A A A A A

ജീവിതം: [സംഗീതം]


സങ്കീർത്തനങ്ങൾ ൯൫:൧
വരുവിന്‍, നമുക്കു സര്‍വേശ്വരനെ പ്രകീര്‍ത്തിക്കാം, നമ്മുടെ രക്ഷാശിലയെ ഉല്ലാസത്തോടെ പാടിപ്പുകഴ്ത്താം.

എഫെസ്യർ ൫:൧൯
സങ്കീര്‍ത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സംസാരിക്കുകയും, പൂര്‍ണഹൃദയത്തോടെ ഗീതങ്ങളും സങ്കീര്‍ത്തനങ്ങളും പാടി കര്‍ത്താവിനെ സ്തുതിക്കുകയും,

ഹെബ്രായർ ൨:൧൨
വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: അങ്ങയെക്കുറിച്ച്, എന്‍റെ സഹോദരന്മാരോടു ഞാന്‍ പറയും; അവരുടെ സഭയില്‍ അങ്ങയെ ഞാന്‍ പ്രകീര്‍ത്തിക്കും.

സങ്കീർത്തനങ്ങൾ ൭൧:൨൩
ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍, ഞാന്‍ സര്‍വാത്മനാ ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കും. അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ!

പുറപ്പാട് ൧൫:൧
മോശയും ഇസ്രായേല്‍ജനവും സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഈ ഗാനം പാടി: ഞാന്‍ സര്‍വേശ്വരനു സ്തുതിപാടും. അവിടുന്നു മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു. അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയില്‍ എറിഞ്ഞുകളഞ്ഞു.

സങ്കീർത്തനങ്ങൾ ൧൦൫:൨
അവിടുത്തേക്കു സ്തോത്രഗാനം ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

സങ്കീർത്തനങ്ങൾ ൪൯:൪
സുഭാഷിതം ഞാന്‍ ശ്രദ്ധിക്കും; കിന്നരം മീട്ടിക്കൊണ്ട് എന്‍റെ കടങ്കഥയുടെ പൊരുള്‍ ഞാന്‍ വിവരിക്കും.

സങ്കീർത്തനങ്ങൾ ൧൦൧:൧
ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ഞാന്‍ കരുണയെയും നീതിയെയും കുറിച്ചു പാടും, സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കു കീര്‍ത്തനം പാടും.

സങ്കീർത്തനങ്ങൾ ൧൫൦:൧-൫
[൧] സര്‍വേശ്വരനെ സ്തുതിക്കുവിന്‍. വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; ബലിഷ്ഠമായ ആകാശവിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍.[൨] തന്‍റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവിടുത്തെ സ്തുതിക്കുവിന്‍. തന്‍റെ അളവറ്റ മഹത്ത്വത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍.[൩] കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിന്‍.[൪] തപ്പു കൊട്ടിയും നൃത്തം ചെയ്തും അവിടുത്തെ സ്തുതിക്കുവിന്‍. തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.[൫] ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചനാദമുള്ള ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍.

കൊളോസിയക്കാർ 3:16
ക്രിസ്തുവിന്‍റെ സന്ദേശം അതിന്‍റെ സര്‍വസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീര്‍ത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തില്‍നിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ.

സങ്കീർത്തനങ്ങൾ 98:1-7
[1] ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന് ഒരു പുതിയ പാട്ടു പാടുവിന്‍; അവിടുന്ന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുത്തെ വലങ്കൈയും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.[2] സര്‍വേശ്വരന്‍ തന്‍റെ വിജയം വിളംബരം ചെയ്തു. ജനതകളുടെ മുമ്പില്‍ അവിടുന്നു തന്‍റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.[3] ഇസ്രായേല്‍ജനത്തോടുള്ള അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും അവിടുന്ന് ഓര്‍ത്തു; സര്‍വഭൂവാസികളും നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചിരിക്കുന്നു.[4] ഭൂവാസികളേ, സര്‍വേശ്വരന് ആഹ്ലാദാരവം മുഴക്കുവിന്‍. ആനന്ദഘോഷത്തോടെ സ്തോത്രഗീതം ആലപിക്കുവിന്‍.[5] കിന്നരം മീട്ടി സര്‍വേശ്വരനു സ്തോത്രം പാടുവിന്‍. കിന്നരത്തോടും ശ്രുതിമധുരമായ സംഗീതത്തോടുംകൂടി പാടുവിന്‍.[6] കൊമ്പും കാഹളവും ഊതി, രാജാവായ സര്‍വേശ്വരന്‍റെ മുമ്പില്‍ ആനന്ദഘോഷം ഉയര്‍ത്തുവിന്‍.[7] സമുദ്രവും അതിലുള്ളവയും, ഭൂമിയും അതിലെ നിവാസികളും ആര്‍ത്തുഘോഷിക്കട്ടെ.

വെളിപ്പെടുന്ന 14:3-4
[3] അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും ശ്രേഷ്ഠപുരുഷന്മാരുടെയും മുമ്പില്‍ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയില്‍നിന്നു വീണ്ടെടുക്കപ്പെട്ട നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആ ഗാനം പഠിക്കുവാന്‍ കഴിഞ്ഞില്ല.[4] സ്‍ത്രീകളോടു ബന്ധം പുലര്‍ത്താത്ത ജിതേന്ദ്രിയരാണവര്‍. കുഞ്ഞാട് എവിടെ പോയാലും അവര്‍ കുഞ്ഞാടിനെ അനുഗമിക്കുന്നു. മനുഷ്യവര്‍ഗത്തില്‍നിന്ന് അവര്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അവര്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ആദ്യഫലം അത്രേ.

സങ്കീർത്തനങ്ങൾ 135:3
സര്‍വേശ്വരനെ സ്തുതിക്കുവിന്‍; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്ന് കാരുണ്യവാനല്ലോ.

ആമോസ് 6:5
നിങ്ങള്‍ ദാവീദിനെപ്പോലെ സംഗീതം രചിക്കുന്നു; എങ്കിലും നിങ്ങളുടെ സംഗീതം വൃഥാലാപങ്ങള്‍ മാത്രം.

സങ്കീർത്തനങ്ങൾ 57:7
എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു. ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു. ഞാന്‍ അങ്ങയെ പാടി സ്തുതിക്കും.

൨ ദിനവൃത്താന്തം 5:13
കാഹളം മുഴക്കുന്നവരും ഗായകരും ഏകസ്വരത്തില്‍ സര്‍വേശ്വരന് സ്തുതിസ്തോത്രങ്ങള്‍ ആലപിച്ചു. കാഹളങ്ങളും ഇലത്താളങ്ങളും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവര്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചു. “അവിടുന്ന് നല്ലവനാണല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.” അപ്പോള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ ഒരു മേഘം വന്നു നിറഞ്ഞു.

സങ്കീർത്തനങ്ങൾ 40:3
അവിടുന്ന് എന്‍റെ അധരങ്ങളില്‍ ഒരു പുതിയ പാട്ടു നല്‌കി. നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം തന്നെ. പലരും ഇതുകണ്ട് ഭയഭക്തിയോടെ സര്‍വേശ്വരനെ ആശ്രയിക്കും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India