-൯
[൮] മകനേ, നിന്‍റെ പിതാവിന്‍റെ പ്രബോധനം കേള്‍ക്കുക, മാതാവിന്‍റെ ഉപദേശം തള്ളിക്കളകയുമരുത്.[൯] അവ നിന്‍റെ ശിരസ്സിന് അലങ്കാരവും കഴുത്തിന് ആഭരണവും ആയിരിക്കും.

൧ പത്രോസ് ൫:൨-൩
[൨] നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാല്‍ നിങ്ങളുടെ ചുമതല നിര്‍വഹിക്കണം.[൩] അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം.

പ്രവൃത്തികൾ ൨:൩൮-൩൯
[൩൮] പത്രോസ് അവരോടു പറഞ്ഞു: “നിങ്ങള്‍ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാപനം സ്വീകരിക്കുക; അപ്പോള്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.[൩൯] ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചുചേര്‍ക്കുന്ന വിദൂരസ്ഥരായ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ്.”

സങ്കീർത്തനങ്ങൾ ൧൨൭:൩-൫
[൩] മക്കള്‍ സര്‍വേശ്വരന്‍റെ ദാനമാണ്, ഉദരഫലം അവിടുന്നു നല്‌കുന്ന അനുഗ്രഹം ആകുന്നു.[൪] പോരാളിയുടെ കൈയിലെ അസ്ത്രങ്ങള്‍ പോലെയാണ്, യൗവനത്തില്‍ ജനിക്കുന്ന മക്കള്‍.[൫] അവകൊണ്ട് ആവനാഴി നിറച്ചിരിക്കുന്നവന്‍, അനുഗൃഹീതന്‍. നഗരവാതില്‌ക്കല്‍വച്ച് ശത്രുക്കളെ എതിരിടുമ്പോള്‍ അവന് ലജ്ജിക്കേണ്ടിവരികയില്ല.

൨ തിമൊഥെയൊസ് ൩:൧൪-൧൬
[൧൪] നീയാകട്ടെ, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ ആരില്‍നിന്നു പഠിച്ചു എന്നോര്‍മിച്ച് അവയില്‍ ഉറച്ചുനില്‌ക്കുക.[൧൫] ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനെക്കുറിച്ചു നിന്നെ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങള്‍ കുട്ടിക്കാലംതൊട്ടു നിനക്കു പരിചയമുള്ളതാണല്ലോ. എല്ലാ വിശുദ്ധരേഖകളും ഈശ്വരപ്രചോദിതമാണ്.[൧൬] അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തുന്നതിനും ധാര്‍മിക പരിശീലനത്തിനും ഉപകരിക്കുന്നു.

ആവർത്തനപുസ്തകം ൬:൬-൯
[൬] ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന കല്പനകള്‍ നിങ്ങള്‍ ഒരിക്കലും മറക്കരുത്;[൭] അവ നിങ്ങളുടെ മക്കളെ പൂര്‍ണശ്രദ്ധയോടെ പഠിപ്പിക്കണം. വീട്ടില്‍ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ച് സംസാരിക്കണം.[൮] നിങ്ങള്‍ക്ക് ഒരു അടയാളമായി അവ എഴുതി കൈയില്‍ കെട്ടുക; അവ നിങ്ങള്‍ നെറ്റിപ്പട്ടമായി അണിയുകയും വേണം;[൯] അവ നിങ്ങളുടെ വീടിന്‍റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതുക.

എഫെസ്യർ ൬:൧-൪
[൧] മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; അതു ന്യായവും നിങ്ങളുടെ ക്രൈസ്തവ ധര്‍മവുമാകുന്നു.[൨] ‘നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു.[൩] നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം.[൪] പിതാക്കളേ, നിങ്ങളുടെ മക്കള്‍ പ്രകോപിതരാകത്തക്കവണ്ണം നിങ്ങള്‍ അവരോട് ഇടപെടരുത്. അവരെ ക്രിസ്തീയ ഉപദേശത്തിലും ശിക്ഷണത്തിലും വളര്‍ത്തുക.

യോശുവ 4:20-24
[20] യോര്‍ദ്ദാനില്‍നിന്ന് എടുത്ത പന്ത്രണ്ടു കല്ലുകള്‍ യോശുവ ഗില്ഗാലില്‍ സ്ഥാപിച്ചു.[21] അദ്ദേഹം ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഈ കല്ലുകളുടെ അര്‍ഥമെന്തെന്നു വരുംകാലത്തു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍,[22] ഇസ്രായേല്യര്‍ യോര്‍ദ്ദാന്‍ കടന്നത് വരണ്ട നിലത്തുകൂടി ആയിരുന്നു എന്നും ചെങ്കടല്‍ വറ്റിച്ചു കളഞ്ഞതുപോലെ[23] ഞങ്ങള്‍ നദി കടന്ന് കഴിയുന്നതുവരെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നും പറയണം.[24] “അങ്ങനെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ എന്നും ഭയപ്പെടുകയും ഭൂമിയിലുള്ള സകല മനുഷ്യരും അവിടുത്തെ കരങ്ങള്‍ ശക്തമെന്ന് അറിയുകയും ചെയ്യട്ടെ.

ഹെബ്രായർ 12:7-11
[7] നിങ്ങള്‍ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ?[8] എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മക്കളല്ല, ജാരസന്തതികളത്രേ.[9] നമ്മെ ശിക്ഷണത്തില്‍ വളര്‍ത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ സ്വര്‍ഗീയ പിതാവിന് അതിനെക്കാള്‍ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്.[10] ലൗകികപിതാക്കന്മാര്‍ അല്പകാലത്തേക്കു മാത്രം അവര്‍ക്കു യുക്തമെന്നു തോന്നിയ വിധത്തില്‍ ശിക്ഷണം നടത്തുന്നു. എന്നാല്‍ തന്‍റെ വിശുദ്ധിയില്‍ പങ്കാളികളാകുവാന്‍വേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു.[11] ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.

സങ്കീർത്തനങ്ങൾ 78:1-7
[1] ആസാഫിന്‍റെ ഗീതം [1] എന്‍റെ ജനമേ, എന്‍റെ പ്രബോധനം ശ്രദ്ധിക്കുക; ഞാന്‍ പറയുന്നതു കേള്‍ക്കുക.[2] ഞാന്‍ ഉപമകളിലൂടെ പഠിപ്പിക്കും, പുരാതനകടങ്കഥകള്‍ ഞാന്‍ വിശദീകരിക്കും.[3] നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പിതാക്കന്മാര്‍ അതു നമ്മോടു പറഞ്ഞിട്ടുമുണ്ട്.[4] നാം അതു നമ്മുടെ മക്കളെ അറിയിക്കണം, വരുംതലമുറയോടു നാം അതു വിവരിക്കണം. സര്‍വേശ്വരന്‍റെ മഹത്തായ പ്രവൃത്തികളെയും അവിടുത്തെ ശക്തിയെയും അവിടുന്നു ചെയ്ത അദ്ഭുതങ്ങളെയും തന്നെ.[5] അവിടുന്നു യാക്കോബിന്‍റെ സന്തതികള്‍ക്കു നിയമം നല്‌കി. ഇസ്രായേല്‍ജനത്തിനുള്ള ധര്‍മശാസ്ത്രം തന്നെ. അതു തങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ അവിടുന്നു നമ്മുടെ പിതാക്കന്മാരോടു കല്പിച്ചു.[6] അങ്ങനെ ഭാവിതലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള്‍തന്നെ, അവ ഗ്രഹിച്ച് തങ്ങളുടെ മക്കള്‍ക്ക് അതു പറഞ്ഞുകൊടുക്കും.[7] അവര്‍ അങ്ങനെ ദൈവത്തില്‍ ആശ്രയിക്കുകയും, അവിടുത്തെ പ്രവൃത്തികള്‍ അവഗണിക്കാതെ, അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്യും.

ടൈറ്റസ് 2:2-8
[2] പ്രായംചെന്ന പുരുഷന്മാര്‍ പക്വതയും കാര്യഗൗരവവും വിവേകവും ആത്മനിയന്ത്രണവും ഉള്ളവരും, വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും അടിയുറപ്പുള്ളവരും ആയിരിക്കണമെന്ന് ഉപദേശിക്കുക.[3] അതുപോലെ തന്നെ പ്രായംചെന്ന സ്‍ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും നുണ പറഞ്ഞു പരത്താതിരിക്കുകയും മദ്യപിക്കാത്തവരും ആയിരിക്കണമെന്ന് ഉപദേശിക്കണം.[4] [4,5] തങ്ങളുടെ ഭര്‍ത്താക്കന്മാരെയും കുട്ടികളെയും സ്നേഹിക്കുക, വിവേകവും പാതിവ്രത്യവും കുടുംബകാര്യങ്ങളില്‍ ശ്രദ്ധയും ദയാശീലവും ഉള്ളവരായിരിക്കുക, ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പെട്ടിരിക്കുക മുതലായവ പരിശീലിക്കത്തക്കവിധം പെണ്‍കുട്ടികളെ അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യട്ടെ. അല്ലെങ്കില്‍ ദൈവവചനം ദുഷിക്കപ്പെടും.[5] ***[6] അതുപോലെതന്നെ ആത്മനിയന്ത്രണമുള്ളവരായിരിക്കുവാന്‍ യുവാക്കന്മാരെ ഉദ്ബോധിപ്പിക്കുക.[7] എല്ലാ സല്‍പ്രവൃത്തികള്‍ക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്‍റെ പ്രബോധനങ്ങള്‍ ആത്മാര്‍ഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ.[8] ശത്രുക്കള്‍ വിമര്‍ശിക്കുവാന്‍ കഴിയാത്ത വിധത്തില്‍ കുറ്റമറ്റതായിരിക്കണം നിന്‍റെ വാക്കുകള്‍. നമ്മെപ്പറ്റി ഒരു തിന്മയും പറയുവാന്‍ കഴിയാതെ ശത്രു ലജ്ജിക്കട്ടെ.

സുഭാഷിതങ്ങൾ 3:1-12
[1] മകനേ, എന്‍റെ പ്രബോധനം മറക്കരുത്; എന്‍റെ കല്പനകള്‍ പാലിക്കുക.[2] അതു ദീര്‍ഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‌കും.[3] സുസ്ഥിരസ്നേഹവും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവ നീ കഴുത്തില്‍ അണിഞ്ഞുകൊള്ളുക; നിന്‍റെ ഹൃദയത്തില്‍ അവ രേഖപ്പെടുത്തുക.[4] അങ്ങനെ ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ നീ പ്രീതിയും സല്‍പ്പേരും നേടും.[5] പൂര്‍ണഹൃദയത്തോടെ നീ സര്‍വേശ്വരനില്‍ ശരണപ്പെടുക, സ്വന്തംബുദ്ധിയില്‍ നീ ആശ്രയിക്കരുത്.[6] നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.[7] നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സര്‍വേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.[8] അതു നിന്‍റെ ശരീരത്തിനു സൗഖ്യവും നിന്‍റെ അസ്ഥികള്‍ക്ക് ഉന്മേഷവും നല്‌കും.[9] നിന്‍റെ സമ്പത്തുകൊണ്ടും സകല വിളവിന്‍റെയും ആദ്യഫലംകൊണ്ടും സര്‍വേശ്വരനെ ബഹുമാനിക്കുക.[10] അപ്പോള്‍ നിന്‍റെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.[11] മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയില്‍ മുഷിയുകയുമരുത്.[12] പിതാവു പ്രിയപുത്രനെ എന്നപോലെ സര്‍വേശ്വരന്‍ താന്‍ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India